x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫ് സ​മ്മേ​ള​നം


Published: February 10, 2026 04:09 AM IST | Updated: February 10, 2026 04:09 AM IST

അ​ടൂ​ർ: കോ​ർ​പ​റേ​റ്റു​ക​ളു​ടെ ലാ​ഭ​ത്തി​നു​വേ​ണ്ടി ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന നി​യ​മ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഗോ​പ​കു​മാ​ർ. കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (കെ​എ​റ്റി​എ​സ് എ) 60 -ാം വാ​ർ​ഷി​ക സം​സ്ഥാ​ന സ​മ്മേ​ള​നം അ​ടൂ​ർ മാ​ർ​ത്തോ​മ്മാ യൂ​ത്ത് സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ൽ സു​ര​ക്ഷി​ത്വ​ത്തി​നും അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നും തൊ​ഴി​ൽ കോ​ഡി​നു​മെ​തി​രേ 12നു ​ന​ട​ത്തു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ സം​ഘ​ട​ന പ​ങ്കെ​ടു​ക്കും.

തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കെ​തി​രേ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. കെ​എ​റ്റി​എ​സ്എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ധ​നു​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​ൻ. റ​സി​യ, സി.​എ​സ്. നി​ത്യ എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ഡി.​സ​ജി, വി.​സി. ജ​യ​പ്ര​കാ​ശ്, ആ​ർ.​ര​മേ​ശ്, ജി.​അ​ഖി​ൽ, പി.​ഹ​രി​ന്ദ്ര​നാ​ഥ് , അ​നു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Agricultural Technical Staff Conference

Recent News

Up