x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​വേ​ലി​ക്ക​ര​യു​ടെ സ​മ​ഗ്ര​ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച ജ​ന​പ്ര​തി​നി​ധി


Published: February 6, 2026 05:39 AM IST | Updated: February 6, 2026 05:39 AM IST

 

 രാ​ജ​ഭ​ര​ണ കാ​ല​ത്ത് വ​ലി​യ പ്രൗ​ഢിയോ​ടെ മു​ന്പോ​ട്ടു​പോ​യ മാ​വേ​ലി​ക്ക​ര പി​ന്നീ​ട് വി​ക​സ​ന​മി​ല്ലാ​യ്മ​യി​ലേ​ക്കു കൂ​പ്പു​കു​ത്തു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു കാ​ണാ​ന്‍ സാ​ധി​ച്ചി​രു​ന്ന​ത്.


1991ല്‍ ​എം. മു​ര​ളി നി​യ​മ​സ​ഭാം​ഗ​മാ​യ​തോ​ടെ വ​ലി​യ വി​ക​സ​ന​ങ്ങ​ളാ​ണ് മാ​വേ​ലി​ക്ക​ര​യി​ലേ​ക്കെ​ത്തി​ച്ച​ത്. സ​ര്‍​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക​കൊ​ണ്ട് മാ​വേ​ലി​ക്ക​ര​യി​ല്‍ മി​നി സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം​നി​ല പൂ​ര്‍​ത്തീ​ക​രി​ച്ച് 35ല​ധി​കം സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ അ​വി​ടെ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന നേ​തൃ​ത്വം വ​ഹി​ച്ചു. പി​ന്നീ​ട​ത് മൂ​ന്നു​നി​ല കെ​ട്ടി​ട​മാ​യി.

ചെ​ന്നി​ത്ത​ല ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യം ആ​രം​ഭി​ക്കു​ന്ന​തി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. എ.​ആ​ര്‍. രാ​ജ​രാ​ജ​വ​ര്‍​മ​യു​ടെ ഭ​വ​നം ശാ​ര​ദാ​മ​ന്ദി​രം സ​ര്‍​ക്കാ​രി​നെ​ക്കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ച്ച് അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള സാം​സ്‌​കാ​രി​ക സ്ഥാ​പ​ന​മാ​ക്കി. ര​വി​വ​ര്‍​മ ഫൈ​ന്‍ ആ​ര്‍​ട്‌​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​നെ ഫൈ​ന്‍ ആ​ര്‍​ട്‌​സ് കോ​ള​ജാ​ക്കി ഉ​യ​ര്‍​ത്തി.

മാ​വേ​ലി​ക്ക​ര എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു തു​ട​ക്കം​കു​റി​ക്കു​ക​യും പി​ന്നീ​ട​ത് അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ള​ജാ​യി ആ​രം​ഭി​ക്കു​ന്ന​തി​ലും പ്ര​ധാ​നി​യാ​യി. മാ​വേ​ലി​ക്ക​ര എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, കു​റ​ത്തി​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍, വ​ള്ളി​കു​ന്നം പോ​സ്റ്റോ​ഫീ​സ്, ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സ്, എം​പ്ലോ​യി​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫീ​സ്, ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍, പൊ​തു​മ​രാ​മ​ത്ത് ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ വി​ക​സ​നം തു​ട​ങ്ങി​യ​വ​യും എം​എ​ല്‍​എ​യു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടു​ണ്ടാ​യി​ട്ടു​ള്ള​താ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​കാ​ര്യ​ബി​ല്ലു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച സാമാജികൻ

കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വ​കാ​ര്യ ബി​ല്ലു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​ത് എം. ​മു​ര​ളി എം​എ​ല്‍​എ ആ​ണ്. സൂ​ര്യ​നു താ​ഴെ​യു​ള്ള ഏ​തു വി​ഷ​യ​ത്തി​ലും എം.​മു​ര​ളി സ്വ​കാ​ര്യ ബി​ല്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് സ​ഹ സാ​മാ​ജി​ക​ന്മാ​രു​ടെ ഭാ​ഷ്യം. പ​ല​പ്പോ​ഴും വെ​ള്ളി​യാ​ഴ്ച ദി​ന​ങ്ങ​ള്‍ എ​ന്നാ​ല്‍ മു​ര​ളീ​ര​വ ദി​ന​ങ്ങ​ള്‍ എ​ന്നു നി​യ​മ​സ​ഭാ സാ​മാ​ജി​ക​ന്മാ​ര്‍ ക​ളി​യാ​ക്കി​പ്പ​റ​യു​ന്ന കാ​ല​മാ​മാ​യി​രു​ന്ന എം. ​മു​ര​ളി​യു​ടെ നി​യ​മ​സ​ഭാ കാ​ലം.

മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല, ഇ​ന്ത്യ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ർ​വീ​സ് മാ​തൃ​ക​യി​ല്‍ കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് പെ​ന്‍​ഷ​ന്‍, വ​നി​താ ക​മ്മീ​ഷ​ന്‍ മാ​തൃ​ക​യി​ല്‍ വ​യോ​ജ​ന ക​മ്മീ​ഷ​ന്‍ തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ള്‍ ആ​ദ്യ​മാ​യി ബി​ല്ലി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച​ത് എം.​മു​ര​ളി എം​എ​ല്‍​എ​യാ​ണ്.

നി​യ​മ​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടാ​തെ പോ​കു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഏ​തൊ​രു വി​ഷ​യ​ത്തെ​യും പ​ഠി​ക്കു​ക​യും അ​ത് സ്വ​കാ​ര്യ ബി​ല്ലു​ക​ളാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും ഭാ​വി​യി​ല്‍ അ​തൊ​ക്കെ യാ​ഥാ​ര്‍​ഥ്യ​മാ​കു​ക​യും ചെ​യ്യു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ലി​യ ആ​ലോ​നാ​ശേ​ഷും പു​തി​യ വി​ഷ​യ​ങ്ങ​ളി​ലെ അ​വ​ത​ര​ണ​ത്തി​ലൂ​ടെ കാ​ല​ത്തി​നു മു​ന്‍​പേ സ​ഞ്ച​രി​ച്ച എം​എ​ല്‍​എ​ എന്നു​ള്ള പ​ല ഖ്യാ​തി​ക​ളും​ അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​ട്ടു​ണ്ട്.

കാ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത എം​എ​ല്‍​എ

മാ​വേ​ലി​ക്ക​ര: എം​എ​ല്‍​എ​യാ​യി​ക്ക​ഴി​ഞ്ഞാ​ന്‍ യാ​ത്ര​യു​ടെ എ​ളു​പ്പ​ത്തി​നാ​യി കാ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യി​രു​ന്നു എ​ല്ലാ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും. എ​ന്നാ​ല്‍, ഇ​തി​ലൊ​ക്കെ വ്യ​ത്യ​സ്ത​നാ​ണ് എം. ​മു​ര​ളി. പ​രി​ച​യ​മു​ള്ള​തോ ഇ​ല്ലാ​ത്ത​തോ ആ​യ ആ​രു​ടെ​യെ​ങ്കി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലാ​യി​രി​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര. ക​യ​റി​ക്ക​ഴി​ഞ്ഞാ​ല്‍ ആ ​വാ​ഹ​ന​ത്തി​ന്‍റെ യാ​ത്ര എ​വി​ടെ​വ​ച്ച് അ​വ​സാ​നി​ക്കു​ന്നു​വോ അ​വി​ടെ​വ​ച്ച് അ​ടു​ത്ത വാ​ഹ​ന​ത്തി​നു കൈ​കാ​ണി​ച്ച് യാ​ത്ര തു​ട​രും. നി​ല​ത്തു കാ​ലു​കു​ത്താ​ത്ത ഒ​രു ദ​ന്ത​ഗോ​പു​ര​വാ​സി​യാ​ണ് എം​എ​ല്‍​എ എ​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ സ​ങ്ക​ല്‍​പം മാ​റ്റിമ​റി​ക്കാ​നാ​ണ് താ​ന്‍ മ​നഃ​പൂ​ര്‍​വ​മാ​യി അ​ങ്ങ​നെ ശ്ര​മി​ച്ച​തെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

Tags : nattu vishesham Mavelikkara

Recent News

Up