x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​വ​ങ്ങാ​ട് -പു​തി​യാ​പ്പ മേ​ൽ​പ്പാലം; നി​ർ​മാ​ണ​ത്തി​ന് പു​തു​വേ​ഗം


Published: February 10, 2026 07:37 AM IST | Updated: February 10, 2026 07:37 AM IST

കോ​ഴി​ക്കോ​ട്: പാ​തി​വ​ഴി​യി​ൽ നി​ന്നു പോ​യ പാ​വ​ങ്ങാ​ട് –പു​തി​യാ​പ്പ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് പു​തു​വേ​ഗം. പൈ​ലിം​ഗ് പ്ര​വൃ​ത്തി ര​ണ്ടാ​ഴ്ച​യ്ക്ക​കം ആ​രം​ഭി​ക്കും.

സ്ഥ​ലം ഏ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി കേ​സ് നി​ല​നി​ന്ന​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ​ദ്ധ​തി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ബി​പി​സി​എ​ൽ അ​ട​ക്കം അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​നാ​യി സ്ഥ​ലം വി​ട്ടു ന​ൽ​കാ​തെ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേ​സ് അ​വ​സാ​നി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും 49 സെ​ന്‍റ് ഭൂ​മി ഏ​റ്റെ​ടു​ത്തു.

സ്ഥ​ലം ഏ​റ്റെ​ടു​പ്പ് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഫ​ണ്ട് ല​ഭി​ക്കാ​ൻ വൈ​കി​യ​താ​യി​രു​ന്നു പി​ന്നീ​ടു​ള്ള ത​ട​സം. എം.​കെ.​രാ​ഘ​വ​ൻ എം​പി​യു​ടെ ശ്ര​മ​ഫ​ല​മാ​യി അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി തു​ക അ​നു​വ​ദി​ച്ചി​രു​ന്നു. പ​തി​നൊ​ന്നു വ​ർ​ഷം മു​മ്പ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യ​താ​ണ്.

റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​യ ശേ​ഷം റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന വ​ഴി അ​ട​ച്ച​തോ​ടെ​എ​ട്ട് കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ ദു​രി​ത​ത്തി​ലാ​യ​ത്. അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചി​രു​ന്നു
2025 ജ​നു​വ​രി​യി​ൽ മേ​ൽ​പാ​ല അ​പ്രോ​ച്ച് റോ​ഡി​ന്‍റെ രൂ​പ​ക​ൽ​പ​ന പൂ​ർ​ത്തി​യാ​യി.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ റൈ​റ്റ്സ് (റെ​യി​ൽ ഇ​ന്ത്യ ടെ​ക്നി​ക്ക​ൽ ആ​ൻ​ഡ് എ​ക്ക​ണോ​മി​ക് സ​ർ​വീ​സ്) ആ​ണ് റോ​ഡി​ന്‍റെ ഡി​സൈ​ൻ ത​യാ​റാ​ക്കി​യ​ത്. 12.82 കോ​ടി നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചു. കേ​ര​ള റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ജ​സ് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. പ്ര​വൃ​ത്തി​ക്കു മു​ന്നോ​ടി​യാ​യി ആ​ർ​ബി​ഡി​സി​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി.​

പു​തി​യാ​പ്പ, വെ​ള്ള​യി​ൽ പ്ര​ദേ​ശ​ങ്ങ​ളെ ദേ​ശീ​യ പാ​ത​യു​മാ​യി എ​ളു​പ്പം ബ​ന്ധി​പ്പി​ക്കാ​നാ​ണ് മേ​ൽ​പാ​ലം നി​ർ​മി​ച്ച​ത്. പു​തി​യാ​പ്പ ഹാ​ർ​ബ​റി​ലേ​ക്ക് പു​തി​യ​നി​ര​ത്ത് മേ​ൽ​പാ​ല​ത്തി​നു സ​മീ​പ​ത്തെ വീ​തി കു​റ​ഞ്ഞ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്.

മേ​ൽ​പാ​ലം വ​രു​ന്ന​തോ​ടെ ഹാ​ർ​ബ​റി​ൽ എ​ത്തു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും എ​ളു​പ്പം കോ​ഴി​ക്കോ​ട് - ക​ണ്ണൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ എ​ത്താം. പാ​വ​ങ്ങാ​ട് നി​ന്നും മേ​ൽ​പാ​ല​ത്തി​ലൂ​ടെ ബീ​ച്ച് വ​ഴി ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്ലാ​തെ ന​ഗ​ര​ത്തി​ൽ എ​ത്താ​നും ക​ഴി​യും.

 

Tags : nattu vishesham Construction momentum

Recent News

Up