x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​യ​ണി ശി​വോ​ദ​യം ബ​ണ്ട് റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി


Published: February 10, 2026 05:24 AM IST | Updated: February 10, 2026 05:24 AM IST

നേ​മം: വെ​ള്ളാ​യ​ണി ശി​വോ​ദ​യം ബ​ണ്ട് റോ​ഡ് നി​ര്‍​മാ​ണം തു​ട​ങ്ങി. കാ​യ​ല്‍ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു ബ​ണ്ട് റോ​ഡ് നി​ര്‍​മാണം. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മ​ഴ​ക്കാ​ല​ത്ത് കാ​യ​ലി​ല്‍ നി​ന്നും വെ​ള്ളം മ​റി​ഞ്ഞ് പ​ണ്ടാ​ര​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ​ത്തി കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ന്ന​തി​നു പ​രി​ഹാ​ര​മാ​കും.

റോ​ഡിന്‍റെ ഒ​രു​വ​ശ​ത്തു കാ​യ​ലും മ​റു​വ​ശ​ത്തു കൃ​ഷി​യി​ട​ങ്ങ​ളു​മാ​ണ്. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് ക​രി​ങ്ക​ല്ലു​ക​ള്‍ അ​ടു​ക്കി സം​ര​ക്ഷ​ണ​ഭി​ത്തി ഉ​യ​ര്‍​ത്തു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ക​ര്‍​ഷ​ക​ര്‍​ക്ക് കൃഷി​യി​ട​ത്തി​ലേക്ക് ഇ​റ​ങ്ങാ​ന്‍ സൗ​ക​ര്യ​ത്തി​നു പ​ടി​ക്കെ​ട്ടു​ക​ളും നി​ര്‍​മിക്കും. മ​റു​വ​ശ​ത്ത് കാ​യ​ല്‍ സം​ര​ക്ഷ​ണ​ത്തി​നാ​യി ക​രി​ങ്ക​ല്ലും തെ​ങ്ങി​ന്‍റെ കു​റ്റി​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള നി​ര്‍​മാണ​മാ​ണു ന​ട​ന്നു​വ​രു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളാ​യ​ണി കാ​യ​ലി​ലെ ചെ​ളി​യും കു​ള​വാ​ഴ​യും നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തും. മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് 96.5 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് ഘ​ട്ടം ഘ​ട്ട​മാ​യി കാ​യ​ല്‍ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 15 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ര്‍ ചെ​ളി​യും മ​ണ്ണും നീക്കും. ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന പു​ഞ്ച​ക്ക​രി മു​ത​ല്‍ കാ​ക്ക​മൂ​ല പാ​ലം വ​രെ 63.74കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. കാ​യ​ല്‍ കൈയേറ്റം ത​ട​യാ​ന്‍ ഭൂ​മി അ​ളന്നു തി​ട്ട​പ്പെ​ടു​ത്തി സം​ര​ക്ഷ​ണ ഭി​ത്തി​യും നി​ര്‍​മിക്കും. ‌സം​സ്ഥാ​ന​ത്തെ ശു​ദ്ധ​ജ​ല ത​ടാ​ക​ങ്ങ​ളി​ലൊ​ന്നാ​യ വെ​ള്ളാ​യ​ണി കാ​യ​ല്‍ ക​ല്ലി​യൂ​ര്‍, വെ​ങ്ങാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​ത്.

ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ഴി​ഞ്ഞം ഉ​ള്‍​പ്പ​ടെ​യു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ലും നി​ര​വ​ധി പേ​ര്‍​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക​ളും കാ​യ​ലി​നെ ആ​ശ്ര​യി​ക്കു​ന്നു.

Tags : nattu vishesham Construction Vellayani Sivodayam

Recent News

Up