കെസിബിസി മദ്യ ലഹരി വിരുദ്ധസമിതി തൃശൂർ അതിരൂപതയുടെയും വെളപ്പായ സെന്റ് മേരീസ് ഇടവക യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഏകദിന ഉപവാസയജ്ഞം അതിരൂ
തൃശൂർ: മദ്യ രാസലഹരികൾ കുടുംബങ്ങളെ അന്ധകാരത്തിലേക്കു തള്ളിയിടുന്നുവെന്ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. കെസിബിസി മദ്യ ലഹരി വിരുദ്ധസമിതി തൃശൂർ അതിരൂപതയുടെയും വെളപ്പായ സെന്റ് മേരീസ് ഇടവക യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് മദ്യ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഏകദിന ഉപവാസയജ്ഞം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെന്റ് മേരീസ് പള്ളി അങ്കണത്തിൽ നടത്തിയ പരിപാടിയിൽ അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ അധ്യക്ഷനായി. ഡയറക്ടർ റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ, ഇടവകവികാരി ഫാ. വിൻസെന്റ് കണിമംഗലത്തുകാരൻ, മദ്യവിമോചനസഖ്യം സംസ്ഥാന പ്രസിഡന്റ് ഇ.എ. ജോസഫ്, സാന്ത്വനം മഹൽ അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് ഷെറീഫ്, തങ്ങാലൂർ ശാന്തിഗിരി ആശ്രമത്തിലെ സ്വാമി മധുരനാഥൻ ജ്ഞാനതപസ്വി, അതിരൂപത സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ, കൈക്കാരൻ സെബാസ്റ്റ്യൻ പേരാമംഗലം, എസ്ഡി കോണ്‍വെന്റ് മദർ സുപ്പീരിയർ സിസ്റ്റർ നിത്യ, മദ്യ ലഹരിവിരുദ്ധസമിതി വെളപ്പായ യൂണിറ്റ് പ്രസിഡന്റ് മാത്യൂസ് തലക്കോടൻ, ഡോ. വിജുനാഥ് തിലകൻ, കെ.ഒ. ലാസർ, ഡേവിസ് ചിറമ്മൽ എന്നിവർ പ്രസംഗിച്ചു.
മുഴുവൻസമയം ഉപവാസം അനുഷ്ഠിച്ച ചാൾസ് കോക്കിപ്പറന്പിൽ, എ.കെ. ജോയ്, ഡേവിസ് ചിറമ്മൽ, ബെന്നി പുളിക്കൻ, വി.എം. അഗസ്റ്റിൻ എന്നിവരെ അതിരൂപത സഹായമെത്രാൻ ഹാരമണിയിച്ചു. കൊട്ടേക്കാട് ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് സമാപനസന്ദേശം നൽകി.