ന്യൂഡൽഹി: റഫാൽ വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതിന് പങ്കാളികളെ കണ്ടെത്താൻ ഫ്രാൻസ്. ടാറ്റ അടക്കം കമ്പനികൾ ഇതിനായി പരിഗണനയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ഇന്ന് നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ഉയർന്നു വരുമെന്നാണ് വിവരം. റഫാലിനു പുറമെ കൂടുതൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനുള്ള ഒരുക്കത്തിലാണ് വ്യോമസേന.
നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ഇന്ത്യയിലെത്തിയത്. വൈകുന്നേരം 4.30ന് 114 പുതിയ റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള മൂന്നേകാൽ ലക്ഷം കോടി രൂപയുടെ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. കരാർ പ്രകാരം ഭൂരിഭാഗം വിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമിക്കാനാണ് ധാരണ. നാളെ രാവിലെ ഡൽഹിയിൽ എത്തുന്ന മക്രോൺ എഐ സമ്മിറ്റിന്റെ പ്ലീനറി സെഷനിൽ പങ്കെടുക്കും.
Tags : Rafale aircraft Partners India construction sign the contract