x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ണ്ണീ​ർ​മു​ക്ക​ത്ത് 10 വ​യ​സു​കാ​ര​ന് അ​മീ​ബി​ക്ക് മ​സ്തി​ഷ്ക ജ്വ​രം


Published: November 30, 2025 11:47 PM IST | Updated: November 30, 2025 11:47 PM IST

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം വാ​ര​നാ​ട് സ്വ​ദേ​ശി​യാ​യ പ​ത്തു വ​യ​സു​കാ​ര​ന് അ​മീ​ബി​ക്ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കു​ന്ന വി​വ​രം.

29നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ദേ​ശ​ത്താ​യി​രു​ന്ന കു​ട്ടി ര​ണ്ടു മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​നുശേ​ഷം പ​ള്ളി​പ്പു​റ​ത്തു​ള്ള അ​മ്മ​യു​ടെ വീ​ട്ടി​ലും വാ​ര​നാ​ട്ടു​ള്ള വീ​ട്ടി​ലു​മാ​യി മാ​റി​മാ​റി​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത​ത്. രോ​ഗ​ത്തി​ന്റെ ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത​തി​നാ​ൽ ത​ണ്ണീ​ർ​മു​ക്ക​ത്തും പ​ള്ളി​പ്പു​റ​ത്തും ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി. റി​സോ​ർ​ട്ടി​ലെ നീ​ന്ത​ൽ കു​ള​ത്തി​ൽ നി​ന്നാ​ണോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​വ​ശ​ത​യെത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ള്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം:
ജാ​ഗ്ര​തവേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

ആല​പ്പു​ഴ: ത​ണ്ണീ​ര്‍​മു​ക്കം സ്വ​ദേ​ശി​യാ​യ പ​ത്തു വ​യ​സു​കാ​ര​ന്‍ അ​മീ​ബി​ക് മെ​നി​ന്‍​ജോ എ​ന്‍​സ​ഫ​ലൈ​റ്റി​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

നീ​ര്‍​ച്ചാ​ലി​ലോ കു​ള​ത്തി​ലോ കു​ളി​ക്കു​ന്ന​തുവ​ഴി അ​മീ​ബ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന രോ​ഗാ​ണു​ക്ക​ള്‍ മൂ​ക്കി​ലൂ​ടെ പ്ര​വേ​ശി​ച്ച് ത​ല​ച്ചോ​റി​ല്‍ എ​ത്തി ത​ല​ച്ചോ​റി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​കു​ന്ന എ​ന്‍​സ​ഫ​ലി​റ്റി​സ് ഉ​ണ്ടാ​ക്കാ​നി​ട​യാ​ക്കു​ന്നു.

മ​ലി​ന​മാ​യ വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും മ​റ്റു ജ​ല​സ്രോ​ത​സു​ക​ളി​ലും രോ​ഗ​കാ​രി​യാ​യ നെ​ഗ്ലേ​റി​യ ഫൗ​ളേ​രി അ​ക്കാ​ന്ത​മീ​ബ ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. മൂ​ക്കി​ല്‍​നി​ന്ന് നേ​രി​ട്ട് ത​ല​ച്ചോ​റി​ലേ​ക്ക് പോ​കു​ന്ന നാ​ഡി​ക​ള്‍ വ​ഴി ത​ല​ച്ചോ​റി​ല്‍ എ​ത്തു​ന്ന രോ​ഗാ​ണു ത​ല​ച്ചോ​റി​ന് ചു​റ്റു​മു​ള്ള ആ​വ​ര​ണ​ത്തെ ആ​ക്ര​മി​ക്കു​ക​യും ത​ല​ച്ചോ​റി​ല്‍ നീ​ര്‍​വീ​ക്കം ഉ​ണ്ടാ​ക്കു​ക​യും ത​ല​ച്ചോ​റി​ലെ ക​ല ക​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ച് ക​ഴി​ഞ്ഞ് അ​ഞ്ചു മു​ത​ല്‍ 12 ദി​വ​സ​ത്തി​നു​ള്ളി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു. സാ​ധാ​ര​ണ മ​സ്തി​ഷ്‌​ക ജ്വ​ര​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ങ്കി​ലും രോ​ഗ​കാ​ര​ണം അ​മീ​ബ​യാ​ണെ​ങ്കി​ല്‍ അ​സു​ഖം പെ​ട്ടെ​ന്ന് മൂ​ര്‍​ച്ഛി​ക്കു​ക​യും ല​ക്ഷ​ണ​ങ്ങ​ള്‍ തീ​വ്ര​മാ​കാ​നും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാ​നും ഇ​ട​യു​ണ്ട്. പ​നി, ത​ല​വേ​ദ​ന, ഓ​ക്കാ​നം, ഛര്‍​ദി, അ​പ​സ്മാ​രം, ബോ​ധം ന​ഷ്ട​പ്പെ​ടു​ക, ക​ഴു​ത്ത് തി​രി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് /വേ​ദ​ന, ന​ടു​വേ​ദ​ന എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍. തു​ട​ര്‍​ന്ന് പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത സം​സാ​രി​ക്കു​ക, ബോ​ധ​ക്ഷ​യം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​കാം.

Tags : amoebic encephalitis nattuvisesham local news

Recent News

Up