x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഒ​ന്പ​ത് മാ​സം ക​ഴി​ഞ്ഞി​ട്ടും ലോ​മാ​സ്റ്റ് ലൈ​റ്റ് തെ​ളി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല


Published: January 6, 2026 08:05 AM IST | Updated: January 6, 2026 08:05 AM IST

പു​ൽ​പ്പ​ള്ളി: ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ വേ​ലി​യ​ന്പം ക​വ​ല​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ലോ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ.

2025 മാ​ർ​ച്ച് 31ന് ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വേ​ലി​യ​ന്പം ക​വ​ല​യി​ലെ ലോ​മാ​സ്റ്റ് ലൈ​റ്റാ​ണ് ഒ​ന്പ​ത് മാ​സം ക​ഴി​ഞ്ഞി​ട്ടും തെ​ളി​യാ​തെ കി​ട​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നും 100 മീ​റ്റ​ർ​മാ​റി വേ​ലി​യ​ന്പം സ്കൂ​ളി​ന് സ​മീ​പം സ്ഥാ​പി​ച്ച ലൈ​റ്റി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് 2022-2023 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലാ​ണ് 1,80,952 രൂ​പ എ​ൽ​ഇ​ഡി ലോ​മാ​സ്റ്റ് ലൈ​റ്റ് നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ലൈ​റ്റ് തെ​ളി​യി​ക്കാ​ൻ ന​ട​പ​ടി വൈ​കാ​ൻ കാ​ര​ണം ജ​ന​പ്ര​തി​നി​ധി​ക​ൾ ത​മ്മി​ലു​ള്ള ശീ​ത​സ​മ​ര​മാ​ണെ​ന്നും പ​ല​ത​വ​ണ എം​എ​ൽ​എ​യോ​ടും മ​റ്റ് ജ​ന​പ്ര​തി പ്ര​തി​നി​ധി​ക​ളോ​ടും പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വ​ന്യ​മൃ​ഗ​ശ​ല്യം ഏ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന നെ​യ്ക്കു​പ്പ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നാ​ണ് വേ​ലി​യ​ന്പം. പ​ക​ൽ സ​മ​യ​ത്തു​പോ​ലും ആ​ന​ശ​ല്യം ഏ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​യി​ട്ടു​പോ​ലും ലൈ​റ്റ് തെ​ളി​യി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ത്ത​തി​നെ​തി​രേ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ​.

Tags : nattu vishesham passed since construction

Recent News

Up