x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡിന്‍റെ നി​ർ​മാ​ണം തകൃതി


Published: February 3, 2026 06:05 AM IST | Updated: February 3, 2026 06:05 AM IST

എ​ഴു​കോ​ൺ : കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് എ​ഴു​കോ​ൺ പ​ഞ്ചാ​യ​ത്ത് അ​റി​യാ​തെ ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡിന്‍റെ നി​ർ​മാ​ണം പൊ​ടി​പൊ​ടി​ക്കു​ന്നു. നി​ല​വി​ൽ ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡ് ഉ​ള്ള​തി​ന് സ​മീ​പം ത​ന്നെ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് അ​സൗ​കാ​ര്യമുണ്ടാ​ക്കി നടപ്പാത കൈ​യേറി പു​തി​യ ബ​സ് വെയ്​റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

ഇ​തി​നാ​യി ഫൗ​ണ്ടേ​ഷ​നും ബേ​സ്‌​മെ​ന്‍റും ഇ​തി​ന​കം കെ​ട്ടി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ചീ​ര​ങ്കാ​വ് ജം​ഗ്ഷ​നി​ൽ കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് ഇ​പ്പോ​ൾ ഒ​രു ഷെ​ഡ് നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ അ​തി​നു സ​മീ​പ​ത്താ​യി വീ​ണ്ടും ഒ​രു ഷെ​ഡ് അ​തേ ദി​ശ​യി​ൽ ഫൗ​ണ്ടേ​ഷ​ൻ ഇ​ട്ടി​രി​ക്കു​ക​യാ​ണ്. എ​ഴു​കോ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ൽ ഫു​ട്പാ​ത്ത് മൊ​ത്തം ക​വ​ർ​ന്ന് വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ത്തും ബ​സ് വെയ്റ്റിം​ഗ് ഷെ​ഡ് പ​ണി​യു​ക​യാ​ണ്.
ഇ​തെ​ല്ലാം ചി​ല നേ​താ​ക്ക​ളു​ടെ പേ​രെ​ഴു​തി വെ​ക്കാ​നാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.​എ​ഴു​കോ​ൺ കോ​ള​ന്നൂ​ർ ഭാ​ഗ​ത്ത് സ്വ​കാ​ര്യ സ്കൂ​ളി​ന് മു​മ്പി​ൽ റോ​ഡി​നു വീ​തി​യി​ല്ലാ​ത്ത സ്ഥ​ല​ത്ത് നടപ്പാത മു​ഴു​വ​നും ക​വ​ർ​ന്ന് വെയ്റ്റിം​ഗ് ഷെ​ഡ് ഉ​ണ്ടാ​ക്കു​ക​യാ​ണ്.

ഇ​തെ​ല്ലാം ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​മ​ല്ലാ​ത്ത​തും റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യി​ട്ടും അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. ഇ​ത്ത​രം നി​ർ​മാ​ണ പ​ണി​ക​ൾ ഒ​ന്നും പ​ഞ്ചാ​യ​ത്ത് അ​റി​ഞ്ഞു​കൊ​ണ്ട​ല്ല ചെ​യ്യു​ന്ന​തെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ചി​ല നേ​താ​ക്ക​ളു​ടെ പേ​രെ​ഴു​തി വെ​ക്കാ​ൻ ചി​ല രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും നടപ്പാത കൈ​യേറി ന​ട​ത്തു​ന്ന ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് തി​രു​മം​ഗ​ല​ത്തെ​യും കോ​ള​ന്നൂ​രി​ലെ​യും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.  

Tags : nattu vishesham Construction waiting shed

Recent News

Up