x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ര​വ​ണ്‍ പാ​ലം നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി


Published: December 24, 2025 01:31 AM IST | Updated: December 24, 2025 01:31 AM IST

കോ​ന്നി: അ​രു​വാ​പ്പു​ലം- ഐ​ര​വ​ണ്‍ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു വി​ല​യി​രു​ത്തി.

12.25 കോ​ടി രൂ​പ ചെ​ല​വി​ല്‍ പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ര്‍​മാ​ണ​ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ മു​ഴു​വ​ന്‍ തൂ​ണു​ക​ളു​ടെ​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ര​ണ്ടു തൂ​ണു​ക​ളെ ബ​ന്ധി​പ്പി​ച്ച് ഡ​ക്ക് സ്ലാ​ബും പൂ​ര്‍​ത്തി​യാ​ക്കി.

ന​ദി​യി​ല്‍ വെ​ള്ളം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ന്നു തൂ​ണു​ക​ളും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന ബീ​മു​ക​ളു​ടെ​യും സ്ലാ​ബി​ന്‍റെയും നി​ര്‍​മാ​ണം ക്രി​സ്മ​സി​നു ശേ​ഷം ആ​രം​ഭി​ക്കും.

അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 12 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഏ​റ്റെ​ടു​ത്ത റോ​ഡ് സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് മ​ണ്ണ് നി​ക്ഷേ​പി​ച്ച് എ​ര്‍​ത്ത് വ​ര്‍​ക്ക് പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​ല​ത്തി​നു ആ​കെ 183.7 മീ​റ്റ​ര്‍ നീ​ള​വും ഇ​രു​വ​ശ​ത്തും 1.5 മീ​റ്റ​ര്‍ വീ​തി​യു​ള്ള ന​ട​പ്പാ​ത​യോ​ടും കൂ​ടി ആ​കെ 11 മീ​റ്റ​ര്‍ വീ​തി​യു​മാ​ണു​ള്ള​ത്.

പാ​ല​ത്തി​ന് ന​ദി​ക്കു കു​റു​കെ മൂ​ന്ന് സ​പാ​നു​ക​ളും ഇ​രു​ക​ര​ക​ളി​ലു​മാ​യി ആ​റ് ലാ​ന്‍​ഡ് സ​പാ​നു​ക​ളു​മാ​ണു​ള്ള​ത്.​ഇ​വ​യി​ല്‍ ഒ​രു ലാ​ന്‍​ഡ് സ​പാ​ന്‍ ഐ​ര​വ​ണ്‍ ഭാ​ഗ​ത്തും അ​ഞ്ച് ലാ​ന്‍​ഡ് സ്്പാ​നു​ക​ള്‍ അ​രു​വാ​പ്പം ഭാ​ഗ​ത്തു​മാ​ണു​ള്ള​ത്.

പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​ജി​ത്ത്, അ​സി.​എ​ന്‍​ജി​നി​യ​ര്‍ ഷീ​ജ തോ​മ​സ്, ക​രാ​ര്‍ ക​മ്പ​നി എം​ഡി രാ​ജീ​വ്, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ക്ഷേ​മ ശേ​ഖ​ര്‍, അ​രു​വാ​പ്പു​ലം​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ഗം ധ​നേ​ഷ്, തു​ട​ങ്ങി​യ​വ​ര്‍ എം​എ​ല്‍​എ​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham Airavan Bridge construction

Recent News

Up