x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി


Published: December 25, 2025 02:44 AM IST | Updated: December 25, 2025 02:44 AM IST

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച നി​വേ​ദ ര​ഘു​നാ​ഥ്, മ​ക്ക​ളാ​യ സാ​ത്വി​ക്, ഋ​ഗ്വേ​ദ് ര​ഘു​നാ​ഥ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നെ​ല്ലൂ​ന്നി​യി​ൽ പൊ​തു​ദ​ർ​ശ​ത്തി​ന് വ​ച്ച​പ്പോ​ൾ വി​ങ്ങി​പ്പൊ​ട്ടു​ന്ന​വ​

മ​ട്ട​ന്നൂ​ർ: എ​ട​യ​ന്നൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. നെ​ല്ലൂ​ന്നി കു​ട്ടി​ക്കു​ന്നു​മ്മ​ൽ റോ​ഡി​ൽ ലോ​ട്ട​സ് ഗാ​ർ​ഡ​നി​ൽ നി​വേ​ദ ര​ഘു​നാ​ഥ് (44), മ​ക​ൻ സാ​ത്വി​ക് (ഒ​ന്പ​ത്), ഋ​ഗ്വേ​ദ് (11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഉ​ച്ച​യ്ക്ക് നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം സം​സ്ക​രി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ മ​ട്ട​ന്നൂ​ർ -ക​ണ്ണൂ​ർ റോ​ഡി​ൽ എ​ട​യ​ന്നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് അ​മ്മ​യും ര​ണ്ടു മ​ക്ക​ളും മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ നാ​ട്ടി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്നു നെ​ല്ലൂ​ന്നി ഗ്രാ​മ​ദീ​പം വാ​യ​ന​ശാ​ല പ​രി​സ​ര​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. പി​ന്നീ​ട് നി​വേ​ദ​യു​ടെ സ​ഹോ​ദ​രി ഗി​രി​ജ​യു​ടെ വീ​ട്ടി​ലും തു​ട​ർ​ന്നു സ്വ​ന്തം വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച ശേ​ഷം തി​ല്ല​ങ്കേ​രി ശാ​ന്തി​തീ​ര​ത്ത് സം​സ്‌​ക​രി​ച്ചു. അ​മ്മ​യെ​യും മ​ക്ക​ളെ​യും അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്.

സാ​ത്വി​ക്, ഋ​ഗ്വേ​ദ് എ​ന്നി​വ​ർ പ​ഠി​ക്കു​ന്ന മ​ട്ട​ന്നൂ​ർ ശ​ങ്ക​ര വി​ദ്യാ​പീ​ഠം സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ വി​ങ്ങി​പ്പൊ​ട്ടി. നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ, മു​ൻ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ അ​ന്ത്യോ​പ​ചാ​ര​മ​ർ പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് അ​മ്മ​യും മ​ക്ക​ളും സ​ഞ്ച​രി​ച്ച സ്കൂ​ട്ടി​യി​ൽ കൊ​ട്ടി​യൂ​രി​ൽ​നി​ന്ന് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി രു​ന്ന കാ​ർ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​ടി​ഭാ​ഗ​ത്ത് കു​ടു​ങ്ങി​യ സ്‌​കൂ​ട്ട​റു​മാ​യി 50 മീ​റ്റ​റോ​ളം കാ​ർ മു​ന്നോ​ട്ടു​നീ​ങ്ങി. കാ​റി​ന​ടി​യി​ൽ കു​ടു​ങ്ങി​പ്പോ​യ സാ​ത്വി​കി​നെ വാ​ഹ​നം മ​റി​ച്ചി​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​റ്റി​യാ​ട്ടൂ​രി​ൽ മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് പോ​യ നി​വേ​ദ​യും കു​ട്ടി​ക​ളും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം. അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും മ​ര​ണം നെ​ല്ലൂ​ന്നി ഗ്രാ​മ​ത്തെ ദുഃ​ഖ​ത്തി ലാ​ഴ്ത്തി​യി​രു​ന്നു. മ​ട്ട​ന്നൂ​രി​ൽ​നി​ന്ന് അ​ധി​കം ദൂ​ര​മി​ല്ലാ​ത്ത നെ​ല്ലൂ​ന്നി​യി​ൽ ആ​റു​വ​ർ​ഷ​ത്തോ​ള​മേ ആ​യി​ട്ടു​ള്ളു കു​ടും​ബം പു​തി​യ വീ​ട് വ​ച്ച് താ​മ​സം തു​ട​ങ്ങി​യി​ട്ട്. നി​വേ​ദ​യു​ടെ അ​ച്ഛ​ൻ ക​വി​ണി​ശേ​രി കു​ഞ്ഞ​മ്പു നാ​യ​ർ ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് പു​തി​യ വീ​ട് വ​ച്ച​ത്.

പ​രീ​ക്ഷ​ക​ൾ ക​ഴി​ഞ്ഞ് സ്കൂ​ൾ അ​ട​ച്ച​തോ​ടെ എ​വി​ടെ​ങ്കി​ലും പോ​ക​ണ​മെ​ന്ന് കു​ട്ടി​ക​ൾ നി​ർ​ബ​ന്ധം പി​ടി​ച്ച​തോ​ടെ​യാ​ണ് കു​റ്റ്യാ​ട്ടൂ​രി​ൽ തെ​യ്യം കാ​ണാ​ൻ പോ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പോ​യി ഉ​ച്ച​യ്ക്ക് അ​വി​ടെ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷ​മാ​ണ് അ​മ്മ​യും മ​ക്ക​ളും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും ചാ​ലോ​ട് എ​ത്തി​യെ​ന്നും നെ​ല്ലൂ​ന്നി​യി​ലെ വീ​ട്ടി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞി​രു​ന്നു.
ചാ​ലോ​ട് നി​ന്ന് അ​ധി​കം വൈ​കാ​തെ എ​ട​യ​ന്നൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തെ​യ്യം ക​ണ്ടു​ള്ള മ​ട​ക്കം മൂ​വ​രു​ടേ​യും അ​വ​സാ​ന യാ​ത്ര​യാ​യി. മ​രി​ച്ച നി​വേ​ദ​യു​ടെ ഭ​ർ​ത്താ​വ് ര​ഘു​നാ​ഥ് വി​ദേ​ശ​ത്താ​യി​രു​ന്നു. ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​തോ​ടെ കു​വൈ​റ്റി​ലു​ള്ള ര​ഘു​നാ​ഥ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ട്ടി​ലെ​ത്തി​യി​രു​ന്നു.

Tags : A tearful journey nattuvisesham local news

Recent News

Up