മേൽപ്പാലം നിർമാണത്തിനായി പൊളിച്ചു നീക്കിയ ആലമ്പള്ളം നിലമ്പതിപ്പാലം.
കൊല്ലങ്കോട്: മേൽപ്പാലം നിർമാണത്തിനായി ആലമ്പള്ളം നിലമ്പതിപ്പാലം പൊളിച്ചതു ദുരിതമാണെന്നും പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നു യാത്രക്കാരും നാട്ടുകാരും.
മിന്നൽ വേഗത്തിൽ പാലംപൊളിക്കൽ പൂർത്തിയാക്കിയെങ്കിലും തുടർജോലികൾ നിർജീവാവസ്ഥയിലായതു യാത്രക്കാരെ ആശങ്കപ്പെടുത്തുകയാണ്.
നിലമ്പതി പൊളിച്ചതിനാൽ കൂടുതൽ യാത്രാസൗകര്യമില്ലാതെ വലയുന്നതു വിദ്യാർഥികളാണ്.
അരകിലോമീറ്റർ ദൂരപരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് ഊട്ടറ വഴി മൂന്നു കിലോമീറ്ററിലധികം ചുറ്റിസഞ്ചരിക്കേണ്ടതായിട്ടുണ്ട് . ജൂണിൽ മഴ തുടങ്ങുന്നതിനുമുന്പ് പില്ലർ ജോലികൾ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : Construction nattuvishesham local news