x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോത്സ​വം ​


Published: November 26, 2025 11:15 PM IST | Updated: November 26, 2025 11:15 PM IST

എ​ച്ച്എ​സ് വി​ഭാ​ഗം മ​ല​യ​പ്പു​ല​യാ​ട്ടം ഒ​ന്നാം സ്ഥാ​നം എ​ന്‍​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് പാ​ണാ​വ​ള്ളി.

തു​റ​വൂ​ർ ഉ​പ​ജി​ല്ല
മു​ന്നേ​റ്റം തു​ട​രു​ന്നു​

ആ​ല​പ്പു​ഴ: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സവ​ത്തി​ൽ 520 പോ​യി​ന്‍റോടെ തു​റ​വൂ​ർ ഉ​പ​ജി​ല്ല മു​ന്നേ​റ്റം തു​ട​രു​ന്നു. 504 പോ​യി​ന്‍റ് നേ​ടി​യ ചേ​ർ​ത്ത​ല ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 499 പോ​യി​ന്‍റോടെ മാ​വേ​ലി​ക്ക​ര ഉ​പ​ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

എച്ച്എസ്എസ് വി​ഭാ​ഗ​ത്തി​ൽ 181 പോ​യി​ന്‍റ് നേ​ടി​യ മാ​ന്നാ​ർ എ​ൻഎ​സ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് മു​ന്നി​ൽ. 137 പോ​യി​ന്‍റോ​ടെ തു​റ​വൂ​ർ ടിഡിഎ​ച്ച്എ​സ്എ​സും 122 പോ​യി​ന്‍റോ​ടെ മാ​വേ​ലി​ക്ക​ര നൂ​റ​നാ​ട് പ​ട​നി​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

സം​ഘ​നൃ​ത്ത​ത്തി​ൽ ചേ​ർ​ത്ത​ല
ഗ​വ. ഗേ​ൾ​സ് സ്കൂ​ളി​ന് വെ​ന്നി​ക്കൊ​ടി

ആ​ല​പ്പു​ഴ: ക​ല​യു​ടെ മാ​സ്മ​രഭാ​വ​ങ്ങ​ൾ വാ​രി​വി​ത​റി​യ സം​ഘ​നൃ​ത്തമ​ത്സരം കാ​ണി​ക​ളു​ടെ മ​നംക​വ​ർ​ന്നു. പു​രാ​ണക​ഥ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ചി​ട്ട​പ്പെ​ടു​ത്തി​യ സം​ഘ​നൃ​ത്ത​മാ​ണ് കൂ​ടു​ത​ൽ ടീ​മു​ക​ളും അ​വ​ത​രി​പ്പി​ച്ച​ത്. പ​കി​ട്ടേ​റി​യ വേ​ഷ​വി​ധാ​ന​ങ്ങ​ളും ച​ടു​ല​മാ​യ ച​ല​ന​ങ്ങ​ളു​മെ​ല്ലം കാ​ണി​ക​ളെ പി​ടി​ച്ചി​രു​ത്തി.

ഹൈ​സ്കൂൾ വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ ചേ​ർ​ത്ത​ല ഗ​വ.​ ഗേ​ൾ​സ് ഹൈ​സ്കൂൾ ഒ​ന്നാ​മ​തെ​ത്തി. ക​ണ്ണൂ​ർ സ​ന​ൽ കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. ആ​റുമാ​സം നീ​ണ്ട പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് സ്കൂ​ൾ വെ​ന്നി​ക്കൊ​ടി നാ​ട്ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഈ ​സ്കൂ​ളി​നു ത​ന്നെ​യാ​യി​രു​ന്നു സം​ഘ​നൃ​ത്ത​ത്തി​ൽ ഒ​ന്നാം സ്ഥാ​നം.

12 ടീ​മു​ക​ളാ​ണ് വേ​ദി​യി​ൽ മാ​റ്റു​ര​ച്ച​ത്. 10 മി​നി​റ്റാ​യി​രി​ന്നു അ​വ​ത​ര​ണ സ​മ​യം. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തേ​ടെ എ​ത്തി​യ ടീ​മു​ക​ൾ ആ​വേ​ശം വി​ത​റു​ന്ന പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വച്ച​ത്. രു​ക്മി​ണി സ്വ​യം​വ​രം, പ​ഴ​ശി​രാ​ജ തു​ട​ങ്ങി​യ ക​ഥ​ക​ളാ​ണ് മ​റ്റ് ടീ​മു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

കലോത്സവ വേദിയിൽ
സ്വ​ർ​ണാ​ഭ​ര​ണ​ം ക​ള​ഞ്ഞു​കി​ട്ടി​

ആ​ല​പ്പു​ഴ: ക​ള​ഞ്ഞുകി​ട്ടി​യ സ്വ​ർ​ണാഭ​ര​ണ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നെ തേ​ടു​ന്നു. ക​ലോ​ത്സ​വവേ​ദി​യി​ൽ ചെ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ആ​ഭ​ര​ണം ക​ള​ഞ്ഞുകി​ട്ടി​യ​ത്. മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ എ​സ്കെ ​വി ഹൈ​സ്കൂളി​ലെ അ​ലീ​നാ സൂ​സ​ൻ എ​ബി​ക്കാ​ണ് സ്വ​ർ​ണം കി​ട്ടി​യ​ത്. സെ​ന്‍റ് ആ​ന്‍റണീ​സ് ഹൈ​സ്കൂളി​ലെ സ്റ്റെ​പ്പി​നു സ​മീ​പം ഇ​രി​ക്കു​മ്പോ​ഴാ​ണ് ആ​ഭ​ര​ണം അ​ലീ​ന​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

916 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രുന്ന​തി​നാ​ൽ സ്വ​ർ​ണ​മാ​ണെ​ന്ന് ഉ​റ​പ്പാ​യി. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് അം​ഗം കൂ​ടി​യാ​യ അ​ലീ​ന ഉ​ട​നെ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​ഭ​ര​ണം സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സി​നെ ഏ​ൽ​പ്പി​ച്ചു. ആ​ഭ​ര​ണം ക​ള​ഞ്ഞുകി​ട്ടി​യ വി​വ​രം അ​റി​യി​പ്പാ​യി ന​ൽ​കി​യെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കി​യും ഉ​ട​മ അ​ന്വേ​ഷി​ച്ച് എ​ത്തി​യി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​ഭ​ര​ണം തേ​ടി ഉ​ട​മ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​ർ.

തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​വും
അ​ന​ന്യ പി. അനിൽ

ആ​ല​പ്പു​ഴ: സം​സ്കൃ​തം പ​ദ്യം ചൊ​ല്ല​ൽ മ​ത്സര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​വും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് അ​ന​ന്യ പി.​ അ​നി​ൽ. മു​ഹ​മ്മ ആ​ര്യ​ക്ക​ര ദേ​വിവി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് അ​ന​ന്യ. ചേ​ർ​ത്ത​ല കെഎ​സ്ആ​ർടിസി ഡി​പ്പോ​യി​ൽ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​യ കാ​യി​പ്പു​റം കൊ​ച്ചു​വെ​ളി​യി​ൽ അ​നി​ൽകു​മാ​റി​ന്‍റെയും കാ​യി​പ്പു​റം ആ​സാ​ദ് ഗ​വ.​ എ​ൽപി ​സ്കൂ​ൾ അ​ധ്യാ​പി​ക പ്രീ​തമോ​ളു​ടെ​യും മ​ക​ളാ​ണ്.

വ​ര​ധി​ന്‍റെ വി​ജ​യ​ത്തി​ന്
ഇ​ര​ട്ടി​മ​ധു​രം

ആ​ല​പ്പു​ഴ: വ​ര​ധ് ശ്രീ​പാ​ർ​ഥ​സാ​ര​ഥി​യു​ടെ വി​ജ​യ​ത്തി​ന് സം​സാ​ര​ത്തി​ലെ പ​രി​മി​തി ത​ട​സമാ​യി​ല്ല. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യാ​ണ് വ​ര​ധ് കാ​ണി​ക​ളു​ടെ ശ്ര​ദ്ധ ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞവ​ർ​ഷം സം​സ്ഥാ​ന ത​ല​ത്തി​ലും വ​ര​ധ് ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

ആ​ല​പ്പു​ഴ എ​സ്ഡിവി ബോ​യ്സ് ഹൈ​സ്കൂൾ വി​ദ്യാ​ർ​ഥി​യാ​യ വ​ര​ധ് മ​രു​ത്തോ​ർ​വ​ട്ടം ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്ന​ത്. സം​സാ​ര​ത്തി​ൽ നേ​രി​യ പ​രി​മി​തി ഉ​ണ്ടെ​ങ്കി​ലും സം​ഗീ​ത​ത്തോ​ടു​ള്ള പ്ര​ണ​യം അ​തെ​ല്ലാം മ​റി​ക​ട​ക്കു​ന്നു. ആ​ല​പ്പു​ഴ കാ​പ്പി​ൽ​മു​ക്ക് ഭ​ദ്രാ​ല​യ​ത്തി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ യും ശ്രീ​ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​ണ്.

Tags : School Kalotsavam nattuvisesham local news

Recent News

Up