x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ലം സാം​സ്കാ​രി​കനി​ല​യം നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും


Published: January 11, 2026 06:23 AM IST | Updated: January 11, 2026 06:23 AM IST

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ​യു​ടെ സാം​സ്കാ​രി​ക​നി​ല​യ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നം. നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ൾ സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു കി​ട​ന്നി​രു​ന്ന​ത്. ഇ​തി​നാ​ണ് പ​രി​ഹാ​ര​മാ​വു​ന്ന​ത്. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ധാ​ര​ണ​യാ​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്നാം​നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യു​ടെ കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തി. ഇ​ത് പൂ​ർ​ത്തി​യാ​യ​തോ​ടെ മേ​ൽ​ക്കൂ​ര​യു​ടെ നി​ർ​മാ​ണ​മാ​ണ് ഇ​നി ന​ട​ത്തു​ന്ന​ത്‌.

പു​തി​യ മോ​ഡ​ലി​ലു​ള്ള ഷീ​റ്റ് മേ​യാ​നാ​ണ് പ​ദ്ധ​തി. സം​സ്ഥാ​ന ബ​ജ​റ്റി​ൽ​നി​ന്നു​ള്ള 5.30 കോ​ടി​രൂ​പ ചെ​ല​വി​ലാ​ണ് സാം​സ്കാ​രി​ക​നി​ല​യം പ​ണി​യു​ന്ന​ത്. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം പാ​ല​ത്തി​ന​ടു​ത്ത ന​ഗ​ര​സ​ഭാ മാ​ർ​ക്ക​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് സ​മീ​പ​ത്താ​യാ​ണ് ആ​ധു​നി​ക​രീ​തി​യി​ലു​ള്ള സാം​സ്കാ​രി​ക​നി​ല​യം നി​ർ​മി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ 62 സെ​ന്‍റി​ൽ മൂ​ന്നു​നി​ല​കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന് ഏ​ക​ദേ​ശം 25,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ണ്ടാ​കും. കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള പ്ര​ത്യേ​ക സ്ഥ​ലം, ലൈ​ബ്ര​റി, വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് ഏ​രി​യ എ​ന്നി​വ​യു​മു​ണ്ടാ​കും. ബാ​ൽ​ക്ക​ണി​യു​ൾ​പ്പെ​ടെ 1,000 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​നാ​കും. രാ​ഷ്ട്രീ​യ -സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്താ​ൻ ക​ഴി​യും.

ഒ​റ്റ​പ്പാ​ല​ത്ത് ന​ഗ​ര​സ​ഭ​യു​ടെ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​മു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​നാ​കി​ല്ല. ബ​സ്‌​സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഓ​ഡി​റ്റോ​റി​യം ഇ​ടു​ങ്ങി​യ​തും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തു​മാ​ണ്. ഈ ​പോ​രാ​യ്മ മു​ന്നി​ൽ​ക്ക​ണ്ടാ​ണ് പി. ​ഉ​ണ്ണി എം​എ​ൽ​എ​യാ​യി​രു​ന്ന കാ​ല​ത്ത് എ​ല്ലാ സൗ​ക​ര്യ​ത്തോ​ടും​കൂ​ടി​യ സാം​സ്കാ​രി​ക നി​ല​യ​മെ​ന്ന പ​ദ്ധ​തി​ക്ക് രൂ​പം​കൊ​ടു​ക്കു​ന്ന​ത്.


2019-ൽ ​ഭ​ര​ണാ​നു​മ​തി​യാ​യ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നീ​ളു​ക​യാ​യി​രു​ന്നു. ഇ​തി​നാ​ണ് ഇ​പ്പോ​ൾ പ​രി​ഹാ​ര​മാ​യ​ത്. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.

Tags : nattu vishesham Construction Ottapalam Cultural

Recent News

Up