ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട മോളി ജേക്കബ് സ്ഥാനം ഏറ്റെടുക്കുന്നു.
ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം പങ്കുവയ്ക്കും. ആദ്യ രണ്ടു വര്‍ഷം മോളി ജേക്കബും പിന്നീടുള്ള രണ്ടു വര്‍ഷം ഷോളി സിദ്ധകുമാറും തുടര്‍ന്ന് ഒരു വര്‍ഷം മുസ്ലിംലീഗും എന്ന രീതിയിലാണ് കോണ്‍ഗ്രസ് നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ തീരുമാനം.
സാമുദായിക സമവാക്യം മുന്‍നിർത്തിയാണ് യുഡിഎഫ് ഈ തീരുമാനത്തിലേക്കെത്തിയത്. മംഗലംവാര്ഡില്നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ജോസ് ചെല്ലപ്പന് വൈസ് ചെയര്‍മാനാകും.
ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദിന്റെയും കെപിസിസി വൈസ് പ്രസിഡന്റുമാരായ എ.എ. ഷുക്കൂര്‍, എം. ലിജു, കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് എന്നിവരുടെ സാന്നിധ്യത്തില്‍ ഡിസിസിയില്‍ നടന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് തീരുമാനം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ജോസ് ചെല്ലപ്പന്റെ പിന്തുണയോടുകൂടിയാണ് ഭൂരിപക്ഷംനേടി യുഡിഎഫ് നഗരസഭയില്‍ അധികാരത്തില്‍ എത്തിയത്.