x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ റ​വ​ന്യു ജി​ല്ലാ സ്കൂൾ ക​ലോ​ത്സ​വം 25 മു​ത​ൽ 29 വ​രെ; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു


Published: November 16, 2025 05:09 AM IST | Updated: November 16, 2025 05:09 AM IST

ആല​പ്പു​ഴ: ആ​ല​പ്പു​ഴ റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 25 മു​ത​ൽ 29 വ​രെ പ്ര​ധാ​ന വേ​ദി​യാ​യ ലി​യോ തേർ​ട്ടീന്ത് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂൾ ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ട് വേ​ദി​ക​ളി​ൽ ന​ട​ക്കും. ക​ലോ​ത്സ​വ ലോ​ഗോ​യു​ടെ പ്ര​കാ​ശ​നം പി.പി. ചി​ത്ത​ര​ഞ്ജ​ൻ എംഎ​ൽഎ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശ്രീ​ല​ത, സ്കൂ​ൾ ക​ലോ​ത്സ​വ പ​ബ്ലി​സി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ പോ​രു​വ​ഴി ബാ​ല​ച​ന്ദ്ര​ൻ, ക​ൺ​വീ​ന​ർ സ​ജി​ത്ത് ലാ​ൽ, അ​ധ്യാ​പ​ക​സം​ഘ​ട​ന നേ​താ​ക്ക​ളാ​യ പി.​ഡി. ജോ​ഷി, ജോ​ൺ ബ്രി​ട്ടോ, സൂ​പ്ര​ണ്ട് മീ​രാ​ദാ​സ്, സം​ഘ​ട​ന നേ​താ​ക്ക​ൾ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


ആ​ല​പ്പു​ഴ ഗ​വ​. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷെ​റി​ൽ സാ​റാ റെ​ജി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ലോ​ഗോ ആ​ണ് സ്കൂ​ൾ ക​ലോ​ത്സ​വ മേ​ള​യ്ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ലോ​ഗോ ത​യാ​റാ​ക്കി​യ വി​ദ്യാ​ർ​ഥി​നി​ക്ക് പ്ര​ശ​സ്തി​പ​ത്ര​വും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ക്കു​മെ​ന്നു സ്കൂൾ ക​ലോ​ത്സ​വ പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ സ​ജി​ത്ത് ലാ​ൽ അ​റി​യി​ച്ചു.


ഈ ​മാ​സം 17 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നെത്തുട​ർ​ന്ന് ഡി​സം​ബ​ർ അ​വ​സാ​ന തീ​യ​തിലേ​ക്കു മാ​റ്റി​യി​രു​ന്നു. ഡി​സം​ബ​ർ 15 മു​ത​ൽ ക്രി​സ്മ​സ് പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​നാ​ലും പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം മു​ത​ൽ ക്രി​സ്മ​സ് അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​നാ​ലു​മാ​ണ് ക​ലോ​ത്സ​വ തീ​യ​തി​യി​ൽ വീ​ണ്ടും മാ​റ്റം വ​രു​ത്തി ഈമാ​സം അ​വ​സാ​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​വും ജ​നു​വ​രി പ​കു​തി​യോ​ടെ ആ​രം​ഭി​ക്കു​ന്ന​തി​നാ​ലുമാ​ണ് ക​ലോ​ത്സ​വ തീ​യ​തി​യി​ൽ വീ​ണ്ടും മാ​റ്റം വ​രു​ത്തി​യ​ത്.

Tags : local nattuvishesham Kalotsavam

Recent News

Up