x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ​ബ​സി​ലെ പാ​സ​ഞ്ച​ർ കൂ​ട്ടാ​യ്മ​യി​ൽ ഒ​രു വി​നോ​ദ​യാ​ത്ര


Published: November 12, 2025 11:52 PM IST | Updated: November 12, 2025 11:52 PM IST

എ​സ്എ​സ് സ്വ​കാ​ര്യ​ബ​സി​ലെ യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ വാ​ഗ​മ​ണ്ണി​ലേ​ക്ക് വി​നോ​ദ​യാ​ത്ര നടത്തിയപ്പോൾ.

ചാ​രും​മൂ​ട്: സ്വ​കാ​ര്യബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ വേ​റി​ട്ടൊ​രു വി​നോ​ദ യാ​ത്ര. ഭ​ര​ണി​ക്കാ​വ്-ചെ​ങ്ങ​ന്നൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​സ്എ​സ് ട്രാ​വ​ത്സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രാ​ണ് പാ​സ​ഞ്ച​ർ കൂ​ട്ടാ​യ്മ​യി​ൽ വി​നോ​ദ​യാ​ത്ര ന​ട​ത്തി​യ​ത്.

കോ​വി​ഡി​നുശേ​ഷം എ​സ്എ​സ് ട്രാ​വ​ൽ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ടീം ​എ​സ്എ​സ് എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ന് രൂ​പം ന​ൽ​കി​യി​രു​ന്നു. ഈ ഗ്രൂ​പ്പ് വ​ഴി ബ​സി​ന്‍റെ സ​മ​യ​വും വി​വ​ര​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക് കൈ​മാ​റിവ​രി​ക​യാ​ണ്.

ഗ്രൂ​പ്പി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ ഒ​ടു​വി​ൽ ഒ​രു വി​നോ​ദ യാ​ത്ര ന​ട​ത്താ​ൻ രം​ഗ​ത്തുവ​രി​ക​യും വാ​ഗ​മ​ണ്ണി​ലേ​ക്ക് വി​നോ​ദയാ​ത്ര പോവുക​യു​മാ​യി​രു​ന്നു. പാ​സ​ഞ്ച​ർ കൂ​ട്ടാ​യ്മ​യും ബ​സു​ട​മ​യും ബ​സി​ലെ ജീ​വ​ന​ക്കാ​രും എ​ല്ലാ​വ​രും ചേ​ർ​ന്നാ​ണ് വി​നോ​ദ യാ​ത്ര​യു​ടെ ചെ​ല​വ് വ​ഹി​ച്ച​ത്. യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പ​ടെ 23 പേ​ർ പ​ങ്കെ​ടു​ത്തു. സ​ബീ​ന, ദീ​പ പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് പാ​സ​ഞ്ച​ർ കൂ​ട്ടാ​യ്മ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags : private bus nattuvisesham local news

Recent News

Up