x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗ​ങ്ങ​ളോ​ട് പൊ​രു​തി, ഒ​ടു​വി​ൽ 37-ാം വ​യ​സി​ൽ അ​ന്ത്യം; വേ​ദ​ന​യാ​യി ന​ടി ര​ശ്മി  


Published: February 18, 2026 02:25 PM IST | Updated: February 18, 2026 02:25 PM IST

ക​ന്ന​ട ടെ​ലി​വി​ഷ​ൻ താ​രം ര​ശ്മി ലീ​ല അ​ന്ത​രി​ച്ചു. 37 വ​യ​സാ​യി​രു​ന്നു. 37ാം വ​യ​സ്സി​ൽ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

ഭ​ർ​ത്താ​വ് സ​റ​ക്കി മ​ഞ്ജു​വാ​ണ് ന​ടി​യു​ടെ മ​ര​ണ​വാ​ർ​ത്ത അ​റി​യി​ച്ച​ത്. ഏ​റെ​ക്കാ​ല​മാ​യി ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളോ​ട് പൊ​രു​തി​യ ര​ശ്മി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ ക​ഠി​ന​ശ്ര​മ​ങ്ങ​ൾ ഒ​ടു​വി​ൽ വി​ഫ​ല​മാ​വു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി റൂ​മ​റ്റോ​യി​ഡ് ആ​ർ​ത്രൈ​റ്റി​സ് എ​ന്ന രോ​ഗം ര​ശ്മി​യെ വേ​ട്ട​യാ​ടു​ക​യാ​യി​രു​ന്നു. രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന പ​ൾ​മ​ണ​റി ഫൈ​ബ്രോ​സി​സ് എ​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി.

ശ്വാ​സ​കോ​ശ കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യം ര​ശ്മി​യു​ടെ ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് താ​രം ഓ​രോ ദി​വ​സ​വും ത​ള്ളി​നീ​ക്കി​യി​രു​ന്ന​ത്. 

ര​ശ്മി​യു​ടെ ചി​കി​ത്സാ ചെ​ല​വ് കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യ​പ്പോ​ൾ ക​ന്ന​ഡ സി​നി​മാ-​ടെ​ലി​വി​ഷ​ൻ മേ​ഖ​ല​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യി​രു​ന്നു.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ സ​മാ​ഹ​രി​ച്ചാ​ണ് ശ്വാ​സ​കോ​ശം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഏ​ക​ദേ​ശം 19 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ന്ന ഈ ​ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി താ​രം പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്ന് എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷ​മു​ണ്ടാ​യ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു.

Tags : Kannada TV Actress Rashmi Leela Passes Away

Recent News

Up