x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ളോ​ട് അയിഷ പോ​റ്റി വ​ഞ്ച​നകാ​ട്ടി: എ​ൽഡിഎ​ഫ്


Published: January 17, 2026 05:17 AM IST | Updated: January 17, 2026 05:17 AM IST

കൊ​ട്ടാ​ര​ക്ക​ര: മു​ൻ എംഎ​ൽഎ ​അ​ഡ്വ.പി. ​അയിഷ പോ​റ്റി കോ​ൺ​ഗ്ര​സ് കൂ​ടാ​ര​ത്തി​ൽ ചേ​ക്കേ​റി​യ​ത് തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ​ണെ​ന്ന് എ​ൽഡിഎ​ഫ് കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ര​ണ്ടുത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​മാ​യും ഒ​രു ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റും ആ​ക്കി​യ​ശേ​ഷം മൂ​ന്നുത​വ​ണ തു​ട​ർ​ച്ച​യാ​യി കൊ​ട്ടാ​ര​ക്ക​ര എംഎ​ൽഎ ​സ്ഥാ​ന​വും നേ​ടി​ക്കൊ​ടു​ത്ത​ത് സിപിഎമ്മിന്‍റെയും എ​ൽഡിഎ​ഫി െന്‍റ​യും തീ​രു​മാ​ന​പ്ര​കാ​രം ആ​യി​രു​ന്നു.

അയിഷ പോ​റ്റി​യെ സ്നേ​ഹി​ക്കു​ക​യും വി​ശ്വ​സി​ക്കു​ക​യും വ​ള​ർ​ത്തു​ക​യും ചെ​യ്ത പാ​ർ​ട്ടി​യോ​ടും ജ​ന​ങ്ങ​ളോ​ടും വ​ഞ്ച​ന​യാ​ണ് കാ​ട്ടി​യ​ത്.വി​ശ​ദീ​ക​ര​ണ​യോ​ഗ​ത്തി​ൽ എ​ൽഡിഎ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കെ.എ​സ്. ഇ​ന്ദു​ശേ​ഖ​ര​ൻ​നാ​യ​ർ, സിപിഎം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ​ഗം ജോ​ർ​ജ് മാ​ത്യു, ഏ​രി​യ സെ​ക്ര​ട്ട​റി പി.കെ. ജോ​ൺ​സ​ൺ, സിപിഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​സ്. ര​ഞ്ജി​ത്ത്‌ തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam LDF

Recent News

Up