Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passes Away

മനേജ്മെന്‍റ് വിദഗ്ധൻ ഷെവലിയർ പ്രഫ.ജെ.ഫിലിപ്പ് അന്തരിച്ചു

ബംഗളൂരു: ഐഐഎം ബാംഗ്ലൂർ മുൻ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്‍റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പിൽ ഷെവലിയർ പ്രഫ.ജെ. ഫിലിപ്പ് (90) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് ബംഗളൂരുവിൽ. ഐഐഎം ബാംഗ്ലൂർ ഡയറക്ടർ, ഒബ്റോയ് ഗ്രൂപ്പിന്‍റെ വൈസ് പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ച ജെ.ഫിലിപ് ആറര പതിറ്റാണ്ടായി മാനേജ്മെന്‍റ് മേഖലയിൽ വിവിധ തലങ്ങളിൽ സജീവമായിരുന്നു.

ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ് (XIME) മനേജ്മെന്‍റ് സ്കൂളുകൾ, എക്സ്ഐഎംഇ ഇന്‍റർനാഷണൽ സ്കൂൾ (കേരളം) എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ഇന്നു രാജ്യത്തെ മികച്ച ബിസിനസ് സ്‌കൂളുകളിൽ ഒന്നാണിത്. നിലവിൽ അദ്ദേഹം ബാംഗ്ലൂരിലെ XIME യുടെ ചെയർമാനാണ്.

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ 1936ൽ ജനിച്ച അദ്ദേഹം എക്സ്എൽആർഐ (XLRI) ജംഷഡ്പൂരിലും തുടർന്നു ഹാർവാർഡ് ബിസിനസ് സ്കൂളിലും ഉന്നത വിദ്യാഭ്യാസം നേടി. രവി ജെ. മത്തായി നാഷനൽ ഫെലോ അവാർഡ് (1999), എക്സ്എൽആർഐ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്(2009), ദ് ഹിന്ദു ഗ്രൂപ്പിന്‍റെ "ദ ഡോയൻസ് - ഗാർഡിയൻസ് ഓഫ് നോളജ്" അവാർഡ് (2017), ദീപിക ദിനപത്രത്തിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് (2024), ചങ്ങനാശേരി അതിരൂപതയുടെ ലൈഫ് ടൈം എക്സലൻസ് അവാർഡ് (2019), എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ: ലീലാമ്മ തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം. മക്കൾ: ഡോ.ഷീബ ആന്‍റണി (യുഎസ്), അനിൻ ജെ. ഫിലിപ് (പ്രസിഡന്‍റ്, XIME ), പരേതയായ മരിയ ഫിലിപ്.

Movies

രോ​ഗ​ങ്ങ​ളോ​ട് പൊ​രു​തി, ഒ​ടു​വി​ൽ 37-ാം വ​യ​സി​ൽ അ​ന്ത്യം; വേ​ദ​ന​യാ​യി ന​ടി ര​ശ്മി  

ക​ന്ന​ട ടെ​ലി​വി​ഷ​ൻ താ​രം ര​ശ്മി ലീ​ല അ​ന്ത​രി​ച്ചു. 37 വ​യ​സാ​യി​രു​ന്നു. 37ാം വ​യ​സ്സി​ൽ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

ഭ​ർ​ത്താ​വ് സ​റ​ക്കി മ​ഞ്ജു​വാ​ണ് ന​ടി​യു​ടെ മ​ര​ണ​വാ​ർ​ത്ത അ​റി​യി​ച്ച​ത്. ഏ​റെ​ക്കാ​ല​മാ​യി ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളോ​ട് പൊ​രു​തി​യ ര​ശ്മി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ ക​ഠി​ന​ശ്ര​മ​ങ്ങ​ൾ ഒ​ടു​വി​ൽ വി​ഫ​ല​മാ​വു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി റൂ​മ​റ്റോ​യി​ഡ് ആ​ർ​ത്രൈ​റ്റി​സ് എ​ന്ന രോ​ഗം ര​ശ്മി​യെ വേ​ട്ട​യാ​ടു​ക​യാ​യി​രു​ന്നു. രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന പ​ൾ​മ​ണ​റി ഫൈ​ബ്രോ​സി​സ് എ​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി.

ശ്വാ​സ​കോ​ശ കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യം ര​ശ്മി​യു​ടെ ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് താ​രം ഓ​രോ ദി​വ​സ​വും ത​ള്ളി​നീ​ക്കി​യി​രു​ന്ന​ത്. 

ര​ശ്മി​യു​ടെ ചി​കി​ത്സാ ചെ​ല​വ് കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യ​പ്പോ​ൾ ക​ന്ന​ഡ സി​നി​മാ-​ടെ​ലി​വി​ഷ​ൻ മേ​ഖ​ല​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യി​രു​ന്നു.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ സ​മാ​ഹ​രി​ച്ചാ​ണ് ശ്വാ​സ​കോ​ശം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം 19 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ന്ന ഈ ​ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി താ​രം പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്ന് എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷ​മു​ണ്ടാ​യ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു.

NRI

എ​ൻഎ​ഫ്എ​ൽ സൂ​പ്പ​ർ താ​രം ട്രെ ​ജോ​ൺ​സ​ൺ അ​ന്ത​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: മു​ൻ എ​ൻഎ​ഫ്എ​ൽ (NFL) സൂ​പ്പ​ർ താ​ര​വും പ്ര​ശ​സ്ത ഫു​ട്ബോ​ൾ താ​ര​വു​മാ​യ ട്രെ ​ജോ​ൺ​സ​ൺ (54) അ​ന്ത​രി​ച്ചു. കു​ടും​ബ​ത്തോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര​യി​ലാ​യി​രി​ക്കെ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. അദേ​​ഹ​ത്തി​ന്‍റെ ഭാ​ര്യ ഐ​റി​ൻ ജോ​ൺ​സ​ൺ ആ​ണ് മ​ര​ണ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്.

വാ​ഷിം​ഗ്ട​ൺ ക​മാ​ൻ​ഡേ​ഴ്‌​സി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഒ​ഫ​ൻ​സീ​വ് ലൈ​ൻ​മാ​ൻ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്ന അ​ദ്ദേ​ഹം, 1994-ലാ​ണ് ത​ന്‍റെ പ്രൊ​ഫ​ഷ​ണ​ൽ ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. 1999-ൽ ​പ്രോ ബൗ​ൾ, സെ​ക്ക​ൻ​ഡ് ടീം ​ഓ​ൾ-​പ്രോ ബ​ഹു​മ​തി​ക​ൾ നേ​ടി കാ​യി​ക​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യി.

എ​ട്ട് സീ​സ​ണു​ക​ൾ നീ​ണ്ട കാ​യി​ക ജീ​വി​ത​ത്തി​നുശേ​ഷം അ​ദ്ദേ​ഹം അ​ധ്യാ​പ​ന രം​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു. മെ​റി​ലാ​ൻ​ഡി​ലെ ലാ​ൻ​ഡ​ൻ സ്കൂ​ളി​ൽ ഹി​സ്റ്റ​റി അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മി​ക​ച്ച ഒ​രു കാ​യി​ക​താ​രം എ​ന്ന​തി​ലു​പ​രി, വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യ ഒ​രു ഗു​രു​നാ​ഥ​ൻ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ടു​ത്തി​ടെ അ​ദ്ദേ​ഹം അ​വ​ധി​യി​ലാ​യി​രു​ന്നു.

 ട്രെ ​ജോ​ൺ​സ​ന്‍റെ മ​ര​ണ​ത്തി​ൽ വാ​ഷിം​ഗ്ട​ൺ ക​മാ​ൻ​ഡേ​ഴ്‌​സ് ടീ​മും മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

 അ​ന്ന​മ്മ മാ​ത്യു അ​ന്ത​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: എ​ൻ​ഇ​സി​കെ കോ​മ​ൺ കൗ​ൺ​സി​ൽ മെ​മ്പ​റും കെടിഎംസി സി ​മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യ അ​ജോ​ഷ് മാ​ത്യു​വി​ന്‍റെ മാ​താ​വും റാ​ന്നി വെ​ച്ചു​ച്ചി​റ പു​ത്ത​ൻ​പു​ര​ക്ക​ൽ പി.​സി. മാ​ത്യു​വി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി മു​ൻ അ​ധ്യാ​പി​ക​യു​മാ​യി​രു​ന്ന അ​ന്ന​മ്മ മാ​ത്യു (74) അ​ന്ത​രി​ച്ചു.

സം​സ്കാ​രം ബു​ധനാഴ്ച 11ന് സെ​ന്‍റ് ബ​ർ​ണ​ബാ​സ്‌ സിഎ​സ്ഐ ​പ​ള്ളി, എ​ണ്ണൂ​റാം വ​യ​ൽ വെ​ച്ചു​ച്ചി​റ​യി​ൽ ന​ട​ക്കും. അ​ന്ന​മ്മ മാ​ത്യു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ കെ​ടിഎംസിസി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

International

ജെസ്സി ജാക്സൺ അന്തരിച്ചു

ഷി​ക്കാ​ഗോ: ​അ​മേ​രി​ക്ക​യി​ലെ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രു​ടെ​യും ഇ​ത​ര പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി പോ​രാ​ടി​യ നേ​താ​വും മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ജൂ​ണി​യ​റി​ന്‍റെ അ​നു​യാ​യി​യു​മാ​യ ജെ​സ്സി ജാ​ക്സ​ൺ (84) അ​ന്ത​രി​ച്ചു.

മി​ക​ച്ച പ്ര​ഭാ​ഷ​ക​നും ബാ​പ്റ്റി​സ്റ്റ് പ്രൊ​ട്ട​സ്റ്റ​ന്‍റ് സ​ഭ​യു​ടെ നേ​താ​വു​മാ​യി​രു​ന്ന ജാ​ക്സ​ൺ 1984, 86 വ​ർ​ഷ​ങ്ങ​ളി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 2017 മു​ത​ൽ പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ​തി​നാ​റു വ​യ​സു​ള്ള ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ക​നാ​യി സൗ​ത്ത് ക​രോ​ളൈ​ന​യി​ലെ ഗ്രീ​ൻ​വി​ല്ലി​ൽ 1941ൽ ​ജ​നി​ച്ച ജാ​ക്സ​ൺ, അ​മേ​രി​ക്ക​യു​ടെ തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ല​നി​ന്ന വം​ശീ​യ​വെ​റി​യു​ടെ ക​യ്പു രു​ചി​ച്ചാ​ണു വ​ള​ർ​ന്ന​ത്.

നോ​ർ​ത്ത് ക​രോ​ളൈ​ന അ​ഗ്രി​ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കേ​യാ​ണ് പൗ​രാ​വ​കാ​ശ മു​ന്നേ​റ്റ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യ​തും മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗി​ന്‍റെ അ​നു​യാ​യി ആ​കു​ന്ന​തും. ഇ​തി​നി​ടെ ഷി​ക്കാ​ഗോ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി പ​ഠ​ന​ത്തി​നു​ശേ​ഷം ബാ​പ്റ്റി​സ്റ്റ് സ​ഭാ മി​നി​സ്റ്റ​റാ​യും നി​യ​മി​ക്ക​പ്പെ​ട്ടു.

ഷി​ക്കാ​ഗോ​യി​ലെ ഓ​പ്പ​റേ​ഷ​ൻ പു​ഷ്, നാ​ഷ​ണ​ൽ‌ റെ​യി​ൻ​ബോ കോ​യ​ലീ​ഷ​ൻ തു​ട​ങ്ങി​യ പൗ​രാ​വ​കാ​ശ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക​നാ​ണ്. പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ണി​ന്‍റെ ആ​ഫ്രി​ക്ക​ൻ പ്ര​തി​നി​ധി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ‌യു​എ​സി​ലെ ആ​ദ്യ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​യ പ്ര​സി​ഡ​ന്‍റാ​യി താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​ൽ ജാ​ക്സ​ൺ വ​ഹി​ച്ച പ​ങ്ക് ബ​റാ​ക് ഒ​ബാ​മ അം​ഗീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​സ​മ​യം ഒ​ബാ​മ​യും ജാ​ക്സ​ണും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

International

റോബർട്ട് ഡുവാൽ അന്തരിച്ചു

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഹോ​​​ളി​​​വു​​​ഡി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച അ​​​ഭി​​​നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന റോ​​​ബ​​​ർ​​​ട്ട് ഡു​​​വാ​​​ൽ (95) അ​​​ന്ത​​​രി​​​ച്ചു.

ഗോ​​​ഡ്ഫാ​​​ദ​​​ർ സി​​​നി​​​മ​​​യു​​​ടെ ഒ​​​ന്ന്, ര​​​ണ്ട് ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മാ​​​ഫി​​​യ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ടോം ​​​ഹേ​​​ഗ​​​ൻ, അ​​​പ്പോ​​​കാ​​​ലി​​​പ്സ് നൗ ​​​സി​​​നി​​​മ​​​യി​​​ലെ സൈ​​​നി​​​കോ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ന്നി​​​വ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വേ​​​ഷ​​​ങ്ങ​​​ളാ​​​ണ്. ഏ​​​ഴു ത​​​വ​​​ണ ഓ​​​സ്ക​​​റി​​​ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹം 1983ലെ ​​​ടെ​​​ണ്ട​​​ർ മെ​​​ഴ്സീ​​​സ് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം നേ​​​ടി.

ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ സാ​​​ൻ​​​ഡി​​​യേ​​​ഗോ​​​യി​​​ൽ ജ​​​നി​​​ച്ച ഡു​​​വാ​​​ൽ അ​​​ഭി​​​ന​​​യം പ‌​​​ഠി​​​ക്കാ​​​നാ​​​യി ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ കു​​​ടി​​​യേ​​​റി. വി​​​ഖ്യാ​​​ത ന​​​ട​​​ൻ ഡ​​​സ്റ്റി​​​ൻ ഹോ​​​ഫ്മാ​​​ൻ, അ​​​ടു​​​ത്തി​​​ടെ അ​​​ന്ത​​​രി​​​ച്ച ജീ​​​ൻ ഹാ​​​ക്മാ​​​ൻ എ​​​ന്നി​​​വ​​​ർ ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ സ​​​ഹ​​​പാ​​​ഠി​​​ക​​​ളാ​​​യി​​​രു​​​ന്നു. മൂ​​​വ​​​രും ആ​​​ജീ​​​വ​​​നാ​​​ന്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മാ​​​യി​​​രു​​​ന്നു.

National

നേപ്പാളി നടൻ സുനിൽ ഥാപ്പ അന്തരിച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​മു​​​​ഖ നേ​​​​പ്പാ​​​​ളി ന​​​​ട​​​​ൻ സു​​​​നി​​​​ൽ ഥാ​​​​പ്പ (68) അ​​​​ന്ത​​​​രി​​​​ച്ചു. കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ലെ വീ​​​​ട്ടി​​​​ൽ അ​​​​ബോ​​​​ധാ​​​​വ​​​​സ്ഥ​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ ഥാ​​​​പ്പ​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​മാ​​​​ണു മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​നം.

ബോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മ ‘മേ​​​​രി കോ​​​​മി​​​​’ൽ ഇ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ്ര​​​​ശ​​​​സ്ത ന​​​​ടി പ്രി​​​​യ​​​​ങ്ക ചോ​​​​പ്ര​​​​യാ​​​​ണ് മേ​​​​രി കോ​​​​മി​​​​ന്‍റെ വേ​​​​ഷം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. മേ​​​​രി കോ​​​​മി​​​​ന്‍റെ കോ​​​​ച്ച് ന​​​​ർ​​​​ജി​​​​ത് സിം​​​​ഗി​​​​ന്‍റെ റോ​​​​ളി​​​​ലാ​​​​ണ് സു​​​​നി​​​​ൽ ഥാ​​​​പ്പ അ​​​​ഭി​​​​ന​​​​യി​​​​ച്ച​​​​ത്. ഫി​​​​ലിം​​​​ഫെ​​​​യ​​​​ർ അ​​​​വാ​​​​ർ​​​​ഡ് നോ​​​​മി​​​​നേ​​​​ഷ​​​​നി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​ക​​​​ട​​​​നം ഇ​​​​ടം നേ​​​​ടി​​​​യി​​​​രു​​​​ന്നു.

മു​​​​ന്നൂ​​​​റി​​​​ലേ​​​​റെ നേ​​​​പ്പാ​​​​ളി സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ സു​​​​നി​​​​ൽ ഥാ​​​​പ്പ അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​ട്ടു​​​ണ്ട്. ഗൂ​​​​ർ​​​​ഖ പാ​​​​ൽ​​​​ട്ട​​​​ൺ, ശി​​​​ക്കാ​​​​രി, ശി​​​​ക്കാ​​​​രി 2, ക​​​​ർ​​​​മ​​​​യോ​​​​ദ്ധ, ദേ​​​​വാ​​​​ർ ബാ​​​​ബു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പ്ര​​​​മു​​​​ഖ സി​​​​നി​​​​മ​​​​ക​​​​ൾ. എ​​​​ക്‌​​​​ലോ ആ​​​​ണ് അ​​​​വ​​​​സാ​​​​ന നേ​​​​പ്പാ​​​​ളി സി​​​​നി​​​​മ. നി​​​​ര​​​​വ​​​​ധി ഹി​​​​ന്ദി, ത​​​​മി​​​​ഴ്, ഭോ​​​​ജ്പു​​​​രി സി​​​​നി​​​​മ​​​​ക​​​​ളിലും ഥാ​​​​പ്പ അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 1981ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ക​​​​മ​​​​ൽ ഹാ​​​​സ​​​​ൻ-​​​​ര​​​​തി അ​​​​ഗ്നി​​​​ഹോ​​​​ത്രി​​​​ സി​​​​നി​​​​മ ‘എ​​​​ക് ദു​​​​ജേ കേ ​​​​ലി​​​​യേ’ ആ​​​​ണ് സു​​​​നി​​​​ൽ ഥാ​​​​പ്പ​​​​യു​​​​ടെ ആ​​​​ദ്യ ബോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മ.

മാ​​​​ന​​​​വ് ഹ​​​​ത്യ, ആ​​​​ജ് കി ​​​​ആ​​​​വാ​​​​സ്, മ​​​​നു ദ ​​​​ഗ്രേ, ആ​​​​ൽ​​​​ബെ​​​​ല, ന​​​​സീ​​​​ബ്‌​​​​വാ​​​​ല തു​​​​ട​​​​ങ്ങി​​​​യ​​​​വ അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​ന​​​​യി​​​​ച്ച ഹി​​​​ന്ദി സി​​​​നി​​​​മ​​​​ക​​​​ളാ​​​​ണ്.

Kerala

മു​ൻ എം​എ​ൽ​എ എം. ​മു​ര​ളി അ​ന്ത​രി​ച്ചു

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര മു​ൻ എം​എ​ൽ​എ എം. ​മു​ര​ളി (73) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാ​ണ് അ​ന്ത്യം. ചെന്നിത്തല ചെറുകോൽ സ്വദേശിയാണ്.

മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചി​രു​ന്നു. പി​ന്നീ​ട് കാ​യം​കു​ള​ത്തും ചെ​ങ്ങ​ന്നൂ​രി​ലും മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

കെ​എ​സ്‌യു​വി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഷ്ട്രീ​യ രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. 1972 മു​ത​ൽ 77 വ​രെ കെ​എ​സ്‌​യു ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 1982 മു​ത​ൽ ഏ​ഴു വ​ർ​ഷം യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

നി​ല​വി​ൽ എ​ഐ​സി​സി അം​ഗ​മാ​ണ്. മാ​വേ​ലി​ക്ക​ര ചെ​ന്നി​ത്ത​ല ചെ​റു​കോ​ലി​ല്‍ മാ​ധ​വ​ൻ പി​ള്ള​യു​ടെ​യും രാ​ജ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: രമാദേവി.

National

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ് അ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ്(70) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ വെ​ങ്കി​ടേ​ഷി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

1985-2000 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ നി​ര​വ​ധി മ​ല​യാ​ളം സി​നി​മ​ക​ൾ​ക്കാ​യി ഹി​റ്റ് ഗാ​ന​ങ്ങ​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കി​യ വ്യ​ക്തി​യാ​ണ് എ​സ്.​പി. വെ​ങ്കി​ടേ​ഷ്.

1971ല്‍ ​സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ വി​ജ​യ​ഭാ​സ്‌​ക​റി​നൊ​പ്പം ഗി​ത്താ​ര്‍ വാ​യി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം സി​നി​മ​യി​ല്‍ തു​ട​ക്കം കു​റി​ച്ച​ത്. 1975ല്‍ ​ക​ന്ന​ഡ സി​നി​മ​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് മ്യൂ​സി​ക് ഡ​യ​റ​ക്ട​റാ​യി ചു​വ​ടു​റ​പ്പി​ച്ചു.

1981ൽ ​പ്രേ​മ​യു​ദ്ധ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് എ​സ്.​പി. വെ​ങ്കി​ടേ​ഷ് സ്വ​ത​ന്ത്ര സം​ഗീ​ത സം​വി​ധാ​യ​ക​നാ​കു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷം ക​ഴി​ഞ്ഞാ​യി​രു​ന്നു മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. ത​മ്പി ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ രാ​ജാ​വി​ന്‍റെ മ​ക​നി​ലെ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും എ​സ്.​പി. വെ​ങ്കി​ടേ​ഷി​നെ പ്രി​യ​ങ്ക​ര​നാ​ക്കി.

രാ​ജാ​വി​ന്‍റെ മ​ക​ന്‍, വി​ളം​ബ​രം, വ​ഴി​യോ​ര​ക്കാ​ഴ്ച​ക​ള്‍, ദൗ​ത്യം, ഭൂ​മി​യി​ലെ രാ​ജാ​ക്ക​ന്‍​മാ​ര്‍, വ്യൂ​ഹം, കു​ട്ടേ​ട്ട​ന്‍, അ​പ്പു(​പ​ശ്ചാ​ത്ത​ല സം​ഗീ​തം), മ​ഹാ​യാ​നം(​പ​ശ്ചാ​ത്ത​ല സം​ഗീ​തം), നാ​ടോ​ടി, കാ​ഴ്ച​യ്ക്ക​പ്പു​റം, എ​ന്നോ​ടി​ഷ്ടം കൂ​ടാ​മോ, കി​ലു​ക്കം, ജോ​ണി വാ​ക്ക​ര്‍, ദേ​വാ​സു​രം(​പ​ശ്ചാ​ത്ത​ല സം​ഗീ​തം), ധ്രു​വം, വാ​ല്‍​സ​ല്യം, പൈ​തൃ​കം, സൈ​ന്യം, സോ​പാ​നം, മി​ന്നാ​രം, മാ​ന്നാ​ര്‍ മ​ത്താ​യി സ്പീ​ക്കിംഗ്, മാ​ന്ത്രി​കം, സ്ഫ​ടി​കം തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ എ​സ്.​പി. വെ​ങ്കി​ടേ​ഷി​ന്‍റെ സം​ഗീ​ത വൈ​ദ​ഗ്ധ്യം മ​ല​യാ​ളി ക​ണ്ടു.

 

Kerala

സി​പി​എം നേ​താ​വ് എ​ൻ. സ​ജീ​വ​ൻ അ​ന്ത​രി​ച്ചു

ആ​ല​പ്പു​ഴ: സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ൻ. സ​ജീ​വ​ൻ (66) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് സി​പി​എം ഹ​രി​പ്പാ​ട് ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

പി​ന്നീ​ട് പ​ത്തോ​ടെ സി​പി​എം കാ​ർ​ത്തി​ക​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലും ശേ​ഷം 11ന് ​ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ഉ​ച്ച​യോ​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ വ​ലി​യ​ഴീ​ക്ക​ലി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം ന​ട​ത്തും.

ആ​റാ​ട്ടു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു സ​ജീ​വ​ൻ. പ്ര​ഥ​മ ആ​ല​പ്പു​ഴ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്നു. സി​പി​എം ആ​റാ​ട്ടു​പു​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യും പി​ന്നീ​ട് ഹ​രി​പ്പാ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​മാ​യും സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചു. മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ, തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ, വ​ലി​യ​ഴീ​ക്ക​ൽ - ആ​റാ​ട്ടു​പു​ഴ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ്, പെ​രു​മ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഭാ​ര്യ: വി​മ​ല. മ​ക്ക​ൾ: ഗാ​യ​ത്രി, രാ​ജ​ശേ​ഖ​ര​ൻ, ന​ന്ദി​നി. മ​രു​മ​ക്ക​ൾ: അ​ശ്വി​ൻ ശ​ശി, ശ്വേ​ത, വി​ജി​ത്ത്.

Kerala

മു​ൻ ന​ക്സ​ലേ​റ്റ് നേ​താ​വ് വെ​ള്ള​ത്തൂ​വ​ൽ സ്റ്റീ​ഫ​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: മു​ൻ ന​ക്സ​ലേ​റ്റ് നേ​താ​വ് വെ​ള്ള​ത്തൂ​വ​ൽ സ്റ്റീ​ഫ​ൻ അ​ന്ത​രി​ച്ചു. കോ​ത​മം​ഗ​ലം വ​ടാ​ട്ടു​പാ​റ​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം.1968 ലെ ​ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​യാ​യി​രു​ന്നു.

പി​താ​വി​ന്‍റെ വ​ഴി​യെ​യാ​ണ് സ്റ്റീ​ഫ​ൻ സി​പി​ഐ​യി​ൽ ചേ​ർ​ന്ന​ത്. പാ​ർ​ട്ടി പി​ള​ർ​ന്ന​പ്പോ​ൾ സി​പി​ഐ​യി​ൽ തു​ട​ർ​ന്നു. ശേ​ഷം ന​ക്സ​ലേ​റ്റ് പ്ര​സ്ഥാ​ന​ത്തി​ൽ ചേ​രു​ക​യാ​യി​രു​ന്നു. ത​ല​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​സ്ഥാ​ന​ത്തി​ൽ സ​ജീ​വ​മാ​യ​ത്.

ഒ​ളി​വി​ൽ​പോ​യി കേ​ര​ള​ത്തി​ലു​ടനീ​ളം വി​പ്ല​വ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. 1971-ൽ ​അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​മ്പോ​ൾ കൊ​ല​ക്കേ​സ് ഉ​ൾ​പ്പെ​ടെ 18 കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു. ജ​യി​ലി​ൽ​വ​ച്ച് ചാ​രു​മ​ജും​ദാ​റി​ന്‍റെ ഉ​ന്മൂ​ല​ന മാ​ർ​ഗ​ത്തെ ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന് സ്റ്റീ​ഫ​ൻ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ക​നാ​യി.

ച​രി​ത്ര​ശാ​സ്ത്ര​വും മാ​ർ​ക്സി​യ​ൻ ദ​ർ​ശ​ന​വും, പ്ര​ചോ​ദ​നം, ആ​ത​താ​യി​ക​ൾ, അ​ർ​ദ്ധ​ബിം​ബം, മേ​ഘ​പാ​ളി​യി​ലെ കാ​ൽ​പ്പാ​ടു​ക​ൾ, ക​ന​ൽ​വ​ഴി​ക​ൾ ക​ട​ന്ന് ഒ​രു ദൈ​വ​സാ​ക്ഷ്യം എ​ന്നി​വ​യാ​ണ് പ്ര​ധാ​നപ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ.

കോ​ട്ട​യം ജി​ല്ല​യി​ലെ ക​ങ്ങ​ഴ​യ്ക്ക​ടു​ത്തു​ള്ള ചു​ണ്ട​മ​ണ്ണി​ൽ ത​റ​വാ​ട്ടി​ലാ​ണ് ജ​ന​നം. പി​താ​വ്: സ​ക്ക​റി​യ, മാ​താ​വ്: അ​ന്ന​മ്മ.

National

ഫാ. തോമസ് വി. കുന്നുങ്കൽ അന്തരിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ത്മ​​​ശ്രീ ജേ​​​താ​​​വും സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ഈ​ശോ​സ​ഭാ വൈ​ദി​ക​ന്‍ ഫാ. ​​​തോ​​​മ​​​സ് വി. ​​​കു​​​ന്നു​​​ങ്ക​​​ൽ (99) അ​​​ന്ത​​​രി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്ത് നി​​​റ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്ന ഫാ. ​​​തോ​​​മ​​​സ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ ക്ഷ​​​ണ​​​പ്ര​​​കാ​​​ര​​​മാ​​​ണ് 1980 മു​​​ത​​​ൽ 1987 വ​​​രെ സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യു​​​ടെ കു​​​തി​​​പ്പി​​​ന് സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ൾ വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ച്ച​​​ത് ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് എ​​​ന്ന​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് കീ​​​ഴി​​​ൽ 1986ലെ ​​​ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്വ​​​യം​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​ര സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ണ്‍ സ്കൂ​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ദ്ദേ​​​ഹം നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ച്ചു. 1989ലാ​​​ണ് നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ണ്‍ സ്കൂ​​​ൾ നി​​​ല​​​വി​​​ൽവ​​​രു​​​ന്ന​​​ത്.

അ​​​ന്നു മു​​​ത​​​ൽ 1992 വ​​​രെ മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തേ​​​ക്ക് അ​​​തി​​​ന്‍റെ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​യും ഫാ. ​​​തോ​​​മ​​​സ് സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. ഇ​​​പ്പോ​​​ൾ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഓ​​​പ്പ​​​ണ്‍ സ്കൂ​​​ളിം​​​ഗ് എ​​​ന്ന് പു​​​ന​​​ർ​​​നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ട ഈ ​​​സ്ഥാ​​​പ​​​നം ലോ​​​ക​​​ത്തി​​​ലെ​​​ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​പ്പ​​​ണ്‍ സ്കൂ​​​ൾ സം​​​വി​​​ധാ​​​ന​​​മാ​​​ണ്. ദേ​​​ശീ​​​യ അ​​​ധ്യാ​​​പ​​​ക ക​​​മ്മീ​​​ഷ​​​ൻ, ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ അ​​​വ​​​ലോ​​​ക​​​ന ക​​​മ്മീ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ അം​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ വ​​​ലു​​​താ​​​ണ്. ഇ​​​തി​​​നു​​​പു​​​റ​​​മെ, ഡ​​​ൽ​​​ഹി​​​യി​​​ലെ ജെ​​​സ്യൂ​​​ട്ട് സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്ത്യ​​​ൻ സോ​​​ഷ്യ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യും ഇസ്‌ലാമി​​​ക് സ്റ്റ​​​ഡീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്ന എ​​​ൻ​​​ജി​​​ഒ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യും അ​​​ദ്ദേ​​​ഹം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.

‘ദേ​​​ശീ​​​യ​​​ത പു​​​ന​​​രു​​​ജ്ജീ​​​വ​​​ന​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ​​​ങ്ക്’ (ദ ​​​റോ​​​ൾ ഓ​​​ഫ് ടീ​​​ച്ചഴ്‌സ്‌ ഇ​​​ൻ നാ​​​ഷ​​​ണ​​​ൽ റീ​​​ജ​​​ന​​​റേ​​​ഷ​​​ൻ) എ​​​ന്ന പേ​​​രി​​​ൽ 2005ൽ ​​​അ​​​ദ്ദേ​​​ഹം പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

1926 ജൂ​​​ലൈ മൂ​​​ന്നി​​​ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ജ​​​നി​​​ച്ച ഫാ. ​​​തോ​​​മ​​​സ് 1945ൽ ​​​വൈ​​​ദി​​​ക പ​​​ഠ​​​ന​​​ത്തി​​​നാ​​​യി ഈ​ശോ​ സ​​​ഭ​​​യി​​​ൽ ചേ​​​ർ​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ അ​​​ദ്ദേ​​​ഹം 1958ൽ ​​​വൈ​​​ദി​​​ക​​​പ​​​ട്ടം സ്വീ​​​ക​​​രി​​​ച്ചു. സം​​​സ്കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ൾ ഇ​​​ന്ന് മൂ​​​ന്നു​​​മ​​​ണി​​​ക്ക് ആ​​​രം​​​ഭി​​​ക്കും. ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി മു​​​ത​​​ൽ ഡ​​​ൽ​​​ഹി സെ​​​ന്‍റ് സേവ്യേഴ്‌സ്‌ സ്കൂ​​​ൾ കാ​​​ന്പ​​​സി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

National

ബി​സി​സി​ഐ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഐ.​എ​സ്. ബി​ന്ദ്ര അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ബി​സി​സി​ഐ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഐ.​എ​സ്. ബി​ന്ദ്ര (84) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 1993 മു​ത​ല്‍ 1996 വ​രെ ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഐ​എ​സ് ബി​ന്ദ്ര, 1975-ലാ​ണ് ക്രി​ക്ക​റ്റ് ഭ​ര​ണ​രം​ഗ​ത്തെ​ത്തു​ന്ന​ത്. 1978 മു​ത​ൽ 2014 വ​രെ പ​ഞ്ചാ​ബ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​ഹി​ച്ചു.

ജ​ഗ്മോ​ഹ​ന്‍ ഡാ​ല്‍​മി​യ​ക്കൊ​പ്പം ബി​സി​സി​ഐ​യെ സ​മ്പ​ന്ന കാ​യി​ക സം​ഘ​ട​ന​യാ​ക്കി​യ​ത് ബി​ന്ദ്ര​യു​ടെ ബു​ദ്ധി​യാ​ണ്. 1987, 1996-ലെ ​ക്രി​ക്ക​റ്റ് ലോ​ക​ക​പ്പു​ക​ൾ ഇ​ന്ത്യ​യി​ൽ​വെ​ച്ച് ന​ട​ത്തു​ന്ന​തി​ൽ ജ​ഗ്മോ​ഹ​ൻ ഡാ​ൽ​മി​യ, എ​ൻ​കെ​പി സാ​ൽ​വേ എ​ന്നി​വ​ർ​ക്കൊ​പ്പം ബി​ന്ദ്ര പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

ശ​ര​ദ് പ​വാ​ർ ഐ​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന്‍റെ പ്ര​ധാ​ന ഉ​പ​ദേ​ഷ്ടാ​വാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മൊ​ഹാ​ലി​യി​ലെ ക്രി​ക്ക​റ്റ് സ്‌​റ്റേ​ഡി​യ​ത്തി​ന് 2015-ൽ ​ഐ​.എ​സ്. ബി​ന്ദ്ര സ്‌​റ്റേ​ഡി​യം എ​ന്ന് പേ​രു ന​ൽ​കി.

National

പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്ക് ടുള്ളി അന്തരിച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം 2005ൽ ​പ​ത്മ​ഭൂ​ഷ​ണ്‍ ന​ൽ​കി ആ​ദ​രി​ച്ച മു​തി​ർ​ന്ന മാധ്യമ​പ്ര​വ​ർ​ത്ത​ക​നും 22 വ​ർ​ഷം ബി​ബി​സി​യു​ടെ ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫു​മാ​യി​രു​ന്ന മാ​ർ​ക്ക് ടു​ള്ളി (90) അ​ന്ത​രി​ച്ചു. നീ​ണ്ട കാലം ബി​ബി​സി​യു​ടെ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ശ​ബ്‌​ദ​മാ​യി​രു​ന്നു ടു​ള്ളി.

1935 ഒ​ക്‌​ടോ​ബ​റി​ൽ കോ​ൽ​ക്ക​ത്ത​യി​ൽ ജ​നി​ച്ച ബ്രി​ട്ടീ​ഷ് വം​ശ​ജ​നാ​യ ടു​ള്ളി ‘നോ ​ഫു​ൾ സ്റ്റോ​പ്പ്സ് ഇ​ൻ ഇ​ന്ത്യ’, ‘ഇ​ന്ത്യ ഇ​ൻ സ്ലോ ​മോ​ഷ​ൻ’, ‘ദി ​ഹാ​ർ​ട്ട് ഓ​ഫ് ഇ​ന്ത്യ’ തു​ട​ങ്ങി ഇ​ന്ത്യ​യെ സം​ബ​ന്ധി​ക്കു​ന്ന നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ യു​ദ്ധം, ഭോ​പ്പാ​ൽ വാ​ത​കദു​ര​ന്തം, ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ക്ക​ൽ, ഓ​പ്പ​റേ​ഷ​ൻ ബ്ലൂ ​സ്റ്റാ​ർ തു​ട​ങ്ങി ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ എ​ത്തി​ച്ച വ്യ​ക്തി​യാ​ണ​ദ്ദേ​ഹം. 2001ൽ ​ല​ണ്ട​ൻ സ്വ​ദേ​ശി​നി മാ​ർ​ഗ​ര​റ്റി​നെ വി​വാ​ഹം ചെ​യ്തു. ഈ ​ബ​ന്ധ​ത്തി​ൽ നാ​ലു മ​ക്ക​ളു​ണ്ട്. ഇ​ന്ത്യ​യി​ൽ വ​നി​താ ​സു​ഹൃ​ത്ത് ജി​ലി​യാ​ൻ റൈ​റ്റി​നൊ​പ്പ​മാ​യി​രു​ന്നു ക​ഴി​ഞ്ഞു​വ​ന്ന​ത്.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു ജ​നി​ച്ച ടു​ള്ളി​യു​ടെ പി​താ​വ് ബ്രി​ട്ടീ​ഷു​കാ​ര​നും വ്യാ​പാ​രി​യു​മാ​യി​രു​ന്നു. അ​മ്മ ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യി​രു​ന്ന​തി​നാ​ൽ ചെ​റു​പ്പ​ത്തി​ലേ ടു​ള്ളി ഹി​ന്ദി​യി​ൽ പ്രാ​വീ​ണ്യം നേ​ടി. ഒ​ന്പ​താം വ​യ​സി​ൽ ബ്രി​ട്ട​നി​ലേ​ക്കു പോ​യ ടു​ള്ളി കേം​ബ്രി​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ച​രി​ത്ര​ത്തി​ലും ദൈ​വ​ശാ​സ്ത്ര​ത്തി​ലും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി 1956ൽ ​ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി. ബി​ബി​സി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ഇ​ന്ത്യ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യെ​ങ്കി​ലും ഒ​ന്ന​ര​ വ​ർ​ഷ​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം ബി​ബി​സി​യു​ടെ ബ്യൂ​റോ ചീ​ഫ് എ​ന്ന പ​ദ​വി ഏ​റ്റെ​ടു​ത്തു. 1994ൽ ​അ​ദ്ദേ​ഹം ബി​ബി​സി​യി​ൽ​നി​ന്ന് രാ​ജി​വ​ച്ചു.

National

ഒഡിയ ഗായകൻ അഭിജിത് മജുംദാർ അന്തരിച്ചു

ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: പ്ര​​​​​ശ​​​​​സ്ത ഒ​​​​​ഡി​​​​​യ ഗാ​​​​​യ​​​​​ക​​​​​നും സം​​​​​ഗീ​​​​​ത സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നു​​​​​മാ​​​​​യ അ​​​​​ഭി​​​​​ജി​​​​​ത് മു​​​​​ജും​​​​​ദാ​​​​​ർ (54) അ​​​​​ന്ത​​​​​രി​​​​​ച്ചു. ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ എ​​​​​യിം​​​​​സി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ ഒ​​​​​ന്പ​​​​​തോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ര​​​​​ണം.

കി​​​​​ഡ്നി സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ അ​​​​​സു​​​​​ഖ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ സെ​​​​​പ്റ്റം​​​​​ബ​​​​​ർ നാ​​​​​ലി​​​​​നാ​​​​​ണ് അ​​​​​ഭി​​​​​ജി​​​​​ത്തി​​​​​നെ ഐ​​​​​സി​​​​​യു​​​​​വി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ച​​​​​ത്. ന​​​​​വം​​​​​ബ​​​​​റി​​​​​ൽ ഐ​​​​​സി​​​​​യു​​​​​വി​​​​​ൽ​​​​​നി​​​​​ന്നു മാ​​​​​റ്റി​​​​​യെ​​​​​ങ്കി​​​​​ലും ക​​​​​ഴി​​​​​ഞ്ഞ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച പ​​​​​നി പി​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ ഏ​​​​​ഴോ​​​​​ടെ ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​തം ഉ​​​​​ണ്ടാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​തെ​​​​​ന്ന് ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​ഞ്ഞു.

നി​​​​​ര​​​​​വ​​​​​ധി ഒ​​​​​ഡി​​​​​യ സി​​​​​നി​​​​​മ​​​​​ക​​​​​ളി​​​​​ൽ പാ​​​​​ടു​​​​​ക​​​​​യും സം​​​​​ഗീ​​​​​ത സം​​​​​വി​​​​​ധാ​​​​​നം ന​​​​​ട​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മോ​​​​​ഹ​​​​​ൻ ച​​​​​ര​​​​​ൺ മാ​​​​​ജ്ഹി, കേ​​​​​ന്ദ്ര മ​​​​​ന്ത്രി ധ​​​​​ർ​​​​​മേ​​​​​ന്ദ്ര പ്ര​​​​​ധാ​​​​​ൻ, പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് ന​​​​​വീ​​​​​ൻ പ​​​​​ട്നാ​​​​​യി​​​​​ക് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ അ​​​​​ഭി​​​​​ജി​​​​​ത് മ​​​​​ജും​​​​​ദാ​​​​​റി​​​​​ന്‍റെ നി​​​​​ര്യാ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​നു​​​​​ശോ​​​​​ചി​​​​​ച്ചു. അ​​​​​ഭി​​​​​ജി​​​​​ത്തി​​​​​ന്‍റെ സം​​​​​സ്കാ​​​​​രം പി​​​​​ന്നീ​​​​​ട് ഘ​​​​​ട്ട​​​​​ക്കി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്ന് ബ​​​​​ന്ധു​​​​​ക്ക​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു.

National

എ​സ്. ജാ​ന​കി​യു​ടെ മ​ക​ൻ മു​ര​ളി കൃ​ഷ്ണ അ​ന്ത​രി​ച്ചു

ചെ​​ന്നൈ: ഗാ​​യി​​ക എ​​സ്. ജാ​​ന​​കി​​യു​​ടെ ഏ​​ക​​മ​​ക​​ൻ മു​​ര​​ളി കൃ​​ഷ്ണ (65) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ രാ​​വി​​ലെ മൈ​​സൂ​​രു​​വി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. ഭ​​ര​​ത​​നാ​​ട്യം ന​​ർ​​ത്ത​​ക​​നാ​​ണ്. ന​​ർ​​ത്ത​​കി ഉ​​മ​​യാ​​ണു ഭാ​​ര്യ. ദ​​ന്പ​​തി​​ക​​ൾ​​ക്ക് ര​​ണ്ടു പെ​​ൺ​​മ​​ക്ക​​ളു​​ണ്ട്.


ഭ​​ർ​​ത്താ​​വ് വി. ​​രാം​​പ്ര​​സാ​​ദി​​ന്‍റെ മ​​ര​​ണ​​ശേ​​ഷം സം​​ഗീ​​ത​​പ​​രി​​പാ​​ടി​​ക​​ളി​​ലും റെ​​ക്കോ​​ർ​​ഡിം​​ഗു​​ക​​ളി​​ലും എ​​സ്. ജാ​​ന​​കി​​യു​​ടെ നി​​ഴ​​ലാ​​യി കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​​ത് മു​​ര​​ളി കൃ​​ഷ്ണ​​യാ​​യി​​രു​​ന്നു. ആ​​ന്ധ്ര​​യി​​ലെ ഗു​​ണ്ടൂ​​ർ സ്വ​​ദേ​​ശി​​നി​​യാ​​യ എ​​സ്. ജാ​​ന​​കി ചെ​​ന്നൈ​​യി​​ലാ​​ണു താ​​മ​​സി​​ക്കു​​ന്ന​​ത

District News

ന​ടി ലൗ​ലി ബാ​ബു​വി​ന്‍റെ അ​മ്മ അന്തരിച്ചു


പ​ത്ത​നാ​പു​രം : ച​ല​ച്ചി​ത്ര-​സീ​രി​യ​ല്‍-​നാ​ട​ക ന​ടി ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബാം​ഗം ലൗ​ലി ബാ​ബു​വി െ ന്‍റ മാ​താ​വ് കു​ഞ്ഞ​മ്മ പോ​ത്ത​ന്‍ (93) അ​ന്ത​രി​ച്ചു.​ ചേ​ര്‍​ത്ത​ല എ​സ്എ​ല്‍പു​രം കു​റു​പ്പ് പ​റ​മ്പി​ല്‍ ലൗ​ലി ബാ​ബു 2024 ജൂ​ലൈ 16 നാ​ണ് ഗാ​ന്ധി​ഭ​വ​നി​ല്‍ അ​ഭ​യം തേ​ടി എ​ത്തി​യ​ത്. 93 വ​യ​സിന്‍റെ അ​വ​ശ​ത​ക​ളും അ​സു​ഖ​ങ്ങ​ളും നേ​രി​ട്ടി​രു​ന്ന അ​മ്മ​യെ പ​രി​ച​രി​ച്ച് മ​ക​ള്‍ ലൗ​ലി എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.15 നാ​യി​രു​ന്നു അ​ന്ത്യം.​
അ​മ്മ​യു​ടെ ആ​ഗ്ര​ഹം​പോ​ലെ നാട്ടിലുള്ള ഭൂമിയിലാണ് അ​ന്ത്യ​ക​ര്‍​മങ്ങ​ള്‍ ന​ട​ത്തു​ക.

International

സൗ​ദി അ​റേ​ബ്യ​യു​ടെ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ന്ത​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ സ​ഈ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ​ഖ​ഹ്താ​നി അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രി​ക്കെ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. മ​യ്യി​ത്ത് ന​മ​സ്കാ​രം റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് ഗ്രാ​ൻ​ഡ് മോ​സ്കി​ൽ അ​സ​ർ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ന​ട​ന്നു.

ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ് ബി​ൻ നാ​ഇ​ഫ് ന​മ​സ്കാ​ര​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും സൗ​ദി ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​ശോ​ച​നം കു​ടും​ബ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

പ്രി​സ​ൺ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്, ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങി നി​ര​വ​ധി സു​പ്ര​ധാ​ന വ​കു​പ്പു​ക​ളി​ൽ അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. വ​ർ​ഷ​ങ്ങ​ളോ​ളം മി​നാ​യി​ലെ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റു​ക​ളെ ന​യി​ച്ച അ​ദ്ദേ​ഹം മ​ക്ക റീ​ജ​ണ​ൽ പോ​ലീ​സ് ഡ​യ​റ​ക്ട​റാ​യും പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റാ​യും മി​ക​വ് തെ​ളി​യി​ച്ചു.

Kerala

വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് രാ​ഷ്ട്രീ​യ​കേ​ര​ളം ഇ​ന്ന് വി​ട ന​ൽ​കും; സം​സ്കാ​രം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ

കൊ​ച്ചി: മു​ൻ മ​ന്ത്രി​യും മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ഖ​ബ​റ​ട​ക്കം ഇ​ന്ന് ആ​ല​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ൽ ന​ട​ക്കും. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഭൗ​തീ​ക ശ​രീ​രം ആ​ലു​വ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് വ​രെ വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​കും. തു​ട​ർ​ന്ന് പ​ത്തി​ന് ഔ​ദ്യോ​ഗി​ക സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

ചൊ​വ്വാ​ഴ്ച ക​ള​മ​ശേ​രി ഞാ​ല​കം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ആ​യി​ര​ങ്ങ​ളാ​ണ് പ്രി​യ​നേ​താ​വി​നെ കാ​ണാ​ൻ ഒ​ഴു​കി​യെ​ത്തി​യ​ത്. വ്യ​വ​സാ​യ​മ​ന്ത്രി പി.​രാ​ജീ​വും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും അ​ന്ത്യാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ഇ​ബ്രാ​ഹിം​കു​ഞ്ഞി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി മു​സ്ലീം ലീ​ഗ് മൂ​ന്ന് ദി​വ​സ​ത്തെ പൊ​തു​പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ചു. കെ.​സി. വേ​ണു​ഗോ​പാ​ൽ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മു​ന​വ​റ​ലി ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ആ​ലു​വ​യി​ലെ വീ​ട്ടി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ അ​ന്ത്യം. ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നാ​ള്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Kerala

മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞ് അ​ന്ത​രി​ച്ചു

കൊ​ച്ചി: മു​ൻ മ​ന്ത്രി​യും മു​സ്‌ലീം ലീ​ഗ് നേ​താ​വു​മാ​യ വി.​കെ. ഇ​ബ്രാം​ഹിം കു​ഞ്ഞ് (74) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നാ​ളായി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

എം​എ​സ്എ​ഫി​ലൂ​ടെ​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞ് രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. 2001 ലും 2006 ​ലും മ​ട്ടാ‍​ഞ്ചേ​രി​യി​ല്‍ നി​ന്ന് മ​ത്സ​രി​ച്ചു. 2011ലും, 2016​ലും ക​ള​മ​ശേ​രി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് നിയമസഭയിൽ എത്തി. മ​ട്ടാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ന്‍റെ അ​വ​സാ​ന എം​എ​ല്‍​എ​യും ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ദ്യ എം​എ​ല്‍​എ​യു​മാ​ണ് വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്.

2005 മു​ത​ല്‍ 2006 വ​രെ വ്യ​വ​സാ​യ, സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു അദ്ദേഹം. 2011 മു​ത​ല്‍ 2016 വ​രെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​ പ്രവർത്തിച്ചു. മു​സ്‍​ലീം ലീ​ഗി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​ല് ത​വ​ണ അ​ദ്ദേ​ഹം എം​എ​ല്‍​എ​യാ​യി. നി​ല​വി​ല്‍ ലീഗ് നാ​ഷ​ണ​ല്‍ എക്‌സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.

National

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സു​രേ​ഷ് ക​ൽ​മാ​ഡി അ​ന്ത​രി​ച്ചു

മും​ബൈ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി സു​രേ​ഷ് ക​ൽ​മാ​ഡി അ​ന്ത​രി​ച്ചു. 81 വ​യ​സാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ പൂ​ന​യി​ലെ ദീ​ന​നാ​ഥ് മ​ങ്കേ​ഷ്‌​ക​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക​ദേ​ഹം ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ പൂ​ന​യി​ലെ എ​ര​ണ്ട്വാ​ന​യി​ലു​ള്ള ക​ൽ​മാ​ഡി ഹൗ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​വൈ​കു​ണ്ഠ് ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി​യാ​യും ദീ​ർ​ഘ​കാ​ലം ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യും ക​ൽ​മാ​ഡി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പൂ​ന​യി​ൽ നി​ന്ന് ഒ​ന്നി​ല​ധി​കം ത​വ​ണ അ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ന്നാ​ൽ 2010ലെ ​കോ​മ​ൺ‌​വെ​ൽ​ത്ത് ഗെ​യിം​സ് അ​ഴി​മ​തി കേ​സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി. ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​നാ​വു​ക​യും 2011 ഏ​പ്രി​ലി​ൽ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തു. ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സി​ൽ​നി​ന്നും സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Kerala

ന​ട​ൻ ക​ണ്ണ​ൻ പ​ട്ടാ​മ്പി അ​ന്ത​രി​ച്ചു

പാ​ല​ക്കാ​ട്: ന​ട​നും പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​മാ​യ ക​ണ്ണ​ൻ പ​ട്ടാ​മ്പി (62) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 11.41ന് ​പാ​ല​ക്കാ​ട് ഞാ​ങ്ങാ​ട്ടി​രി​യി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു മ​ര​ണം. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മേ​ജ​ർ ര​വി​യു​ടെ സ​ഹോ​ദ​ര​നാ​ണ് ഇ​ദ്ദേ​ഹം. പി​താ​വ്: കു​ട്ടി​ശ​ങ്ക​ര​ൻ, മാ​താ​വ്: സ​ത്യ​ഭാ​മ. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ഞാ​ങ്ങാ​ട്ടി​രി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

പു​ലി​മു​രു​ക​ൻ, പു​ന​ര​ധി​വാ​സം, അ​ന​ന്ത​ഭ​ദ്രം, ഒ​ടി​യ​ൻ, കീ​ർ​ത്തി​ച​ക്ര, വെ​ട്ടം, ക്രേ​സി ഗോ​പാ​ല​ൻ, കാ​ണ്ഡ​ഹാ​ർ, ത​ന്ത്ര, 12 th മാ​ൻ തു​ട​ങ്ങി ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന റേ​ച്ച​ൽ ആ​ണ് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം.

മേ​ജ​ർ ര​വി, ഷാ​ജി കൈ​ലാ​സ്, വി.​കെ. പ്ര​കാ​ശ്, സ​ന്തോ​ഷ് ശി​വ​ൻ, കെ.​ജെ. ബോ​സ് , അ​നി​ൽ മേ​ട​യി​ൽ തു​ട​ങ്ങി​യ സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളി​ൽ നി​ർ​മാ​ണ നി​ർ​വ​ഹ​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ണ്ണ​ൻ പ​ട്ടാ​മ്പി​യു​ടെ വി​യോ​ഗ​ത്തി​ൽ ഫെ​ഫ്ക ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

International

കെന്നഡിയുടെ കൊച്ചുമകൾ അന്തരിച്ചു

ന്യൂ​​​യോ​​​ർ​​​ക്ക്: ​​​മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ൺ എ​​​ഫ്. കെ​​​ന്ന​​​ഡി​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​ളും പ​​​രി​​​സ്ഥി​​​തി​​​കാ​​​ര്യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​മാ​​​യ താ​​​ത്യാ​​​ന ഷ്ളോ​​​സ്ബെ​​​ർ​​​ഗ് (35) അ​​​ന്ത​​​രി​​​ച്ചു.

ര​​​ക്താ​​​ർ​​​ബു​​​ദം ക​​​ടു​​​ത്തു​​​വെ​​​ന്ന് താ​​​ത്യാ​​​ന ന​​​വം​​​ബ​​​റി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. കെ​​​ന്ന​​​ഡി​​​യു​​​ടെ മ​​​ക​​​ളും ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥു​​​മാ​​​യി​​​രു​​​ന്ന ക​​​രോ​​​ളൈ​​​ന്‍റെ​​​യും ഡി​​​സൈ​​​ന​​​ർ എ​​​ഡ്വി​​​ൻ ഷ്ളോ​​​സ്ബെ​​​ർ​​​ഗി​​​ന്‍റെ​​​യും മ​​​ക​​​ളാ​​​ണ് താ​​​ത്യാ​​​ന.

Movies

ത​ണ​ൽ മാ​ഞ്ഞു; ഭാ​ഗ്യ ന​ട​ന്‍റെ പ്രി​യ​പ്പെ​ട്ട അ​മ്മ ഇ​നി​യി​ല്ല

തി​ര​ക്കേ​റി​യ സി​നി​മ ജീ​വി​ത​ത്തി​നി​ട​യി​ലും മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ലോ​കം അ​മ്മ​യ്ക്കാ​യി മാ​റ്റി​വ​ച്ചി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും കൂ​ടെ നി​ന്ന വ്യ​ക്തി​യാ​ണ് അ​മ്മ ശാ​ന്ത​കു​മാ​രി.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ​കാ​ല വി​ല്ല​ൻ വേ​ഷ​ങ്ങ​ൾ ക​ണ്ട് അ​മ്മ വി​ഷ​മി​ക്കാ​റു​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ലാ​ണെ​ങ്കി​ൽ പോ​ലും മ​ക​ന് മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന രം​ഗ​ങ്ങ​ൾ കാ​ണു​ന്ന​ത് വ​ലി​യ പ്ര​യാ​സ​മാ​യി​രു​ന്നു എ​ന്ന് മോ​ഹ​ൻ​ലാ​ൽ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ത്മ​രാ​ജ​ന്‍റെ തൂ​വാ​ന​ത്തു​മ്പി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ ശാ​ന്ത​കു​മാ​രി​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മാ​വ​ൻ രാ​ധാ​കൃ​ഷ്ണ​നും എ​ത്തി​യി​രു​ന്നു. തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജി​ലാ​യി​രു​ന്നു ഷൂ​ട്ട്.

അ​മ്മ വ​ന്ന​തി​ന്‍റെ പ്ര​സ​ന്ന​ത മു​ഴു​വ​നും മോ​ഹ​ന​ൻ​ലാ​ലി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​ത്മ​രാ​ജ​ന്‍റെ മ​ക​ൻ അ​ന​ന്ത​പ​ത്മാ​ഭ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു.

ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ല​ഭി​ച്ച​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ ആ​ദ്യം ചെ​യ്ത​ത് അ​മ്മ​യു​ടെ അ​ടു​ത്തെ​ത്തി അ​നു​ഗ്ര​ഹം വാ​ങ്ങു​ക​യാ​യി​രു​ന്നു. സ​ന്തോ​ഷ​ത്തി​ലും ദുഃ​ഖ​ത്തി​ലും എ​പ്പോ​ഴും കൂ‌​ടെ​യു​ണ്ടാ​യി​രു​ന്ന ആ ​ത​ണ​ൽ മാ​ഞ്ഞു.

ശാ​ന്ത​കു​മാ​രി​യു​ടെ 89ാം പി​റ​ന്നാ​ൾ ദി​വ​സം എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ൽ വ​ച്ച് വ​ലി​യ ആ​ഘോ​ഷം ന​ട​ത്തി​യി​രു​ന്നു. അ​മ്മ​യ്‌​ക്കൊ​പ്പം പു​ര​സ്ക്കാ​രം പ​ങ്കു​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​മെ​ന്നാ​യി​രു​ന്നു ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ല​ഭി​ച്ച​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​ത്.

വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന്‍ എ​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് പേ​ര് ന​ൽ​കി​യ​ത് അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും പേ​ര് ചേ​ർ​ത്താ​ണ്.

Movies

പ്ര​ശ​സ്ത ഫ്ര​ഞ്ച് താ​രം ബ്രി​ജി​ത്ത് ബാ​ർ​ഡോ അ​ന്ത​രി​ച്ചു

ഫ്ര​ഞ്ച് സിനിമ താരം ബ്രി​ജി​ത്ത് ബാ​ർ​ഡോ (91) അ​ന്ത​രി​ച്ചു. ബി​ബി എ​ന്ന​റി​യി​പ്പെ​ട്ടി​രു​ന്ന ബ്രി​ജി​ത്ത്, ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​ത്തി​ൽ ലോ​ക​ത്തെ ഇ​ള​ക്കി​മ​റി​ച്ച സി​നി​മാ താ​ര​മാ​ണ്.

പാ​രീ​സി​ൽ ജ​നി​ച്ച് 15-ാം വ​യ​സി​ൽ മോ​ഡ​ലിം​ഗി​ലും പി​ന്നീ​ട് സി​നി​മ​യി​ലും എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. 1956ലെ ‘​ആ​ൻ​ഡ് ഗോ​ഡ് ക്രി​യേ​റ്റ​ഡ് വു​മ​ൺ’ ചി​ത്ര​ത്തി​ലൂ​ടെ അ​ന്താ​രാ​ഷ്‌‌​ട്ര പ്ര​ശ​സ്ത​യാ​യി.

ഗൗ​ര​വ​മേ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന ആ​ദ്യ​കാ​ല ന​ടി​മാ​രി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി, കൂ​സ​ലി​ല്ലാ​ത്ത അ​ഭി​ന​യ​രീ​തി​യാ​യി​രു​ന്നു ബ്രി​ജി​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. അ​ന്പ​തു​ക​ളി​ലും അ​റു​പ​തു​ക​ളി​ലും ഫ്രാ​ൻ​സി​ന്‍റെ മു​ഖ​മു​ദ്ര​യാ​യി ബ്രി​ജി​ത്ത് മാ​റി.

അ​തി​പ്ര​ശ​സ്തി​യു​ടെ ത​ട​വു​കാ​രി​യെ​ന്ന് ഇ​ട​യ്ക്കി​ടെ സ്വ​യം വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന ബ്രി​ജി​ത്ത് 39-ാം വ​യ​സി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി സി​നി​മാ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു. തു​ട​ർ​ന്നു​ള്ള കാ​ലം മൃ​ഗ​സം​ര​ക്ഷ​ണ പ്ര​ചാ​ര​ണ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.

International

ബിജിത്ത് ബാർഡോ അന്തരിച്ചു

പാ​​​രീ​​​സ്: ​​​പ​​​ഴ​​​യ​​​കാ​​​ല ഫ്ര​​​ഞ്ച് ന​​​ടി ബ്രി​​​ജി​​​റ്റ് ബാ​​​ർ​​​ഡോ (91) അ​​​ന്ത​​​രി​​​ച്ചു. ബിബി എ​​​ന്ന​​​റി​​​യി​​​പ്പെ​​​ട്ടി​​​രു​​​ന്ന ബി​​​ജി​​​റ്റ് ക​​​ഴി​​​ഞ്ഞ നൂ​​​റ്റാ​​​ണ്ടി​​​ന്‍റെ മ​​​ധ്യ​​​ത്തി​​​ൽ ലോ​​​ക​​​ത്തെ ഇ​​​ള​​​ക്കി​​​മ​​​റി​​​ച്ച സി​​​നി​​​മാ താ​​​ര​​​മാ​​​ണ്. പാ​​​രീ​​​സി​​​ൽ ജ​​​നി​​​ച്ച് 15-ാം വ​​​യ​​​സി​​​ൽ മോ​​​ഡ​​​ലിം​​​ഗി​​​ലും പി​​​ന്നീ​​​ട് സി​​​നി​​​മ​​​യി​​​ലും എ​​​ത്തി​​​ച്ചേ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. 1956ലെ ‘​​​ആ​​​ൻ​​​ഡ് ഗോ​​​ഡ് ക്രി​​​യേ​​​റ്റ​​​ഡ് വു​​​മ​​​ൺ’ ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ അ​​​ന്താ​​​രാ​​​ഷ്‌‌​​ട്ര പ്ര​​​ശ​​​സ്ത​​​യാ​​​യി.

ഗൗ​​​​​​ര​​​വമേ​​​റി​​​യ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്ന ആ​​​ദ്യ​​​കാ​​​ല ന​​​ടി​​​മാ​​​രി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി, കൂ​​​സ​​​ലി​​​ല്ലാ​​​ത്ത അ​​​ഭി​​​ന​​​യ​​​രീ​​​തി​​​യാ​​​യി​​​രു​​​ന്നു ബ്രി​​​ജി​​​ത്തി​​​ന്‍റെ സ​​വി​​ശേ​​ഷ​​​ത. അ​​​ന്പ​​​തു​​​ക​​​ളി​​​ലും അ​​​റു​​​പ​​​തു​​​ക​​​ളി​​​ലും ഫ്രാ​​​ൻ​​​സി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര​​​യാ​​​യി ബ്രി​​​ജി​​​ത്ത് മാ​​​റി.


അ​​​തി​​​പ്ര​​​ശ​​​സ്തി​​​യു​​​ടെ ത​​​ട​​​വു​​​കാ​​​രി​​​യെ​​​ന്ന് ഇ​​​ട​​​യ്ക്കി​​​ടെ സ്വ​​​യം വി​​​ശേ​​​ഷി​​​പ്പി​​​ച്ചി​​​രു​​​ന്ന ബ്രി​​​ജി​​​ത്ത് 39-ാം വ​​​യ​​​സി​​​ൽ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി സി​​​നി​​​മാജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്നു​​​ള്ള കാ​​​ലം മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ ശ്ര​​​ദ്ധ​​​ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു. തീ​​​വ്ര​​​വ​​​ത​​​ലു​​​പ​​​ക്ഷ നി​​​ല​​​പാ​​​ടു​​​ക​​​ൾക്കു കുപ്രസിദ്ധയുമായി.

Movies

ക​ലാ​സം​വി​ധാ​യ​ക​ൻ കെ. ​ശേ​ഖ​ർ അ​ന്ത​രി​ച്ചു

ആ​ദ്യ ത്രി ​ഡി ചി​ത്ര​മാ​യ മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​നി​ലെ ക​ലാ​സം​വി​ധാ​യ​ക​ൻ കെ. ​ശേ​ഖ​ർ (72) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

1982-ൽ ​ജി​ജോ പു​ന്നൂ​സ് സം​വി​ധാ​നം ചെ​യ്ത പ​ട​യോ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ജി​ജോ പു​ന്നൂ​സ് ത​ന്നെ ഒ​രു​ക്കി​യ മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​ൻ വ​ഴി​ത്തി​ര​വാ​യി.

നോ​ക്കാ​ത്ത ദൂ​ര​ത്ത് ക​ണ്ണും ന​ട്ട്, ചാ​ണ​ക്യ​ന്‍, ഒ​ന്നു​മു​ത​ല്‍ പൂ​ജ്യം​വ​രെ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍ ന​ട​ന്നു.

Kerala

മു​തി​ർ​ന്ന സി​പി​എം നേ​താ​വ് കെ.​എം. സു​ധാ​ക​ര​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് കെ.​എം. സു​ധാ​ക​ര​ൻ(91) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ന്ത്യം.

ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വും ദീ​ർ​ഘ​കാ​ലം സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വു​മാ​യി​രു​ന്നു. സം​സ്കാ​രം വൈ​കി​ട്ട് വൈ​പ്പി​ൻ നാ​യ​ര​മ്പ​ല​ത്തു​ള്ള വ​സ​തി​യി​ൽ ന​ട​ക്കും.

1935ൽ ​ജ​നി​ച്ച കെ.​എം. സു​ധാ​ക​ര​ന് ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം ഒ​ന്നാം ഫോ​റ​ത്തി​നു​ശേ​ഷം പ​ഠ​നം തു​ട​രാ​നാ​യി​ല്ല. പി​ന്നീ​ട് ചെ​ത്തു​ത്തൊ​ഴി​ലാ​ളി​യാ​യി മാ​റി. 1953ല്‍ ​സി​പി​ഐ കാ​ന്‍​ഡി​ഡേ​റ്റ് അം​ഗ​മാ​യ സു​ധാ​ക​ര​ൻ നാ​യ​ര​മ്പ​ല​ത്തെ ആ​ദ്യ പാ​ര്‍​ട്ടി സെ​ല്‍ സെ​ക്ര​ട്ട​റി​യാ​യി.

1964ൽ ​പാ​ര്‍​ട്ടി പി​ള​ര്‍​ന്ന​പ്പോ​ൾ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി. വൈ​പ്പി​ൻ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യും 35 വ​ർ​ഷം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലും കെ.​എം. സു​ധാ​ക​ര​ൻ പ്ര​വ​ർ​ത്തി​ച്ചു. കെ​എ​സ്കെ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ട്ര​ഷ​റ​ർ, സി​ഐ​ടി​യു സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ല്‍ 16 മാ​സം ക​രു​ത​ല്‍ ത​ട​വി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

National

ത്രി​പു​ര നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ബി​ശ്വ​ബ​ന്ധു സെ​ൻ അ​ന്ത​രി​ച്ചു

അ​ഗ​ർ​ത്ത​ല: ത്രി​പു​ര നി​യ​മ​സ​ഭ സ്പീ​ക്ക​ർ ബി​ശ്വ​ബ​ന്ധു സെ​ൻ അ​ന്ത​രി​ച്ചു. 72 വ​യ​സാ​യി​രു​ന്നു. പ​ക്ഷാ​ഘാ​ത​ത്തി​നെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക ദേ​ഹം ശ​നി​യാ​ഴ്ച ത്രി​പു​ര​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വാ​യ ബി​ശ്വ​ബ​ന്ധു സെ​ൻ ധ​ർ​മ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ്.

സ്പീ​ക്ക​റു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സ​ത്തെ ദു8​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്തി​നും പാ​ർ​ട്ടി​ക്കും ക​ന​ത്ത ന​ഷ്ട​മാ​ണ് സ്പീ​ക്ക​റു​ടെ മ​ര​ണ​ത്തോ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​ണി​ക്ക് സാ​ഹ പറഞ്ഞു.

Kerala

പു​ന്ന​പ്ര ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്ര​ശാ​ന്ത് അ​ന്ത​രി​ച്ചു

ആ​ല​പ്പു​ഴ: പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും പു​ന്ന​പ്ര ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​പ്ര​ശാ​ന്ത് ഐ​എം​എ​സ് (70) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം 23ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ഐ​എം​എ​സ് ധ്യാ​ന​ഭ​വ​നി​ൽ ന​ട​ക്കും.

ധ്യാ​ന​ഭ​വ​നൊ​പ്പം പു​ന്ന​പ്ര​യി​ല്‍ 1988, 1999 ക​ളി​ല്‍ സ്ഥാ​പി​ച്ച മ​രി​യ​ധാം, മ​രി​യ​ഭ​വ​ന്‍, മ​രി​യാ​ല​യം പ​ള്ളി​ത്തോ​ട്ടി​ലെ മ​രി​യ സ​ദ​ന്‍ എ​ന്നീ നാ​ല് അ​നാ​ഥാ​ല​യ​ങ്ങ​ളും മാ​ന​സി​ക പ​രി​മി​തി​യു​ള്ള​വ​ര്‍​ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ങ്ങി. 400 ഓ​ളം മാ​ന​സി​ക പ​രി​മി​തി​യു​ള്ള​വ​രെ ഇ​വി​ടെ സം​ര​ക്ഷി​ക്കു​ന്നു.

പ​ള്ളി​ത്തോ​ട് അ​റു​കു​ല​ശേ​രി വീ​ട്ടി​ല്‍ ഉ​മ്മ​ച്ച​ന്‍റെ​യും എ​ര്‍​ണ​മ്മ​യു​ടെ​യും മ​ക​നാ​യി 1955 ഏ​പ്രി​ല്‍ 11 ജ​നി​ച്ച ഫാ. ​പ്ര​ശാ​ന്ത്, 1981 ഡി​സം​ബ​ര്‍ 28ന് ​ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​മൈ​ക്കി​ള്‍ ആ​റാ​ട്ടു​കു​ള​ത്തി​ല്‍ നി​ന്നാ​ണ് തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ച​ത്. 1967-ല്‍ ​യു​പി സ്‌​കൂ​ള്‍ പ​ഠ​ന​ത്തി​നു ശേ​ഷം ഇ​ന്ത്യ​ന്‍ മി​ഷ​ണ​റി സൊ​സൈ​റ്റി​യി​ലെ വൈ​ദീ​ക വി​ദ്യാ​ര്‍​ഥി​യാ​യി.

1966-ല്‍ ​ആ​ല​പ്പു​ഴ​യി​ലെ പ​റ​വൂ​രി​ല്‍ ഭാ​ര​ത​റാ​ണി പ്രേ​ഷി​ത്ഭ​വ​ന്‍ എ​ന്ന പേ​രി​ലാ​ണ് ഇ​ന്ന​ത്തെ ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍ തു​ട​ങ്ങു​ന്ന​ത്. ഇ​വി​ട​ത്തെ അ​പ്പോ​സ്‌​തോ​ലി​ക് സ്‌​കൂ​ളി​ലെ ര​ണ്ടാം ബാ​ച്ചു​കാ​ര​നാ​യി വൈ​ദി​ക പ​ഠ​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ലു​ള്ള ക്രൈ​സ്റ്റ് ന​ഗ​റി​ലെ മൈ​ന​ര്‍ സെ​മി​നാ​രി​യി​ലാ​യി​രു​ന്നു വൈ​ദി​ക പ​ഠ​ന​ത്തി​ന്‍റെ തു​ട​ക്കം. ഇ​വി​ടെ പോ​സ്റ്റു​ല​ന്‍​സി പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം നൊ​വി​ഷ്യേ​റ്റും, അ​ല​ഹ​ബാ​ദി​ല്‍ ഫി​ലോ​സ​ഫി പ​ഠ​ന​വും പൂ​ര്‍​ത്തി​യാ​ക്കി. 1974 ല്‍ ​അ​ല​ഹ​ബാ​ദ് റീ​ജ​ണ​ല്‍ സെ​മി​നാ​രി​യി​ലാ​യി​രു​ന്നു വ്ര​ത​വാ​ഗ്ദാ​നം.

1975 മു​ത​ല്‍ 76 വ​രെ വാ​രാ​ണ​സി​യി​ലെ ക്രൈ​സ്റ്റ് ന​ഗ​റി​ല്‍ ഫി​ലോ​സ​ഫി​യും 1977 മു​ത​ല്‍ ഹ​രി​യാ​ന​യി​ലെ ക​ര്‍​ണ്ണാ​ക്കി​ലും മ​ണി​പ്പൂ​രി​ലെ താ​ന്‍​ലോ​ണി​ലും റി​ജ​ന്‍​സി​യും പൂ​ര്‍​ത്തി​യാ​ക്കി. 1978 മു​ത​ല്‍ ബി​ഹാ​ര്‍ റാ​ഞ്ചി​യി​ലെ സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്‌​സ് കോ​ള​ജി​ല്‍ ദൈ​വ​ശാ​സ്ത്രം പ​ഠി​ച്ചു. 1982 ല്‍ ​മ​ണി​പ്പൂ​രി​ലെ പ​ള്ളി​യി​ലാ​യി​രു​ന്നു ആ​ദ്യ നി​യ​മ​നം.

1982 മു​ത​ല്‍ 89 വ​രെ ആ​ദി​വാ​സി​ക​ളു​ടെ ഇ​ട​യി​ലെ പ്രേ​ഷി​ത പ്ര​വ​ര്‍​ത്ത​ന​ത്തി​നു ശേ​ഷ​മാ​ണ് ആ​ല​പ്പു​ഴ ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍റെ സു​പ്പീ​രി​യ​റാ​യി സ്ഥാ​ന​മേ​ല്‍​ക്കു​ന്ന​ത്. പി​ന്നീ​ട് ഡ​യ​റ​ക്ട​റു​മാ​യി. പ്ലാ​സി​ഡ് എ​ന്ന പേ​രാ​ണ് വ്ര​ത​വാ​ഗ്ദാ​ന സ​മ​യ​ത്ത് ഫാ. ​പ്ര​ശാ​ന്ത് സ്വീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ മ​ല​യാ​ള അ​ര്‍​ഥ​മാ​യ "പ്ര​ശാ​ന്തം' എ​ന്ന​തി​ല്‍ നി​ന്നാ​ണ് ഫാ. ​പ്ര​ശാ​ന്ത് എ​ന്ന മ​ല​യാ​ളം പേ​ര് സ്വീ​ക​രി​ച്ച​ത്.

Kerala

ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​ത് മ​ല​യാ​ള സി​നി​മ​യി​ലെ വി​സ്മ​യ​ക​ര​മാ​യ പ്ര​തി​ഭ​യെ: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: ശ്രീ​നി​വാ​സ​നെ അ​നു​ശോ​ചി​ച്ച് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. മ​ല​യാ​ള സി​നി​മ​യി​ലെ വി​സ്മ​യ​ക​ര​മാ​യ ഒ​രു പ്ര​തി​ഭ​യെ​യാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

"ന​ട​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ അ​ര​നൂ​റ്റാ​ണ്ടോ​ളം മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച അ​ദ്ദേ​ഹം, ഒ​രു ബ​ഹു​മു​ഖ പ്ര​തി​ഭ എ​ന്ന വാ​ക്കി​ന് അ​ർ​ഥി​പൂ​ർ​ണ​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ ഇ​ത്ര​ത്തോ​ളം ത​ന്മ​യ​ത്വ​ത്തോ​ടെ​യും ല​ളി​ത​മാ​യും വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ച്ച മ​റ്റൊ​രു ക​ലാ​കാ​ര​ൻ ന​മു​ക്കി​ട​യി​ലി​ല്ല.'-​സ​ജി ചെ​റി​യാ​ൻ കു​റി​ച്ചു.

"മ​ല​യാ​ള സി​നി​മ​യു​ടെ ഗ​തി മാ​റ്റി​യ ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ തൂ​ലി​ക​യി​ൽ നി​ന്നും പി​റ​ന്നു. 'നാ​ടോ​ടി​ക്കാ​റ്റ്', 'വ​ര​വേ​ൽ​പ്പ്', 'മി​ഥു​നം', 'പ​ട്ട​ണ​പ്ര​വേ​ശം' തു​ട​ങ്ങി​യ സി​നി​മ​ക​ൾ ഇ​ന്നും പ്രേ​ക്ഷ​ക​മ​ന​സ്സു​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് അ​വ കൈ​കാ​ര്യം ചെ​യ്ത മ​നു​ഷ്യാ​വ​സ്ഥ​ക​ളു​ടെ തീ​ക്ഷ്ണ​ത കൊ​ണ്ടാ​ണ്. സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ 'വ​ട​ക്കു​നോ​ക്കി​യ​ന്ത്രം', 'ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ ക​ലാ​പ​ര​മാ​യ ഔ​ന്നി​ത്യം ഉ​യ​ർ​ത്താ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.'-​മ​ന്ത്രി കു​റി​ച്ചു.

"ഓ​രോ മ​ല​യാ​ളി​യു​ടെ​യും സ്വീ​ക​ര​ണ​മു​റി​യി​ലെ ഒ​രം​ഗ​ത്തെ​പ്പോ​ലെ അ​ത്ര​മേ​ൽ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളും.
ഹാ​സ്യ​ത്തെ വെ​റും ചി​രി​ക്ക​പ്പു​റം ചി​ന്ത​യ്ക്കു​ള്ള വ​ഴി​മ​രു​ന്നാ​യി ഉ​പ​യോ​ഗി​ച്ച അ​ദ്ദേ​ഹം, മ​ല​യാ​ളി​യു​ടെ സാ​മൂ​ഹി​ക ബോ​ധ​ത്തെ സ്വാ​ധീ​നി​ച്ച ക​ലാ​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ.'-​സ​ജി ചെ​റി​യാ​ൻ അ​നു​സ്മ​രി​ച്ചു.

"ജീ​വി​ത​ത്തെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും അ​ത് ഒ​ട്ടും ചോ​രാ​തെ ക​ല​യാ​ക്കി മാ​റ്റു​ക​യും ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ്. പ്രി​യ ക​ലാ​കാ​ര​ന്റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സി​നി​മാ പ്രേ​മി​ക​ളു​ടെ​യും വേ​ദ​ന​യി​ൽ ആ​ദ​ര​വോ​ടെ ഞാ​നും പ​ങ്കു​ചേ​രു​ന്നു.'-​സ​ജി ചെ​റി​യാ​ൻ കു​റി​ച്ചു.

Kerala

സ​സ്യ​ശാ​സ്ത്ര​ജ്ഞ​ൻ പ​ൽ​പ്പു പു​ഷ്പാം​ഗ​ദ​ൻ അ​ന്ത​രി​ച്ചു

തി​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്മ​​​ശ്രീ പു​​​ര​​​സ്‌​​​കാ​​​ര ജേ​​​താ​​​വും പ്ര​​​സി​​​ദ്ധ സ​​​സ്യ​​​ശാ​​​സ്ത്ര​​​ജ്ഞ​​​നു​​​മാ​​​യ പ​​​ൽ​​​പ്പു പു​​​ഷ്പാം​​​ഗ​​​ദ​​​ൻ എ​​​ന്ന ഡോ. ​​​പി. പു​​​ഷ്പാം​​​ഗ​​​ദ​​​ൻ (81) അ​​​ന്ത​​​രി​​​ച്ചു. വം​​​ശീ​​​യ സ​​​സ്യ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ (എ​​​ത്നോ​​​ബോ​​​ട്ട​​​ണി) വി​​​ല​​​പ്പെ​​​ട്ട സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ പു​​​ഷ്പാം​​​ഗ​​​ദ​​​ൻ രാ​​​ജ്യ​​​ത്തെ പ്ര​​​ശ​​​സ്ത ശാ​​​സ്ത്ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​മു​​​ഖ പ​​​ദ​​​വി​​​ക​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.


ലോ​​​ക​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ഇ​​​ക്വി​​​റ്റ​​​ബി​​​ൾ ബെ​​​നി​​​ഫി​​​റ്റ് ഷെ​​​യ​​​റി​​​ംഗ് മോ​​​ഡ​​​ൽ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​തി​​ന് ഐ​​​ക്യ​​​രാ​​​ഷ്‌ട്ര​​​സ​​​ഭ​​​യു​​​ടെ ഇ​​​ക്വേ​​​റ്റ​​​ർ ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ് അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ല​​​ക്നൗ​​​വി​​​ലെ നാ​​​ഷ​​​ണ​​​ൽ ബൊ​​​ട്ടാ​​​ണി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് (NBRI) ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു. രാ​​​ജീ​​​വ് ഗാ​​​ന്ധി സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി ഡ​​​യ​​​റ​​​ക്റ്റ​​​റു​​​ടെ പ്ര​​​ത്യേ​​​ക ചു​​​മ​​​ത​​​ല​​​യും വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.


വി​​​വി​​​ധ ദേ​​​ശീ​​​യ-​​​അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ജേർ​​​ണ​​​ലു​​​ക​​​ളി​​​ലാ​​​യി 317 ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ദ്ദേ​​​ഹം വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത, പേ​​​റ്റ​​ന്‍റ് ല​​​ഭി​​​ച്ച 15 ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​തി​​​നോ​​​ട​​​കം വാ​​​ണി​​​ജ്യ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


ശാ​​​സ്ത്ര​​​ത്തി​​​നും സ​​​മൂ​​​ഹ​​​ത്തി​​​നും ന​​​ൽ​​​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് രാ​​​ജ്യം അ​​​ദ്ദേ​​​ഹ​​​ത്തെ പ​​​ത്മ​​​ശ്രീ ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചി​​​രു​​​ന്നു.

National

സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി ശി​ല്പി രാം ​സു​താ​ര്‍ അ​ന്ത​രി​ച്ചു

ന്യൂ​​​​​ഡ​​​​​ല്‍​ഹി: ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​രം കൂ​​​​​ടി​​​​​യ പ്ര​​​​​തി​​​​​മ​​​​​യാ​​​​​യ ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ലെ സ്റ്റാ​​​​​ച്യു ഓ​​​​​ഫ് യൂ​​​​​ണി​​​​​റ്റി ശി​​​​​ല്പി​​​​​യാ​​​​​യ രാം ​​​​​സു​​​​​താ​​​​​ര്‍ (100) അ​​​​​ന്ത​​​​​രി​​​​​ച്ചു. ബു​​​​​ധ​​​​​നാ​​​​​ഴ്ച അ​​​​​ര്‍ധ​​​​​രാ​​​​​ത്രി നോ​​​​​യി​​​​​ഡ​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം.

വാ​​​​​ര്‍​ധ​​​​​ക്യ​​സ​​​​​ഹ​​​​​ജ​​​​​മാ​​​​​യ അ​​​​​സു​​​​​ഖ​​​​​ങ്ങ​​​​​ള്‍ മൂ​​​​​ലം കി​​​​​ട​​​​​പ്പി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. രാം ​​​​​സു​​​​​താ​​​​​റി​​​​​ന്‍റെ മ​​​​​ക​​​​​ന്‍ അ​​​​​നി​​​​​ല്‍ സു​​​​​താ​​​​​ര്‍ സോ​​​​​ഷ്യ​​​​​ല്‍ മീ​​​​​ഡി​​​​​യ​​​​​യി​​​​​ലൂ​​​​​ടെ മ​​​​​ര​​​​​ണ​​​​​വാ​​​​​ര്‍​ത്ത സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.

1925 ഫെ​​​​​ബ്രു​​​​​വ​​​​​രി 19ന് ​​​​​മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​യി​​​​​ലെ ധൂ​​​​​ലെ ജി​​​​​ല്ല​​​​​യി​​​​​ലെ ഗൊ​​​​​ണ്ടൂ​​​​​ര്‍ ഗ്രാ​​​​​മ​​​​​ത്തി​​​​​ലാ​​​​​ണ് റാം ​​​​​സു​​​​​താ​​​​​റി​​​​​ന്‍റെ ജ​​​​​ന​​​​​നം. ചെ​​​​​റു​​​​​പ്പം മു​​​​​ത​​​​​ലേ ശി​​​​​ല്പ​​​​​ക​​​​​ല​​​​​യോ​​​​​ട് ഏ​​​​​റെ താ​​​​​ത്പ​​​​​ര്യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. മും​​​​​ബൈ​​​​​യി​​​​​ലെ ജെ​​​​​ജെ സ്‌​​​​​കൂ​​​​​ള്‍ ഓ​​​​​ഫ് ആ​​​​​ര്‍​ട്സ് ആ​​​​​ന്‍​ഡ് ആ​​​​​ര്‍​ക്കി​​​​​ടെ​​​​​ക്ച​​റി​​​​​ല്‍ സ്വ​​​​​ര്‍​ണ മെ​​​​​ഡ​​​​​ലോ​​​​​ടെ ബി​​​​​രു​​​​​ദം നേ​​​​​ടി. ഏ​​​​​ഴ് പ​​​​​തി​​​​​റ്റാ​​​​​ണ്ടു നീ​​​​​ണ്ട ക​​​​​ലാ​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ല്‍ ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യ സൃ​​​​​ഷ്ടി​​​​​ക​​​​​ള്‍ ലോ​​​​​ക​​​​​ത്തി​​​​​ന് മു​​​​​ന്നി​​​​​ല്‍ കാ​​​​​ഴ്ച​​​​​വ​​​​​ച്ചു.

മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി ധ്യാ​​​​​ന​​​​​നി​​​​​ര​​​​​ത​​​​​നാ​​​​​യി ഇ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തും പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റ് വ​​​​​ള​​​​​പ്പി​​​​​ലെ ഛത്ര​​​​​പ​​​​​തി ശി​​​​​വ​​​​​ജി കു​​​​​തി​​​​​ര​​​​​പ്പു​​​​​റ​​​​​ത്ത് സ​​​​​വാ​​​​​രി ചെ​​​​​യ്യു​​​​​ന്ന​​​​​തു​​​​​മാ​​​​​യ പ്ര​​​​​തി​​​​​മ​​​​​ക​​​​​ള്‍ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച സൃ​​​​​ഷ്ടി​​​​​ക​​​​​ളാ​​​​​ണ്. 1999ല്‍ ​​​​​പ​​​​​ത്മ​​​​​ശ്രീ​​​​​യും 2016ല്‍ ​​​​​പ​​​​​ത്മ​​​​​ഭൂ​​​​​ഷ​​​​​ണും ന​​​​​ല്‍​കി രാ​​​​​ജ്യം സു​​​​​ത​​​​​റി​​​​​നെ ആ​​​​​ദ​​​​​രി​​​​​ച്ചു.

National

രാം വിലാസ് വേദാന്തി അന്തരിച്ചു

റേ​​വ: രാം ​​ജ​​ന്മ​​ഭൂ​​മി പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ നേ​​താ​​വും മു​​ൻ ബി​​ജെ​​പി എം​​പി​​യു​​മാ​​യ രാം ​​വി​​ലാ​​സ് വേ​​ദാ​​ന്തി (67) അ​​ന്ത​​രി​​ച്ചു.

മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ രേ​​വ​​യി​​ൽ ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ന്ത്യം. ശ്രീ​​രാം ജ​​ന്മ​​ഭൂ​​മി ട്ര​​സ്റ്റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന വേ​​ദാ​​ന്തി യു​​പി​​യി​​ലെ പ്ര​​താ​​പ്ഗ​​ഡ്, മഛ​​ലി​​ഷ​​ഹ​​ർ എ​​ന്നീ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

National

ഷാമനൂരു ശിവശങ്കരപ്പ അന്തരിച്ചു

ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ ഷാ​​​മ​​​നൂ​​​രു ശി​​​വ​​​ശ​​​ങ്ക​​​ര​​​പ്പ (95) അ​​​ന്ത​​​രി​​​ച്ചു. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​ രോ​​​ഗ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ദാ​​​വ​​​ൻ​​​ഗെ​​​രെ സൗ​​​ത്ത് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. ക​​​ർ​​​ണാ​​​ട​​​ക മ​​​ന്ത്രി എ​​​സ്.​​​എ​​​സ്. മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു മ​​​ക്ക​​​ളു​​​ണ്ട്. മ​​​രു​​​മ​​​ക​​​ൾ പ്ര​​​ഭ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ദാ​​​വ​​​ൻ​​​ഗെ​​​രെ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​ണ്.


ക​​​ർ​​​ണാ​​​ട​​​ക കോ​​​ൺ​​​ഗ്ര​​​സ് ട്ര​​​ഷ​​​റ‍റാ​​​യി നി​​​ര​​​വ​​​ധി വ​​​ർ​​​ഷം പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​യാ​​​ളാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​ര​​​പ്പ. ഓ​​​ൾ ഇ​​​ന്ത്യ വീ​​​ര​​​ശൈ​​​വ മ​​​ഹാ​​​സ​​​ഭ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. നി​​​ര​​​വ​​​ധി വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​ദ്ദേ​​​ഹം സ്ഥാ​​​പി​​​ച്ചു.

International

വാസ്തുശില്പി ഫ്രാങ്ക് ഗേരി അന്തരിച്ചു

ലോ​സ് ആ​ഞ്ച​ല​സ്: ​ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ ഏ​റ്റ​വു​മ​ധി​കം സ്വാ​ധീ​നം ചെ​ലു​ത്തി​യ വാ​സ്തു​ശി​ല്പി​ക​ളി​ൽ ഒ​രാ​ളാ​യ ഫ്രാ​ങ്ക് ഗേ​രി (96) അ​ന്ത​രി​ച്ചു.

അ​സാ​ധാ​ര​ണ രൂ​പ​ത്തി​ലു​ള്ള നി​ർ​മി​തി​ക​ളാ​ണ് ഗേ​രി​യെ ലോ​ക​പ്ര​ശ​സ്ത​നാ​ക്കി​യ​ത്. സ്പെ​യി​നി​ലെ ബി​ൽ​ബാ​വോ ന​ഗ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഗൂ​ഗെ​ൻ​ഹൈം മോ​ഡേ​ൺ ആ​ർ​ട്ട് മ്യൂ​സി​യം അദ്ദേഹത്തിന്‍റെ ഏ​റ്റ​വും പ്ര​ശ​സ്ത നി​ർ​മി​തി​കളിലൊന്നാണ്.

1929ൽ ​കാ​ന​ഡ​യി​ലെ ടൊ​റോ​ന്‍റോ​യി​ൽ ജ​നി​ച്ച ഗേ​രി വാ​സ്തു​വി​ദ്യാ​ക​ല പ​ഠി​ക്കാ​നാ​യി കൗ​മാ​ര​ത്തി​ൽ അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​തേ​ൻ ക​ലി​ഫോ​ർ​ണി​യ, ഹാ​ർ​വ​ഡ് ഗ്രാ​ജു​വേ​റ്റ് സ്കൂ​ൾ ഓ​ഫ് ഡി​സൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.

പ​ഠ​ന​ശേ​ഷം സ്വ​ന്തം സ്ഥാ​പ​നം തു​റ​ന്ന ഗേ​രി പ​ര​ന്പ​രാ​ഗ​ത നി​ർ​മാ​ണ സ​ങ്ക​ല്പ​ങ്ങ​ളും സ​ങ്കേ​ത​ങ്ങ​ളും നി​ര​സി​ച്ചു. പൊ​രു​ത്ത​മോ അ​നു​പാ​ത​മോ ഇ​ല്ലാ​ത്ത ജാ​മി​തീ​യ രൂ​പ​ങ്ങ​ളും വ​ടി​വി​ല്ലാ​ത്ത വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ഗേ​രി​യു​ടെ നി​ർ​മാ​ണ രീ​തി ‘ഡീ​ക​ൺ​സ്ട്ര​ക്‌ടിവി​സം’ എ​ന്ന​റി​യ​പ്പെ​ട്ടു.

ടൈ​റ്റാ​നി​യം ഷീ​റ്റ്, ഗ്ലാ​സ്, ചു​ണ്ണാ​ന്പു​ക​ല്ല് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാണ് ബി​ൽ​ബോ​വോ​യി​ലെ ഗൂ​ഗെ​ൻ​ഹൈം മ്യൂ​സി​യം നി​ർ​മി​ച്ച​ത്. അ​നു​പ​മ​മാ​യ ക​ലാ​സൗ​ന്ദ​ര്യം പേ​റു​ന്ന മ്യൂ​സി​യ​ത്തി​ന്‍റെ നി​ർ​മി​തി ബി​ൽ​ബാ​വോ ന​ഗ​ര​ത്തി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഒ​ഴു​ക്കി. മ​റ്റു ന​ഗ​ര​ങ്ങ​ളും ഇ​ത​നു​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ സാ​ന്പ​ത്തി​ക​മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ക​ല​യെ ഉ​പ​യോ​ഗി​ക്കു​ന്ന ‘ബി​ൽ​ബാ​വോ ഇ​ഫ​ക്‌ട്’ എ​ന്ന പ്ര​തി​ഭാ​സ​ത്തി​നും തു​ട​ക്ക​മാ​യി.

ലോ​സ് ആ​ഞ്ച​ല​സി​ലെ വാ​ൾ​ട്ട് ഡി​സ്നി ക​ൺ​സേ​ർ​ട്ട് ഹാ​ൾ, പാ​രീ​സി​ലെ ഫൗ​ണ്ടേ​ഷ​ൻ ലൂ​യി വി​റ്റ​ൻ, പ്രേ​ഗി​ലെ ഡാ​ൻ​സിം​ഗ് ഹൗ​സ്, സി​യാ​റ്റി​ലി​ലെ മ്യൂ​സി​യം ഓ​ഫ് പോ​പ് ക​ൾ​ച്ച​ർ, സാ​ന്താ മോ​ണി​ക്ക​യി​ലെ ഗേ​രി റ​സി​ഡ​ൻ​സ് എ​ന്ന സ്വ​ന്തം വ​സ​തി തു​ട​ങ്ങി​യ​വ ഗേ​രി​യു​ടെ പ്ര​ശ​സ്ത നി​ർ​മി​തി​ക​ളാ​ണ്.

District News

ജി​ല്ല​യി​ലെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ വോ​ട്ട​ർ ല​ക്ഷ്മി അ​ന്ത​രി​ച്ചു

പൂ​വ്വ​ത്തൂ​ർ: അ​ടു​ത്തൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നു കാ​ത്തു​നി​ൽ​ക്കാ​തെ തി​രു​നെ​ല്ലൂ​ർ ഗ്രാ​മ​ത്തി​ലെ മു​ത്ത​ശി യാ​ത്ര​യാ​യി.

തൃ​ശൂ​ർ ജി​ല്ല​യി​ലെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ വോ​ട്ട​റാ​യി​രു​ന്ന പോ​വി​ൽ തി​രു​വാ​മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ കു​ട്ടാ​പ്പു​വി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യാ​ണ് അ​ന്ത​രി​ച്ച​ത്. 108 വ​യ​സാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഒ​രു​മാ​സ​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ സ​മ്മ​തി​ദാ​യ​ക​ദി​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഇ​വ​രെ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചി​രു​ന്നു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് എ​ല​വ​ത്തൂ​രി​ലെ വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ൻ, സു​ഭാ​ഷ്, വി​ജ​യാ​ക​ര​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. മ​രു​മ​ക്ക​ൾ: സു​മ​തി, വി​ജ​യ, അ​നി​ല.

National

മു​ൻ കേ​ന്ദ്ര മ​ന്ത്രി ശ്രീ​പ്ര​കാ​ശ് ജ​യ്‌​സ്വാ​ൾ അ​ന്ത​രി​ച്ചു

കാ​ൺ​പു​ർ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ ശ്രീ​പ്ര​കാ​ശ് ജ​യ്‌​സ്വാ​ൾ (81) അ​ന്ത​രി​ച്ചു. ശ്രീ​പ്ര​കാ​ശി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ അ​നു​ശോ​ചി​ച്ചു.

1989ൽ ​കാ​ൺ​പു​ർ മേ​യ​റാ​യാ​ണ്‌ ജ​യ്‌​സ്വാ​ൾ പൊ​തു​രം​ഗ​ത്ത്‌ സ​ജീ​വ​മാ​യ​ത്‌. 2004-2014 കാ​ല​യ​ള​വി​ൽ മ​ൻ​മോ​ഹ​ൻ സിം​ഗ് മ​ന്ത്രി​സ​ഭ​യി​ൽ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​യും ക​ൽ​ക്ക​രി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്നു. 1999, 2004, 2009 കാ​ല​യ​ള​വി​ൽ കാ​ൺ​പു​രി​ൽ​നി​ന്ന് ലോ​ക്‌​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2014 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സ​ജീ​വ​രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി.

NRI

സാ​റാ​മ്മ വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു

കോ​ന്നി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യും ബ്രോ​ക്സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ലി​ന്‍റെ മാ​താ​വു​മാ​യ സാ​റാ​മ്മ വ​ർ​ഗീ​സ് (79) അ​ന്ത​രി​ച്ചു.

ഭ​ർ​ത്താ​വ്: മ​രൂ​ർ​പ്പാ​ലം മേ​ലേ ചി​റ്റേ​ട​ത്ത് ബ്ല​സ് കോ​ട്ടേ​ജി​ൽ പ​രേ​ത​നാ​യ ഡി. ​വ​ർ​ഗീ​സ്. മ​ക്ക​ൾ: ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യ​ൽ, എം.​ടി. സ​ജി, എം.​സി. റെ​ജി (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: സു​ര​ഭി സ​ജി, ഡോ. ​സ്മി​ത വ​ർ​ഗീ​സ്, റെ​ക്സി റെ​ജി (ഓ​സ്ട്രേ​ലി​യ).

സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ കോ​ന്നി​യി​ലെ വീ​ട്ടി​ലും സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യി​ലും ന​വം​ബ​ർ 27ന് ​ന​ട​ക്കും.

Movies

ത​മി​ഴ് ന​ട​ൻ അ​ഭി​ന​യ് കിം​ഗ​ർ അ​ന്ത​രി​ച്ചു

ത​മി​ഴ് ന​ട​ൻ അ​ഭി​ന​യ് കിം​ഗ​ർ (44) അ​ന്ത​രി​ച്ചു. തു​ള്ളു​വ​തോ ഇ​ള​മൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ താ​ര​മാ​ണ്. ക​ര​ൾ രോ​ഗ ബാ​ധി​ത​നാ​യി ഏ​റെ​ക്കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന താ​രം ഇ​ന്നു രാ​വി​ലെ ചെ​ന്നൈ​യി​ലാ​ണ് അ​ന്ത​രി​ച്ച​ത്.

‘തു​ള്ളു​വ​തോ ഇ​ള​മൈ’ കൂ​ടാ​തെ ‘സൊ​ല്ല സൊ​ല്ല ഇ​നി​ക്കും’, ‘പാ​ലൈ​വാ​ന സോ​ലൈ’, ‘ജം​ക്ഷ​ൻ’, ‘സി​ങ്കാ​ര ചെ​ന്നൈ’, ‘പൊ​ൻ മേ​ഘ​ലൈ’, ‘തു​പ്പാ​ക്കി’, ‘അ​ൻ​ജാ​ൻ’ തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ കൈ ​എ​ത്തും ദൂ​ര​ത്തി​ൽ കി​ഷോ​ർ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യ് മ​ല​യാ​ള സി​നി​മ​യി​ലും എ​ത്തി​യി​രു​ന്നു. പ്ര​ശ​സ്ത​മാ​യ നി​ര​വ​ധി പ​ര​സ്യ​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ഉ​ത്ത​രാ​യ​നം അ​ട​ക്കം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള മ​ല​യാ​ളി ന​ടി രാ​ധാ​മ​ണി​യു​ടെ മ​ക​നാ​ണ്.

അ​സു​ഖ​ത്തെ തു​ട​ർ​ന്ന് അ​വ​സാ​ന കാ​ല​ത്ത് ചികിത്സയ്ക്ക് പോലും പ​ണ​മി​ല്ലാ​തി​രു​ന്ന താ​ര​ത്തി​ന് സ​ഹാ​യ​വു​മാ​യി ധ​നു​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പേ​ർ രംഗത്തെത്തിയിരുന്നു.

Kerala

മുൻമന്ത്രി ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ അ​ഡ്വ. ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ മാ​താ​വ് പൂ​ന്തു​റ സ​രോ​ജാ മ​ന്ദി​ര​ത്തി​ൽ ലൂ​ർ​ദ്ദ​മ്മ (98) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ എ​സ്. അ​ൽ​ഫോ​ൻ​സ് ആ​ണ് ഭ​ർ​ത്താ​വ്.

മ​റ്റു മ​ക്ക​ൾ സ​രോ​ജ​ഗോ​മ​സ്, എ.​ജെ. വി​ജ​യ​ൻ, പ്ര​സ​ന്ന പീ​റ്റ​ർ, എ.​ജെ. സെ​ൽ​വി​ൻ, വി​മ​ല സ്റ്റാ​ൻ​ലി, സ​തീ​ഷ് അ​ൽ​ഫോ​ൻ​സ്, സാം ​അ​ൽ​ഫോ​ൻ​സ്. മ​രു​മ​ക്ക​ൾ റി​ച്ചാ​ർ​ഡ് ഗോ​മ​സ്, ഏ​ലി​യാ​മ്മ വി​ജ​യ​ൻ, ഗ്രേ​സി രാ​ജു, ഐ.​എ. പീ​റ്റ​ർ , ലാ​ലി സെ​ൽ​വി​ൻ, അ​ഡ്വ​ക്കേ​റ്റ് ജോ​സ് സ്റ്റാ​ൻ​ലി, ജൂ​ഡി​റ്റ് സ​തീ​ഷ്, ഷൈ​നി സാം.

​സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പൂ​ന്തു​റ സെ​ന്‍റ്. തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ.

Kerala

മു​ൻ വി​സി ഡോ.​ വി.​പി.​മ​ഹാ​ദേ​വ​ൻ​പി​ള്ള അ​ന്ത​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​വി.​​​പി. മ​​​ഹാ​​​ദേ​​​വ​​​ൻ പി​​​ള്ള (68) അ​​​ന്ത​​​രി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ഇ​​​രി​​​ക്കേ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സം​​​സ്കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് തൈ​​​ക്കാ​​​ട് ശാ​​​ന്തി ക​​​വാ​​​ട​​​ത്തി​​​ൽ.


പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​​യാ​​​യ മ​​​ഹാ​​​ദേ​​​വ​​​ൻ​​​പി​​​ള്ള ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രത്താണ് താ​​​മ​​​സി​​​ച്ചി​​രു​​ന്ന​​ത്. 2018 ഒ​​​ക്ടോ​​​ബ​​​ർ 25 മു​​​ത​​​ൽ 2022 ഒ​​​ക്ടോ​​​ബ​​​ർ 24 വ​​​രെ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി​​​രു​​​ന്നു. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഓ​​​പ്ടോ ഇ​​​ല​​​ക്‌ട്രോണി​​​ക്സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ​​​സ് ഫാ​​​ക്ക​​​ൽ​​​റ്റി ഡീ​​​നു​​​മാ​​​യി​​​രി​​​ക്കെ​​​യാ​​​ണ് മ​​​ഹാ​​​ദേ​​​വ​​​ൻ​​​പി​​​ള്ള​​​യെ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ പി. ​​​സ​​​ദാ​​​ശി​​​വം നി​​​യ​​​മി​​​ച്ച​​​ത്. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സെ​​​ന​​​റ്റ്, അ​​​ക്കാ​​​ദ​​​മി​​​ക് കൗ​​​ണ്‍​സി​​​ൽ എ​​​ന്നി​​​വ​​​യി​​​ലും അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബോ​​​ർ​​​ഡ് ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് (ഒ​​​പ്ടോ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്) ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്നു. മ​​​ഹാ​​​ദേ​​​വ​​​ൻ​​​പി​​​ള്ള​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് ഹാ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ചു.

Kerala

കോ​ൺ​ഗ്ര​സ്‌ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​ആ​ര്‍. ര​ഘു​ച​ന്ദ്ര​ബാ​ൽ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ്‌ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​ആ​ര്‍. ര​ഘു​ച​ന്ദ്ര​ബാ​ൽ (75) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.

1991 ൽ ​ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ എ​ക്സൈ​സ് മ​ന്ത്രി ആ​യി​രു​ന്നു. 1980ല്‍ ​കോ​വ​ള​ത്തു​നി​ന്നും 1991ല്‍ ​പാ​റ​ശാ​ല​യി​ല്‍​നി​ന്നും നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി.

കാ​ഞ്ഞി​രം​കു​ളം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ സി.​എം. ഓ​മ​ന. മ​ക്ക​ള്‍: ആ​ര്‍. പ്ര​പ​ഞ്ച് ഐ​എ​എ​സ്, ആ​ര്‍. വി​വേ​ക്.

Movies

സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ അ​പ​ക​ടം; ബോ​ളി​വു​ഡ് ഗാ​യ​ക​ൻ സു​ബീ​ൻ ഗാ​ർ​ഗി​ന് ദാ​രു​ണാ​ന്ത്യം

പ്ര​ശ​സ്ത ഗാ​യ​ക​നും ആ​സാം സ്വ​ദേ​ശി​യു​മാ​യ സു​ബീ​ൻ ഗാ​ർ​ഗി​ന് (52) സിം​ഗ​പ്പൂ​രി​ൽ ദാ​രു​ണാ​ന്ത്യം. സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ഗാ​യ​ക​ന് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഉ​ട​ൻ ത​ന്നെ സി​പി​ആ​ർ ന​ൽ​കി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൂ​ന്നു ദി​വ​സം നീ​ളു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണു ഗാ​ർ​ഗ് സിം​ഗ​പ്പൂ​രി​ൽ എ​ത്തി​യ​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ലം നീ​ണ്ട സം​ഗീ​ത​ജീ​വി​ത​ത്തി​ൽ നാ​ൽ​പ്പ​തി​ലേ​റെ ഭാ​ഷ​ക​ളി​ൽ സു​ബീ​ൻ ഗാ​നാ​ലാ​പ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

ഗാം​ഗ്സ്റ്റ​റി​ലെ "യാ ​അ​ലി’​എ​ന്ന ഗാ​ന​മാ​ണ് സു​ബീ​നെ പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്. ഈ ​ഗാ​ന​ത്തി​ന് 2006ൽ ​മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​നു​ള്ള ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ഫി​ലിം അ​വാ​ർ​ഡ്സ് (ജി​ഐ​എ​ഫ്എ) ല​ഭി​ച്ചു. രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ ത​ന്‍റെ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​യാ​ൻ സു​ബീ​ൻ ഒ​രി​ക്ക​ലും മ​ടി​കാ​ണി​ച്ചി​ട്ടി​ല്ല.

പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ (സി​എ​എ) ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ മു​ൻ​നി​ര​യി​ൽ ഇ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്നു. 1972 ന​വം​ബ​ർ 18ന് ​മേ​ഘാ​ല​യ​യി​ലാ​ണു സു​ബീ​ൻ ജ​നി​ച്ച​ത്. 1992ൽ ​ആ​സാ​മീ​സ് ആ​ൽ​ബം "അ​നാ​മി​ക’​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

സം​ഗീ​ത സം​വി​ധാ​യ​ൻ, ന​ട​ൻ എ​ന്നീ നി​ല​ക​ളി​ലും പ്ര​ശ​സ്ത​നാ​യി​രു​ന്നു. 38 ആ​സാ​മീ​സ് സി​നി​മ​ക​ൾ​ക്കും നാ​ലു ബം​ഗാ​ളി സി​നി​മ​ക​ൾ​ക്കും മൂ​ന്നു ഹി​ന്ദി സി​നി​മ​ക​ൾ​ക്കും സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു.

Kerala

പ​ന്ത​ളം കൊ​ട്ടാ​രം ഇ​ള​യ ത​മ്പു​രാ​ട്ടി അ​ന്ത​രി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം കൊ​ട്ടാ​രം ഇ​ള​യ ത​മ്പു​രാ​ട്ടി കൈ​പ്പു​ഴ പു​ത്ത​ന്‍ കോ​യി​ക്ക​ല്‍ രോ​ഹി​ണി നാ​ള്‍ അം​ബാ​ലി​ക ത​മ്പു​രാ​ട്ടി(94) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച്ച രാ​ത്രി 11ന് ​വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

പ​ന്ത​ളം കൊ​ട്ടാ​രം നി​ര്‍​വ്വാ​ഹ​ക സം​ഘം ട്ര​ഷ​റ​ര്‍ ദീ​പാ​വ​ര്‍​മ്മ മ​ക​ളാ​ണ്. വേ​ണു​ഗോ​പാ​ല്‍ (മാ​വേ​ലി​ക്ക​ര കൊ​ട്ടാ​രം ) മ​രു​മ​ക​നാ​ണ്. പ​രേ​ത​രാ​യ പ​ന്ത​ളം കൊ​ട്ടാ​രം വ​ലി​യ​ത​മ്പു​രാ​ന്‍ പു​ണ​ര്‍​തം നാ​ള്‍ കെ ​ര​വി വ​ര്‍​മ്മ, പ​രേ​ത​യാ​യ വ​ലി​യ ത​മ്പു​രാ​ട്ടി തി​രു​വാ​തി​ര നാ​ള്‍ ല​ക്ഷ്മി ത​മ്പു​രാ​ട്ടി, കെ. ​രാ​ജ​രാ​ജ​വ​ര്‍​മ്മ (ഓ​മ​ല്ലൂ​ര്‍ അ​മ്മാ​വ​ന്‍), കെ .​രാ​മ​വ​ര്‍​മ്മ ( ജ​ന​യു​ഗം ), എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

സം​സ്കാ​രം ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നി​ന് പ​ന്ത​ളം കൊ​ട്ടാ​രം വ​ക കൈ​പ്പു​ഴ​യി​ലു​ള്ള ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും.

Latest News

Up