Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GermanY

CAREER DEEPIKA

ജ​ർ​മ​നി​യി​ൽ 250 ന​ഴ്‌​സ്

നോ​ർ​ക്ക റൂ​ട്‌​സും ജ​ർ​മ​ൻ ഫെ​ഡ​റ​ൽ എം​പ്ലോ​യ്മെ​ന്‍റ്ഏ​ജ​ൻ​സി​യും ജ​ർ​മ​ൻ ഏ​ജ​ൻ​സി ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ന​ഴ്‌​സിം​ഗ് റി​ക്രൂ​ട്‌​മെ​ന്‍റ് പ​ദ്ധ​തി​യാ​യ ട്രി​പ്പി​ൾ വി​ൻ കേ​ര​ള​യു​ടെ എ​ട്ടാം ഘ​ട്ട​ത്തി​ലെ 250 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി: ഫെ​ബ്രു​വ​രി 23.

യോ​ഗ്യ​ത: ബി​എ​സ്‌​സി/ ജ​ന​റ​ൽ ന​ഴ്സ‌ിം​ഗ്. ബി​എ​സ്‌​സി/ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ഒ​രു വ​ർ​ഷ​വും ജ​ന​റ​ൽ ന​ഴ്സിം​ഗ് പാ​സാ​യ​വ​ർ​ക്ക് മൂ​ന്നു​വ​ർ​ഷ​വും പ​രി​ച​യം വേ​ണം. അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക്ലി​നി​ക്ക​ൽ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രി​ക്ക​ണം. അ​പേ​ക്ഷി​ക്കു​ന്ന സ​മ​യ​ത്ത് പ​ര​മാ​വ​ധി ക​രി​യ​ർ ഗ്യാ​പ് ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​ക​രു​ത്.

പ്രാ​യം (2026 മേ​യ് 31ന്): 36 ​ക​വി​യ​രു​ത്. ജെ​റി​യാ​ട്രി​ക്സ് സ്പെ​ഷാ​ലി​റ്റി​യി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ക്ലി​നി​ക്ക​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കും 200ൽ ​അ​ധി​കം ബെ​ഡു​ക​ളു​ള്ള ആ​ശു​പ​ത്രി​ക​ളി​ലോ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലോ ജോ​ലി പ​രി​ച​യ​മു​ള്ള​വ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കും.

വ​യോ​ജ​ന പ​രി​ച​ര​ണ​ത്തി​ൽ ജെ​റി​യാ​ട്രി​ക്സ് അ​ല്ലെ​ങ്കി​ൽ ദീ​ർ​ഘ​കാ​ല പ​രി​ച​ര​ണം, ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു​ള്ള ഹോം ​കെ​യ​ർ/ ന​ഴ്‌​സിം​ഗ് ഹോം, ​പ്ര​ത്യേ​കി​ച്ച് ഇ​ൻ പേ​ഷ്യ​ന്‍റ് പ​രി​ച​യ​മോ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വൃ​ത്തി​പ​രി​ച​യ​മോ ഉ​ണ്ടാ​യി​രി​ക്ക​ണം.

ഐ​സി​യു, ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് കെ​യ​ർ യൂ​ണി​റ്റ്, ജ​ന​റ​ൽ വാ​ർ​ഡ്, സ​ർ​ജി​ക്ക​ൽ മെ​ഡി​ക്ക​ൽ വാ​ർ​ഡ്, ന്യൂ​റോ​ള​ജി, ഓ​ങ്കോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ് എ​ന്നി​വ​യി​ലെ പ്ര​വൃ​ത്തി പ​രി​ച​യ​വും പ​രി​ഗ​ണി​ക്കും. എ​ന്നാ​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം, എ​ൻ​ഐ​സി​യു, പീ​ഡി​യാ​ട്രി​ക്‌​സ്, പി​ഐ​സി​യു, സ്‌​കൂ​ൾ ന​ഴ്സ‌ിം​ഗ്, വാ​ക്സ​സി​നേ​ഷ​ൻ ന​ഴ്‌​സിം​ഗ്, ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് എ​ന്നി​വ​യി​ൽ മാ​ത്രം പ​രി​മി​ത​മാ​യ പ്ര​വൃ​ത്തി​പ​രി​ച​യം പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക​യി​ല്ല.

അ​പേ​ക്ഷ​ക​ർ​ക്ക് ജ​ർ​മ​ൻ ഭാ​ഷാ പ​രി​ജ്ഞാ​നം നി​ർ​ബ​ന്ധ​മി​ല്ല. പ്രാ​ഥ​മി​ക ത​ല അ​ഭി​മു​ഖ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ജ​ർ​മ​ൻ ഭാ​ഷ​യി​ൽ ബി 1 ​ലെ​വ​ൽ പ​രി​ശീ​ല​നം നേ​ട​ണം. A2 ലെ​വ​ലി​ൽ 70 % നേ​ടു​ന്ന​വ​രെ പ്രോ​ഗ്രാ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ഴ്സ‌് ഫീ ​തി​രി​കെ ന​ൽ​കും. 70 % മാ​ർ​ക്കോ​ടെ B1 ലെ​വ​ൽ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് കോ​ഴ്‌​സ് ഫീ​യു​ടെ ബാ​ക്കി തു​ക തി​രി​കെ ന​ൽ​കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് വി​മാ​ന ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ എ​ല്ലാ ചെ​ല​വു​ക​ളും സൗ​ജ​ന്യ​മാ​ണ്. കേ​ര​ളീ​യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​കും ട്രി​പ്പി​ൾ വി​ൻ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വു​ക. www.norkaroots.kerala.gov.in, www.nifl.norkaroots.org എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2770577.

NRI

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ജ​ർ​മ​നി വി​ളി​ക്കു​ന്നു; നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ പ​ദ്ധ​തി വ​ഴി അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ നി​ന്നും ജ​ർ​മ​നി​യി​ലേ​ക്കു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റി​നാ​യു​ള്ള നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ കേ​ര​ള പ​ദ്ധ​തി​യു​ടെ എ​ട്ടാം ഘ​ട്ട​ത്തി​ലെ 250 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​എ​സ്‌​സി, ജ​ന​റ​ല്‍ ന​ഴ്സിം​ഗാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത.

ബി​എ​സ്‌​സി, പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ഒ​രു വ​ര്‍​ഷ​ത്തേ​യും ജ​ന​റ​ല്‍ ന​ഴ്സിം​ഗ് പാ​സാ​യ​വ​ര്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​ത്തെ​യും പ്ര​വൃ​ത്തി പ​രി​ച​യം നി​ര്‍​ബ​ന്ധ​മാ​ണ്. അ​പേ​ക്ഷ​ക​ര്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ക്ലി​നി​ക്ക​ല്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തി​രി​ക്ക​ണം.

അ​പേ​ക്ഷി​ക്കു​ന്ന സ​മ​യ​ത്ത് പ​ര​മാ​വ​ധി ക​രി​യ​ര്‍ ഗ്യാ​പ്പ് ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​കം ആ​ക​രു​ത്. ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി 2026 മേ​യ് 31ന് 36 ​വ​യ​സ് ക​വി​യ​രു​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്ക് നോ​ര്‍​ക്ക റൂ​ട്ട്സ്, എ​ന്‍​ഐ​എ​ഫ്എ​ല്‍ എ​ന്നീ വെ​ബ്സൈ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ഈ ​മാ​സം 23ന​കം അ​പേ​ക്ഷ ന​ല്‍​കാ​വു​ന്ന​താ​ണ്.

200ല​ധി​കം ബെ​ഡ്ഡു​ക​ളു​ള്ള ആ​ശു​പ​ത്രി​ക​ളി​ലോ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലോ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കും. വ​യോ​ജ​ന പ​രി​ച​ര​ണ​ത്തി​ല്‍ ജി​രി​യാ​ട്രി​ക്സ് അ​ല്ലെ​ങ്കി​ല്‍ ദീ​ര്‍​ഘ​കാ​ല പ​രി​ച​ര​ണം, ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു​ള്ള ഹോം ​കെ​യ​ര്‍, ന​ഴ്സിം​ഗ് ഹോം, ​പ്ര​ത്യേ​കി​ച്ച് ഇ​ന്‍​പേ​ഷ്യ​ന്‍റ് പ​രി​ച​യ​മോ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വൃ​ത്തി പ​രി​ച​യ​മോ ഉ​ണ്ടാ​യി​രി​ക്ക​ണം.

ഐ​സി​യു, ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് കെ​യ​ര്‍ യൂ​ണി​റ്റ്, ജ​ന​റ​ല്‍ വാ​ര്‍​ഡ്, സ​ര്‍​ജി​ക്ക​ല്‍ മെ​ഡി​ക്ക​ല്‍ വാ​ര്‍​ഡു​ക​ള്‍, ന്യൂ​റോ​ള​ജി, ഓ​ങ്കോ​ള​ജി, ഓ​ര്‍​ത്തോ​പീ​ഡി​ക്സ് എ​ന്നി​വ​യി​ലെ പ്ര​വൃ​ത്തി പ​രി​ച​യ​വും പ​രി​ഗ​ണി​ക്കും. എ​ന്നാ​ല്‍ എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗം, എ​ന്‍​ഐ​സി​യു , പീ​ഡി​യാ​ട്രി​ക്സ്, പി​ഐ​സി​യു, സ്കൂ​ള്‍ ന​ഴ്സിം​ഗ്, വാ​ക്സീ​നേ​ഷ​ന്‍ ന​ഴ്സിം​ഗ്, ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് എ​ന്നി​വ​യി​ല്‍ മാ​ത്രം പ​രി​മി​ത​മാ​യ പ്ര​വൃ​ത്തി പ​രി​ച​യം പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക​യി​ല്ല. ‌

പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്ക് ജ​ർ​മ​ന്‍ ഭാ​ഷാ​പ​രി​ജ്ഞാ​നം നി​ര്‍​ബ​ന്ധ​മി​ല്ല. പ്രാ​ഥ​മി​ക ത​ല അ​ഭി​മു​ഖ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ ജ​ർ​മ​ന്‍ ഭാ​ഷ​യി​ല്‍ ബി1 ​ലെ​വ​ല്‍ പ​രി​ശീ​ല​നം നേ​ടേ​ണ്ട​താ​ണ്.

എ2 ​ലെ​വ​ലി​ല്‍ 70 ശ​ത​മാ​നം നേ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പ്രോ​ഗ്രാ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തും കോ​ഴ്സ് ഫീ ​തി​രി​കെ ന​ല്‍​കു​ന്ന​തു​മാ​ണ്. 70 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ എ1 ​ലെ​വ​ല്‍ പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് കോ​ഴ്സ് ഫീ​യു​ടെ ബാ​ക്കി തു​ക തി​രി​കെ ന​ല്‍​കു​ന്ന​തു​മാ​ണ്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് വി​മാ​ന ടി​ക്ക​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ചെ​ല​വു​ക​ളും സൗ​ജ​ന്യ​മാ​ണ്. കേ​ര​ളീ​യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും ട്രി​പ്പി​ള്‍ വി​ന്‍ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വു​ക.

നോ​ര്‍​ക്ക റൂ​ട്ട്സും ജ​ർ​മ​ന്‍ ഫെ​ഡ​റ​ല്‍ എം​പ്ലോ​യ്മെ​ന്‍റ് ഏ​ജ​ന്‍​സി​യും ജ​ർ​മ​ന്‍ ഏ​ജ​ന്‍​സി ഫോ​ര്‍ ഇ​ന്‍റ​നാ​ഷ​ന​ല്‍ കോ-​ഓ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് പ​ദ്ധ​തി​യാ​ണ് ട്രി​പ്പി​ള്‍ വി​ന്‍ കേ​ര​ള.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0471-2770577, 2770536, 2770540, 2770548 എ​ന്നീ ന​മ്പ​റു​ക​ളി​ലോ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ര്‍​ക്ക ഗ്ലോ​ബ​ൽ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്സ്ഡ് കോ​ള്‍ സ​ർ​വീ​സ്) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

കൊ​ളോ​ൺ - ബോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു

ബെ​ർ​ലി​ൻ: സാ​ങ്കേ​തി​ക ത​ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് കൊ​ളോ​ൺ - ബോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​ത് യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സം നേ​രി​ട്ടു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യും സു​ര​ക്ഷാ മേ​ഖ​ല​ക​ൾ അ​ട​യ്ക്കു​ക​യും ചെ​യ്തു. രാ​വി​ലെ വൈ​കി, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് ഇ​പ്പോ​ഴും സു​ര​ക്ഷാ കാ​ല​താ​മ​സം നേ​രി​ടു​ന്നു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ലെ അ​പ്ഡേ​റ്റ് ചെ​യ്ത പ്ര​സ്താ​വ​ന​യി​ൽ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യ​താ​യും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച​താ​യും അ​റി​യി​ച്ചു. എ​ന്നാ​ൽ കാ​ര​ണ​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

NRI

ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും ചൊ​വ്വാ​ഴ്ച പ​ണി​മു​ട​ക്ക്

ബെ​ര്‍​ലി​ന്‍: ചൊ​വ്വാ​ഴ്ച ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പ​ണി​മു​ട​ക്ക് ന​ട​ക്കും. ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ല്‍ വെ​ര്‍​ഡി ട്രേ​ഡ് യൂ​ണി​യ​ന്‍ സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ല്‍ പ്ര​ക​ട​ന​ക്കാ​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി.

ജി​ഇ​ഡ​ബ്ല്യു​വും വെ​ര്‍​ഡി​യും ഈ ​ആ​ഴ്ച മു​ന്ന​റി​യി​പ്പ് പ​ണി​മു​ട​ക്കു​ക​ള്‍​ക്ക് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് ആ​വോ ഡേ​കെ​യ​ര്‍ സെ​ന്‍റ​റു​ക​ളെ​യും സ്കൂ​ളു​ക​ളെ​യും യൂ​ണി​വേ​ഴ്സി​റ്റി​ക​ളെ​യും ആ​ശു​പ​ത്രി​ക​ളെ​യും ബാ​ധി​ക്കും. തി​ങ്ക​ളാ​ഴ്ച​യും ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ലാ​യി​രു​ന്നു.

പ്ര​ത്യേ​കി​ച്ച്, നോ​ര്‍​ത്ത് റൈ​ന്‍ - വെ​സ്റ്റ്ഫാ​ലി​യ, ബാ​ഡ​ന്‍ - വു​ര്‍​ട്ടം​ബ​ര്‍​ഗ്, മ​ധ്യ ജ​ര്‍​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് അ​വ​ശ്യ സേ​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള കാ​ല​താ​മ​സം, റ​ദ്ദാ​ക്ക​ല്‍ അ​ല്ലെ​ങ്കി​ല്‍ കു​റ​വ് എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടാം.

നോ​ര്‍​ത്ത് റൈ​ന്‍ - വെ​സ്റ്റ്ഫാ​ലി​യ, ആ​ഹ​ന്‍, എ​സെ​ന്‍, കൊ​ളോ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന സ​ര്‍​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​ക​ളി​ല്‍ ര​ണ്ട് ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക് ന​ട​ക്കും.

അ​ടി​യ​ന്ത​ര ചി​കി​ത്സ ഇ​പ്പോ​ഴും ല​ഭ്യ​മാ​കു​മെ​ങ്കി​ലും രോ​ഗി പ​രി​ച​ര​ണം നി​യ​ന്ത്രി​ക്കു​മെ​ന്ന് ഈ ​ആ​ശു​പ​ത്രി​ക​ള്‍ ഇ​തി​ന​കം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ബാ​ഡ​ന്‍ - വു​ര്‍​ട്ടം​ബ​ര്‍​ഗി​ല്‍, സ്റ്റു​ട്ട്ഗാ​ര്‍​ട്ടി​ലും ഹെ​യ്ല്‍​ബ്രോ​ണി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. അ​വി​ടെ മി​ക്ക​വാ​റും എ​ല്ലാ സം​സ്ഥാ​ന സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കു​ചേ​രും.

ഇ​തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും കോ​ള​ജു​ക​ളും സം​സ്ഥാ​ന പാ​ര്‍​ല​മെ​ന്‍റും മ​ന്ത്രാ​ല​യ​ങ്ങ​ളും വി​ദ്യാ​ര്‍​ഥി സേ​വ​ന​ങ്ങ​ളും വി​ല്‍​ഹെ​ല്‍​മ, സ്റ്റേ​റ്റ് ഗാ​ല​റി, സ്റ്റേ​റ്റ് തി​യേ​റ്റ​ര്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ നി​ര​വ​ധി സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു.

വീ​ന്‍​സ്ബ​ര്‍​ഗ് സെ​ന്‍റ​ര്‍ ഫോ​ര്‍ സൈ​ക്യാ​ട്രി​യെ​യും ഷ്വാ​ബി​ഷ് ഹാ​ളി​ലെ അ​തി​ന്‍റെ ശാ​ഖ​യെ​യും ഇ​ത് ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്റ്റു​ട്ട്ഗാ​ര്‍​ട്ടി​ലും ഹെ​യ്ല്‍​ബ്രോ​ണി​ലും വ​ലി​യ പ്ര​ക​ട​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

മ​ധ്യ ജ​ര്‍​ന​നി​യി​ല്‍, ലൈ​പ്സി​ഗ് യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ​ണി​മു​ട​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. സാ​ക്സ​ണി, സാ​ക്സ​ണി - അ​ന്‍​ഹാ​ള്‍​ട്ട്, തു​റിം​ഗി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍, സം​സ്ഥാ​ന അ​ധി​കാ​രി​ക​ള്‍, സ്കൂ​ളു​ക​ള്‍, സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ വി​വി​ധ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടും.

ഹാ​ലെ, ജെ​ന, ലീ​പ്സി​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ര്‍​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​ക​ളെ​യും ഇ​ത് ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തു​രിം​ഗി​യ​യി​ല്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ജെ​ന​യി​ല്‍ ന​ട​ക്കു​ന്ന ഒ​രു വ​ലി​യ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

സ്കൂ​ളു​ക​ള്‍, സ്കൂ​ള്‍ ക​ഴി​ഞ്ഞു​ള്ള പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍, സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍, വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ ചൈ​ല്‍​ഡ്കെ​യ​ര്‍ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രും.

മാ​ര്‍​ച്ചു​ക​ളും പ്ര​ക​ട​ന​ങ്ങ​ളും കാ​ര​ണം വ​ലി​യ ന​ഗ​ര​ങ്ങ​ളി​ലും ഗ​താ​ഗ​ത കാ​ല​താ​മ​സം ഉ​ണ്ടാ​യേ​ക്കാം. ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​ക​ളി​ലോ സ്കൂ​ളു​ക​ളി​ലോ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലോ അ​പ്പോ​യി​ന്‍റ്മെ​ന്‍റു​ക​ള്‍ ഉ​ള്ള​വ​ര്‍ അ​വ മു​ന്‍​കൂ​ട്ടി പ​രി​ശോ​ധി​ക്കാ​ന്‍ അ​ധി​കൃ​ത​ർ നി​ര്‍​ദ​ശി​ച്ചു.

പ​ണി​മു​ട​ക്കു​ക​ള്‍ എ​ന്തു​കൊ​ണ്ട് ന​ട​ക്കു​ന്നു

ജ​ര്‍​മ്മ​നി​യി​ലെ ഫെ​ഡ​റ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലു​ട​നീ​ള​മു​ള്ള ഒ​രു പ്ര​ധാ​ന പൊ​തു​മേ​ഖ​ലാ വേ​ത​ന ത​ര്‍​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പ​ണി​മു​ട​ക്കു​ക​ള്‍. വെ​ര്‍​ഡി, ജി​ഇ​ഡ​ബ്ല്യു, മ​റ്റു​ള്ള​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള യൂ​ണി​യ​നു​ക​ള്‍ ഏ​ഴ് ശ​ത​മാ​നം ശ​മ്പ​ള വ​ര്‍​ധ​ന​വ് (അ​ല്ലെ​ങ്കി​ല്‍ പ്ര​തി​മാ​സം കു​റ​ഞ്ഞ​ത് 300 യൂ​റോ), ജൂ​ണി​യ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​തി​മാ​സം 200 യൂ​റോ എ​ന്നി​വ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ബു​ധ​നാ​ഴ്ച പോ​ട്സ്ഡാ​മി​ല്‍ ആ​രം​ഭി​ക്കാ​ന്‍ പോ​കു​ന്ന മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും റൗ​ണ്ട് ച​ര്‍​ച്ച​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യി സ​മ്മ​ര്‍​ദം വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് യൂ​ണി​യ​നു​ക​ളു​ടെ ല​ക്ഷ്യം.

NRI

ആ​ഗോ​ള റാ​ങ്കിം​ഗി​ല്‍ ജർമ​ന്‍ പാ​സ്പോ​ര്‍​ട്ട് നാ​ലാം സ്ഥാ​ന​ത്തേ​ക്ക് താ​ഴ്ന്നു

ബെ​ർ​ലി​ൻ: ആ​ഗോ​ള റാ​ങ്കിം​ഗി​ൽ ജ​ർ​മ​ൻ പാ​സ്പോ​ർ​ട്ട് നാ​ലാം സ്ഥാ​ന​ത്തേ​ക്ക് താ​ഴ്ന്നു. 16 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന റാ​ങ്കിം​ഗാ​ണ് ഇ​ത്. ഹെ​ൻ​ലി ആ​ൻ​ഡ് പാ​ർ​ട്ണേ​ഴ്സ് ആ​ണ് വീ​സ​ഫ്രീ അ​ഥ​വാ വീ​സ ഓ​ൺ അ​റൈ​വ​ൽ എ​ൻ​ട്രി അ​നു​വ​ദി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു‌​ടെ എ​ണ്ണം അ​നു​സ​രി​ച്ച് റാ​ങ്കു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്.

ജ​ർ​മ​ൻ പൗ​ര​ന്മാ​ർ​ക്ക് 185 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വീ​സ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും. നി​ല​വി​ൽ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് സിം​ഗ​പ്പു​രാണ്. 192 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വീ​സ ര​ഹി​ത പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നു.

ജ​പ്പാ​നും ദ​ക്ഷി​ണ കൊ​റി​യ​യും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ടു​ന്നു. ഡെ​ൻ​മാ​ർ​ക്ക്, ല​ക്സം​ബ​ർ​ഗ്, സ്പെ​യി​ൻ, സ്വീ​ഡ​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

2024ൽ ​ജ​ർ​മ​നി പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. 2025ൽ ​മൂ​ന്നാം സ്ഥാ​ന​ത്തും.

NRI

മു​ന്‍ ജ​ര്‍​മ​ന്‍ മ​ല​യാ​ളി സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു അ​ന്ത​രി​ച്ചു

കോട്ടയം: മു​ന്‍ ജ​ര്‍​മ​ന്‍ മ​ല​യാ​ളി​യും 1986ലെ ​ബെ​ര്‍​ലി​ന്‍ ലോ​ക​മ​ല​യാ​ള സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക​നി​ലൊ​രാ​ളു​മാ​യ മ​ണ്ണം​പ്ലാ​ക്ക​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു (ദേ​വ​സ്യാ​ച്ച​ന്‍ - 76) കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: മേ​രി​ക്കു​ട്ടി സെ​ബാ​സ്റ്റ്യന്‍ കു​ള​ത്തൂ​ര്‍ അ​ത്യാ​ലി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ദീ​പ​ക് (ജ​ര്‍​മ​നി), വി​കാ​സ് (ജ​ര്‍​മ​നി), മ​രു​മ​ക്ക​ള്‍: സി​ല്‍​വി പൊ​ങ്ക​ത്തി​ല്‍ (പാ​ലാ, ജ​ര്‍​മ​നി), സോ​ണി​യ പു​ത്ത​ന്‍​ക​ളം (ച​ങ്ങ​നാ​ശേ​രി, ജ​ര്‍​മ​നി).

ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ഡ്വ. നോ​ബി​ള്‍ മാ​ത്യു​വി​ന്‍റെ​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജ​ന്‍ മാ​ത്യു​വി​ന്‍റെ​യും സ​ഹോ​ദ​ര​നാ​ണ് പ​രേ​ത​ന്‍. പ്ര​ഫ. എം.​എം. ഡൊ​മി​നി​ക്ക്, സാ​ല​മ്മ ജോ​ര്‍​ജ് തേ​നം​മാ​ക്ക​ല്‍, ജോ​സു​കു​ട്ടി മാ​ത്യു, ഗീ​ത​മ്മ മാ​ത്യു കൊ​ച്ചു​പ​റ​മ്പി​ല്‍ എ​ന്നി​വ​രാ​ണ് മ​റ്റു​സ​ഹേ​ദ​ര​ങ്ങ​ള്‍.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണാ​പ്ളാ​ക്ക​ല്‍ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നും ഫാ.​ലി​യോ​പോ​ള്‍​ഡ് സി​എം​ഐ മാ​തൃ​സ​ഹോ​ദ​ര​നും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​സി ഷാ​ജ​ന്‍റെ ഭ​ര്‍​തൃ​സ​ഹോ​ദ​ര​നു​മാ​ണ്.

സെ​ബാ​സ്റ്റ്യ​ന്‍ ദീ​ര്‍​ഘ​കാ​ലം ബെ​ര്‍​ലി​നി​ല്‍ താ​മ​സി​ച്ച​തി​നു​ശേ​ഷം സ്വ​ദേ​ശ​ത്തേ​യ്ക്ക് മ​ട​ങ്ങി വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.

NRI

ജ​ര്‍​മ​ന്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ വീ​ണ്ടും ഉ​യ​ര്‍​ച്ച​യി​ലേ​ക്ക്

 

ബെ​ര്‍​ലി​ന്‍: ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ആ​ദ്യ​മാ​യി ജ​ര്‍​മ​ന്‍ ക​യ​റ്റു​മ​തി വ​ള​ര്‍​ച്ച കൈ​വ​രി​ച്ചു. ര​ണ്ട് ദു​ര്‍​ബ​ല വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ജ​ര്‍​മ​ന്‍ ക​യ​റ്റു​മ​തി വീ​ണ്ടും ഉ​യ​രു​ക​യാ​ണ്. 2025ല്‍, ​ക​മ്പ​നി​ക​ള്‍ ഏ​ക​ദേ​ശം 1,569.6 ബി​ല്യ​ൺ യൂ​റോ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ വി​ദേ​ശ​ത്ത് വി​റ്റു.

ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​വ്. വ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ പ​ല വി​ദ​ഗ്ധ​രും കൂ​ടു​ത​ല്‍ ഇ​ടി​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ ജ​ര്‍​മ​ന്‍ സ​മ്പ​ദ്വ്യ​വ​സ്ഥ​യ്ക്ക് കു​റ​ഞ്ഞ​ത് ആ​ശ്വാ​സം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു.

2025ല്‍ ​പ്ര​തി​സ​ന്ധി ഉ​ണ്ടാ​യി​രു​ന്നി​ട്ടും ജ​ര്‍​മ​നി ഒ​രു ക​യ​റ്റു​മ​തി രാ​ഷ്ട്ര​മാ​യി തു​ട​ര്‍​ന്നു. ക​യ​റ്റു​മ​തി​യേ​ക്കാ​ള്‍ ഇ​റ​ക്കു​മ​തി ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചെ​ങ്കി​ലും ജ​ര്‍​മ​നി ഇ​പ്പോ​ഴും 200 ബി​ല്യ​ൺ യൂ​റോ​യി​ല​ധി​കം ക​യ​റ്റു​മ​തി മി​ച്ച​ത്തോ​ടെ​യാ​ണ് വ​ര്‍​ഷം അ​വ​സാ​നി​പ്പി​ച്ച​ത്.

 

 

 

 

 

 

 

 

 

 

 

NRI

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം പൊ​തു​യോ​ഗം സംഘടിപ്പിച്ചു

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​കാ​ല സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ 51-ാമത് പൊ​തു​യോ​ഗം ഫ്രാ​ങ്ക്ഫ​ർ​ട്ട് നോ​ര്‍​ത്ത് വെ​സ്റ്റ് സെ​ൻ​ട്ര​ത്തി​ലെ സാ​ൽ ബൌ ​ടി​റ്റൂ​സ് ഫോ​റ​ത്തി​ല്‍ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡി​പി​ൻ പോ​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി.

പ്ര​സി​ഡ​ന്‍റിന്‍റെ സ്വാ​ഗ​ത​ത്തി​നു ശേ​ഷം സ​മാ​ജം സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള 2025ലെ ​വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ ര​തീ​ഷ് മേ​ട​മേ​ൽ വാ​ര്‍​ഷി​ക വ​ര​വുചെല​വു ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തുച​ർ​ച്ച​യി​ൽ സ​മാ​ജ​ത്തി​ന്‍റെ 2025ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​താ​യി​രു​ന്നു എ​ന്നും പ്ര​ത്യേ​കി​ച്ച് 55-ാം വാ​ർ​ഷി​കാ​ഘോ​ഷം വ​ള​രെ ന​ന്നാ​യി​രു​ന്നു എ​ന്നും എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2026ലെ ​പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡി​പി​ന്‍ പോ​ള്‍ (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് പി​ള്ള (സെ​ക്ര​ട്ട​റി), ര​തീ​ഷ് മേ​ട​മേ​ൽ (ട്ര​ഷ​റര്‍), വ​നി​താ മെ​മ്പ​റാ​യി റ​ജീ​ന ര​ജീ​ന്ദ്ര​നാ​ഥ്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി ബി​ന്നി തോ​മ​സ്, അ​ജു സാം, ​ഷൈ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ബി​ന്‍ ജോ​ണ്‍ ആ​ണ് ഓ​ഡി​റ്റ​ര്‍.

പൊ​തു​യോ​ഗ​ത്തി​ന് എ​ത്തി​യ സ​മാ​ജം അം​ഗ​ങ്ങ​ള്‍​ക്കും സു​ഗ​മ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കി​യ വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും പു​തി​യ പ്ര​സി​ഡ​ന്‍റ് ഡി​പി​ന്‍ പോ​ള്‍ ന​ന്ദി പ​റ​ഞ്ഞു.

NRI

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ ര​ണ്ടാം ത​വ​ണ​യും ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭാം​ഗം

ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി യൂ​റോ​പ്യ​ന്‍ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ല്‍ സു​പ​രി​ചി​ത​നാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ അ​ഞ്ചാം ലോ​ക കേ​ര​ള സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യെ പ്ര​തി​നി​ധീ​ക​രി​ക്കും. നാ​ലാം ലോ​ക കേ​ര​ള സ​ഭ​യി​ലും അ​ദ്ദേ​ഹം അം​ഗ​മാ​യി​രു​ന്നു. 

പി​ജി വി​ദ്യാ​ദ്യാ​സ​ത്തി​നു ശേ​ഷം1992​ല്‍ ജ​ര്‍​മ​നി​യി​ലെ​ത്തി​യ ശേ​ഷം ന​ഴ്സിം​ഗ് പ​ഠി​ച്ച് ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നൊ​പ്പം ക​ഴി​ഞ്ഞ 26 വ​ര്‍​ഷ​മാ​യി സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്തി വ​രു​ന്നു.

കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളാ​യ ദീ​പി​ക, മ​ല​യാ​ള മ​നോ​ര​മ, മാ​തൃ​ഭൂ​മി, മം​ഗ​ളം, ദേ​ശാ​ഭി​മാ​നി തു​ട​ങ്ങി​യ പ​ത്ര​ങ്ങ​ളി​ലും വി​വി​ധ ചാ​ന​ലു​ക​ളി​ലും വാ​ർ​ത്ത​ക​ൾ ന​ൽ​കാ​റു​ണ്ട്.

യൂ​റോ​പ്പി​ലെ ജ​ന​റ​ല്‍ വാ​ര്‍​ത്ത​ക​ളും മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ത്ത​ക​ളും കാ​യി​ക മാ​മാ​ങ്ക​ങ്ങ​ളും അ​ദ്ദേ​ഹം റി​പ്പോ​ര്‍​ട്ട് ചെ​യ്തു വ​രു​ന്നു. വേ​ള്‍​ഡ് ക​പ്പ് ഫു​ട്ബോ​ള്‍, യൂ​റോ ക​പ്പ് തു​ട​ങ്ങി​യ​വ 2006 മു​ത​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്.

യൂ​റോ​പ്പി​ല്‍ പ്ര​സി​ദ്ധീ​ക​ര​ണം തു​ട​ങ്ങി​യ ആ​ദ്യ മ​ല​യാ​ളം ഓ​ണ്‍​ലൈ​ന്‍ വാ​ര്‍​ത്താ മാ​ധ്യ​മ​മാ​യ പ്ര​വാ​സി ഓ​ണ്‍​ലൈ​നി​ന്‍റെ സ്ഥാ​പ​ക​നും മു​ഖ്യ​പ​ത്രാ​ധി​പ​രു​മാ​ണ് ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍. 2020 ഫെ​ബ്രു​വ​രി മു​ത​ല്‍ ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളും ന​ട​ത്തി​വ​രു​ന്നു.

ജ​ര്‍​മ​നി​യി​ല്‍ എ​ത്തി​യ കാ​ലം മു​ത​ല്‍ ജ​ര്‍​മ​ന്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ ക​ലാ സാം​സ്കാ​രി​ക സാ​മു​ദാ​യി​ക, സം​ഘ​ട​നാ ത​ല​ങ്ങ​ളി​ല്‍ മു​ന്‍​പ​ന്തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ജോ​സ്.

43 വ​ര്‍​ഷം പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി 26 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു.

ജ​ര്‍​മ​നി​യി​ല്‍ കേ​ര​ള ക​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ 2004ല്‍ ​കേ​ര​ള പീ​പ്പി​ള്‍​സ് ആ​ര്‍​ട്ട്സ് ക്ല​ബ് കൊ​ളോ​ണ്‍ (കെ​പി​എ​സി കൊ​ളോ​ണ്‍) എ​ന്ന പേ​രി​ല്‍ ഒ​രു ര​ജി​സ്റ്റേ​ര്‍​ഡ് ചാ​രി​റ്റി സം​ഘ​ട​ന രൂ​പീ​ക​രി​ച്ച് അ​തി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്നു.

പ്ര​ശ​സ്ത ഗാ​യ​ക​രാ​യ എം.​ജി. ശ്രീ​കു​മാ​ര്‍, കെ.​എ​സ്. ചി​ത്ര, മ​ധു ബാ​ല​കൃ​ഷ്ണ​ന്‍, അ​ഫ്സ​ല്‍, നാ​ദി​ര്‍​ഷാ, ക​ലാ​ഭ​വ​ന്‍ മ​ണി എ​ന്നി​വ​രെ ജ​ര്‍​മ​നി​യി​ലെ​ത്തി​ച്ച് സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും മ​ല​യാ​ള സം​ഗീ​ത​ത്തെ ജ​ര്‍​മ​നി​യി​ലെ പ്ര​വാ​സി​ക​ള്‍​ക്ക് ആ​സ്വ​ദി​ക്കാ​നും ജ​ര്‍​മ​ന്‍​കാ​ര്‍​ക്കു കൂ​ടി പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

2018 ജൂ​ലൈ 31ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​ലെ​ത്തി ജ​ര്‍​മ​നി​യി​ലെ ന​ഴ്സിം​ഗ് ജോ​ലി​യും പ​ഠ​ന സാ​ധ്യ​ത​ക​ളെ​പ്പ​റ്റി​യും ഒ​രു മെ​മ്മോ​റാ​ണ്ടം ന​ല്‍​കി​യ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ 2021 ഡി​സം​ബ​റി​ല്‍ ജ​ര്‍​മ​നി​യി​ലെ എം​പ്ലോ​യ്മെ​ന്‍റ് ഏ​ജ​ന്‍​സി​യു​മാ​യി (ബി​എ) കേ​ര​ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ നോ​ര്‍​ക്ക​യു​മാ​യി തൊ​ഴി​ല്‍ പ​ഠ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ട്രി​പ്പി​ള്‍ വി​ന്‍ എ​ന്ന പേ​രി​ല്‍ നി​ല​വി​ല്‍ തു​ട​രു​ന്ന പ​ദ്ധ​തി ജോ​സ് കു​മ്പി​ളു​വേ​ലി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മാ​ണ്.

നി​ല​വി​ല്‍ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി പ്ര​സ് ക്ല​ബി​ന്‍റെ ജോ​യി​ന്‍റ് സെ​ക്ര​ട്ടി​യാ​ണ്. ജ​ര്‍​മ​നി​യി​ലെ ര​ജി​സ്റ്റേ​ര്‍​ഡ് സം​ഘ​ട​ന​യാ​യ കേ​ര​ള ജ​ര്‍​മ​ന്‍ ക​ള്‍​ച്ച​റ​ല്‍ ഫോ​റ​ത്തി​ലെ 2007ലെ ​യൂ​റോ​പ്പി​ലെ മി​ക​ച്ച പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ള്‍​ക്ക് പു​റ​മെ ക​വി​ത​ക​ളും നി​ര​വ​ധി ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ച് കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. പ​ല​തും യു​ട്യൂ​ബി​ല്‍ ഹി​റ്റാ​ണ്.

ജ​ര്‍​മ​നി​യി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം, ഇ​മി​ഗ്രേ​ഷ​ന്‍ പ​ഠ​ന​സാ​ധ്യ​ത​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യും നേ​രി​ട്ടും നി​ര​വ​ധി സെ​മി​നാ​റു​ക​ളും ഒ​പ്പം മോ​ഡ​റേ​റ്റ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

2000 മു​ത​ല്‍ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ജ​ര്‍​മ​ന്‍ പ്രോ​വി​ന്‍​സി​ല്‍ അം​ഗ​മാ​യും പി​ന്നീ​ട് ചെ​യ​ര്‍​മാ​ന്‍ പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഡ​ബ്ല്യു​എം​സി ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്.

ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ അ​തു​ല്യ​മാ​യ സം​ഭാ​വ​ന ന​ല്‍​കി​യ​തു പ​രി​ഗ​ണി​ച്ച് സ്വ​ന്തം ഇ​ട​വ​ക​യാ​യ കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക​യു​ടെ പു​ര​സ്കാ​രം ര​ണ്ടു ത​വ​ണ (2023, 2024) ല​ഭി​ച്ചി​ട്ടു​ണ്ട്.

ജ​ര്‍​മ​നി​യി​ലെ ഡൂ​യീ​സ്ബു​ര്‍​ഗ് ആ​സ്ഥാ​ന​മാ​യ ഡൂ​യീ​സ്ബു​ര്‍​ഗ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള സ​മ​ഗ്ര മാ​ധ്യ​മ പു​ര​സ്കാ​രം (2024), കൊ​ളോ​ണ്‍ ഫ്രെ​ഷ​നി​ല്‍ ആ​സ്ഥാ​ന​മാ​യ നി​ല​വ​റ​യു​ടെ 2024 ലെ ​മാ​ധ്യ​മ പു​ര​സ്കാ​രം, മാ​ധ്യ​മ​രം​ഗ​ത്തെ സം​ഭാ​വ​ന​യ്ക്കു​ള്ള സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ണി​ന്‍റെ 2025ലെ ​പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ജ​ർ​മ​നി​യി​ലെ ലി​ൻ​ഗ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2025 ലെ ​ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ട്ടാ​ങ്ങ​ൽ ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ​സ് ഹൈ​സ്കൂ​ളി​ന്‍റെ 2026ലെ ​മാ​ധ്യ​മ, സാ​മൂ​ഹ്യ സേ​വ​ന സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ജോ​ർ​ജി​യ​ൻ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. 2024ലെ ​കോ​ട്ട​യം മാ​റ്റൊ​ലി തി​യ​റ്റേ​ഴ്സി​ന്‍റെ ഒ​ലി​വു​മ​ര​ങ്ങ​ൾ സാ​ക്ഷി എ​ന്ന നാ​ട​ക​ത്തി​ന് ഗാ​നം ര​ചി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്.

വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്. ഭാ​ര്യ ഷീ​ന ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്നു. മ​ക്ക​ളാ​യ ജെ​ന്‍​സ് മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റും ജോ​യ​ല്‍ ആ​ഹ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ അ​ധ്യാ​പ​ന വി​ദ്യാ​ര്‍​ഥി​യു​മാ​ണ്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചു​ങ്ക​പ്പാ​റ​യാ​ണ് സ്വ​ദേ​ശം. ക​ഴി​ഞ്ഞ 34 വ​ർ​ഷ​മാ​യി കൊ​ളോ​ണി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. കോ​ട്ടാ​ങ്ങ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ്സ് ഹൈ​സ്കൂ​ള്‍ റി​ട്ട അ​ധ്യാ​പ​ക​ന്‍ പ​രേ​ത​നാ​യ കു​മ്പി​ളു​വേ​ലി​ല്‍ കെ.​ഒ. ജോ​സ​ഫി​ന്‍റെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്.

Education

ന​ഴ്സു​മാ​ർ​ക്ക് ജ​ർ​മ​നി​യി​ൽ ജോ​ലി​യും പ​ഠി​ക്കാ​ൻ അ​വ​സ​ര​വും

കോ​​​​ട്ട​​​​യം: ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്ക് ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്യാ​​​​നും ഉ​​​​യ​​​​ർ​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സം നേ​​​​ടാ​​​​നും അ​​​​വ​​​​സ​​​​രം. സീ​​​​ക്ക് ക​​​​ണ്‍​സ​​​​ൽ​​​​ട്ട​​​​ന്‍റ് വ​​​​ഴി ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ അം​​​​ഗീ​​​​കൃ​​​​ത ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും ഹെ​​​​ൽ​​​​ത്ത്കെ​​​​യ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള ന​​​​ഴ്സിം​​​ഗ് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2025-ൽ 3.65 ​​​​കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ല​​​​ഭ്യ​​​​മാ​​​​ക്കി 360 ന​​​​ഴ്സിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷ​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ച്ച​​​​ത് സീ​​​​ക്ക് ക​​​​ണ്‍​സ​​​​ൽ​​​​ട്ട​​​​ന്‍റി​​​​ന്‍റെ പ്ര​​​​ധാ​​​​ന നേ​​​​ട്ട​​​​മാ​​​​ണ്. നി​​​​ര​​​​വ​​​​ധി ന​​​​ഴ്സിം​​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​​ക​​​​ളെ ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷ​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ച്ച് സൗ​​​ജ​​​ന്യ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​ലൂ​​​​ടെ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ ജോ​​​​ലി നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്തു.

ജി​​​​എ​​​​ൻ​​​​എം, ബി​​​​എ​​​​സ്‌​​​സി, എം​​​എ​​​​സ്‌​​​സി ന​​​​ഴ്സു​​​​മാ​​​​ർ​​​​ക്ക് മി​​​​ക​​​​ച്ച ശ​​​​ന്പ​​​​ളം, സ്ഥി​​​​ര ജോ​​​​ലി, പി​​​ആ​​​​ർ സാ​​​​ധ്യ​​​​ത​​​​യും. ഫോ​​​​ണ്‍: +91-9633621212, +91-9633741414.

NRI

ജ​ർ​മ​നി​യി​ൽ മ​ഞ്ഞു​മൂ​ടി​യ റോ​ഡി​ൽ തെ​ന്നി വാ​ഹ​നാ​പ​ക​ടം; മൂ​ന്ന് മ​ര​ണം 

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ നോ​ർ​ത്ത് റൈ​ൻ വെ​സ്റ്റ് ഫാ​ളി​യ​യി​ലെ പാ​ഡ​ർ​ബോ​ന്നി​ലെ മ​ഞ്ഞു​മൂ​ടി​യ റോ​ഡി​ൽ വാ​ഹ​നം തെ​ന്നി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച വെ​ളു​പ്പി​ന് മോ​ട്ടോ​ർ​വേ 44ലു​ണ്ടാ​യ അ​പ​ക​ട പ​ര​മ്പ​ര​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പേ​പ്പ​ർ ക​യ​റ്റി വ​ന്ന ട്ര​ക്കാ​ണ് അ​പ​ക​ടം വി​ത​ച്ച​ത്.

മ​ഞ്ഞ് മൂ​ലം ഹൈ​വേ​യി​ൽ തെ​റ്റ​ൽ ഉ​ണ്ടാ​യി. വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത കു​റ​ച്ചി​ട്ടും അ​പ​ക​ട​പ​ര​മ്പ​ര ത​ന്നെ സൃ​ഷ്ടി​ച്ചു. ത​ണു​പ്പി​ന്‍റെ കാ​ഠി​ന്യം കാ​ര​ണം ഭൂ​മി ഉ​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

വ​രും​ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന​മാ​യ കാ​ലാ​വ​സ്ഥ​യു​ണ്ടാ​വും എ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.

National

കൂടുതൽ ഇന്ത്യൻ ന​​​​​ഴ്സു​​​​​മാ​​​​​രെ റിക്രൂട്ട് ചെയ്യാൻ ജർമനി

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ന​​​​ഴ്സു​​​​മാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​ൻ ആ​​​​​രോ​​​​​ഗ്യ​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലേ​​​​ക്കു റി​​​​​ക്രൂ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ക​​​​​രാ​​​​​റി​​​​ൽ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ഒ​​​​​പ്പു​​​​​വ​​​​​ച്ചു.

ജ​​​​​ർ​​​​​മ​​​​​ൻ ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ഫ്രീ​​​​ഡ്രി​​​​ച്ച് ​മെ​​​​​ർ​​​​​സി​​​​​ന്‍റെ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​വേ​​​​​ള​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പി​​​​ട്ട​​​​ത്. ഇ​​​​​തു​​​​​പ്ര​​​​​കാ​​​​​രം ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് പൊ​​​​​തു​​​​​വാ​​​​​യ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും കൊ​​​​​ണ്ടു​​​​​വ​​​​​രും.

ഇ​​​​​ന്ത്യ​​​​ൻ ന​​​​​ഴ്സു​​​​​മാ​​​​​രെ​​​​​യും കെ​​​​​യ​​​​​ർ ഗി​​​​​വ​​​​​ർ​​​​​മാ​​​​​രെ​​​​​യും റി​​​​​ക്രൂ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്ന പ്ര​​​​​ക്രി​​​​​യ ഇ​​​​​തോ​​​​​ടെ എ​​​​​ളു​​​​​പ്പ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് ജ​​​​ർ​​​​മ​​​​ൻ ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി നീ​​​​​ന വാ​​​​​ർ​​​​​കെ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല പ​​​​​രി​​​​​ച​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ വൈ​​​​​ദ​​​​​ഗ്ധ്യം പ്ര‍യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്യാം. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ ജ​​​​​ർ​​​​​മ​​​​​ൻ ഭാ​​​​​ഷ​​​​​യും ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്യാ​​​​​നും ജീ​​​​​വി​​​​​ക്കാ​​​​​നും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ കോ​​​​​ഴ്സു​​​​​ക​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തും. ട്രെ​​​​​യി​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ത്ത​​​​​രം കോ​​​​​ഴ്സു​​​​​ക​​​​​ൾ സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി​​​​​രി​​​​​ക്കും. എ​​​​ന്നാ​​​​ൽ ബി2 ​​​​ലെ​​​​വ​​​​ൽ വ​​​​രെ ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷാ​​​​വൈ​​​​ദ​​​​ഗ്ധ്യം നേ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ട്.

ജ​​​​ർ​​​​മ​​​​നി​​​​യും ഇ​​​​ന്ത്യ​​​​യും പ്ര​​​​തി​​​​രോ​​​​ധം, ഊ​​​​ർ​​​​ജം, വ്യാ​​​​പാ​​​​രം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പി​​​​ട്ടു. ഊ​​​​ർ​​​​ജ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും സ​​​​ഹ​​​​ക​​​​രി​​​​ച്ചു​​​​പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും. ജ​​​​​ർ​​​​​മ​​​​​ൻ ഊ​​​​​ർ​​​​​ജ ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ യൂ​​​​​ണി​​​​​പ്പെ​​​​​റും ഇ​​​​​ന്ത്യ​​​​​ൻ ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ എ​​​​​എം ഗ്രീ​​​​​ൻ അ​​​​​മോ​​​​​ണി​​​​​യ​​​​​യും സു​​​​​പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ ധാ​​​​​ര​​​​​ണ​​​​​യി​​​​​ലെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. വ​​​​​ർ​​​​​ഷം 500,000 ട​​​​​ൺ ഗ്രീ​​​​​ൻ അ​​​​​മോ​​​​​ണി​​​​​യ യൂ​​​​​ണി​​​​​പ്പെ​​​​​ർ വാ​​​​​ങ്ങും. 90 ശ​​​​​ത​​​​​മാ​​​​​നം കാ​​​​​ർ​​​​​ബ​​​​​ൺ ന്യൂ​​​​​ട്ര​​​​​ലാ​​​​​യ ഗ്രീ​​​​​ൻ അ​​​​​മോ​​​​​ണി​​​​​യ സു​​​​​സ്ഥി​​​​​ര ഊ​​​​​ർ​​​​​ജ വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള മാ​​​​​റ്റ​​​​​ത്തി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​ണ്.

കൂ​​​​ടാ​​​​തെ, രാ​​​​സ​​​​വ​​​​ളം, ക​​​​ണ്ടെ​​​​യ്ന​​​​ർ ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലെ ഇ​​​​ന്ധ​​​​നം, ഹൈ​​​​ഡ്ര​​​​ജ​​​​ൻ നീ​​​​ക്കം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കെ​​​​ല്ലാം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യ അ​​​​സം​​​​സ്കൃ​​​​ത​​​​വ​​​​സ്തു​​​​വാ​​​​ണ് ഗ്രീ​​​​​ൻ അ​​​​​മോ​​​​​ണി​​​​​യ അ​​​​ട​​​​ങ്ങി​​​​യ രാ​​​​സ​​​​സം​​​​യു​​​​ക്തം. ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം വി​​​​പു​​​​ല​​​​മാ​​​​ക്കും. കൂ​​​​ടാ​​​​തെ, അ​​​​പൂ​​​​ർ​​​​വ ധാ​​​​തു​​​​ക്ക​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റം, നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി, പ്ര​​​​തി​​​​രോ​​​​ധ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ ഒ​​​​പ്പി​​​​ട്ടു.

ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ പ്ര​​​​മു​​​​ഖ ക​​​​പ്പ​​​​ൽ നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​യാ​​​​യ തൈ​​​​സെ​​​​ൻ​​​​ക്രു​​​​പ് മ​​​​റൈ​​​​ൻ സി​​​​സ്റ്റം​​​​സ് (ടി​​​​കെ​​​​എം​​​​എ​​​​സ്) ഇ​​​​ന്ത്യ​​​​ക്കു​​​​വേ​​​​ണ്ടി ആ​​​​റ് അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നും ധാ​​​​ര​​​​ണ​​​​യാ​​​​യി. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ക​​​​രാ​​​​ർ മാ​​​​ർ​​​​ച്ചി​​​​ൽ അ​​​​ന്തി​​​​മ​​​​മാ​​​​ക്കും. ജ​​​ർ​​​മ​​​നി​​​യി​​​ലെ ത​​​പാ​​​ൽ​​​സേ​​​വ​​​ന ക​​​ന്പ​​​നി​​​യാ​​​യ ഡോയ്ഷെ പോ​​​സ്റ്റ് ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റ​​​ൽ സ​​​ർ​​​വീ​​​സു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ സ​​​ഹ​​​ക​​​രി​​​ച്ചു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര​​​ക​​​രാ​​​ർ ഈ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഒ​​​പ്പി​​​ടാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

ജ​​​​ർ​​​​മ​​​​നി​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​ൻ വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടെ​​​​ന്ന് മെ​​​​ർ​​​​സ് പ​​​​റ​​​​ഞ്ഞു.

NRI

ഇ​ന്ത്യ -​ ജ​ർ​മ​നി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കും; ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​സ​യി​ല്ലാ​തെ ട്രാ​ൻ​സി​റ്റ് സൗ​ക​ര്യം

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ജ​ർ​മ​നി വ​ഴി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​തി​ന് വി​സ​യി​ല്ലാ​തെ ട്രാ​ൻ​സി​റ്റ് സൗ​ക​ര്യം അ​നു​വ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സും അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ജ​ന​കീ​യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ ചാ​ൻ​സ​ല​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​തി​രോ​ധം, വ്യാ​പാ​രം, ഊ​ർ​ജം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 19 ക​രാ​റു​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​ച്ചു.

പ്ര​ധാ​ന ക​രാ​റു​ക​ൾ

പ്ര​തി​രോ​ധ വ്യ​വ​സാ​യ​രം​ഗ​ത്തു സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​യു​ധ​ങ്ങ​ളു​ടെ സം​യു​ക്ത നി​ർ​മാ​ണ​ത്തി​നു​മാ​യി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. ജ​ർ​മ​നി​യി​ൽ ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​യ​മ​ന​ത്തി​ന് സ്കി​ൽ പാ​ർ​ട്ണ​ർ​ഷി​പ്പ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. നി​ല​വി​ൽ മൂ​ന്ന് ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രാ​ണ് ജ​ർ​മ​നി​യി​ലു​ള്ള​ത്.

ജ​ർ​മ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തും. ഇ​തി​നാ​യി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന ക​രാ​റു​ക​ൾ‌ ഒ​പ്പി​ട്ടു. ഊ​ർ​ജ​മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടു​ള്ള സം​യു​ക്ത ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ പ​ദ്ധ​തി​ക്ക് ഇ​രു​രാ​ജ്യ​ങ്ങ​ളും തു​ട​ക്കം കു​റി​ക്കും.

ഭീ​ക​ര​ത​യ്ക്കെ​തി​രേ സം​യു​ക്ത പോ​രാ​ട്ടം

ഭീ​ക​ര​വാ​ദം ലോ​ക​ത്തി​നു ഭീ​ഷ​ണി​യാ​ണെ​ന്നും ഇ​തി​നെ​തി​രേ ക​ർ​ശ​ന​മാ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഇ​രു നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം പ​ഹ​ൽ​ഗാ​മി​ലും ഡ​ൽ​ഹി​യി​ലു​മു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ ച​ർ​ച്ച​യി​ൽ അ​പ​ല​പി​ച്ചു.

ഭീ​ക​ര​ർ​ക്ക് സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കു​ന്ന​വ​രെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി.

സാ​മ്പ​ത്തി​ക ബ​ന്ധം

ഇ​ന്ത്യ​യും ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള വ്യാ​പാ​രം അ​ന്പ​തു ബി​ല്യ​ൺ ഡോ​ള​ർ ക​വി​ഞ്ഞ് റെ​ക്കോ​ർ​ഡ് നി​ല​യി​ലെ​ത്തി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ജ​ർ​മ​ൻ ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​ത്തി​ലു​ള്ള വി​ശ്വാ​സ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൂ​ടാ​തെ, ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സ​മാ​ധാ​നം, യു​ക്ര​യ്ൻ യു​ദ്ധം, ഗാ​സ​യി​ലെ സാ​ഹ​ച​ര്യം എ​ന്നി​വ​യും നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്ത​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ചാ​ൻ​സ​ല​ർ പ​ദ​വി​യി​ലെ​ത്തി​യ ശേ​ഷം മെ​ർ​സ് ന​ട​ത്തു​ന്ന ആ​ദ്യ ഏ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ഒ​രു വ​ലി​യ ബി​സി​ന​സ് പ്ര​തി​നി​ധി സം​ഘ​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ട്.

International

ഇന്ത്യക്കാര്‍ക്ക് ഇനി ട്രാന്‍സിറ്റ് വീസ ആവശ്യമില്ലെന്ന് ജര്‍മനി

അഹമ്മദാബാദ്: ഇനി മുതൽ, ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ജര്‍മനിയിലെ പ്രധാന വിമാനത്താവളങ്ങളായ ഫ്രാങ്ക്ഫുര്‍ട്ട്, മ്യൂണിക്ക്, ബെര്‍ലിന്‍ തുടങ്ങിയവ വഴി മറ്റൊരു രാജ്യത്തേക്കുള്ള യാത്രയ്ക്കിടെ പ്രത്യേക എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വീസ (ഷെന്‍ഗന്‍ ടൈപ്പ് എ) ആവശ്യമില്ല.
ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക് മെര്‍സിന്‍റെ ഇന്ത്യ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുപ്രധാന പ്രഖ്യാപനം. ജര്‍മനി വഴി വിമാനം മാറി മറ്റൊരു രാജ്യത്തേയ്ക്ക് പോകുന്നവര്‍ക്കാണ് ഇനി മുതല്‍ ട്രാന്‍സിറ്റ് വീസ ആവശ്യമില്ലാത്തത്. 

മുന്‍പ് ഇതിന് പ്രത്യേക വീസ വേണമായിരുന്നു. അതുകൊണ്ട് ഫ്രാങ്ക്ഫുര്‍ട്ട്, മ്യൂണിക് പോലുള്ള എയര്‍പോര്‍ട്ടുകളില്‍ ലേയാവര്‍ ചെയ്ത് യുഎസ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇനി കൂടുതല്‍ വേഗത്തിലും കുറഞ്ഞ ചിലവിലും സഞ്ചരിക്കാം. ഇത് ഇന്ത്യ-ജര്‍മനി ബന്ധത്തിന്‍റെ ഭാഗമായി, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, വ്യാപാരം, സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് (ഹെല്‍ത്ത്കെയര്‍ മേഖലയിൽ) എന്നീ മേലകളിലെ ബന്ധം ശക്തിപ്പെടുത്തും.

NRI

ജ​ർ​മ​നി​യി​ൽ തീ​പി​ടി​ത്തം; ര​ക്ഷ​നേ​ടാ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടിയ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ​മരിച്ചു

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ​നി​ന്നു ര​ക്ഷ​നേ​ടാ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി​യ തെ​ലു​ങ്കാ​ന സ്വ​ദേ​ശി മ​രി​ച്ചു. ഹൃ​ത്വി​ക് റെ​ഡ്ഢി (25) ആ​ണു മ​രി​ച്ച​ത്.

ഡി​സം​ബ​ർ 30നാ​യി​രു​ന്നു അ​പ​ക​ടം. ആ​ളി​പ്പ​ട​രു​ന്ന തീ​യി​ല്‍ നി​ന്നും ര​ക്ഷ​നേ​ടാ​നാ​യി കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും എ​ടു​ത്തു ചാ​ടി​യ ഹൃ​ത്വി​കി​ന് വീ​ഴ്ച​യി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ജ​ൻ​ഗാ​വ് ജി​ല്ല​ക്കാ​ര​നാ​യ ഹൃ​ത്വി​ക് എം​എ​സ് പ​ഠ​ന​ത്തി​നാ​യി 2023ലാ​ണു ജ​ർ​മ​നി​യി​ലെ​ത്തി​യ​ത്. ജ​നു​വ​രി 12നു ​നാ​ട്ടി​ലെ​ത്താ​നി​രു​ന്ന​താ​ണ്.

National

ജർമനിയിൽ തീപിടിത്തം; ഇന്ത്യൻ വിദ്യാർഥി മരിച്ചു

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​​​​ൽ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ൻ അ​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ൽ​​​​​നി​​​​​ന്നു ചാ​​​​​ടി​​​​​യ തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​ക്കാ​​​​​ര​​​​​ൻ മ​​​​​രി​​​​​ച്ചു. ഹൃ​​​​​ത്വി​​​​​ക് റെ​​​​​ഡ്ഢി (25) ആ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്.

ഡി​​​​സം​​​​ബ​​​​ർ 30നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ജ​​​​​ൻ​​​​​ഗാ​​​​​വ് ജി​​​ല്ല​​​ക്കാ​​​ര​​​നാ​​​​​യ ഹൃ​​​​​ത്വി​​​​​ക് എം​​​​​എ​​​​​സ് പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നാ​​​​​യി 2023ലാ​​​​​ണു ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ജ​​​​​നു​​​​​വ​​​​​രി 12നു ​​​​​നാ​​​​​ട്ടി​​​​​ലെ​​​​​ത്താ​​​​​നി​​​​​രു​​​​​ന്ന​​​​​താ​​​​​ണ്.

NRI

നോ​ര്‍​ക്ക സി​ഇ​ഒ​യ്ക്കും ഡ​യ​റ​ക്‌​ട​ര്‍​ക്കും ജ​ര്‍​മ​നി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി

കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍​വെ​സ്റ്റ്ഫാ​ലി​യ സ്റ്റ​ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ കൊ​ളോ​ണി​ല്‍ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ നോ​ര്‍​ക്ക റൂ​ട്ട്സ് സി​ഇ​ഒ അ​ജി​ത് കൊ​ള​ശേ​രി, ഡ​യ​റ​ക്ട​ര്‍(​ലോ​ക കേ​ര​ള സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ്) ആ​സി​ഫ് കെ. ​യൂ​സ​ഫ്, ഐ​എ​എ​സ് എ​ന്നി​വ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.

ഡി​സം​ബ​ര്‍ 19ന് ​കൊ​ളോ​ണ്‍ - റോ​സ്രാ​ത്തി​ലെ സെ​ന്‍റ് നി​ക്കോ​ളാ​സ് ഇ​ട​വ​ക പാ​രീ​ഷ് ഹാ​ളി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത നോ​ര്‍​ക്ക റൂ​ട്ട്സ് സി​ഇ​ഒ അ​ജി​ത് കൊ​ള​ശേ​രി, ലോ​ക കേ​ര​ള സ​ഭ ഡ​യ​റ​ക്ട​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫ് ഐ​എ​എ​സ് എ​ന്നി​വ​രെ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ലോ​ക കേ​ര​ള​സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, ലോ​ക കേ​ര​ള സ​ഭാം​ഗം ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പൂ​ച്ചെ​ണ്ടു​ക​ള്‍ ന​ല്‍​കി ഔ​പ​ചാ​രി​ക​മാ​യി സ്വീ​ക​രി​ച്ചു.

ലോ​ക കേ​ര​ള സ​ഭാ അം​ഗ​മാ​യ പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ലി​ന്‍റെ സ​ഹോ​ദ​രി റാ​ണി അ​രീ​ക്ക​ലി​ന്‍റെ (സ്വി​റ്റ്സ​ര്‍​ല​ണ്ട്) നി​ര്യാ​ണ​ത്തി​ല്‍ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ വി​ശി​ഷ്‌​ട‌ാ​തി​ഥി​ക​ള്‍​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍ ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നും ബി​സി​ന​സ് സ​മൂ​ഹ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളാ​യ ജോ​ളി ത​ട​ത്തി​ല്‍, മേ​ഴ്സി ത​ട​ത്തി​ല്‍, തോ​മ​സ് അ​റ​മ്പ​ന്‍​കു​ടി, അ​ച്ചാ​മ്മ അ​റ​മ്പ​ന്‍​കു​ടി, ഗ്രി​ഗ​റി മേ​ട​യി​ല്‍, മേ​രി​ക്കു​ട്ടി മേ​ട​യി​ല്‍, ചി​നു പ​ട​യാ​ട്ടി​ല്‍​വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍), സ​ണ്ണി വേ​ലൂ​ക്കാ​ര​ന്‍, എ​ല്‍​സി വേ​ലൂ​ക്കാ​ര​ന്‍(​ഗ്ലോ​ബ​ല്‍ മ​ല​യാ​ളി കൗ​ണ്‍​സി​ല്‍), പോ​ള്‍ ചി​റ​യ​ത്ത്, ജോ​ര്‍​ജ് അ​ട്ടി​പ്പേ​റ്റി, ജോ​ണ്‍ മാ​ത്യു, ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ല്‍ (കേ​ര​ള സ​മാ​ജം കൊ​ളോ​ണ്‍), ര​മ​ണി മാ​ത്യു, ശ്യാം (​സം​സ്ക്കാ​ര ജ​ര്‍​മ​നി) എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പ​ങ്കെ​ടു​ത്ത​വ​രു​ടെ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്ക് ശേ​ഷം, നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ സം​രം​ഭ​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും നോ​ര്‍​ക്ക കെ​യ​ര്‍, കാ​രു​ണ്യം, സാ​ന്ത്വ​നം, എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​നം അ​ജി​ത് കൊ​ള​ശേ​രി അ​വ​ത​രി​പ്പി​ച്ചു.

 

NRI

ജർമനിയിൽ ബാങ്ക് കൊള്ള; നഷ്‌ടമായത് 30 മില്യൺ യൂറോ

ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ ദി​വ​സം ജ​ർ​മ​നി​യി​ലെ ഗെ​ൽ​സ​ൺ​കി​ർ​ഷ​നി​ൽ ന​ട​ന്ന ബാ​ങ്ക് കൊ​ള്ള​യി​ൽ ന​ഷ്ട​മാ​യ​ത് 30 മി​ല്യ​ൺ യൂ​റോ​യു​ടെ പ​ണ​വും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളു​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

ബാ​ങ്കി​ന്‍റെ സേ​ഫി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 95 ശതമാനം സാ​ധ​ന​ങ്ങ​ളും മോ​ഷ്ടാ​ക്ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​താ​യി ബാ​ങ്ക് അ​ധി​കൃ​ത​രും പ​റ​ഞ്ഞു. ബാ​ങ്കി​ന്‍റെ നി​ല​വ​റ​യി​ൽ ദ്വാ​ര​മു​ണ്ടാ​ക്കി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഗെ​ൽ​സ​ൺ​കി​ർ​ഷ​നി​ൽ 3,200 സ്പാ​ർ​ക്കാ​സ് സേ​ഫ് ഡെ​പ്പോ​സി​റ്റ് ബോ​ക്സു​ക​ളി​ൽ നി​ന്നാ​ണ് ഇ​ത്ര​യും വ​ലി​യ മോ​ഷ​ണം ന​ട​ന്ന​ത്. ജ​ർ​മ​നി​യി​ലെ പ​തി​റ്റാ​ണ്ടു​ക​ളി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ങ്ക് കൊ​ള്ള​യാ​ണി​തെ​ന്നാണ് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്നത്.

ഏ​ക​ദേ​ശം 3,200 സേ​ഫ് ഡെ​പ്പോ​സി​റ്റ് ബോ​ക്സു​ക​ളി​ൽ 95 ശ​ത​മാ​ന​ത്തി​ല​ധി​ക​വും കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു. ഇ​ത് 2,500ൽ ​അ​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഫ​യ​ർ അ​ലാ​റം വ​ഴി​യാ​ണ് മോ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രോ​ഷാ​കു​ല​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ ത​ടി​ച്ചു​കൂ​ടി ബാ​ങ്കി​ന്‍റെ മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യും ആ​ക്രോ​ശി​ക്കു​ക​യും ചെ​യ്തു. സു​ര​ക്ഷ ലം​ഘി​ച്ച് ആ​ൾ​ക്കൂ​ട്ടം അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​ത് പൊ​ലീ​സ് ത​ട​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സ്പാ​ർ​ക്കാ​സ് ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യും ഹോ​ട്ട്‌ലെെ​ൻ സ​ജീ​വ​മാ​ക്കു​മെ​ന്ന് ചെ​യ്തി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പാ​ർ​ക്കിംഗ് ഗാ​രേ​ജി​ൽ നി​ന്ന് മു​ഖം​മൂ​ടി ധ​രി​ച്ച ആ​ളു​ക​ളു​മാ​യി ഒ​രു ക​റു​ത്ത ഓ​ഡി ആ​ർ​എ​സ്6 പു​റ​പ്പെ​ടു​ന്ന​തും സു​ര​ക്ഷാ കാ​മ​റ​ക​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

NRI

ത​ണു​ത്തു​റ​ഞ്ഞ് ജ​ർ​മ​നി; മ​ഞ്ഞി​ലും ഐ​സി​ലും തെ​ന്നി നൂ​റു​ക​ണ​ക്കി​ന് അ​പ​ക​ട​ങ്ങ​ൾ

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ൽ മ​ഞ്ഞി​ലും ഐ​സി​ലും വ​ഴു​തി വീ​ണു അ​പ​ക​ട​ങ്ങ​ളു​ടെ പ​ര​മ്പ​ര​ത​ന്നെ ഉ​ണ്ടാ​യി. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ, മ​ഞ്ഞു​മൂ​ടി​യ അ​വ​സ്ഥ കാ​ര​ണം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചു. പ്ര​ത്യേ​കി​ച്ച് രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്കും കി​ഴ​ക്കും. ഏ​റ്റ​വും മ​ഞ്ഞു​മൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​തി​ന​കം ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ള്‍ എ​ല്ലാ​യി​ട​ത്തും ഉ​ണ്ടാ​യി.

ത​ണു​ത്തു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ല്‍, വ​ട​ക്ക​ന്‍, കി​ഴ​ക്ക​ന്‍ ജ​ര്‍​മ​നി​യി​ല്‍ ചാ​റ്റ​ല്‍​മ​ഴ​യും മൂ​ട​ല്‍​മ​ഞ്ഞും ക​റു​ത്ത ഐ​സി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ച്ചു. ഇ​തി​ന്‍റെ ഫ​ല​മാ​യി അ​തി​രാ​വി​ലെ ത​ന്നെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​തി​ല്‍, 13 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഔ​ട്ടോ​ബാ​ന്‍(​മോ​ട്ടോ​ര്‍​വേ) എ1​ല്‍ അ​ഞ്ച് വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് എ1 ​മോ​ട്ടോ​ര്‍​വേ​യി​ല്‍ മ​ഞ്ഞു​മൂ​ടി​യ അ​വ​സ്ഥ മൂ​ല​മു​ണ്ടാ​യ ഗു​രു​ത​ര​മാ​യ അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഇ​തി​ല്‍ 13 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​ല്‍​ഹോ​ണ​ര്‍ ഡ്രീ​ക്കി​നും വൈ​ല്‍​ഡെ​ഷൗ​സെ​ന്‍ - വെ​സ്റ്റ് ഇ​ന്‍റ​ര്‍​ചേ​ഞ്ചു​ക​ള്‍​ക്കും (ലോ​വ​ര്‍ സാ​ക്സ​ണി) ഇ​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്, അ​ഞ്ച് വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

സം​ഭ​വ​സ്ഥ​ല​ത്തെ സ്ഥി​തി വ​ള​രെ ദു​ഷ്ക​ര​മാ​യി​രു​ന്ന​താ​യി പോ​ലീ​സും സ്ഥി​രീ​ക​രി​ച്ചു. ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞും കൂ​ടു​ത​ലാ​യി മ​ഞ്ഞു​മൂ​ടി​യ റോ​ഡു​ക​ളും അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ സേ​നാം​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ കാ​ര്യ​മാ​യി ത​ട​സ​പ്പെ​ടു​ത്തി.

റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം ഐ​സ് ഷീ​റ്റാ​യി മാ​റി​യ​തി​നാ​ല്‍, അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍​ക്കും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ചെ​റി​യ ചു​വ​ടു​ക​ള്‍ വ​ച്ചു മാ​ത്ര​മേ ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു​ള്ളൂ.

ജാ​ഗ്ര​ത ക​റു​ത്ത ഐ​സ്

ശ​നി​യാ​ഴ്ച രാ​വി​ലെ, പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഞ്ഞു​മൂ​ടി​യ അ​വ​സ്ഥ ഡ്രെെ​വ​ര്‍​മാ​രെ​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ​യും ഇ​പ്പോ​ള്‍ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. ബ്രാ​ന്‍​ഡ​ന്‍​ബു​ര്‍​ഗി​ല്‍ മാ​ത്ര​മാ​യി ക​റു​ത്ത ഐ​സ് കാ​ര​ണം 120 അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി.

പ്രാ​ഥ​മി​ക പോ​ലീ​സ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം, വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ ബ്രാ​ന്‍​ഡ​ന്‍​ബു​ര്‍​ഗി​ല്‍ ഏ​ക​ദേ​ശം 120 വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 19 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മി​ക്ക​വാ​റും എ​ല്ലാ കേ​സു​ക​ളി​ലും പെ​ട്ടെ​ന്ന് മ​ഞ്ഞു​മൂ​ടി​യ റോ​ഡ് ഉ​പ​രി​ത​ല​ത്തി​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ച​താ​ണ് കാ​ര​ണം.

ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ പോ​ട്സ്ഡാ​മി​ല്‍ ഒ​രു ബ​സും ഓ​ടി​യി​ല്ല. കാ​ലാ​വ​സ്ഥ കാ​ര​ണം, പോ​ട്സ്ഡാ​മി​ലെ ന​ഗ​ര പ്ര​ദേ​ശ​ത്തെ ബ​സ് സ​ര്‍​വീ​സ് നി​ല​വി​ല്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന​താ​യി പോ​ട്സ്ഡാം പൊ​തു​ഗ​താ​ഗ​ത ക​മ്പ​നി പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ, ഒ​രു കാ​ര്‍ എ​ല്‍ 90ല്‍ (​പോ​ട്സ്ഡാം-​മി​റ്റ​ല്‍​മാ​ര്‍​ക്ക്) നി​ന്ന് തെ​ന്നി​മാ​റി റോ​ഡ​രി​കി​ലെ കു​ഴി​യി​ല്‍ വീ​ണു. ഡ്രെെ​വ​ര്‍​ക്ക് നി​സാ​ര പ​രി​ക്കു​ക​ള്‍ സം​ഭ​വി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് യൂ​റോ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഒ​റാ​നി​യ​ന്‍​ബ​ര്‍​ഗി​ല്‍ ക​റു​ത്ത ഐ​സ് മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ നേ​ര്‍​ക്കു​നേ​ര്‍ കൂ​ട്ടി​യി​ടി​ച്ചു. മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. യു​വ​തി ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ ക​റു​ത്ത ഐ​സി​ല്‍ ത​ന്‍റെ കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് എ​തി​രെ വ​രു​ന്ന ഒ​രു വാ​ഹ​ന​വു​മാ​യി നേ​ര്‍​ക്കു​നേ​ര്‍ ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

റാം​ഗ്സ്ഡോ​ർ​ഫി​ന് (ബ്രാ​ന്‍​ഡ​ന്‍​ബ​ര്‍​ഗ്) സ​മീ​പം എ10​ല്‍ രാ​ത്രി​യി​ല്‍ ഒ​രു ട്ര​ക്കി​നും അ​പ​ക​ടം സം​ഭ​വി​ച്ചു. മ​ഞ്ഞു​മൂ​ടി​യ അ​വ​സ്ഥ കാ​ര​ണം ട്ര​ക്ക് റോ​ഡി​ല്‍ നി​ന്ന് തെ​ന്നി​മാ​റി, ഗാ​ര്‍​ഡ് റെ​യി​ലി​ല്‍ ഇ​ടി​ച്ചു, തി​രി​ഞ്ഞു, തു​ട​ര്‍​ന്ന് വീ​ണ്ടും ഗാ​ര്‍​ഡ് റെ​യി​ലി​ല്‍ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ള്‍ നി​റ​ച്ച ട്രെ​യി​ല​റി​ന് വ​ലി​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടി​ല്ല, പ​ക്ഷേ ട്രാ​ക്ട​ര്‍ യൂ​ണി​റ്റി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഭാ​ഗ്യ​വ​ശാ​ല്‍, ഡ്രെെ​വ​ര്‍​ക്ക് പ​രി​ക്കി​ല്ല. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് യൂ​റോ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

ബ്രാ​ന്‍​ഡ​ന്‍​ബു​ര്‍​ഗി​ന് (ബീ​ലി​റ്റ്സ്) സ​മീ​പ​മു​ള്ള ബി 246​ല്‍, രാ​ത്രി​യി​ല്‍ ക​റു​ത്ത ഐ​സി​ല്‍ ഒ​രു വ​നി​താ ഡ്രെെ​വ​ര്‍​ക്ക് കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു, വ​ല​തു​വ​ശ​ത്തേ​ക്ക് റോ​ഡി​ല്‍ നി​ന്ന് തെ​ന്നി​മാ​റി, പ​ല​ത​വ​ണ മ​റി​യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് കാ​ര്‍ ഒ​രു കു​ഴി​യി​ല്‍ ത​ല​കീ​ഴാ​യി കി​ട​ന്നു. ആ​ദ്യം എ​ത്തി​യ​വ​ര്‍ സ്ത്രീ​യെ മോ​ചി​പ്പി​ച്ചു. അ​വ​ര്‍​ക്ക് വൈ​ദ്യ​ചി​കി​ത്സ ന​ല്‍​കി, സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ വി​ട്ട​യ​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് യൂ​റോ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ക​റു​ത്ത മ​ഞ്ഞി​ല്‍ ത​ക​ര്‍​ന്ന കാ​റി​ല്‍ നി​ന്ന് അ​മ്മ ത​ന്നെ​യും കു​ഞ്ഞി​നെ​യും ര​ക്ഷി​ച്ചു.

ലാ​സ്ട്ര​പ്പ് - ഹെ​മ്മ​ല്‍​റ്റെ​ന് (ലോ​വ​ര്‍ സാ​ക്സ​ണി) സ​മീ​പ​മു​ള്ള ഫെ​ഡ​റ​ല്‍ ഹൈ​വേ 68ല്‍ ​രാ​വി​ലെ അ​പ​ക​ട​ത്തി​ല്‍ 22 വ​യ​സു​ള്ള ഒ​രു ഡ്രെെ​വ​ര്‍ ത​ന്‍റെ കാ​റി​ല്‍ ഇ​ട​തു​വ​ശ​ത്തു​ള്ള വ​ള​വി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ വാ​ഹ​നം റോ​ഡി​ല്‍ നി​ന്ന് വ​ല​തു​വ​ശ​ത്തേ​ക്ക് വ​ഴു​ക്ക​ലു​ള്ള പ്ര​ത​ല​ത്തി​ല്‍ തെ​ന്നി​മാ​റി, മ​റി​ഞ്ഞ്, ഒ​രു മ​ര​ത്തി​ല്‍ ത​ല​കീ​ഴാ​യി ഇ​രു​ന്നു.

അ​വ​രു​ടെ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും കാ​റി​ലു​ണ്ടാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ അ​പ​ക​ട​മു​ണ്ടാ​യി​ട്ടും യു​വ​തി​ക്ക് ത​ന്നെ​യും കു​ഞ്ഞി​നെ​യും വാ​ഹ​ന​ത്തി​ല്‍ നി​ന്ന് മോ​ചി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞു. ഇ​രു​വ​ര്‍​ക്കും പ​രി​ക്കേ​റ്റു, ഒ​രു പാ​രാ​മെ​ഡി​ക്കി​ന്‍റെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം, ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഹെ​സെ സം​സ്ഥാ​ന​ത്തി​ലെ അ​പ​ക​ട​ത്തി​ല്‍ 73 വ​യ​സു​ള്ള ഒ​രാ​ള്‍ മ​രി​ച്ചു.​ഹെ​സ്സെ​യി​ല്‍, ര​ണ്ട് കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ 73 വ​യ​സ്സു​ള്ള ഒ​രു സ്ത്രീ ​മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ മ​റ്റ് ര​ണ്ട് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഹെ​സ്സി​ഷ് ലി​ഷ്നൗ​വി​ന് സ​മീ​പം, 57 വ​യ​സു​ള്ള ഒ​രു സ്ത്രീ​ക്ക് കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു, മ​ഞ്ഞു​മൂ​ടി​യ അ​വ​സ്ഥ കാ​ര​ണം. അ​വ​ര്‍ എ​തി​രെ വ​രു​ന്ന ഗ​താ​ഗ​ത​ത്തി​ലേ​ക്ക് വ​ഴി​മാ​റി, എ​തി​രെ വ​രു​ന്ന ഒ​രു വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ച്ചു.

വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ഡ​സ​ന്‍ ക​ണ​ക്കി​ന് മ​ഞ്ഞു​മൂ​ടി​യ അ​പ​ക​ട​ങ്ങ​ള്‍

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ ഹാം​ബു​ര്‍​ഗി​ലെ അ​ഗ്നി​ശ​മ​ന സേ​ന മ​ഞ്ഞു​മൂ​ടി​യ റോ​ഡു​ക​ള്‍ മൂ​ല​മു​ണ്ടാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​ണ്. ശ​നി​യാ​ഴ്ച രാ​വി​ലെ 6.30 നും ​രാ​വി​ലെ ആ​റി​നും ഇ​ട​യി​ല്‍ 87 കോ​ള്‍ - ഔ​ട്ടു​ക​ള്‍ ഉ​ണ്ടാ​യി.

ഇ​വ പ്ര​ധാ​ന​മാ​യും കാ​ര്‍ അ​പ​ക​ട​ങ്ങ​ളാ​യി​രു​ന്നു. പ​ല​പ്പോ​ഴും വ​ഴു​ക്ക​ലു​ള്ള ന​ട​പ്പാ​ത​ക​ളി​ല്‍ ആ​ളു​ക​ള്‍ വ​ഴു​തി വീ​ഴു​ക​യും ചെ​യ്തു. വ​ര്‍​ധി​ച്ചു​വ​രു​ന്ന സം​ഭ​വ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ അ​ഗ്നി​ശ​മ​ന സേ​ന അ​ധി​ക ആം​ബു​ല​ന്‍​സു​ക​ള്‍ വി​ന്യ​സി​ച്ചു.

മെ​ക്ളെ​ന്‍​ബ​ര്‍​ഗ് - വെ​സ്റ്റേ​ണ്‍ പൊ​മെ​റേ​നി​യ​യു​ടെ കി​ഴ​ക്ക​ന്‍ പ​കു​തി​യി​ല്‍, മ​ഞ്ഞു​മൂ​ടി​യ റോ​ഡു​ക​ള്‍ കാ​ര​ണം രാ​ത്രി​യി​ല്‍ ഒ​രു ഡ​സ​നി​ല​ധി​കം അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ച്ചു. ന്യൂ​ബ്രാ​ന്‍​ഡ​ന്‍​ബ​ര്‍​ഗി​ലെ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പു​ല​ര്‍​ച്ചെ​യോ​ടെ 15 കോ​ള്‍​ഔ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ട് കേ​സു​ക​ളി​ല്‍ ഡ്രെെ​വ​ര്‍​മാ​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

ബ​ര്‍​ലി​ന്‍ ന​ഗ​ര​ത്തി​ലെ വ​ഴു​ക്ക​ലു​ള്ള ന​ട​പ്പാ​ത​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് പ​ര​സ്പ​രം പി​ന്തു​ണ​യ്ക്കേ​ണ്ടി വ​ന്നു. പു​റ​ത്ത് പോ​കു​ന്ന​തി​നെ​തി​രെ ബ​ര്‍​ലി​ന്‍ ഫ​യ​ര്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ ബെ​ര്‍​ലി​ന്‍ ഫ​യ​ര്‍ ഡി​പ്പാ​ര്‍​ട്ട്മെ​ഴ പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ല്‍ ന​ഗ​ര​ത്തി​ലു​ട​നീ​ളം മ​ഞ്ഞു​മൂ​ടി​യ അ​വ​സ്ഥ​യാ​ണ്. അ​തി​നാ​ല്‍ നി​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ച​താ​യി അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മു​ത​ല്‍, ആ​കെ 565 വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ അ​ടി​യ​ന്ത​ര നി​യ​ന്ത്ര​ണ കേ​ന്ദ്ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

അ​പ​ക​ട​ങ്ങ​ളി​ല്‍ ഇ​രു​പ​ത് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു, അ​തി​ല്‍ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍, ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ കാ​ല​യ​ള​വി​ല്‍ 152 അ​പ​ക​ട​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പോ​ലീ​സി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ത​ണു​പ്പു​ള്ള ക്രി​സ്മ​സ് ദി​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​യ​ത്. 2025ലെ ​കാ​ലാ​വ​സ്ഥാ വ​ര്‍​ഷം റിക്കാ​ര്‍​ഡ് താ​ഴ്ന്ന നി​ല​യി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

ഡി​സം​ബ​ര്‍ 24~26 തീ​യ​തി​ക​ളി​ലെ മൂ​ന്ന് ക്രി​സ്മ​സ് ദി​ന​ങ്ങ​ള്‍ 2010ന് ​ശേ​ഷ​മു​ള്ള ജ​ര്‍​മ്മ​നി​യി​ലെ ഏ​റ്റ​വും ത​ണു​പ്പു​ള്ള ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു.

ഡി​സം​ബ​ര്‍ 26ന് ​രാ​ത്രി -12.1 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ജ​ര്‍​മ്മ​ന്‍ കാ​ലാ​വ​സ്ഥാ സേ​വ​നം പ​റ​ഞ്ഞു.

NRI

ജ​ര്‍​മ​നി​യി​ല്‍ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ബെ​ര്‍​ലി​ന്‍: ഹെ​സെ​ൻ സം​സ്ഥാ​ന​ത്തെ ഗീ​സെ​ൻ ന​ഗ​ര​ത്തി​ൽ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റ്റി മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ​ടെ​യാ​ണ് സം​ഭ​വം.

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ഔ​ഡി കാ​ർ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം ആ​ളു​ക​ൾ കാ​ത്തു​നി​ന്നി​രു​ന്ന ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.

ഗീ​സെ​നി​ൽ താ​മ​സി​ക്കു​ന്ന 32 വ​യ​സു​കാ​ര​നാ​യ അ​സ​ർ​ബൈ​ജാ​നി പൗ​ര​നാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ കാ​റു​ക​ളെ ഇ​ടി​ച്ച ശേ​ഷം ഇ​യാ​ൾ വാ​ഹ​നം നി​ർ​ത്താ​തെ ന​ട​പ്പാ​ത​യി​ലൂ​ടെ ഓ​ടി​ച്ചു​പോ​യി. ഇ​തി​നി​ടെ ര​ണ്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ കൂ​ടി ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.

ഒ​ടു​വി​ൽ സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ച്ചാ​ണ് വാ​ഹ​നം നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രി​ൽ 64 വ​യ​സു​ള്ള ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​റെ 29 വ​യ​സു​ള്ള ഒ​രു യു​വാ​വ് ത​ട​ഞ്ഞു​വ​യ്ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഇ​തൊ​രു ആ​സൂ​ത്രി​ത​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ ഭീ​ക​ര​വാ​ദ ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. പ്ര​തി​യു​ടെ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

അ​വി​ടെ നി​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

NRI

ജ​ര്‍​മ​നി​യി​ല്‍ ഇ​ത്ത​വ​ണ ‍"വൈ​റ്റ് ക്രി​സ്മ​സി​ന്' സാ​ധ്യ​ത​യെ​ന്ന് പ്ര​വ​ച​നം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ഇ​ത്ത​വ​ണ ക്രി​സ്മ​സി​ന് മ​ഞ്ഞു പെ​യ്യു​മെ​ന്ന് പ്ര​വ​ച​ന​വു​മാ​യി കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ർ. അ​താ​യ​ത്, വൈ​റ്റ് ക്രി​സ്മ​സ് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം. ജ​ർ​മ​നി​യി​ൽ കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും പെ​ട്ടെ​ന്ന് മ​ഞ്ഞു​വീ​ഴ്ച ശ​ക്ത​മാ​കു​മെ​ന്നും താ​പ​നി​ല കു​റ​യു​മെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

യൂ​റോ​പ്യ​ൻ കാ​ലാ​വ​സ്ഥാ മാ​തൃ​ക താ​ഴ്ന്ന ഉ​യ​ര​ങ്ങ​ളി​ൽ പോ​ലും മ​ഞ്ഞു പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. ക്രി​സ്മ​സ് രാ​വി​ൽ മ​ഞ്ഞു​വീ​ഴ്ച​യി​ൽ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

മ​ഞ്ഞു​പു​ത​ച്ച ഫി​ർ മ​ര​ങ്ങ​ളു​ടെ​യും വെ​ളു​ത്ത ക്രി​സ്മ​സി​ന്‍റെ​യും സാ​ധ്യ​ത​യാ​ണ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ത​ണു​പ്പു​ള്ള ക്രി​സ്മ​സി​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ൽ.

പൂ​ജ്യം ഡി​ഗ്രി പ്ര​വ​ച​നം ശ​രി​യാ​ണെ​ങ്കി​ൽ, 2010ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ത​ണു​പ്പു​ള്ള ക്രി​സ്മ​സ് ആ​യി​രി​ക്കും ഇ​ത്. തു​രിം​ഗി​യ​യി​ലും സാ​ക്സോ​ണി​യി​ലും ക്രി​സ്മ​സി​ന് വെ​ളു​ത്ത പൊ​ടി​പ​ട​ല​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക്രി​സ്മ​സി​ന് ശേ​ഷം ക​ഠി​ന​മാ​യ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഡി​സം​ബ​ർ 27ന് ​രാ​ത്രി ജ​ർ​മ​നി​യി​ൽ ത​ണു​ത്ത കാ​ലാ​വ​സ്ഥ പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു. ബെ​ർ​ലി​നി​ൽ മൈ​ന​സ് 10 ഡി​ഗ്രി സെ​ൽ​ഷ്യ​സും ഡ്രെ​സ്ഡ​നി​ൽ മൈ​ന​സ് 13 ഡി​ഗ്രി​യും ന്യൂ​റം​ബ​ർ​ഗി​ൽ മൈ​ന​സ് 12 ഡി​ഗ്രി​യും കൊ​ളോ​ണി​ൽ മൈ​ന​സ് ഒ​മ്പ​ത് ഡി​ഗ്രി​യും ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

NRI

നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ വ​ഴി ജ​ര്‍​മ​നി​യി​ലെ​ത്തി​യ​ത് 1000 ന​ഴ്സു​മാ​ര്‍; ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നോ​ര്‍​ക്ക ട്രി​പ്പി​ള്‍ വി​ന്‍ കേ​ര​ള പ​ദ്ധ​തി വ​ഴി ഇ​തു​വ​രെ 1000 ന​ഴ്സു​മാ​ര്‍ ജ​ര്‍​മ​നി​യി​ലെ​ത്തി​യ​തി​ന്‍റെ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ന്‍​സി എ​ന്ന നി​ല​യി​ല്‍ സു​ര​ക്ഷി​ത​വും സു​താ​ര്യ​വും ചൂ​ഷ​ണ​ര​ഹി​ത​വു​മാ​യ വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍ എ​ന്ന നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ ല​ക്ഷ്യ​മാ​ണ് ഇ​തി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ട​ത്.

ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ലാ​ണ് ഈ ​മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തെ​ന്നും ആ​ഘോ​ഷ​ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത് നോ​ര്‍​ക്ക റൂ​ട്ട്സ് റ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ന​ഴ്സിം​ഗ് ഇ​ത​ര മേ​ഖ​ല​യി​ലേ​യ്ക്ക് നോ​ര്‍​ക്ക റൂ​ട്ട്സ് സം​ഘ​ടി​പ്പി​ച്ച ഇ​ല​ക്ട്രീ​ഷ്യ​ന്‍​മാ​രു​ടെ നി​യ​മ​ന​വും (ഹാ​ന്‍​ഡ് ഇ​ന്‍ ഹാ​ന്‍​ഡ് പ​ദ്ധ​തി) വ​ലി​യ വി​ജ​യ​മാ​യി.

ജ​ര്‍​മ​നി​യ​ലെ ഓ​ട്ടോ​മൊ​ബൈ​ല്‍, ഹോ​സ്പി​റ്റാ​ലി​റ്റി, എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​ക​ളി​ലേ​ക്ക് കൂ​ടി ട്രി​പ്പി​ള്‍ വി​ന്‍ മാ​തൃ​ക​യി​ലു​ള​ള റി​ക്രൂ​ട്ട്മെ​ന്‍റ് വി​പു​ലീ​ക​രി​ക​ര​ണം ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

NRI

അ​ക്ഷ​ര​ക​ള​രി ഹാം​ബു​ര്‍​ഗ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു‌

ഹാം​ബു​ര്‍​ഗ്: ജ​ര്‍​മ​നി​യി​ലെ ഹാം​ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ മ​ല​യാ​ളം ഭാ​ഷ​യും സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ന്ന​തി​നാ​യി ഈ ​വ​ര്‍​ഷം പു​തി​യ മ​ല​യാ​ളം അ​ധ്യാ​പ​ന ക്ലാ​സ് ആ​രം​ഭി​ച്ചു.

"അ​ക്ഷ​ര​ക​ള​രി ഹാം​ബു​ര്‍​ഗ്' എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ച്ച ഈ ​പ​ഠ​ന​കേ​ന്ദ്രം കേ​ര​ള സ​മാ​ജം ഹാം​ബു​ര്‍​ഗും കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​നും ചേ​ര്‍​ന്നാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഹാം​ബു​ര്‍​ഗി​ലെ ഹാ​ര്‍​ബു​ര്‍​ഗ് പ്ര​ദേ​ശ​ത്താ​ണ് ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്കാ​യി ക്ര​മീ​ക​രി​ച്ച ക്ലാ​സു​ക​ളി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ അം​ഗീ​ക​രി​ച്ച പാ​ഠ്യ​പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്. ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

ക്ലാ​സു​ക​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം കേ​ര​ള സ​മാ​ജം ഹാം​ബു​ര്‍​ഗ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ശ്രീ​ജി​ത് നി​ര്‍​വ​ഹി​ച്ചു. വി​ദേ​ശ​ത്തു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഭാ​ഷ​യോ​ടു​ള്ള ബ​ന്ധം നി​ല​നി​ര്‍​ത്തു​ന്ന​തി​ല്‍ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​നം പ്ര​സം​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ അ​ധ്യാ​പ​ക​രെ​യും സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി. അ​ക്ഷ​ര​ക​ള​രി ഹാം​ബു​ര്‍​ഗ് മ​ല​യാ​ളം അ​ധ്യാ​പ​ക​രാ​യി സ്വ​പ്ന ര​വീ​ന്ദ്ര​നാ​ഥ്, സൗ​മ്യ പ​ദ്മാ​ക്ഷ​ന്‍, ജി​ജി​മോ​ള്‍ ജോ​ര്‍​ജ്, റി​യ ജോ​സ്, ഡോ. ​മ​രി​യ ജോ​ര്‍​ജ്, അ​പ​ര്‍​ണ നാ​യ​ര്‍, അ​ശ്വ​തി സാ​രം​ഗ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും.

ച​ട​ങ്ങ് കേ​ര​ള സ​മാ​ജം ഹാം​ബു​ര്‍​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും പി​ന്തു​ണ​യും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. കൂ​ടാ​തെ, കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ഈ ​സം​രം​ഭ​ത്തി​ന് വ​ലി​യ പി​ന്തു​ണ​യും ഊ​ര്‍​ജ്ജ​വും ന​ല്‍​കി.

ഹാം​ബു​ര്‍​ഗി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ല്‍ നി​ന്ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് അ​ക്ഷ​ര​ക​ള​രി ഹാം​ബ​ര്‍​ഗി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ക്ലാ​സു​ക​ളും സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സം​ഘാ​ട​ക​ര്‍.

Business

കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ ജ​ർ​മ​നി​യു​മാ​യി കൈ​കോ​ർ​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡീ​​​പ്ടെ​​​ക് സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് കൂ​​​ടുത​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​ൻ (കെ​​​എ​​​സ്‌​​​യു​​​എം) ജ​​​ർ​​​മ​​​നി​​​യി​​​ലെ ബാ​​​ഡ​​​ൻ​​​വു​​​ട്ടം​​​ബ​​​ർ​​​ഗി​​​ലെ നെ​​​ക്സ്റ്റ്ജെ​​​ൻ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഫാ​​​ക്ട​​​റി​​​യു​​​മാ​​​യി കോ​​​വ​​​ള​​​ത്ത് ന​​​ട​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഫെ​​​സ്റ്റി​​​വ​​​ലാ​​​യ ഹ​​​ഡി​​​ൽ ഗ്ലോ​​​ബ​​​ൽ 2025ൽ ​​​ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ടു.

’ദ് ​​​കേ​​​ര​​​ള ഫ്യൂ​​​ച്ച​​​ർ ഫോ​​​റം’ എ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​യി​​​ൽ വ​​​ച്ചാ​​​ണ് കെ​​​എ​​​സ്‌​​​യു​​​എം സി​​​ഇ​​​ഒ അ​​​നൂ​​​പ് അം​​​ബി​​​ക​​​യും ജ​​​ർ​​​മ​​​നി​​​യി​​​ലെ കാ​​​ൾ​​​സ്രൂ​​​ഹ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി മേ​​​ധാ​​​വി തോ​​​മ​​​സ് ന്യൂ​​​മാ​​​നും ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​ത്.

ജ​​​ർ​​​മ​​​നി​​​യി​​​ലെ അ​​​ഞ്ചു പ്ര​​​മു​​​ഖ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ചേ​​​ർ​​​ന്നു​​​ള്ള കൂ​​​ട്ടാ​​​യ്മ​​​യാ​​​ണ് നെ​​​ക്സ്റ്റ്ജെ​​​ൻ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഫാ​​​ക്ട​​​റി. ഒ​​​രു ബി​​​ല്യ​​​ണ്‍ യൂ​​​റോ​​​യ്ക്കു മു​​​ക​​​ളി​​​ൽ മൂ​​​ല്യ​​​മു​​​ള്ള വെ​​​ഞ്ച്വ​​​ർ കാ​​​പ്പി​​​റ്റ​​​ൽ ഫ​​​ണ്ടും ഇ​​​വ​​​ർ​​​ക്കു​​​ണ്ട്. ഈ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ജ​​​ർ​​​മ​​​നി​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ലു​​​മാ​​​യി ഏ​​​ക​​​ദേ​​​ശം 300 സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ ഘ​​​ട്ടംഘ​​​ട്ട​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഡീ​​​പ്ടെ​​​ക് സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് ഫ​​​ണ്ടിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ പി​​​ന്തു​​​ണ​​​ക​​​ൾ ഈ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കും.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ജ​​​ർ​​​മ​​​നി​​​യി​​​ലെ​​​യും സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഇ​​​ക്കോ​​​സി​​​സ്റ്റ​​​ത്തി​​​ന്‍റെ​​​യും പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ഒ​​​രു സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യും വ​​​ർ​​​ക്കിം​​​ഗ് ഗ്രൂ​​​പ്പും രൂ​​​പീ​​​ക​​​രി​​​ച്ച് പ​​​ദ്ധ​​​തി​​​ക​​​ൾ മു​​​ന്നോ​​​ട്ട് കൊ​​​ണ്ടു​​​പോ​​​കും.

കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ക​​​ഴി​​​വു​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ത്തി സു​​​സ്ഥി​​​ര​​​മാ​​​യ പ്ര​​​തി​​​ഭാ ശൃം​​​ഖ​​​ല രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് ഈ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത. ഇ​​​ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്ത് പു​​​തി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ക​​​യും നി​​​ര​​​വ​​​ധി തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക​​​യും ചെ​​​യ്യും.

International

സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ ശ്ര​​​മം; റഷ്യയ്ക്കെതിരേ ആരോപണവുമായി ജർമനി

ബ​​​ർ​​​ലി​​​ൻ: റ​​​ഷ്യ​​​യ്ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ജ​​​ർ​​​മ​​​നി രം​​​ഗ​​​ത്ത്. ത​​​ങ്ങ​​​ളു​​​ടെ എ​​​യ​​​ർ​​​ട്രാ​​​ഫി​​​ക് ക​​​ൺ​​​ട്രോ​​​ളി​​​നു​​​നേ​​​രെ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നു​​​മാ​​​ണ് ആ​​​രോ​​​പ​​​ണം. വി​​​ഷ​​​യ​​​ത്തി​​​ൽ റ​​​ഷ്യ​​​ൻ സ്ഥാ​​​ന​​​പ​​​തി​​​യെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടു​​​ക​​​യും ചെ​​​യ്തു.

2024 ഓ​​​ഗ​​​സ്റ്റി​​​ൽ ജ​​​ർ​​​മ​​​ൻ എ​​​യ​​​ർ ട്രാ​​​ഫി​​​ക് ക​​​ൺ​​​ട്രോ​​​ളി​​​നു​​​നേ​​​രേ​​​യു​​​ണ്ടാ​​​യ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ റ​​​ഷ്യ​​​ൻ മി​​​ലി​​​ട്ട​​​റി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സാ​​​ണെ​​​ന്നാ​​​ണ് ജ​​​ർ​​​മ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ആ​​​രോ​​​പി​​​ച്ച​​​ത്. ഈ ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ രാ​​​ജ്യ​​​ത്തു ന​​​ട​​​ന്ന ഫെ​​​ഡ​​​റ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നും സ്വാ​​​ധീ​​​നി​​​ക്കാ​​​നും റ​​​ഷ്യ ശ്ര​​​മി​​​ച്ചെ​​​ന്നും ജ​​​ർ​​​മ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ വ‌​​​ക്താ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

2022ൽ ​​​യു​​​ക്രെ​​​യ്നു​​​നേ​​​രേ പൂ​​​ർ​​​ണ​​​തോ​​​തി​​​ലു​​​ള്ള അ​​​ധി​​​നി​​​വേ​​​ശം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ വി​​​വി​​​ധ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ റ​​​ഷ്യ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ജ​​​ർ​​​മ​​​നി​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ ആ​​​രോ​​​പ​​​ണം.

പ്ര​​​കോ​​​പ​​​നം തു​​​ട​​​ർ​​​ന്നാ​​​ൽ യൂ​​​റോ​​​പ്യ​​​ൻ പ​​​ങ്കാ​​​ളി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ശ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്നും ജ​​​ർ​​​മ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, ജ​​​ർ​​​മ​​​നി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ത​​​ങ്ങ​​​ളു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ റ​​​ഷ്യ ഇ​​​ട​​​പെ​​​ടു​​​ന്നു​​​വെ​​​ന്ന് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം യു​​​കെ​​​യും റു​​​മേ​​​നി​​​യ​​​യും ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

NRI

ജ​ര്‍​മ​നി​യി​ലെ മി​നി​മം വേ​ത​ന വ​ര്‍​ധ​ന​വ് തൊ​ഴി​ല്‍ ന​ഷ്‌​ട​ത്തി​ന് കാ​ര​ണ​മാ​വും

ബെ​ര്‍​ലി​ന്‍: പ്ര​തി​സ​ന്ധി​യി​ലാ​യ ജ​ര്‍​മ​നി എ​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ നി​ന്നു​ള്ള കൂ​ടു​ത​ല്‍ മോ​ശം വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ജ​നു​വ​രി ഒ​ന്നി​ന് മി​നി​മം വേ​ത​ന വ​ര്‍​ധ​ന​വി​ന് മ​റു​പ​ടി​യാ​യി നേ​രി​ട്ട് ബാ​ധി​ച്ച അ​ഞ്ച് ക​മ്പ​നി​ക​ളി​ല്‍ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ജോ​ലി​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടു.

പ്ര​ത്യേ​കി​ച്ചും സാ​മ്പ​ത്തി​ക ഗ​വേ​ഷ​ക​രു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍, ജ​ര്‍​മ​നി​യു​ടെ ഏ​റ്റ​വും പു​തി​യ ബി​സി​ന​സ് കാ​ലാ​വ​സ്ഥാ സ​ര്‍​വേ​യി​ല്‍ 21.7 ശ​ത​മാ​നം പേ​ര്‍ ശ​രി​വ​യ്ക്കു​ക​യാ​ണ്. എ​ന്നി​രു​ന്നാ​ലും മി​നി​മം വേ​ത​ന വ​ര്‍​ധന​വ് നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​ത് 37 ശ​ത​മാ​നം പേ​രെ മാ​ത്ര​മാ​ണ്.

അ​വ​യി​ല്‍, പ​ല ക​മ്പ​നി​ക​ളും നി​ക്ഷേ​പ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് വി​ല ഉ​യ​ര്‍​ത്താ​ന്‍ പ​ദ്ധ​തി​യി​ടു​ന്നു. വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ മി​നി​മം വേ​ത​നം തു​ട​ക്ക​ത്തി​ല്‍ മ​ണി​ക്കൂ​റി​ന് 1.08 യൂ​റോ മു​ത​ല്‍ 13.90 വ​രെ വ​ര്‍​ധി​ക്കും. ഈ ​വ​ര്‍​ധ​ന ഭാ​വി​യി​ല്‍ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക മാ​ത്ര​മ​ല്ല ക​മ്പ​നി​ക​ള്‍ ജോ​ലിക്ക് ആ​ളെ എ​ടു​ക്കാ​ത്ത അ​വ​സ്ഥ​യി​ലേ​യ്ക്കും ത​ള്ളി​നീ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ അഭിപ്രായം.

വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍ വ​രാ​നി​രി​ക്കു​ന്ന മി​നി​മം വേ​ത​ന വ​ര്‍​ധ​ന​വ് "ഇ​ത് ബാ​ധി​ച്ച ക​മ്പ​നി​ക​ളു​ടെ തൊ​ഴി​ല്‍ ചെ​ല​വു​ക​ളി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​വി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​യി ഇ​ഫോ ഗ​വേ​ഷ​ക​നും പ​റ​യു​ന്നു. സാ​മ്പ​ത്തി​ക ദു​ര്‍​ബ​ല​ത​യു​ടെ നി​ല​വി​ലെ കാ​ല​ഘ​ട്ട​ത്തി​ല്‍ മി​നി​മം വേ​ത​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് പ്ര​ത്യേ​കി​ച്ച് ദോ​ഷ​ക​ര​മാ​ണെ​ന്ന് ക​മ്പ​നി​ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​ത്.

2022ലെ ​അ​വ​സാ​ന​ത്തെ പ്ര​ധാ​ന മി​നി​മം വേ​ത​ന വ​ര്‍​ധ​ന​വി​ന് ശേ​ഷ​മു​ള്ള​തി​നേ​ക്കാ​ള്‍ വ​ള​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ക​മ്പ​നി​ക​ളു​ടെ​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. അ​ന്ന്, അ​ത് 1.55 യൂ​റോ വ​ര്‍​ധി​ച്ച് 12 യൂ​റോ​യാ​യി. ഇ​തും പ​ല​പ്പോ​ഴും തൊ​ഴി​ല്‍ വെ​ട്ടി​ക്കു​റ​വു​ക​ളും നി​ക്ഷേ​പം കു​റ​യ്ക്ക​ലും ഉ​ണ്ടാ​ക്കി.

2022 ലെ ​വ​ര്‍ധ​ന​വി​ന് മു​മ്പ്, ബാ​ധി​ച്ച ക​മ്പ​നി​ക​ളി​ല്‍ 10.6 ശ​ത​മാ​നം മാ​ത്ര​മേ തൊ​ഴി​ല്‍ വെ​ട്ടി​ക്കു​റ​വ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു​ള്ളൂ. നി​ക്ഷേ​പ​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ 27.7 ശ​ത​മാ​നം കു​റ​വ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്, അ​ന്ന് 15 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു ഇ​ത്.

സാ​ധ്യ​ത​യു​ള്ള വി​ല വ​ര്‍​ധ​ന​വി​നെ​ക്കു​റി​ച്ച്, ഇ​ത്ത​വ​ണ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ കു​റ​വാ​ണ്. നി​ല​വി​ല്‍, 49.7 ശ​ത​മാ​നം പേ​ര്‍ അ​വ ന​ട​പ്പി​ലാ​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്നു. മു​മ്പ് 54.8 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ത്.

പ്ര​ഖ്യാ​പി​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ട്ടും, ബാ​ധി​ച്ച പ​ല ക​മ്പ​നി​ക​ളും നെ​ഗ​റ്റീ​വ് പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. ജ​ര്‍​മ​നി​യി​ലെ 51 ശ​ത​മാ​നം ബി​സി​ന​സു​ക​ളും ലാ​ഭ​ക്ഷ​മ​ത​യി​ല്‍ ഇ​ടി​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​വ​യാ​ണ്.​ ഹോ​സ്പി​റ്റാ​ലി​റ്റി, റീ​ട്ടെ​യി​ല്‍ മേ​ഖ​ല​ക​ളെ​യും ബാ​ധി​ക്കും.

ക​മ്പ​നി​ക​ളെ നേ​രി​ട്ട് പ​രി​ഗ​ണി​ക്കു​ന്നു ഭാ​വി​യി​ലെ മി​നി​മം വേ​ത​ന​മാ​യ 13.90യൂ​റോ​യി​ല്‍ താ​ഴെ മ​ണി​ക്കൂ​ര്‍ വേ​ത​ന​മു​ള്ള ജീ​വ​ന​ക്കാ​രെ നി​ല​വി​ല്‍ നി​യ​മി​ച്ചാ​ല്‍ ഇ​ത് ബാ​ധി​ക്ക​പ്പെ​ടും. ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ല്‍ (77 ശ​ത​മാ​നം), റീ​ട്ടെ​യി​ല്‍ മേ​ഖ​ല​യി​ല്‍ (71 ശ​ത​മാ​നം), ടെ​ക്സ്റ്റെ​ല്‍, ഭ​ക്ഷ്യ വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ (യ​ഥാ​ക്ര​മം 62, 59 ശ​ത​മാ​നം) ഇ​ത് പ്ര​ത്യേ​കി​ച്ചും സാ​ധാ​ര​ണ​മാ​ണ്.

പ​ല മേ​ഖ​ല​ക​ളി​ലും ഈ ​ക​ണ​ക്ക് 40 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ്, മെ​ക്കാ​നി​ക്ക​ല്‍ എ​ൻജിനി​യ​റിം​ഗി​ലും നി​ര്‍​മാ​ണ​ത്തി​ലും ഇ​ത് 20 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ്. എ​ന്നി​രു​ന്നാ​ലും, മി​നി​മം വേ​ത​ന വ​ര്‍​ധ​ന​വ് ബാ​ധി​ക്കു​ന്ന തൊ​ഴി​ല്‍ ബ​ന്ധ​ങ്ങ​ളു​ടെ അ​നു​പാ​തം കു​റ​വാ​ണ് ബാ​ധി​ച്ച ക​മ്പ​നി​ക​ളി​ലെ ജോ​ലി​ക​ളു​ടെ 15.5 ശ​ത​മാ​ന​വും എ​ല്ലാ ക​മ്പ​നി​ക​ളി​ലു​മാ​യി 5.8 ശ​ത​മാ​ന​വും മാ​ത്രം.

ഇ​തു​വ​രെ​യു​ള്ള​തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന അ​നു​പാ​തം ഹോ​സ്പി​റ്റാ​ലി​റ്റി വ്യ​വ​സാ​യ​ത്തി​ലാ​ണ് (23.9 ശ​ത​മാ​നം).

NRI

ഡോര്‍ട്ട്മുണ്ടില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ ഉയർന്നു

ബെ​ര്‍​ലി​ന്‍: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​സ്മ​സ് ട്രീ ​ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ് ഫാ​ളി​യ സം​സ്ഥാ​ന​ത്തി​ലെ വ്യ​വ​സാ​യ ന​ഗ​ര​മാ​യ ഡോ​ര്‍​ട്ട്മു​ണ്ടി​ല്‍ സ്ഥാ​പി​ച്ചു. 45 മീ​റ്റ​ര്‍ ഉ​യ​ര​വും 40 ട​ണ്‍ ഭാ​ര​വു​മു​ള്ള ക്രി​സ്മ​സ് ട്രീ​യു​ടെ ഭം​ഗി ആ​സ്വ​ദി​ക്കാ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ര്‍​ശ​ക​രാ​ണ് ഡോ​ര്‍​ട്ട്മു​ണ്ടി​ലെ ഹ​ന്‍​സാ​പ്ലാ​റ്റ്സി​ല്‍ ഒ​രു​ക്കി​യ ക്രി​സ്മ​സ് മാ​ര്‍​ക്ക​റ്റി​ല്‍ ദി​വ​സേ​ന എ​ത്തു​ന്ന​ത്.

ക്രി​സ്മ​സ് മാ​ര്‍​ക്ക​റ്റ് തു​റ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​സ്മ​സ് ട്രീ​യി​ല്‍ ലൈ​റ്റു​ക​ള്‍ തെ​ളി​യി​ച്ച് അ​തി​മ​നോ​ഹ​ര​മാ​യി മ​രം അ​ല​ങ്ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​ത് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​ത്. 1,38,000 എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ ഡോ​ര്‍​ട്ട്മു​ണ്ട് ക്രി​സ്മ​സ് ട്രീ​യെ പ്ര​കാ​ശി​പ്പി​ക്കു​ന്നു.

45 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ഘ​ട​ന​യി​ല്‍ 1,200 വ്യ​ക്തി​ഗ​ത നോ​ര്‍​വേ സ്പ്രൂ​സു​ക​ള്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ആ​കെ ഭാ​രം ഏ​ക​ദേ​ശം 40 ട​ണ്‍. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഏ​ക​ദേ​ശം നാ​ല് ആ​ഴ്ച എ​ടു​ത്തു. നാ​ല് മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ഏ​റ്റ​വും മു​ക​ളി​ലു​ള്ള മാ​ലാ​ഖ, വീ​ടു​ക​ളി​ലെ സാ​ധാ​ര​ണ ക്രി​സ്മ​സ് മ​ര​ങ്ങ​ളേ​ക്കാ​ളും ഉ​യ​ര​മു​ള്ള​താ​ണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ വി​മ​ര്‍​ശ​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന്, ചി​ല മാ​റ്റ​ങ്ങ​ള്‍ ഇ​ത്ത​വ​ണ ഉ​ണ്ടാ​യി. മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ല്‍ വ​ലി​യ ചു​വ​ന്ന മെ​ഴു​കു​തി​രി​ക​ള്‍ ചേ​ര്‍​ത്തി​ട്ടു​ണ്ട്, ച​ലി​ക്കു​ന്ന ചി​റ​കു​ക​ളു​ള്ള ഒ​രു മാ​ലാ​ഖ​യെ പു​നഃ​സ്ഥാ​പി​ച്ചു.

Sports

ഫി​ഫ ലോ​ക​ക​പ്പ് 2026; ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ക്ര​മ​മാ​യി

വാ​ഷിം​ഗ്ട​ൺ: 2026 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ്ഘ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. വാ​ഷിം​ഗ്ട​ണി​ലെ കെ​ന്ന​ഡി സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ഫി​ഫ​യു​ടെ സ​മാ​ധാ​ന സ​മ്മാ​നം ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു.

‌ച​ട​ങ്ങി​ൽ ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ൻ്റി​നോ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യ ഷെ​യി​ൻ​ബോം, ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ ഗ്രൂ​പ്പ് എ​യി​ലും സ​ഹ​ആ​തി​ഥേ​യ​രാ​യ കാ​ന​ഡ ഗ്രൂ​പ്പ് ബി​യി​ലും അ​മേ​രി​ക്ക ഗ്രൂ​പ്പ് ഡി​യി​ലും ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജെ​യി​ലാ​ണു​ള്ള​ത്.

ബ്ര​സീ​ൽ ഗ്രൂ​പ്പ് സി​യി​ലും സ്പെ​യി​ൻ ഗ്രൂ​പ്പ് എ​ച്ചി​ലും ഫ്രാ​ൻ​സ് ഗ്രൂ​പ്പ് ഐ​യി​ലും ഇ​ടം​പി​ടി​ച്ചു. 2026 ജൂ​ൺ 11 മു​ത​ൽ ജൂ​ലൈ 19വ​രെ അ​മേ​രി​ക്ക​യും മെ​ക്സി​ക്കോ​യും കാ​ന​ഡ​യും സം​യു​ക്ത​മാ​യാ​ണ് ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

12 ഗ്രൂ​പ്പു​ക​ളി​ലാ​യി 48 ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. 

ഗ്രൂ​പ്പ് എ

​മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ദ​ക്ഷി​ണ കൊ​റി​യ, പ്ലേ ​ഓ​ഫ് ഡി ​വി​ജ​യി.

ഗ്രൂ​പ്പ് ബി

​കാ​ന​ഡ, പ്ലേ ​ഓ​ഫ് എ ​വി​ജ​യി, ഖ​ത്ത​ർ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്.

ഗ്രൂ​പ്പ് സി

​ബ്ര​സീ​ൽ, മൊ​റോ​ക്കോ, ഹെ​യ്ത്തി, സ്കോ​ട്ട്ല​ൻ​ഡ്.

ഗ്രൂ​പ്പ് ഡി

​അ​മേ​രി​ക്ക, പ​രാ​ഗ്വേ, ഓ​സ്ട്രേ​ലി​യ, പ്ലേ ​ഓ​ഫ് സി ​വി​ജ​യി.

ഗ്രൂ​പ്പ് ഇ

​ജ​ർ​മ​നി, കു​രാ​കാ​വോ, ഐ​വ​റി കോ​സ്റ്റ്, ഇ​ക്വ​ഡോ​ർ.

ഗ്രൂ​പ്പ് എ​ഫ്

നെ​ത​ർ​ല​ൻ​ഡ്സ്, ജ​പ്പാ​ൻ, പ്ലേ ​ഓ​ഫ് ബി ​വി​ജ​യി, ടു​ണീ​ഷ്യ.

ഗ്രൂ​പ്പ് ജി

​ബെ​ൽ​ജി​യം, ഈ​ജി​പ്ത്, ഇ​റാ​ൻ, ന്യൂ​സി​ല​ൻ​ഡ്.

ഗ്രൂ​പ്പ് എ​ച്ച്

സ്പെ​യ്ൻ, കേ​പ് വെ​ർ​ഡെ, സൗ​ദി അ​റേ​ബ്യ, യു​റു​ഗ്വേ.

ഗ്രൂ​പ്പ് ഐ

​ഫ്രാ​ൻ​സ്, സെ​ന​ഗ​ൽ, നോ​ർ​വെ, പ്ലേ ​ഓ​ഫ് ര​ണ്ട് വി​ജ​യി.

ഗ്രൂ​പ്പ് ജെ

​അ​ർ​ജ​ന്‍റീ​ന, അ​ൽ​ജീ​രി​യ, ഓ​സ്ട്രി​യ, ജോ​ർ​ദാ​ൻ.

ഗ്രൂ​പ്പ് കെ

​പോ​ർ​ച്ചു​ഗ​ൽ, പ്ലേ ​ഓ​ഫ് ഒ​ന്ന് വി​ജ​യി, ഉ​സ്ബെ​ക്കി​സ്ഥാ​ൻ, കൊ​ളം​ബി​യ.

ഗ്രൂ​പ്പ് എ​ൽ

ഇം​ഗ്ല​ണ്ട്, ക്രൊ​യേ​ഷ്യ, ഘാ​ന, പ​നാ​മ.

International

ജർമനിയിൽ വോളന്‍ററി സൈനികസേവനം വരുന്നു

ബെ​​​ർ​​​ലി​​​ൻ: വോ​​​ള​​​ന്‍റ​​​റി സൈ​​​നി​​​ക സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള ബി​​​ൽ ജ​​​ർ​​​മ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി. റ​​​ഷ്യ​​​യു​​​ടെ യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ സൈ​​​ന്യ​​​ത്തെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​യാ​​ണു ​ന​​​ട​​​പ​​​ടി.

സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​രാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ണ്ടോ എ​​​ന്നാ​​​രാ​​​യു​​​ന്ന ചോ​​​ദ്യാ​​​വ​​​ലി ജ​​​ർ​​​മ​​​നി​​​യി​​​ലെ 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ എ​​​ല്ലാ​​​വ​​​ർ​​​ക്കും ന​​​ല്കും. പു​​​രു​​​ഷ​​​ന്മാ​​​ർ ഈ ​​​ഫോം നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പൂ​​​രി​​​പ്പി​​​ച്ചു ന​​​ല്ക​​​ണം. സ്ത്രീ​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മി​​​ല്ല. വ​​​രു​​​ന്ന ജ​​​നു​​​വ​​​രി​​​യി​​​ൽ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണു നീ​​​ക്കം. ആ​​​റു മാ​​​സ​​​ത്തെ സൈ​​​നി​​​ക​​സേ​​​വ​​​ന​​​മാ​​​യി​​​രി​​​ക്കും ഇ​​​വ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ക.

നേ​​​ര​​​ത്തേ ഫ്രാ​​​ൻ​​​സി​​​ലും സ​​​മാ​​​ന ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. 18-19 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​ർ​​​ക്ക് പ​​​ത്തു​ മാ​​​സ​​​ത്തെ വോ​​​ള​​​ന്‍റ​​​റി സൈ​​​നി​​​ക​​സേ​​​വ​​​ന​​​മാ​​​ണ് ഫ്രാ​​​ൻ​​​സ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

International

ഫ്രാ​ൻ​സി​ലും ജ​ർ​മ​നി​യി​ലും ക്രി​സ്മ​സ് ച​ന്ത​യി​ൽ അ​ക്ര​മം

പാ​​രീ​​സ്: ഫ്രാ​​ൻ​​സി​​ലെ ആ​​മി​​യെ​​ൻ​​സ് പ​​ട്ട​​ണ​​ത്തി​​ൽ 30 വ​​ർ​​ഷ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക്രി​​സ്മ​​സ് ച​​ന്ത​​യി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന പു​​ൽ​​ക്കൂ​​ട്ടി​​ലെ തി​​രു​​രൂ​​പ​​ങ്ങ​​ൾ ത​​ക​​ർ​​ത്തു​​കൊ​​ണ്ട് അ​​ക്ര​​മി​​ക​​ളു​​ടെ വി​​ള​​യാ​​ട്ടം. പു​​ൽ​​ക്കൂ​​ട്ടി​​ന്‍റെ മു​​ന്പി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ചി​​ല്ലു​​ജാ​​ല​​കം ത​​ക​​ർ​​ത്താ​​ണ് അ​​ക്ര​​മി അ​​ക​​ത്ത് ക​​യ​​റി​​യ​​ത്.

ഉ​​ണ്ണീ​​ശോ​​യു​​ടെ പ്ര​​തി​​മ​​യ്ക്കാ​​ണു കൂ​​ടു​​ത​​ൽ കേ​​ടു​​പാ​​ടു​​ക​​ൾ പ​​റ്റി​​യ​​ത്. 30 വ​​ർ​​ഷ​​മാ​​യി ആ​​ദ്യ​​മാ​​യാ​​ണ് ഈ ​​പു​​ൽ​​ക്കൂ​​ട് ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ന്ന​​തെ​​ന്ന് ല് ​​പ​​രീ​​സി​​യ​​ൻ ദി​​ന​​പ​​ത്രം റി​​പ്പോ​​ർ​​ട്ടു​​ചെ​​യ്തു.

ന​​വീ​​ക​​രി​​ച്ച​​തി​​നു​​ശേ​​ഷം പു​​ൽ​​ക്കൂ​​ട് പു​​നഃ​​സ്ഥാ​​പി​​ക്കു​​മെ​​ന്ന് ആ​​മി​​യെ​​ൻ​​സ് ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു കു​​റ്റ​​വാ​​ളി​​യെ ക​​ണ്ടെ​​ത്താ​​നു​​ള്ള ശ്ര​​മ​ത്തി​​ലാ​​ണു പോ​​ലീ​​സ്.

തെ​​ക്ക​​ൻ ജ​​ർ​​മ​​നി​​യി​​ലെ ബ​​വേ​​റി​​യ സം​​സ്ഥാ​​ന​​ത്തെ ഷോ​​ൺ​​ദോ​​ർ​​ഫ് ഗ്രാ​​മ​​ത്തി​​ലെ ക്രി​​സ്മ​​സ് ച​​ന്ത​​യി​​ലെ ക​​ച്ച​​വ​​ട​​സ്ഥാ​​പ​​ന​​ങ്ങ​​ൾ തീ​​വ​​ച്ചു​​ന​​ശി​​പ്പി​​ക്കാ​​ൻ ശ്ര​​മം. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ അ​​ഞ്ചു​​മ​​ണി​​ക്ക് ന​​ട​​ക്കാ​​നി​​റ​​ങ്ങി​​യ ഒ​​രു സ്ത്രീ​​യാ​​ണ് തീ​​വ​​യ്ക്കു​​ന്ന​​ത് ക​​ണ്ട​​ത്. ച​​ന്ത​​യി​​ലെ 14 ക​​ട​​ക​​ളി​​ൽ എ​​ട്ടെ​​ണ്ണ​​ത്തി​​ലും തീ​​വ​​ച്ചി​​രു​​ന്നു.

സ്ത്രീ​​യു​​ടെ ദൃ​​ഷ്ടി​​യി​​ൽ​​പ്പെ​​ട്ട അ​​ക്ര​​മി ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. ദൃ​​ക്സാ​​ക്ഷി​​യാ​​യ സ്ത്രീ ​​ഉ​​ട​​ൻ ഫ​​യ​​ർ​​ഫോ​​ഴ്സി​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തു​​ക​​യും അ​​വ​​ർ ക​​ട​​ക​​ളി​​ലേ​​ക്കു വ്യാ​​പി​​ച്ച തീ ​​അ​​ണ​​യ്ക്കു​​ക​​യും ചെ​​യ്തു. സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ അ​​വ്യ​​ക്ത​​മാ​​ണെ​​ങ്കി​​ലും പ്ര​​തി​​യെ ക​​ണ്ടെ​​ത്താ​​മെ​​ന്നു പോ​​ലീ​​സ് ക​​രു​​തു​​ന്നു.

NRI

ജ​ര്‍​മ​നി​യി​ലെ ക്രി​സ്മ​സ് മാ​ര്‍​ക്ക​റ്റി​ല്‍ ക​ത്തി​യാ​ക്ര​മ​ണം

ബെര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ തു​രിം​ഗി​യ സം​സ്ഥാ​ന​ത്തി​ലെ വെ​യ്മ​റി​ല്‍ ക്രി​സ്മ​സ് മാ​ര്‍​ക്ക​റ്റി​ല്‍ 29 വ​യ​സു​ള്ള മൊ​റോ​ക്കോ​കാ​ര​ന്‍റെ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വെ​യ്മ​റി​ലെ നാ​ഷ​ണ​ല്‍ തി​യ​റ്റ​റി​ന് മു​ന്നി​ലു​ള്ള പ്ര​ശ​സ്ത​മാ​യ ഐ​സ് റി​ങ്കി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

തു​ട​ര്‍​ന്ന് പോ​ലീ​സി​നെ​യും പ്ര​തി ഭീ​ഷ​ണ​പ്പെ​ടു​ത്തി. ഒ​ടു​വി​ല്‍ പോ​ലീ​സ് കു​രു​മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കു​രു​മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ച്ച​തി​ല്‍ പ്ര​തി​ക്കും മ​റ്റ് മൂ​ന്ന് പേ​ര്‍​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ന്‍റെ സാ​ക്ഷി​ക​ള്‍ ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ പോ​ലീ​സ് അ​ഭ്യ​ര്‍​ഥി​ച്ചു.

NRI

മ​ല​യാ​ളി വി​ദ്യാർ​ഥി ആ​ഹ​നി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

ആ​ഹ​ന്‍: ജ​ര്‍​മ​നി​യി​ലെ ആ​ഹ​നി​ൽ പ​ത്ത​നം​തി​ട്ട കൊ​ടു​മ​ണ്‍ സ്വ​ദേ​ശി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ര്‍​ഡ​ബ്ല്യു​ടി​എ​ച്ച് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പി​ജി വി​ദ്യാ​ര്‍​ഥി ഡെനിന്‍ സജിയാണ് (26) മ​രി​ച്ച​ത്.

ആ​ഹ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി ക്ലി​നി​ക്കി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​ന്ദ്ര​മ​ന്ത്രാ​ല​യം, ബെ​ര്‍​ലി​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി, ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ്, നോ​ർ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

തു​ട​ര്‍​ന്നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ഏ​കോ​പി​പ്പി​ച്ചു​വ​രി​ക​യാ​ണ്.

NRI

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ കാ​ര​ള്‍ സ​ന്ധ്യ 30ന്

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ ഇ​ന്ത്യ​ന്‍ ക്രി​സ്തീ​യ സ​ഭ​ക​ളു​ടെ (സീ​റോ​മ​ല​ബാ​ര്‍ സ​ഭ, സീ​റോ​മ​ല​ങ്ക​ര സ​ഭ, യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ, മാ​ര്‍​ത്തോ​മ്മാ സ​ഭ, ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന എ​ക്യു​മെ​നി​ക്ക​ല്‍ കാ​ര​ൾ സ​ന്ധ്യ ഈ ​മാ​സം 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ല്‍ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് പ്രി​യൂം​ഗ​സ്ഹൈ​മി​ലെ സെ​ന്‍റ് ക്രി​സ്റ്റോ​ഫോ​റ​സ് പ​ള്ളി​യി​ല്‍ (An den Drei Steinen 42C, 60435 Frankfurt am Main) ന​ട​ക്കും.

യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ അ​ഭി​വ​ന്ദ്യ ഡോ.​മാ​ത്യൂ​സ് മാ​ർ അ​ന്തീ​മോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സ​ല്‍ ഭൂ​പേ​ന്ദ്ര​സിം​ഗ് നി​ഖു​ര്‍​പ, ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സി​റ്റി​യി​ലെ ക​ത്തോ​ലി​ക്കാ പ​ള്ളി​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മി​ഷ​യേ​ല്‍ തൂ​ര്‍​ണ്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ സീ​റോ​മ​ല​ങ്ക​ര സ​ഭ​യു​ടെ കോ​ര്‍​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​സ​ന്തോ​ഷ് തോ​മ​സ് ചീ​ഫ് കോ​ഓ​ര്‍​ഡി​നേ​റ്റ​റും മ​റ്റു സ​ഭാ വി​കാ​രി​മാ​ര്‍ പ്ര​തി​നി​ധി​ക​ളാ​യി അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

കാ​ര​ൾ സ​ന്ധ്യ​യി​ലേ​ക്ക് എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍​ക്ക്: ഫാ. ​സ​ന്തോ​ഷ് തോ​മ​സ് +49 17680383083, ഫാ. ​ജോ​ബി കു​ന്ന​ത്ത് +49 15735461964, ഫാ. ​രോ​ഹി​ത് സ്ക​റി​യ ജോ​ര്‍​ജി +49 17661997521, ഫാ. ​എ​ല്‍​ജോ അ​വ​റാ​ച്ച​ന്‍ +49 15510632709, ഫാ. ​തോ​മ​സ് ജോ​സ​ഫ് + 49 15161662778.

NRI

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ര്‍ 13ന്

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ര്‍ 13ന് ​വെെ​കു​ന്നേ​രം നാ​ലി​ന് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ സാ​ല്‍​ബാ​വു ടി​റ്റു​സ് ഫോ​റ​ത്തി​ല്‍ വൈി​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി അ​ര​ങ്ങേ​റും.

ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റു​കൂ​ട്ടു​ന്ന നൃ​ത്ത​ങ്ങ​ള്‍, ക​രോ​ള്‍ ഗാ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു​ശേ​ഷം സം​ഗീ​ത​ത്തി​നൊ​പ്പം ചു​വ​ടു​വ​യ്ക്കാ​ന്‍ ഡി​ജെ​യും ഒ​പ്പം നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളോ​ടു​കൂ​ടി തം​മ്പോ​ല സം​ഘ​ടി​പ്പി​യ്ക്കു​ന്നു​ണ്ട്.

കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ സാ​ന്താ​ക്ലോ​സും എ​ത്തും. ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കേ​ര​ള രു​ചി പ​ക​രാ​ന്‍ മി​ത​മാ​യ നി​ര​ക്കി​ല്‍ ഫു​ഡ് സ്റ്റാ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.

പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് മൂ​ലം നി​യ​ന്ത്രി​ക്കും. ടി​ക്ക​റ്റ് ല​ഭി​ക്കാ​ന്‍ താ​ഴെ കാ​ണു​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ സ​മാ​ജം അ​ഭ്യ​ര്‍​ഥി​ച്ചു. https://doo.net/event/189647/order

പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബ​സ​മേ​തം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​നു​വേ​ണ്ടി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ക്ഷ​ണി​ച്ചു.

പ​രി​പാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഡി​പി​ന്‍ പോ​ള്‍ (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് പി​ള്ള (സെ​ക്ര​ട്ട​റി), ര​തീ​ഷ് മേ​ട​മേ​ല്‍ (ട്ര​ഷ​റ​ര്‍), ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ റെ​ജീ​ന ജ​യ​റാം, ബി​ന്നി തോ​മ​സ്, അ​ജു സാം, ​ഷൈ​ജു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

International

ഹ​മാ​സ് യൂ​റോ​പ്പി​ലാ​ക​മാ​നം ശൃം​ഖ​ല വ​ർ​ധി​പ്പി​ക്കു​ന്നു; മു​ന്ന​റി​യി​പ്പു​മാ​യി മൊ​സാ​ദ്

ല​ണ്ട​ൻ: ഹ​മാ​സി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഇ​സ്ര​യേ​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മൊ​സാ​ദ്. യൂ​റോ​പ്പി​ലാ​ക​മാ​നം ഹ​മാ​സ് ത​ങ്ങ​ളു​ടെ ശൃം​ഖ​ല വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും ര​ഹ​സ്യ സെ​ല്ലു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും മൊ​സാ​ദ് വ്യ​ക്ത​മാ​ക്കി.

യൂ​റോ​പ്യ​ൻ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​സൂ​ത്രി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​നും സം​ശ​യി​ക്കു​ന്ന​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും സാ​ധി​ച്ച​താ​യി മൊ​സാ​ദ് അ​റി​യി​ച്ചു. ഇ​സ്ര​യേ​ൽ-​ജൂ​ത സ​മൂ​ഹ​ത്തെ ല​ക്ഷ്യ​മാ​ക്കി​യ പ​ദ്ധ​തി​ക​ൾ ത​ക​ർ​ക്കാ​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ സ​ഹാ​യി​ച്ച​താ​യും പ്ര​സ്താ​വ​ന​യി​ലൂ​ടെ മൊ​സാ​ദ് പ​റ​യു​ന്നു.

ജ​ർ​മ്മ​നി, ഓ​സ്ട്രി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഇ​ത്ത​രം ഗൂ​ഢാ​ലോ​ച​ന​ക​ളെ ത​ക​ർ​ക്കാ​ൻ സ​ഹാ​യി​ച്ചു. ഓ​സ്ട്രി​യ​യു​ടെ ഡി​എ​സ്എ​ൻ ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ട്ട ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യും മൊ​സാ​ദ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ന് ഹ​മാ​സ് നേ​താ​വ് മു​ഹ​മ്മ​ദ് ന​യി​മു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് മൊ​സാ​ദ് സ്ഥി​രീ​ക​രി​ച്ചു. ഗാ​സ​യി​ലെ മു​തി​ർ​ന്ന ഹ​മാ​സ് നേ​താ​വാ​യ ഖ​ലീ​ൽ അ​ൽ-​ഹ​യ്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന​യാ​ളാ​ണ് മു​ഹ​മ്മ​ദ് ന​യീം.

ജ​ർ​മ്മ​നി​യും ഓ​സ്ട്രി​യ​യും ഹ​മാ​സി​നെ​തി​രാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​നെ പ്ര​ശം​സി​ച്ച മൊ​സാ​ദ് ഖ​ത്ത​റി​ലെ ഹ​മാ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​മ​ർ​ശി​ച്ചു. സെ​പ്റ്റം​ബ​റി​ൽ ഖ​ത്ത​റി​ൽ മു​ഹ​മ്മ​ദ് ന​യി​മും പി​താ​വും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​താ​യും മൊ​സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

NRI

ഡി​ജി​റ്റ​ല്‍ രാ​ജ്യ​മാ​വാ​ന്‍ ജ​ര്‍​മ​നി; 11 ബി​ല്യ​ണ്‍ യൂ​റോ മു​ട​ക്കി പു​തി​യ ഡാ​റ്റാ സെ​ന്‍റ​ര്‍ നി​ര്‍​മി​ക്കു​ന്നു

ബെർ​ലി​ൻ: യൂ​റോ​പ്പി​ന്‍റെ "ഡി​ജി​റ്റ​ൽ പ​ര​മാ​ധി​കാ​ര രാ​ജ്യ​മാ​യി' മാ​റാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ ജ​ർ​മ​നി 11 ബി​ല്യ​ൺ യൂ​റോ മൂ​ല്യ​മു​ള്ള പു​തി​യ ഡാ​റ്റാ സെ​ന്‍റ​ർ നി​ർ​മി​ക്കു​ന്ന​തി​ന് ത​റ​ക്ക​ല്ലി​ട്ടു. കി​ഴ​ക്ക​ൻ ജ​ർ​മ​നി​യി​ലെ ലു​ബെ​നൗ​വി​ൽ, ഡി​സ്‌​കൗ​ണ്ട് റീ​ട്ടെ​യി​ല​ർ​മാ​രാ​യ ലി​ഡ​ലി​ന്‍റെ​യും കൗ​ഫ്ലാ​ൻ​ഡി​ന്‍റെ​യും ഉ​ട​മ​ക​ളാ​യ ഷ്വാ​ർ​സ് ഡി​ജി​റ്റ്സ് ഗ്രൂ​പ്പി​നു വേ​ണ്ടി​യാ​ണ് ഈ ​മെ​ഗാ ഡാ​റ്റാ സെ​ന്‍റ​ർ ഉ​യ​രു​ന്ന​ത്.

ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ, സ്റ്റേ​റ്റ് മോ​ഡേ​ണൈ​സേ​ഷ​ൻ വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി കാ​ർ​സ്റ്റ​ൺ വൈ​ൽ​ഡ്ബെ​ർ​ഗ​ർ, ഷ്വാ​ർ​സ് ഡി​ജി​റ്റ്സി​ന്‍റെ സ​ഹ സി​ഇ​ഒ​മാ​രാ​യ ക്രി​സ്ത്യ​ൻ മു​ള്ള​ർ, റോ​ൾ​ഫ് ഷു​മാ​ൻ, ബ്രാ​ൻ​ഡ​ൻ​ബെ​ർ​ഗ് സ്റ്റേ​റ്റ് ഇ​ക്ക​ണോ​മി മ​ന്ത്രി ഡാ​നി​യേ​ൽ കെ​ല്ല​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്.

ബ​ർ​ലി​നി​ൽ നി​ന്ന് ഏ​ക​ദേ​ശം 100 കി​ലോ​മീ​റ്റ​ർ തെ​ക്കു​കി​ഴ​ക്കാ​യി സ്ഥി​തി ചെ​യ്യു​ന്ന ലു​ബെ​നൗ പ​ട്ട​ണ​ത്തി​ലെ ഈ ​കേ​ന്ദ്രം, അ​മേ​രി​ക്ക​യു​മാ​യും ചൈ​ന​യു​മാ​യും മ​ത്സ​രി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു യൂ​റോ​പ്യ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യ്ക്ക് തു​ട​ക്ക​മാ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

ജ​ർ​മ​നി​യു​ടെ ഡി​ജി​റ്റ​ൽ പ​ര​മാ​ധി​കാ​ര​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യി ഈ ​പ്ര​ദേ​ശം മാ​റു​മെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ മ​ന്ത്രി കാ​ർ​സ്റ്റ​ൺ വൈ​ൽ​ഡ​ർ​ഗ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ല് ഫു​ട്ബോ​ൾ മൈ​താ​ന​ങ്ങ​ളു​ടെ വ​ലു​പ്പ​മു​ള്ള ഡാ​റ്റാ സെ​ന്‍റ​റി​ൽ ആ​റ് മൊ​ഡ്യൂ​ളു​ക​ൾ ഉ​ണ്ടാ​കും.

2027 അ​വ​സാ​ന​ത്തോ​ടെ മൂ​ന്ന് ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഈ ​കേ​ന്ദ്ര​ത്തി​ന് 100,000 പ്ര​ധാ​ന കം​പ്യൂ​ട്ട​ർ പ്രോ​സ​സ​റു​ക​ളെ വ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കും. പു​തി​യ ഡാ​റ്റാ സെ​ന്റ​ർ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും പ​തി​നാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​തി​ലൂ​ടെ, യു​എ​സി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​ഞ്ഞ പ​രി​ര​ക്ഷ​ക​ൾ ന​ൽ​കു​ന്ന ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ൽ സൂ​ക്ഷി​ക്കാ​തെ ത​ന്നെ, ക​മ്പ​നി​ക​ൾ​ക്ക് അ​വ​രു​ടെ സ്വ​ന്തം ഡാ​റ്റ​യും യൂ​റോ​പ്യ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഡാ​റ്റ​യും ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യും.

മൈ​ക്രോ​ചി​പ്പ് നി​ർ​മാ​ണം, ക്ലൗ​ഡ് കം​പ്യൂ​ട്ടിം​ഗ് തു​ട​ങ്ങി​യ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ യൂ​റോ​പ്പ് എ​ഐ മ​ത്സ​ര​ത്തി​ൽ പി​ന്നി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, ഡി​ജി​റ്റ​ൽ ന​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ജ​ർ​മ​നി​യു​ടെ ശ്ര​മ​മാ​ണി​ത്.

NRI

കൊ​ളോ​ണി​ൽ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ വാ​ർ​ഷി​ക സാം​സ്കാ​രി​ക മേ​ള ശ്ര​ദ്ധേ​യ​മാ​യി

കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക സാം​സ്കാ​രി​ക മേ​ള "ത​ക​ധി​മി 2025' കൊ​ളോ​ണി​ൽ അ​ര​ങ്ങേ​റി. ഫ്രീ​ഡ്രി​ഷ് ജിം​നാ​സി​യം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ട്ടി​ക​ളു​ടെ ക്വ​യ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ക​ൺ​വീ​ന​ർ ആ​ന്‍റ​ണി സ​ക്ക​റി​യ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

തു​ട​ർ​ന്ന് ക​മ്യൂ​ണി​റ്റി ചാ​പ്ലി​ൻ ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ, കൊ​ളോ​ൺ അ​തി​രൂ​പ​ത​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കാ​ത്ത​ലി​ക് പാ​സ്റ്റ​റ​ൽ കെ​യ​റി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വ് ഇം​ഗ്ബെ​ർ​ട്ട് മ്യു​ഹെ, കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി സ​ക്ക​റി​യ, ഹാ​നോ തോ​മ​സ് മൂ​ർ, സാ​ബു ചി​റ്റി​ല​പ്പി​ള്ളി, സൗ​മ്യ ജോ​സി, ഷീ​ബ ക​ല്ല​റ​യ്ക്ക​ൽ, ബൈ​ജു പോ​ൾ, ജോ​സ് പു​തു​ശേ​രി, അ​ൻ​സ പോ​ൾ, ഷി​ന്‍റോ രാ​ജ​ൻ, ആ​ദി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

 

Sports

2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് ; ജ​​ര്‍​മ​​നി, നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ്

ലൈ​​പ്‌​​സി​​ഗ്/​​ആം​​സ്റ്റ​​ര്‍​ഡാം: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​ത ക​​ട​​ന്ന് ജ​​ര്‍​മ​​നി​​യും നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സും. ഗ്രൂ​​പ്പ് ഘ​​ട്ട​​ പോ​​രാ​​ട്ട​​ത്തി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യാ​​ണ് ഇ​​രു ടീ​​മും 2026 ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഗ്രൂ​​പ്പ് എ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ജ​​ര്‍​മ​​നി 6-0ന് ​​സ്ലോ​​വാ​​ക്യ​​യെ കീ​​ഴ​​ട​​ക്കി.

ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത​​യ്ക്കു ഭീ​​ഷ​​ണി നേ​​രി​​ട്ട അ​​വ​​സ്ഥ​​യി​​ലാ​​ണ് ജ​​ര്‍​മ​​നി ഇ​​റ​​ങ്ങി​​യ​​ത്. ലെ​​റോ​​യ് സ​​ന​​യു​​ടെ (36, 41) ഇ​​ര​​ട്ട ഗോ​​ളാ​​ണ് ജ​​ര്‍​മ​​നി​​ക്ക് സ്വ​​ന്തം കാ​​ണി​​ക​​ളു​​ടെ മു​​ന്നി​​ല്‍ അ​​നാ​​യാ​​സ ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. നി​​ക്ക് വോ​​ള്‍​ട്ട​​മേ​​ഡ് (18), സെ​​ര്‍​ജ് ഗ്നാ​​ബ്രി (29), റി​​ഡി​​ല്‍ ബാ​​ക്കു (67), അ​​സാ​​ന്‍ ഔ​​ഡ്രാ​​ഗോ (79) എ​​ന്നി​​വ​​രും ജ​​ര്‍​മ​​നി​​ക്കാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.

ഗ്രൂ​​പ്പ് ജി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ലി​​ത്വാ​​നി​​യ​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ല് ഗോ​​ളു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് ഓ​​റ​​ഞ്ചീ​​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ് ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. തി​​ജ്ജാ​​നി റെ​​യ്ന്‍​ഡേ​​ഴ്‌​​സ് (16), കോ​​ഡ് ഗാ​​ക്‌​​പോ (58), പെ​​ന്‍​സാ​​വി സൈ​​മ​​ണ്‍​സ് (60), ഡോ​​ണി​​യ​​ല്‍ മ​​ലെ​​ന്‍ (62) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഓ​​റ​​ഞ്ചീ​​സി​​ന്‍റെ ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര്‍.

21-ാം ത​​വ​​ണ ജ​​ര്‍​മ​​നി

ഫി​​ഫ ലോ​​ക​​ക​​പ്പി​​ല്‍ ജ​​ര്‍​മ​​നി യോ​​ഗ്യ​​ത നേ​​ടു​​ന്ന​​ത് 21-ാം ത​​വ​​ണ​​യാ​​ണ്. 1930, 1950 എ​​ഡി​​ഷ​​നു​​ക​​ളി​​ല്‍ മാ​​ത്ര​​മാ​​ണ് നാ​​ലു ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​യ ജ​​ര്‍​മ​​നി ലോ​​ക​​ക​​പ്പ് ക​​ളി​​ക്കാ​​ത്ത​​ത്. നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ് 12-ാം ത​​വ​​ണ​​യാ​​ണ് ലോ​​ക​​ക​​പ്പി​​നെ​​ത്തു​​ക.

യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍​നി​​ന്ന് ഇം​​ഗ്ല​​ണ്ട്, ഫ്രാ​​ന്‍​സ്, ക്രൊ​​യേ​​ഷ്യ, പോ​​ര്‍​ച്ചു​​ഗ​​ല്‍, നോ​​ര്‍​വെ ടീ​​മു​​ക​​ളും ഇ​​തി​​നോ​​ട​​കം 2026 ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി.

NRI

ജ​ര്‍​മ​നി​യി​ലെ ന​ഴ്സിം​ഗ് മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ; ആ​ശ​ങ്ക

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ന​ഴ്സിം​ഗ് മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലെ​ന്ന് പ​ഠ​ന​സ​ർ​വേ. സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ പ​കു​തി​യി​ല​ധി​കം പേ​രും രാ​ജ്യ​ത്തെ പ​രി​ച​ര​ണ സം​വി​ധാ​ന​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്നും ജ​ന​സം​ഖ്യാ​പ​ര​മാ​യ മാ​റ്റ​ത്തെ ഈ ​സം​വി​ധാ​ന​ത്തി​ന് നേ​രി​ടാ​ന്‍ ക​ഴി​യു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു.

പ​രി​ച​ര​ണം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് അ​തു ന​ല്‍​കു​ന്ന​തി​ന് വ​ള​രെ കു​റ​ച്ച് സ​മ​യ​മേ ഉ​ള്ളൂ എ​ന്ന് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നി​ല്‍ ര​ണ്ട് പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​ര്‍​ക്ക് അ​മി​ത ജോ​ലി​ഭാ​രം ഉ​ണ്ടെ​ന്ന് ഏ​താ​ണ്ട് അ​ത്ര​യും ത​ന്നെ പേ​രും വി​ശ്വ​സി​ക്കു​ന്നു.

പ​രി​ച​ര​ണ ചെ​ല​വ് ചു​രു​ക്ക​ല്‍ പ​ദ്ധ​തി​ക​ളി​ല്‍ കെ​യ​ര്‍ ലെ​വ​ല്‍ വ​ൺ നി​ര്‍​ത്ത​ലാ​ക്കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് പ​ണ​മി​ല്ലാ​താ​യി. ജ​ര്‍​മ​നി​യി​ലെ ന​ഴ്സിം​ഗ് ഹോ​മു​ക​ള്‍ മോ​ശം അ​വ​സ്ഥ​യി​ലാ​ണ്.

പെ​ന്‍​ഷ​നു​ക​ള്‍ തി​ക​യാ​തെ വ​രു​ന്നു

ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ പ​രി​ച​ര​ണ​ത്തി​നാ​യി പ​ണം ന​ല്‍​കാ​ന്‍ വാ​ര്‍​ധ​ക്യ​ത്തി​ല്‍ സാ​മ്പ​ത്തി​ക​മാ​യി സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെ​ന്ന് അ​ഞ്ചി​ല്‍ ഒ​രാ​ള്‍​ക്ക് മാ​ത്ര​മേ ക​ഴി​യൂ എ​ന്ന അ​വ​സ്ഥ​യാ​വു​ന്നു.

ഹോം ​കെ​യ​റി​ലെ പ്ര​ശ്ന​ങ്ങ​ള്‍ കൂ​ടി​വ​രി​ക​യാ​ണ്. ഒ​ന്നാ​മ​ത് സാ​മ്പ​ത്തി​ക പ്ര​ശ്നം, ര​ണ്ടാ​മ​ത് ജോ​ലി​ക്കാ​രു​ടെ കു​റ​വും ഭാ​ഷാ ത​ട​സ​വും, അ​തി​നാ​ല്‍ പ​ല ജ​ര്‍​മ​ന്‍​കാ​രും വീ​ട്ടി​ല്‍ പ​രി​ച​ര​ണം ല​ഭി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.

ജ​ര്‍​മ​നി​യി​ല്‍ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ​രി​ചാ​ര​ക​രു​ടെ കു​റ​വു​ണ്ട്. 2035 ആ​കു​മ്പോ​ഴേ​ക്കും പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള ആ​ളു​ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം ആ​റ് ദ​ശ​ല​ക്ഷ​മാ​യി ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

നേ​ര​ത്തെ, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ വ​ലി​യ തോ​തി​ലു​ള്ള പ​രി​ച​ര​ണ ക്ഷാ​മം ആ​സ​ന്ന​മാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

കൂ​ടു​ത​ല്‍ ഔ​ട്ട്പേ​ഷ്യ​ന്‍റ്, ഇ​ന്‍​പേ​ഷ്യ​ന്‍റ് പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ന് ന​ഗ​ര​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും സ​മ്മ​ര്‍​ദം വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​രു​ടെ​യും ഫ​ണ്ടിം​ഗി​ന്‍റെ​യും ആ​സൂ​ത്ര​ണ​ത്തി​ന്‍റെ​യും അ​ഭാ​വ​മു​ണ്ട്.

അ​തി​നാ​ല്‍ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് ക​മ്പ​നി പ​രി​ച​ര​ണ​ക​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട വേ​ത​നം ന​ല്‍​ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ ത​ട​സ​ങ്ങ​ള്‍ കു​റ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു. കൂ​ടാ​തെ വി​ദേ​ശ​ത്തു​നി​ന്നും ജോ​ലി തേ​ടി​യെ​ത്തു​ന്ന ന​ഴ്സിം​ഗ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് മ​തി​യാ​യ ജ​ര്‍​മ​ന്‍ ഭാ​ഷാ​പ​രി​ജ്ഞാ​നം ഇ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി​യാ​ണ്.

NRI

ജ​ർ​മ​ൻ കെ​മി​ക്ക​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യു​ടെ പൊ​തു സാ​മ്പ​ത്തി​ക ആ​രോ​ഗ്യ​ത്തി​ന്‍റെ സു​പ്ര​ധാ​ന ബാ​രോ​മീ​റ്റ​റാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന കെ​മി​ക്ക​ൽ മേ​ഖ​ല നി​ല​വി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യി​ലാ​ണെ​ന്ന് കെ​മി​ക്ക​ൽ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ്യ​വ​സാ​യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ്ര​മു​ഖ സം​ഘ​ട​ന അ​റി​യി​ച്ചു.

ബി​എ​എ​സ്എ​ഫ്, ബേ​യ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ ജ​ർ​മ​ൻ ക​മ്പ​നി​ക​ള്‍ ഉ​ൾ​പ്പെ​ടു​ന്ന ഈ ​മേ​ഖ​ല "എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ക​യാ​ണ്' എ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​ല​വി​ൽ കെ​മി​ക്ക​ൽ പ്ലാ​ന്‍റുക​ളു​ടെ ശേ​ഷി​യു​ടെ 70 ശതമാനം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗ​ത്തി​ലു​ള്ള​ത്.

കെ​മി​ക്ക​ൽ ഉ​ത്പാദ​നം 1995-ൽ ​ക​ണ്ട നി​ല​വാ​ര​ത്തി​ലേ​ക്ക് കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. യു​എ​സി​ലേ​ക്കു​ള്ള വി​ൽ​പ്പ​ന ഈ ​പാ​ദ​ത്തി​ലെ വി​ൽ​പ​ന ഏ​ക​ദേ​ശം 20 ശതമാനം കു​റ​ഞ്ഞു. ഏ​ഷ്യ​യി​ലേ​ക്കു​ള്ള വി​ൽ​പ​ന​യി​ൽ ഏ​ക​ദേ​ശം 12 ശതമാനം കു​റ​വു​ണ്ടാ​യി.

എ​ന്നാ​ൽ, കെ​മി​ക്ക​ൽ മേ​ഖ​ല​യെ അ​പേ​ക്ഷി​ച്ച് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ (ഔ​ഷ​ധ) മേ​ഖ​ല താ​ര​ത​മ്യേ​ന മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഉ​ത്പാ​ദ​നം ഒ​രു വ​ർ​ഷം മു​മ്പ​ത്തേ​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ങ്കി​ലും, അ​മേ​രി​ക്ക​യു​ടെ പ്ര​വ​ച​നാ​തീ​ത​മാ​യ താ​രി​ഫ് ന​യ​ങ്ങ​ൾ കാ​ര​ണം ഈ ​മേ​ഖ​ല​യി​ലും നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ അ​ധി​കാ​ര​മേ​റ്റ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മേ​ർ​സി​ന്‍റെ കീ​ഴി​ലു​ള്ള സ​ഖ്യ സ​ര്‍​ക്കാ​ര്‍, ഇ​തു​വ​രെ "വ്യ​വ​സാ​യ​ത്തി​ൽ ശു​ഭാ​പ്തി​വി​ശ്വാ​സം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ' പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്

Sports

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം: ജ​ർ​മ​നി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബെ​ർ‌​ലി​ൻ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ല​ക്സം​ബ​ർ​ഗി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

നി​ക്ക് വോ​ൾ​ട്ട്മെ​യ്ഡ് ആ​ണ് ജ​ർ​മ​നി​ക്ക് വേ​ണ്ടി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. 49-ാം മി​നി​റ്റി​ലും 69-ാം മി​നി​റ്റി​ലും ആ​ണ് താ​രം ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ലോ​ക​ക​പ്പി​നു​ള്ള യൂ​റോ​പ്യ​ൻ ടീ​മു​ക​ളു​ടെ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ ഗ്രൂ​പ്പ് എ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ജ​ർ​മ​നി. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 12 പോ​യി​ന്‍റാ​ണ് ജ​ർ​മ​നി​ക്കു​ള്ള​ത്.

 

NRI

ന​മ്മു​ടെ ലോ​കം സാ​ഹി​ത്യ മാ​സി​ക ബു​ക്ക് റീ​ഡിം​ഗ്

കൊ​ളോ​ണ്‍: കൊ​ളോ​ണി​ല്‍ നി​ന്നും ക​ഴി​ഞ്ഞ 52 വ​ര്‍​ഷ​മാ​യി മു​ട​ങ്ങാ​തെ ത്രൈ​മാ​സ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ന​മ്മു​ടെ ലോ​കം സാ​ഹി​ത്യ മാ​സി​ക​യു​ടെ ബു​ക്ക് റീ​ഡ​ഗിം​ഗ് പ​ര​മ്പ​ര സം​ഘ​ടി​പ്പി​ച്ചു.

ജ​ര്‍​മ​നി​യി​ലെ ബ്യ്രൂ​ളി​ല്‍ താ​മ​സി​ക്കു​ന്ന ചി​ത്ര​കാ​ര​ന്‍ ജ​സ്റ്റി​ന്‍ പ​ന​യ്ക്ക​ല്‍ കാ​ക്ക​നാ​ടി​ന്‍റെ പ്ര​ശ​സ്ത നോ​വ​ല്‍ അ​ടി​യ​റ​വ് വാ​യ​ന​യി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു. ന​മ്മു​ടെ ലോ​കം എ​ഡി​റ്റ​ര്‍ പ്ര​സ​ന്ന പി​ള്ള സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ന​മ്മു​ടെ ലോ​കം എം​ഡി ജോ​സ് പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക കേ​ര​ള​സ​ഭ അം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. എ​ല്‍​സി വ​ട​ക്കും​ചേ​രി മോ​ഡ​റേ​റ്റ​റാ​യി. എ​ഡി​റ്റോ​റി​യ​ല്‍ ബോ​ര്‍​ഡ് അം​ഗം ഡോ.​മേ​രി​മ്മ ന​ന്ദി അ​റി​യി​ച്ചു.

മൂ​ന്നു മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ ആ​ദ്യ​ത്തെ തി​ങ്ക​ളാ​ഴ്ച​യാ​ണ് ബു​ക്ക് റീ​ഡിം​ഗി​ന്‍റെ തു​ട​ര്‍​ച്ച​യു​ണ്ടാ​വു​ക. മ​ല​യാ​ളം, ജ​ര്‍​മ​ന്‍, ഇം​ഗ്ലി​ഷ്, ഇ​ത​ര ഭാ​ഷ​ക​ളി​ലു​ള്ള പു​സ്ത​ക​ങ്ങ​ള്‍ പ്രാ​യ​ഭേ​ദ​മെ​ന്യേ ആ​ര്‍​ക്കും അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്.

ന​മ്മു​ടെ ലോ​കം മാ​സി​ക​യു​ടെ ഓ​ഫീ​സി​ല്‍ (Alte Wipperfuerther str.53, 51065 Koeln) ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ മാ​സി​ക​യു​ടെ മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ ജോ​സ് പു​തു​ശേ​രി​യു​ടെ പ​ക്ക​ല്‍ (017656434579) പേ​ര് രജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ന​മ്മു​ടെ ലോ​കം മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​ര്‍ ജെ​യിം​സ് ക​ട​പ്പ​ള്ളി​യും കേ​ര​ള​ത്തി​ലെ ക​ണ്‍​സ​ല്‍​ട്ട​ന്‍റ് എ​ഡി​റ്റ​ര്‍ ഡോ.​ജോ​ര്‍​ജ് ഓ​ണ​ക്കൂ​റു​മാ​ണ്.

NRI

ജ​ർ​മ​നി​യി​ലെ പ്ലേ​ഗ്രൗ​ണ്ട് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ൽ മ​ല​യാ​ളി സം​ഗീ​ത പ്ര​തി​ഭ​ക​ൾ​ക്ക് ക്ഷ​ണം

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ളും യു​വ സം​ഗീ​ത പ്ര​തി​ഭ​ക​ളു​മാ​യ സ​ഹോ​ദ​രി​മാ​ർ​ക്ക് ജ​ർ​മ​നി​യി​ലെ "ദി ​പ്ലേ​ഫോ​ർ​ഡ്സ്' മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ പ്ലേ​ഗ്രൗ​ണ്ട് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​പൂ​ർ​വ അ​വ​സ​രം.

കു​ല​ശേ​ഖ​രം സ്വ​ദേ​ശി​ക​ളാ​യ അ​രു​ണി​ത മോ​ഹ​നും ആ​ന്യ മോ​ഹ​നു​മാ​ണ് ഈ ​മാ​സം ഏ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്കു​ള്ള ക്ഷ​ണം ല​ഭി​ച്ച​ത്. ജ​ർ​മ​ൻ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യ ഗൊ​യ്ഥെ സെ​ൻ​ട്ര​മാ​ണ് ഇ​തി​ലേ​ക്കു വ​ഴി​തു​റ​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ കേ​ൾ​വി​ക്കാ​രാ​യു​ള്ള ആ​ദ്യ​കാ​ല യൂ​റോ​പ്യ​ൻ സം​ഗീ​ത​മേ​ള​ക​ളി​ൽ ഒ​ന്നാ​ണ് പ്ലേ​ഗ്രൗ​ണ്ട് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ൽ. സ്വാ​തി തി​രു​നാ​ൾ ഗ​വ​ണ്‍​മെ​ന്‍റ് സം​ഗീ​ത കോ​ള​ജി​ൽ പ​ഠി​ച്ച അ​രു​ണി​ത പ്ര​ഫ​ഷ​ണ​ൽ വൈ​ണി​ക​യാ​ണ്.

ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ, പാ​ശ്ചാ​ത്യ സം​ഗീ​തം എ​ന്നി​വ വ​യ​ലി​നി​ൽ വാ​യി​ക്കു​ന്ന​തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന ആ​ന്യ പ്ര​ഫ​ഷ​ണ​ൽ വ​യ​ലി​നി​സ്റ്റ്, പി​യാ​നി​സ്റ്റ്, സം​ഗീ​ത​സം​വി​ധാ​യ​ക തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പേ​രു​കേ​ട്ട​യാ​ളാ​ണ്.

ജ​ർ​മ​ൻ സാ​ഹി​ത്യ ഇ​തി​ഹാ​സം ജോ​ഹാ​ൻ വു​ൾ​ഫ് ഗാം​ഗ് വോ​ണ്‍ ഗൊ​യ്ഥെ​യു​ടെ ജ​ൻ​മ​നാ​ടാ​യ വെ​യ്മ​റി​ൽ നി​ന്നു​ള്ള ബാ​ൻ​ഡാ​യ "ദി ​പ്ലേ​ഫോ​ർ​ഡ്സി' നൊ​പ്പ​മാ​ണ് സ​ഹോ​ദ​രി​മാ​ർ സം​ഗീ​ത​പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ക. "അ​പ്പോ​ണ്‍ എ ​ഗ്രൗ​ണ്ട് ’ എ​ന്ന തീ​മി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​രി​പാ​ടി.

17 മു​ത​ൽ 19 വ​രെ​യു​ള്ള നൂ​റ്റാ​ണ്ടു​ക​ളി​ൽ ജ​ർ​മ​ൻ ഗാ​ന​ങ്ങ​ളു​ടെ​യും നൃ​ത്ത​ത്തി​ന്‍റെ​യും അ​വ​ത​ര​ണ​ത്തി​ൽ പേ​രു​കേ​ട്ട നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര സം​ഗീ​ത​ജ്ഞ​ർ "ദി ​പ്ലേ​ഫോ​ർ​ഡ്സ്’ ബാ​ൻ​ഡി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഫെ​ബ്രു​വ​രി 27ന് ​കൊ​ച്ചി​യി​ൽ ന​ട​ന്ന ദി ​പ്ലേ​ഫോ​ർ​ഡ്സി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​യി​ലെ ഇ​ന്തോ ജ​ർ​മ​ൻ ഫ്യൂ​ഷ​ൻ അ​വ​ത​ര​ണ​ത്തി​ന് പ്രേ​ക്ഷ​ക​ശ്ര​ദ്ധ​യും പ്ര​ശം​സ​യും പി​ടി​ച്ചു പ​റ്റാ​നാ​യ​ത് ശ്ര​ദ്ധേ​യം.

ക​ലാ​കാ​രി​ക​ളു​ടെ യാ​ത്രാ​ച്ചെ​ല​വ്, താ​മ​സം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ചെ​ല​വു​ക​ളും ദി ​പ്ലേ​ഫോ​ർ​ഡ്സും പ്ലേ​ഗ്രൗ​ണ്ടും വ​ഹി​ക്കും.

NRI

ജ​ർ​മ​നി​യി​ൽ മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ച്ചു

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ തീ​രു​മാ​ന​വു​മാ​യി ഫ്രെ​ഡ​റി​ക് മെ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ. രാ​ജ്യ​ത്തെ മി​നി​മം വേ​ത​നം നി​ല​വി​ലെ തു​ക​യി​ൽ നി​ന്ന് ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

മി​നി​മം വേ​ത​നം മ​ണി​ക്കൂ​റി​ന് 14.60 യൂ​റോ​യാ​യി ഉ​യ​ർ​ത്തു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ധ​ന​വ് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ക.

2026 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ നി​ല​വി​ലു​ള്ള 12.82 യൂ​റോ​യി​ൽ നി​ന്ന് 13.90 ആ​യും 2027 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ മ​ണി​ക്കൂ​റി​ന് 14.60 യൂ​റോ​യാ​യും വ​ർ​ധി​പ്പി​ക്കും.

ഒ​രു ദ​ശാ​ബ്ദം മു​മ്പ് രാ​ജ്യം മി​നി​മം വേ​ത​നം അം​ഗീ​ക​രി​ച്ച​തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​വാ​ണി​തെ​ന്ന് തൊ​ഴി​ൽ​മ​ന്ത്രി ബേ​ർ​ബെ​ൽ ബാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

വ​ർ​ധ​ന​വി​ലൂ​ടെ 2026 മു​ത​ൽ പ്ര​തി​മാ​സം 190 യൂ​റോ​യു​ടെ വ​ർ​ധ​ന പ്ര​തി​മാ​സം ല​ഭി​ക്കു​മെ​ന്നും അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക​മ്പ​നി​ക​ൾ​ക്ക് വ​ർ​ധി​ച്ചു​വ​രു​ന്ന ചെ​ല​വു​ക​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും തൊ​ഴി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജ​ർ​മ​നി​യി​ലെ ഏ​ക​ദേ​ശം 6.6 ദ​ശ​ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഈ ​വ​ർ​ധ​ന​വി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ജ​ർ​മ​നി​യു​ടെ മി​നി​മം വേ​ത​ന​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന സ്വ​ത​ന്ത്ര ക​മ്മീ​ഷ​ൻ ജൂ​ണി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യു​ള്ള ഈ ​വ​ർ​ധ​ന​വ് ശു​പാ​ർ​ശ ചെ​യ്തി​രു​ന്നു.

ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഭ​ര​ണ​ക​ക്ഷി​യി​ലെ പാ​ർ​ട്ടി​ക​ൾ മി​നി​മം വേ​ത​നം 15 യൂ​റോ​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ്ര​ഖ്യാ​പി​ച്ച തു​ക​യി​ൽ നി​ന്ന് ക​ക്ഷി​ക​ൾ ഇ​പ്പോ​ൾ പി​ന്നോ​ട്ട് പോ​യി​രി​ക്കു​ക​യാ​ണ്.

ചാ​ൻ​സ​ല​ർ മെ​ർ​സി​ന്‍റെ സി​ഡി​യു - ​സി​എ​സ്‌‌‌​യു ബ്ലോ​ക്കി​ന്‍റെ ജൂ​ണി​യ​ർ സ​ഖ്യ പ​ങ്കാ​ളി​യാ​യ മ​ധ്യ-​ഇ​ട​തു​പ​ക്ഷ സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ മു​ന്ന​ണി സ​ർ​ക്കാ​രാ​ണ് നി​ല​വി​ൽ ഭ​ര​ണം ന​ട​ത്തു​ന്ന​ത്.

NRI

ജ​ര്‍​മ​നി​യി​ല്‍ പ​ക്ഷി​പ്പ​നി: 5,000 വാ​ത്ത​ക​ളെ കൊ​ന്നൊ​ടു​ക്കി

ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ്രാ​ൻ​ഡ​ൻ​ബു​ർ​ഗ് സം​സ്ഥാ​ന​ത്ത് പ​ക്ഷി​പ്പ​നി (ഏ​വി​യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ) പ​ട​രു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രോ​ഗം വ്യാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് വ​ള​ർ​ത്തു പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കു​ക​യും വ​ന്യ​ജീ​വി​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​വു​ക​യും ചെ​യ്തു.

ജ​ര്‍​മ​നി​യി​ലെ ബ്രാ​ൻ​ഡ​ൻ​ബു​ർ​ഗി​ലെ ക്രെ​മ്മ​ൻ പ്ര​ദേ​ശ​ത്ത് പ​ക്ഷി​പ്പ​നി ബാ​ധി​ച്ച ഏ​ക​ദേ​ശം 5,000 വാ​ത്ത​ക​ളെ അ​ധി​കൃ​ത​ർ കൊ​ന്നൊ​ടു​ക്കി. ക്രെ​മ്മ​ൻ ശ​താ​വ​രി ഫാ​മി​ലെ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ മാ​ൾ​ട്ടെ വോ​യി​റ്റ്സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.

ത​ല​സ്ഥാ​ന​മാ​യ ബ​ർ​ലിന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റു​ള്ള ലി​നൂ​മ​ർ ടീ​ഷെ ത​ടാ​ക​ങ്ങ​ൾ പ​ക്ഷി​പ്പ​നി​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ച​ത്ത ക്രെ​യി​നു​ക​ളെ ക​ണ്ടെ​ത്തു​ന്നു.

ലി​നൂ​മ​ർ കു​ളം പ്ര​ദേ​ശ​ത്ത് മാ​ത്രം ഇ​തി​ന​കം 1,000-ത്തി​ല​ധി​കം ക്രെ​യി​നു​ക​ൾ ച​ത്ത​താ​യാ​ണ് ക​ണ​ക്ക്. ടീ​ഷെ ത​ടാ​ക​ങ്ങ​ളി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ​ക്ഷി​ക​ളു​ടെ ഫാ​മു​ക​ളി​ൽ മാ​ര​ക​മാ​യ രോ​ഗം ബാ​ധി​ച്ചു.

സം​ര​ക്ഷ​ണ സ്യൂ​ട്ടു​ക​ളും മാ​സ്കു​ക​ളും ധ​രി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ച​ത്ത പ​ക്ഷി​ക​ളെ അ​വ​യു​ടെ കൂ​ടു​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​ത്. ഈ ​ന​ഷ്ടം 350,000 യൂ​റോ​യാ​യി ക​ണ​ക്കാ​ക്കു​ന്നു.

രോ​ഗം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളാ​യ സാ​ക്സ​ണി-​അ​ൻ​ഹാ​ൾ​ട്ട്, ലോ​വ​ർ സാ​ക്സ​ണി വ​ഴി സാ​ർ​ലാ​ൻ​ഡ്, റൈ​ൻ​ലാ​ൻ​ഡ്-​പാ​ല​റ്റി​നേ​റ്റ് വ​രെ വ്യാ​പി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ക്രെ​യി​നു​ക​ളു​ടെ ദേ​ശാ​ട​ന പാ​ത​ക​ളി​ലെ കോ​ഴി ഫാ​മു​ക​ളെ​ല്ലാം വ​ലി​യ ഭീ​ഷ​ണി​യി​ലാ​ണ്. ബ്രാ​ൻ​ഡ​ൻ​ബു​ർ​ഗി​ലും മെ​ക്ലെ​ൻ​ബു​ർ​ഗ്-​വെ​സ്റ്റേ​ൺ പൊ​മെ​റാ​നി​യ​യി​ലും സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ 1,60,000-ത്തി​ല​ധി​കം മൃ​ഗ​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കേ​ണ്ടി വ​ന്നു.

NRI

ചി​പ്പ് പ്ര​തി​സ​ന്ധി രൂ​ക്ഷം: ജ​ർ​മ​നി​യി​ൽ ഫോ​ക്സ്‌​വാ​ഗ​ൺ പ്ലാ​ന്‍റി​ൽ ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​യ്ക്കു​ന്നു

ബെ​ര്‍​ലി​ന്‍: ആ​ഗോ​ള​ത​ല​ത്തി​ലെ ചി​പ്പ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൺ ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​യ്ക്കാ​നും ഹ്ര​സ്വ​കാ​ല ജോ​ലി അ​വ​ത​രി​പ്പി​ക്കാ​നും ഒ​രു​ങ്ങു​ക​യാ​ണ്.

യു​എ​സും ചൈ​ന​യും ത​മ്മി​ലു​ള്ള സെ​മി​ക​ണ്ട​ക്‌​ട​ർ ത​ർ​ക്ക​മാ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. ഇ​ത് ജ​ര്‍​മ​നി​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ്യ​വ​സാ​യ​മാ​യ ഓ​ട്ടോ​മോ​ട്ടീ​വ് മേ​ഖ​ല​യ്ക്ക് ക​ടു​ത്ത ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.

ഫോ​ക്സ്‌​വാ​ഗ​ൺ ഗ്രൂ​പ്പി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ലാ​ന്‍റു​ക​ളി​ലൊ​ന്നാ​യ വോ​ള്‍​ഫ്സ്ബു​ര്‍​ഗി​ലെ ഉ​ത്പാ​ദ​ന ലൈ​നാ​ണ് ആ​ദ്യം നി​ർ​ത്ത​ലാ​ക്കു​ക. ഗോ​ൾ​ഫ്, ടി​ഗ്വാ​ൻ, ടൂ​റാ​ൻ, ടെ​യ്റോ​ൺ തു​ട​ങ്ങി​യ മോ​ഡ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന ഈ ​പ്ലാ​ന്‍റി​ൽ അ​ടു​ത്ത ബു​ധ​നാ​ഴ്ച മു​ത​ൽ ഉ​ത്പാ​ദ​നം കൂ​ടു​ത​ൽ സ​മ​യ​ത്തേ​ക്ക് നി​ർ​ത്തി​വ​യ്ക്കും.

ചി​പ്പ് സ്റ്റോ​ക്കു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സാ​ധാ​ര​ണ​യാ​യി ന​ട​ത്തു​ന്ന ഇ​ൻ​വെ​ന്‍റ​റി മു​ന്നോ​ട്ട് കൊ​ണ്ടു​വ​ന്നാ​ണ് ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​യ്ക്കു​ന്ന​തെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സെ​മി​ക​ണ്ട​ക്ട​റു​ക​ളു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ഒ​രു കാ​റി​ൽ ഡ​സ​ൻ ക​ണ​ക്കി​ന് ആ​വ​ശ്യ​മാ​യ ഈ ​മി​നി​യേ​ച്ച​ർ ഘ​ട​ക​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് പ്ര​ശ്നം ഗു​രു​ത​ര​മാ​ക്കി​യ​ത്.

നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം നെ​ക്സ്പീ​രി​യ എ​ന്ന ചി​പ്പ് നി​ർ​മാ​താ​വി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ്. നെ​ക്സ്പീ​രി​യ​യു​ടെ ഭൂ​രി​ഭാ​ഗം ചി​പ്പു​ക​ളും ചൈ​ന​യി​ൽ നി​ന്നാ​ണ് വ​രു​ന്ന​ത്.

യു​എ​സ് സ​ർ​ക്കാ​രി​ന്‍റെ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് ഡ​ച്ച് സ​ർ​ക്കാ​ർ നെ​ക്സ്പീ​രി​യ​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​തി​ന് മ​റു​പ​ടി​യാ​യി, പീ​പ്പി​ൾ​സ് റി​പ്പ​ബ്ലി​ക് ഓ​ഫ് ചൈ​ന​യി​ൽ നി​ന്നു​ള്ള നെ​ക്സ്പീ​രി​യ ചി​പ്പു​ക​ളു​ടെ ക​യ​റ്റു​മ​തി ബീ​ജിം​ഗ് നി​രോ​ധി​ച്ചു.

ഇ​തോ​ടെ നെ​ക്സ്പീ​രി​യ​യു​ടെ ചി​പ്പ് ഉ​ത്പാ​ദ​നം ഭാ​ഗി​ക​മാ​യി നി​ല​ച്ചു. വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ​ക്ക് ഈ "​ചി​ക്ക​ൻ ഫീ​ഡ്' ചി​പ്പു​ക​ളു​ടെ വി​ത​ര​ണം ഇ​പ്പോ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ർ​മ​ൻ ഓ​ട്ടോ വ്യ​വ​സാ​യ​ത്തി​ന്റെ മു​ഴു​വ​ൻ വി​ത​ര​ണ ശൃം​ഖ​ല​യെ​യും 10 മു​ത​ൽ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് ബാ​ധി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.

സ്ഥി​തി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ മാ​സ​ങ്ങ​ൾ എ​ടു​ത്തേ​ക്കാം. ഓ​ട്ടോ​മോ​ട്ടീ​വ് അ​സോ​സി​യേ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ച്, ഇ​ത് യൂ​റോ​പ്പ് വ്യാ​പ​ക​മാ​യ പ്ര​തി​സ​ന്ധി​ക്ക് വ​ഴി​തെ​ളി​ക്കു​ക​യും യു​എ​സി​നെ പോ​ലും ബാ​ധി​ക്കു​ക​യും ചെ​യ്തേ​ക്കാം.

വോ​ൾ​ഫ്സ്ബു​ർ​ഗി​ന് പി​ന്നാ​ലെ എം​ഡ​ൻ, ഹാ​നോ​വ​ർ, സ്വി​ക്കാ​വു തു​ട​ങ്ങി​യ മ​റ്റ് പ്ലാ​ന്‍റു​ക​ളി​ലെ ഉ​ത്പാ​ദ​ന​വും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കോ​ർ വി​ഡ​ബ്ല്യു ബ്രാ​ൻ​ഡി​ന് പു​റ​മെ, സ​ഹോ​ദ​ര സ്ഥാ​പ​ന​ങ്ങ​ളാ​യ ഔ​ഡി, സീ​റ്റ്/​കു​പ്ര തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ളു​ടെ വാ​ഹ​ന ഉ​ത്പാ​ദ​ന​ത്തെ​യും പ്ര​തി​സ​ന്ധി ബാ​ധി​ക്കും. ഔ​ഡി​യും ചി​ല മോ​ഡ​ലു​ക​ളു​ടെ ഉ​ൽ​പാ​ദ​നം നി​ർ​ത്ത​ലാ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

NRI

കൊ​ളോ​ണി​ല്‍ കൊ​ന്ത​ന​മ​സ്കാ​ര സ​മാ​പ​ന​വും വി. ​അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളും ശ​നി​യാ​ഴ്ച

കൊ​ളോ​ണ്‍: ഇ​ന്ത്യ​ന്‍ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ റീ​ത്ത് കൂ​ട്ടാ​യ്മ​യി​ല്‍ പ​ത്തു ദി​വ​സ​ത്തെ കൊ​ന്ത​ന​മ​സ്കാ​ര സ​മാ​പ​ന​വും വി. ​അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളും ശ​നി​യാ​ഴ്ച ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും പ്ര​ദ​ക്ഷി​ണ​വും നേ​ര്‍​ച്ച​യും സ​മൂ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലാ​ണ് (Herz Jesu Kirche, Danzierstr.53, 51063 Koeln) പ​രി​പാ​ടി​ക​ള്‍.

NRI

ജർമൻ പോലീസിന് ഡ്രോൺ വെടിവച്ചിടാൻ അധികാരം

ബെ​​​ർ​​​ലി​​​ൻ: അ​​​ജ്ഞാ​​​ത ഡ്രോ​​​ണു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ടാ​​​ൻ ജ​​​ർ​​​മ​​​ൻ പോ​​​ലീ​​​സി​​​ന് അ​​​ധി​​​കാ​​​രം ന​​​ല്കു​​​ന്നു. ജ​​​ർ​​​മ​​​ൻ മ​​​ന്ത്രി​​​സ​​​ഭ ഇ​​​തി​​​നു​​​ള്ള നി​​​യ​​​മം അം​​​ഗീ​​​ക​​​രി​​​ച്ചു. ഇ​​​നി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പാ​​​സാ​​​ക​​​ണം. യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ അ​​​ജ്ഞാ​​​ത ഡ്രോ​​​ണു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​ണു ​നീ​​​ക്കം.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ജ​​​ർ​​​മ​​​നി​​​യി​​​ലെ മ്യൂ​​​ണി​​​ക് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ടു​​​ക​​​യും പ​​​തി​​​നാ​​​യി​​​രം യാ​​​ത്ര​​​ക്കാ​​​ർ കു​​​ടു​​​ങ്ങു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

ഡെ​​​ന്മാ​​​ർ​​​ക്ക്, ബെ​​​ൽ​​​ജി​​​യം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും അ​​​ജ്ഞാ​​​തഡ്രോ​​​ണു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ റ​​​ഷ്യ ആ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഫ്രീ​​​ഡ്രി​​​ക് മെ​​​ർ​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഭീ​​​ഷ​​​ണി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​യി ഡ്രോ​​​ണു​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നും ന​​​ശി​​​പ്പി​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​റു​​​ക​​​ളും സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ത്യേ​​​ക മ​​​തി​​​ൽ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു യൂ​​​റോ​​​പ്യ​​​ൻ ക​​​മ്മീ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ർ​​​സു​​​ല ഫോ​​​ൺ ദെ​​​ർ ലെ​​​യ്ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

NRI

ജ​ര്‍​മ​നി​യി​ല്‍ യൂ​റോ​പ്പ മ​ല്ലൂ​സി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബാ​ഡ​ന്‍ വ്യു​ര്‍​ട്ടെം​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്തി​ലെ ലോ​റാ ന​ഗ​ര​ത്തി​ലെ ന​വ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ യൂ​റോ​പ്പ മ​ല്ലൂ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തി​രു​വോ​ണാ​ഘോ​ഷം "ആ​ര​വം 2025' സം​ഘ​ടി​പ്പി​ച്ചു.

ഷോ​പ്ഫെ​യിം ഇ​വ​ൻ​ജ​ലി​ക്ക​ല്‍ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ​പ​രി​പാ​ടി​ ന​ട​ന്ന​ത്. നാ​ട്ടി​ല്‍ നി​ന്നും മ​ക്ക​ളെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ മാ​താ​പി​താ​ക്ക​ളാ​യ ജെ​യിം​സ് തോ​മ​സ് - സോ​ഫി ജെ​യിം​സ്, മ​രി​യ ജോ​ര്‍​ജ് കു​ള​ങ്ങ​ര, ഉ​ഷാ​ദേ​വി, ബേ​ബി ചെ​റി​യാ​ന്‍ കോ​ലാ​ട്ടു​കു​ടി, ഷീ​ല ബേ​ബി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

NRI

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബാ​ഡ​ന്‍ വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് പ്രൊ​വി​ന്‍​സ് രൂ​പീ​ക​രി​ച്ചു

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബാ​ഡ​ന്‍ വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് ആ​സ്ഥാ​ന​മാ​ക്കി വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ (ഡ​ബ്ല്യു​എം​സി) പ്രൊ​വി​ന്‍​സ് രൂ​പീ​ക​രി​ച്ചു. ജ​ര്‍​മ​നി​യി​ലെ 16 സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ബാ​ഡ​ന്‍ വു​ര്‍​ട്ടം​ബ​ര്‍​ഗി​ലെ പു​രാ​ത​ന​വും പ്ര​ശ​സ്ത​വു​മാ​യ ട്യൂ​ബിം​ഗ​ന്‍ ന​ഗ​ര​ത്തി​ലെ ഷ്ലാ​ട്ട​ര്‍​ഹൗ​സി​ല്‍ ​കൂ​ടി​യ യോ​ഗ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്രൊ​വി​ന്‍​സ് രൂ​പീ​ക​രി​ച്ച് ​ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്രൊ​വി​ന്‍​സ് സം​ഘ​ട​നാ​പ​ര​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​താ​യി ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജിയൺ ​ചെ​യ​ര്‍​മാ​ന്‍ ജോ​ളി ത​ട​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചു. തു​ട​ര്‍​ന്ന് ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജിയൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍, ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ല്‍, ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് സെ​ക്ര​ട്ട​റി ചി​നു പ​ട​യാ​ട്ടി​ല്‍, ബാ​ഡ​ന്‍ വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് പ്രൊ​വി​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് പി​ള്ള, പ്ര​സി​ഡന്‍റ് ധ​നേ​ഷ് കൃ​ഷ്ണ, ഫാ.​ ടിജോ പ​റ​ത്താ​ന​ത്ത്, ജോ​ണ്‍​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ല്‍ (കൊ​ളോ​ണ്‍) ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ട്യൂ​ബിം​ഗ​ന്‍ മ​ല്ലൂ​സിന്‍റെ ഓ​ണാ​ഘോ​ഷ​വേ​ള​യി​ലാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. മു​ഖ്യാ​തി​ഥി​ക​ളാ​യ ജോ​ളി ത​ട​ത്തി​ല്‍, ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍, മേ​ഴ്സി ത​ട​ത്തി​ല്‍, ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, ചി​നു പ​ട​യാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു സം​സാ​രി​ച്ചു. ഡ​ബ്ല്യു​എം​സി​യു​ടെ ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​ത്തെ ച​രി​ത്ര​വും, റീ​ജി‌യൺ, പ്രൊ​വി​ന്‍​സ് ത​ല​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​തു​വ​രെ​യു​ള്ള സാ​മൂ​ഹ്യ, കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യും നേ​താ​ക്ക​ള്‍ ഹ്ര​സ്വ​മാ​യി പ്ര​സം​ഗി​ച്ചു.

 

NRI

ഔ​ഗ്സ്ബു​ർ​ഗ് മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

ഓ​ഗ്സ്ബു​ര്‍​ഗ്: ഔ​ഗ്സ്ബു​ർ​ഗി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം "ഓ​ണ​പ്പൂ​രം 2025' വ​ർ​ണാ​ഭ​മാ​യി. ഓ​ണ​ത്തി​ന്‍റെ ത​നി​മ തെ​ല്ലും ചോ​രാ​തെ എ​ല്ലാ​വ​ർ​ക്കും ഒ​ത്തു​ചേ​രാ​നു​ള്ള ഒ​രു വേ​ദി​യാ​യി ​ആ​ഘോ​ഷം മാ​റി.

ഫ്രീ​ഡ​ൻ ഫ്യൂ​ർ ഫ്ര​വ​ൻ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്ര​തി​നി​ധി അ​ല​ക്സാ​ന്ദ്ര മ​ഹ​ൽ​ഹാ​സ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ദേ​ശി ഡി​ലൈ​റ്റി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ആഘോ​ഷ​ത്തി​ന് ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി മാ​വേ​ലി എ​ത്തി​യ​ത് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​വേ​ശം പ​ക​ർ​ന്നു. ഓ​ണം സ്നേ​ഹ​ത്തിന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​മാ​യി​രി​ക്ക​ണ​മെ​ന്ന് മാ​വേ​ലി സ​ന്ദേ​ശം ന​ൽ​കി.

 

NRI

ജ​ർ​മ​നി​യി​ലെ ഔ​ഗ്സ്ബു​ര്‍​ഗി​ൽ ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച

ഔ​ഗ്സ്ബു​ര്‍​ഗ്: ജ​ർ​മ​നി​യി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ന​ഗ​ര​മാ​യ ഔ​ഗ്സ്ബു​ര്‍​ഗി​ലെ മ​ല​യാ​ളി സ​മൂ​ഹം ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം "ഓ​ണ​പ്പൂ​രം' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

ശ​നി‌​യാ​ഴ്ച ഗ്യോ​ഗിം​ഗ​ൻ റോ​ൺ​കാ​ലി ഹൗ​സി​ലാ​ണ്(​ക്ലൗ​സ​ൺ​ബ​ർ​ഗ്7) വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

രാ​വി​ലെ 10ന് ​ര​ജി​സ്‌​ട്രേ​ഷ​നോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. കേ​ര​ള​ത്തി​ന്‍റെ ത​ന​ത് സം​സ്കാ​ര​ത്തെ ജ​ർ​മ​ൻ മ​ണ്ണി​ൽ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, നൃ​ത്ത​ങ്ങ​ൾ, തി​രു​വാ​തി​ര, പൂ​ക്ക​ളം ഒ​രു​ക്ക​ൽ, കൂ​ടാ​തെ വ​ടം​വ​ലി പോ​ലു​ള്ള പ​ര​മ്പ​രാ​ഗ​ത മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

അ​തോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളും ക​രോ​ക്കെ ഗാ​ന​മേ​ള​യും ഓ​ണ​പ്പൂ​ര​ത്തി​ന് കൊ​ഴു​പ്പേ​കും. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ക.

NRI

നോ​ര്‍​ക്ക റൂ​ട്ട്‌​സ് ജ​ര്‍​മ​ന്‍ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി ഡെ​ഫ​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള പ്ര​ഫ​ഷ​ണ​ലു​ക​ളെ ജ​ര്‍​മ​നി​യി​ലെ​യും ജ​ര്‍​മ​ന്‍ ഭാ​ഷ സം​സാ​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ​യും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ നോ​ര്‍​ക്ക റൂ​ട്ട്‌​സും ജ​ര്‍​മ​ന്‍ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യ ജ​ര്‍​മ​ന്‍ ഏ​ജ​ന്‍​സി ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത്‌​കെ​യ​ര്‍ പ്ര​ഫ​ഷ​ണ​ല്‍​സും ത​മ്മി​ലാ​ണ് ധാ​ര​ണാ​പ​ത്രം.

നോ​ര്‍​ക്ക റൂ​ട്ട്‌​സി​നു വേ​ണ്ടി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​ജി​ത് കോ​ള​ശേ​രി​യും ഡെ​ഫ​യ്ക്കു വേ​ണ്ടി ചീ​ഫ് ലീ​ഗ​ല്‍ ഓ​ഫീ​സ​ര്‍ ആ​ന്യ എ​ലി​സ​ബ​ത്ത് വീ​സ​നു​മാ​ണ് ധാ​ര​ണാ​പ​ത്രം കൈ​മാ​റി​യ​ത്.

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്‌​സു​മാ​ര്‍ ഉ​യ​ര്‍​ന്ന തൊ​ഴി​ല്‍ വൈ​ദ​ഗ്ധ്യം പു​ല​ര്‍​ത്തു​ന്ന​വ​രാ​ണെ​ന്നും കൂ​ടു​ത​ല്‍ പേ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ച​ട​ങ്ങി​ല്‍ ആ​ന്യ എ​ലി​സ​ബ​ത്ത് വീ​സ​ണ്‍ പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 250 ന​ഴ്‌​സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രി​ല്‍ ജ​ര്‍​മ​ന്‍ ഭാ​ഷാ യോ​ഗ്യ​ത​യാ​യ ബി​ടു വ​രെ​യു​ള​ള പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും.

ഇ​തോ​ടൊ​പ്പം ന​ഴ്‌​സിം​ഗ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ പ​രി​ശീ​ല​ന​വും ന​ല്‍​കും. ഇ​ത് ജ​ര്‍​മ​നി​യി​ലെ​ത്തി​യ ശേ​ഷ​മു​ള്ള തൊ​ഴി​ല്‍ സു​ര​ക്ഷി​ത​ത്വ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കും.

NRI

നൂ​റി​ന്‍റെ നി​റ​വി​ല്‍ മെ​ർ​സ് സ​ര്‍​ക്കാ​ര്‍; കാ​ത്തി​രി​ക്കു​ന്ന​ത് ക​ന​ത്ത വെ​ല്ലു​വി​ളി​ക​ൾ

ബ​ര്‍​ലി​ന്‍: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ് അ​ധി​കാ​ര​ത്തി​ലേ​റി​യി​ട്ട് 100 ദി​വ​സം തി​ക​ഞ്ഞു. മേ​യി​ലാ​ണ് ജ​ർ​മ​നി​യു​ടെ പു​തി​യ ചാ​ൻ​സ​ല​റാ​യി ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ (സി​ഡി​യു) നേ​താ​വ് മെ​ർ​സ് സ്ഥാ​ന​മേ​റ്റ​ത്.

അ​തേ​സ​മ​യം, ക​ന​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ് മെ​ർ​സ് ഭ​ര​ണ​കൂ​ടം നേ​രി​ടു​ന്ന​ത്. ക്ര​മ​ര​ഹി​ത​മാ​യ കു​ടി​യേ​റ്റം ത​ട​യു​ന്ന​തി​നും വി​ദേ​ശ​ന​യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ർ​ക്കാ​ർ ശ്ര​മി​ക്കു​മ്പോ​ഴും ഭ​ര​ണ​മു​ന്ന​ണി​യി​ൽ വി​ള്ള​ലു​ക​ൾ പ്ര​ക​ട​മാ​ണ്.

ഗാ​സ​യി​ലെ യു​ദ്ധ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നി​ട​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഇ​സ്ര​യേ​ലി​ന് ന​ൽ​കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള മെ​ർ​സി​ന്‍റ തീ​രു​മാ​നം ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​രു​ന്നു. പാ​ർ​ട്ടി​യി​ൽ​പ്പോ​ലും മു​ൻ​കൂ​ട്ടി ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണ് മെ​ർ​സ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​സ്രാ​യേ​ലി​ന് മേ​ൽ ഭാ​ഗി​ക ആ​യു​ധ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്തു. റ​ഷ്യ​യ്ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​ലും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​തൃ​പ്തി​യു​ണ്ട്.

ഇ​ത് തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ​നി​യു​ടെ(​എ​എ​ഫ്‌​ഡി) വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യി. എ​എ​ഫ്‌​ഡി​യു​ടെ വോ​ട്ട് വി​ഹി​തം ഇ​ര​ട്ടി​യാ​യി വ​ർ​ധി​ക്കു​ക​യും ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ഒ​രു സ​ർ​വേ​യി​ൽ അ​വ​ർ ഭ​ര​ണ​ക​ക്ഷി​യാ​യ സി​ഡി​യു - സി​എ​സ്‌​യു​വി​നേ​ക്കാ​ൾ മു​ന്നി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ളെ​യെ​ല്ലാം മെ​ർ​സ് എ​ങ്ങ​നെ ത​ര​ണം ചെ​യ്യു​മെ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​ർ‌ ഉ​റ്റു​നോ​ക്കു​ന്ന​ത്.

NRI

ജ​ര്‍​മ​നി​യി​ല്‍ ട്രെ​യി​ന്‍ പാ​ളം​തെ​റ്റി; മൂ​ന്നു​പേ​ര്‍ മ​രി​ച്ചു

ബെ​ര്‍​ലി​ന്‍: ദ​ക്ഷി​ണ ജ​ര്‍​മ​നി​യി​ല്‍ ട്രെ​യി​ന്‍ പാ​ളം​തെ​റ്റി മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. നൂ​റി​ലേ​റെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു ട്രെ​യി​നി​ല്‍. പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

പ്രാ​ദേ​ശി​ക പാ​സ​ഞ്ച​ര്‍ ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​പ​ക​ട​കാ​ര​ണം എ​ന്തെ​ന്ന​തി​ല്‍ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. സി​ഗ്മ​റിം​ഗ​ന്‍ പ​ട്ട​ണ​ത്തി​ല്‍​നി​ന്ന് ഉ​ല്‍ം ന​ഗ​ര​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട ട്രെ​യി​ന്‍ വ​ന​ത്തി​ന് ന​ടു​വി​ല്‍​വെ​ച്ചാ​ണ് പാ​ളം​തെ​റ്റി​യ​ത്.

വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് ബോ​ഗി​ക​ളു​ള്ള​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​തി​ന് മു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ജ​ര്‍​മ​ന്‍ റെ​യി​ല്‍ ഓ​പ്പ​റേ​റ്റ​റാ​യ ഡോ​യി​ച്ചെ ബാ​ന്‍ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഇ​തു​വ​രെ വ്യ​ക്ത​മ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ല്‍ ട്രെ​യി​നി​ന്‍റെ ര​ണ്ട് ബോ​ഗി​ക​ള്‍ പാ​ളം തെ​റ്റി.

നൂ​റോ​ളം യാ​ത്ര​ക്കാ​രു​ള്ള​താ​യാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ക​യാ​ണ്.

NRI

ജ​ര്‍​മ​നി​യി​ല്‍ മു​ങ്ങി മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ മു​ങ്ങി മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി ആ​ഷി​ന്‍ ജി​ന്‍​സ​ണി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സ​ലി​ക്ക ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കും.

ആ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും വ്യാ​ഴാ​ഴ്ച രാ​ത്രി 9.15ന് ​എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ന്യൂ​ഡ​ല്‍​ഹി​വ​ഴി വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30ന് ​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ക്കും.

തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി വ​ടു​ത​ല​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര ക​ണ്ട​മം​ഗ​ല​ത്താ​ന്‍ കെ.​ടി. ജി​ന്‍​സ​ണി​ന്‍റെ​യും ക്ര​മീ​ന ബ്രി​ജി​ത്തി​ന്‍റെ​യും മ​ക​നാ​ണ് 21 വ​യ​സു​കാ​ര​നാ​യ ആ​ഷി​ന്‍.

മാ​ര്‍​ച്ചി​ലാ​ണ് ആ​ഷി​ന്‍ പ​ഠ​ന വീ​സ​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സം 23ന് ​വൈ​കു​ന്നേ​രം മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ബ​ര്‍​ലി​നി​ലെ വൈ​സ​ന്‍​സീ​യി​ല്‍ നീ​ന്ത​ലി​നി​ടെ കു​ഴ​ഞ്ഞു​പോ​യ ആ​ഷി​ന്‍ അ​പ​ക​ട​ത്തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍​ത​ന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​ർ ചേ​ര്‍​ന്ന് ജീ​വ​നോ​ടെ ക​ര​യി​ലെ​ത്തി​ച്ച് എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും 24ന് ​ഉ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നും പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നും ശേ​ഷ​മാ​ണ് ആ​ഷി​ന്‍റെ മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി​യ​ത്.

NRI

ജ​ർ​മ​ൻ പ​ള്ളി​ക​ളി​ൽ മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ അ​തി​ക്ര​മംജ​ർ​മ​ൻ പ​ള്ളി​ക​ളി​ൽ മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ അ​തി​ക്ര​മം

മ്യൂ​ണി​ക്: ജ​ർ​മ​നി​യി​ൽ ദേ​വാ​ല​യ ശു​ശ്രൂ​ഷി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മ​ത​തീ​വ്ര​വാ​ദി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. മ​യി​ൻ​സ് രൂ​പ​ത​യി​ൽ​പ്പെ​ട്ട റോ​സ്‌​ഗാ​വ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷി​ക്കു​നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് പ​ള്ളി​മു​റ്റ​ത്തു​നി​ന്ന് അ​ത്യു​ച്ച​ത്തി​ലു​ള്ള പാ​ട്ടു കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ ശു​ശ്രൂ​ഷി​യെ സി​റി​യ​ക്കാ​ര​നാ​യ 33 വ​യ​സു​ള്ള അ​ക്ര​മി മു​ഷ്‌​ടി ചു​രു​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. 

തു​ട​ർ​ന്നു ഭി​ത്തി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കു​രി​ശു​രൂ​പം ഇ​ള​ക്കി​യെ​ടു​ത്ത് അ​ത് ഒ​ടി​യു​ന്ന​തു​വ​രെ ശു​ശ്രൂ​ഷി​യെ മ​ർ​ദി​ച്ചു. മ​ത​മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ച​തി​നൊ​പ്പം, “ഇ​യാ​ളെ കൊ​ല്ലാ​ൻ എ​ന്നെ സ​ഹാ​യി​ക്കൂ” എ​ന്നും അ​ക്ര​മി വി​ളി​ച്ചു​കൂ​വി. ഓ​ടി​ക്കൂ​ടി​യ ആ​ളു​ക​ൾ അ​ക്ര​മി​യെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.


ഇ​തേ​ദി​വ​സം​ത​ന്നെ ബ​വേ​റി​യ സം​സ്ഥാ​ന​ത്തെ ഗ​ർ​മി​ഷ്-​പാ​ർ​ട്ടെ​ൻ​കീ​ർ​ഹെ​നി​ലെ സെ​ന്‍റ് മാ​ർ​ട്ടി​ൻ ഇ​ട​വ​ക​പ്പ​ള്ളി തീ​വ​ച്ചു ന​ശി​പ്പി​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. അ​ൾ​ത്താ​ര​വി​രി​ക്കു തീ​കൊ​ളു​ത്തി​യ അ​ക്ര​മി​യെ പ​ള്ളി​യി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ത്തി​യ ഒ​രു അ​ച്ഛ​നും മ​ക​നു​മാ​ണ് പി​ടി​ച്ചു​നി​ർ​ത്തി​യ​ത്.

 
പാ​ഞ്ഞെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും തീ ​പ​ട​രു​ന്ന​ത് ത​ട​യു​ക​യും അ​ക്ര​മി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. 28കാ​ര​നാ​യ അ​ക്ര​മി ര​ണ്ടു വ​നി​താ​പോ​ലീ​സു​കാ​രു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ മ​ർ​ദി​ച്ച് അ​വ​ശ​രാ​ക്കി. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.


1730ൽ ​പ​ണി​തീ​ർ​ത്ത സെ​ന്‍റ് മാ​ർ​ട്ടി​ൻ പ​ള്ളി​യി​ൽ വി​ഖ്യാ​ത​മാ​യ ചു​മ​ർ​ചി​ത്ര​ങ്ങ​ളും ശി​ല്പ​ങ്ങ​ളു​മു​ണ്ട്. പ​ള്ളി​യു​ടെ മ​ച്ചി​ലെ ചി​ത്ര​ങ്ങ​ളും പ​ള്ളി​യി​ലെ പി​യാ​നോ​യും അ​തി​പ്ര​ശ​സ്ത​മാ​ണ്. അ​നേ​കം ടൂ​റി​സ്റ്റു​ക​ൾ എ​ത്തു​ന്ന ഈ ​പ​ള്ളി തെ​ക്ക​ൻ ജ​ർ​മ​നി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​മാ​ണ്. 


ബാ​ഡ​ൻ-​വ്യു​ർ​ട്ടം​ബ​ർ​ഗ് സം​സ്ഥാ​ന​ത്തെ ലാം​ഗെ​നാ​വ് പ​ള്ളി​യി​ൽ ആ​രാ​ധ​ന​യ്ക്കെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ അ​നേ​കം മാ​സ​ങ്ങ​ളാ​യി ചീ​ത്ത​വി​ളി​ക​ൾ​ക്കും ശാ​രീ​രി​കാ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 


സെ​ന്‍റ് മാ​ർ​ട്ടി​ൻ പ്രൊ​ട്ട​സ്റ്റ​ന്‍റ് പ​ള്ളി​യു​ടെ ഭി​ത്തി​ക​ൾ മു​ഴു​വ​ൻ യ​ഹൂ​ദ​വി​രു​ദ്ധ ഗ്ര​ഫീ​ത്തി​ക​ൾ​കൊ​ണ്ടു വി​കൃ​ത​മാ​ക്കി​യി​രി​ക്കു​ന്നു. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഹ​മാ​സ് ഭീ​ക​രാ​ക്ര​മ​ണ​ത്തെ പ​ള്ളി​പ്ര​സം​ഗ​ത്തി​ൽ വി​കാ​രി റാ​ൽ​ഫ് സെ​ഡ് ലാ​ക്ക് അ​പ​ല​പി​ച്ച​താ​ണു കാ​ര​ണം. 


പ​ള്ളി​യി​ൽ വ​ന്ന ഒ​രു 84കാ​ര​നെ ഒ​രു അ​ക്ര​മി ത​ള്ളി​യി​ട്ടു ച​വി​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​ണ്ടാ​യി. മ​റ്റ​നേ​കം പേ​ർ​ക്കും പ​രി​ക്കേ​റ്റു. മൂ​ന്ന് അ​ക്ര​മി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​സ​ഭ്യ​വ​ർ​ഷം കാ​ര​ണം പ​ള്ളി​യി​ൽ വ​രു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യി വി​കാ​രി പ​റ​ഞ്ഞു. 


ഹ​മാ​സ് ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​യും മാ​ന​ഭം​ഗ​ങ്ങ​ളും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും​പോ​ലും ശ​രി​വ​യ്ക്കു​ന്ന​വ​ർ ജ​ർ​മ​ൻ ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളു​ടെ ശ​ത്രു​ക്ക​ളാ​ണെ​ന്ന് ബി​ഷ​പ് ഏ​ണ​സ്റ്റ് വി​ല്യം ഗോ​ൾ പ്ര​തി​ക​രി​ച്ചു.

NRI

ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി കാ​ട്ടാ​ത്തി​യേ​ല്‍ അ​മ​ല്‍ റോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ഏ​റ്റു​മാ​നൂ​ര്‍ ക്രി​സ്തു​രാ​ജ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും.

മൃ​ത​ദേ​ഹം ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്നും ബു​ധ​നാ​ഴ്ച രാ​ത്രി 9.15ന്‍റെ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ന്യൂ​ഡ​ല്‍​ഹി വ​ഴി വ്യാ​ഴാ​ഴ്ച രാ​ത്രി കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ക്കും.

മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് സ്വ​ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന് അ​ന്ത്യാ​ഞ്ജ​ലി​യ​ര്‍​പ്പി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കും.

ബാ​ഡ​ൻ വ്യു​ർ​ട്ടം​ബ​ർ​ഗ് സം​സ്ഥാ​ന​ത്തി​ലെ ഉ​ൾ​മ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സിം​ഗ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു 22 വ​യ​സു​കാ​ര​നാ​യ അ​മ​ല്‍ റോ​യി.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് അ​മ​ൽ ജ​ർ​മ​നി​യി​ലെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് ജ​ര്‍​മ​ന്‍ പോ​ലീ​സ് ന​ല്‍​കി​യ വി​വ​രം.

കോ​ട്ട​യം കാ​ണ​ക്കാ​രി റോ​യി ജോ​സ​ഫി​ന്‍റെ​യും ബി​ന്ദു റോ​യി​യു​ടെ​യും മ​ക​നാ​ണ്. ഒ​രു സ​ഹോ​ദ​രി​യു​ണ്ട്.

Latest News

Up