ഗബ്രിയേൽ ചിറമ്മലച്ചന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി അമല സ്കൂള്‍ ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ നടത്തിയ രക്തദാന ക്യാന്പ് ആര്.കെ. രവി ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: അമല സ്ഥാപക ഡയറക്ടര്‍ പദ്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമ്മല്‍ സിഎംഐയുടെ 111-ാം ജന്മദിനാചരണത്തിന്റെ ഭാഗമായി അമല സ്കൂള്‍ ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ നടത്തിയ രക്തദാന ക്യാമ്പില്‍ 111 പേര് രക്തദാനം ചെയ്തു.
ഗബ്രിയേലച്ചന്റെ പൂര്‍വവിദ്യാര്‍ഥികൂടിയായ എന്‍ജിനീയര്‍ ആര്.കെ. രവി ഉദ്ഘാടനം നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി, ബ്ലഡ് സെന്റര്‍ മേധാവി ഡോ. വിനു വിപിന്‍, ചിറമ്മല്‍ കുടുംബാംഗം ഗബ്രിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
രക്താര്‍ബുദം ബാധിച്ച കുട്ടികളുടെ ബോണ്‍മാരോ ചികിത്സയ്ക്കായി ചിറമ്മല്‍ കുടുംബാംഗങ്ങള്‍ രണ്ടുലക്ഷം രൂപ സംഭാവന നല്കി.
രക്തദാനത്തെ പ്രോത്സാഹിപ്പിക്കാനുള്ള ബോധവത്കരണം, ഫ്ലാഷ് മോബ്, ഫാന്‍സി ഡ്രസ് എന്നിവ നടത്തി.