x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റി​ച്ചി​ത്താ​നം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം


Published: February 22, 2026 01:22 AM IST | Updated: February 22, 2026 01:22 AM IST

 

മ​ര​ങ്ങാ​ട്ടു​പി​ള്ളി: കു​റി​ച്ചി​ത്താ​നം വി​ല്ലേ​ജ് ഓ​ഫീ​സി​നെ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സാ​ക്കി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ജ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.
മ​ന്ത്രി​യു​ടെ ഉ​ദ്ഘാ​ട​ന പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
കു​റി​ച്ചി​ത്താ​നം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് 45 ല​ക്ഷം രൂ​പ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ പ​ദ്ധ​തി​ക്കാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്ക് കൂ​ടു​ത​ലാ​യി വേ​ണ്ടി വ​രു​ന്ന തു​ക​യും കം​പ്യൂ​ട്ട​ർ ആ​ധു​നി​ക​വ​ത്ക​ര​ണ ജോ​ലി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ തു​ക എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ക്കു​മെ​ന്നു മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.
സ​മ്മേ​ള​ന​ത്തി​ൽ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ സോ​ളി ആ​ന്‍റ​ണി പ്രോ​ജ​ക്‌​ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി​ക്കു​ട്ടി ഏ​ബ്ര​ഹാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ബി മ​ത്താ​യി, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ബെ​ൽ​ജി ഇ​മ്മാ​നു​വ​ൽ, ജൂ​ബി തെ​ക്കേ​ൽ, സി​ൻ​സി ജ​യ്സ​ൺ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ബി​ൻ​ലാ​ൽ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ബി​ൽ​ഡിം​ഗ്സ് വി​ഭാ​ഗ​ത്തെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Tags : nattu vishesham Construction Smart Village

Recent News

Up