ചെരിക്കോട് സിപിഎം ആക്രമണത്തിൽ പരിക്കേറ്റ ഷിന്റോ ലൂക്കയെ സജീവ് ജോസഫ് എംഎൽഎ,യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു എന്നിവർ സന്ദർശിക്കുന്നു. നേതാക്കളായ കെ.പി
ശ്രീകണ്ഠപുരം: നഗരസഭയിലെ ചെരിക്കോട് പതിനാലാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി കട്ടിയാങ്കൽ,ചീഫ് ഏജന്റ് ജയിംസ് പണ്ടാരശേരി, മുൻ കൗൺസിലർ ഷിന്റോ ലൂക്കാ എന്നിവരെ സിപിഎം കൗൺസിലറുടെ നേതൃത്വത്തിൽ അക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
പതിനാലാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയായ കെ.ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം വരുന്ന സിപിഎം പ്രവർത്തകരാണ് അക്രമം നടത്തിയതെന്നും സജീവ് ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ കെ.വി.ഫിലോമിന, കെ.പി.ഗംഗാധരൻ, എൻ.പി.റഷീദ് എന്നിവരും പങ്കെടുത്തു.
വ്യാജ പ്രചാരണം:
എൽഡിഎഫ്
ശ്രീകണ്ഠപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാത്രിയിൽ യുഡിഎഫ പ്രവർത്തകരെ ആക്രമിച്ചെന്ന രീതിയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച സഹതാപ വോട്ടു തേടാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ്. യുഡിഎഫ് നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധവും അപഹാസ്യവുമാണെന്ന് എൽഡിഎഫ് ശ്രീകണ്ഠപുരം മുനിസിപ്പൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പരിക്കുപറ്റി ചികിത്സതേടിയന്നു പറയുന്നവർക്ക് ഒരുപോറലുപോലും ഏറ്റിട്ടില്ല. തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായ യുഡിഎഫ് നേതൃത്വം സഹതാപമുണ്ടാക്കി വോട്ടു നേടാനാണ് അക്രമവാര്ത്തയുമായി ശ്രമിക്കുന്നത്. ഇത്തരം പ്രചാരണം സമൂഹം തള്ളിക്കളയണമെന്ന് എല്‍ഡിഎഫ് ശ്രീകണ്ഠപുരം മുനിസിപ്പല്‍ സെക്രട്ടറി എം.സി.രാഘവന് പ്രസ്താവനയിൽ പറഞ്ഞു.
മർദനമേറ്റവരെ
കോൺഗ്രസ്
നേതാക്കൾ സന്ദർശിച്ചു
ശ്രീകണ്ഠാപുരം : ശ്രീകണ്ഠപുരം മുനിസിപാലിറ്റിയിലെ ചെരിക്കോട് വാർഡിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിനിരയായി പരിക്കേറ്റ യുഡിഎഫ് സ്ഥാനാർഥി ബെന്നി കട്ടിയാങ്കല്‍, ചീഫ് ഏജന്റായ ജയിംസ് പണ്ടാരശേരി, ഷിന്റോ ലൂക്കാ തുടങ്ങിയവരെ സജീവ് ജോസഫ് എംഎൽഎയും യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു എന്നിവർ സന്ദർശിച്ചു. കെ.പി.ഗംഗാധരൻ. പി.ടി.കുര്യാക്കോസ്, എൻ.ജെ.സ്റ്റീഫൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.