x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ​സ​ർരോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി വി​ഗ് ന​ല്കി അ​മ​ല


Published: December 11, 2025 01:06 AM IST | Updated: December 11, 2025 01:06 AM IST

അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 39-ാമ​ത് സൗ​ജ​ന്യ വി​ഗ് വി​ത​ര​ണം ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​മ​ല​ന​ഗ​ർ: കാ​ൻ​സ​ർ​രോ​ഗം ബാ​ധി​ച്ചു മു​ടി ന​ഷ്ട​മാ​യ 121 പേ​ർ​ക്കു സൗ​ജ​ന്യ​മാ​യി വി​ഗ്ഗു​ക​ൾ ന​ൽ​കി അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി. 39-ാമ​ത് സൗ​ജ​ന്യ വി​ഗ് വി​ത​ര​ണം പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ​ൺ മു​ണ്ട​ൻ​മാ​ണി, പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​ൻ എ​ച്ച്ഒ​ഡി ഡോ. ​രാ​കേ​ഷ് എ​ൽ. ജോ​ൺ, സീ​ന അ​ഗ​സ്റ്റി​ൻ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് വെ​ൽ​ന​സ് വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ ഡോ. ​നാ​ൻ​സി, പി.​കെ. സെ​ബാ​സ്റ്റ്യ​ൻ, കേ​ശ​ദാ​നം - സ്നേ​ഹ​ദാ​നം പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച 30 രോ​ഗി​ക​ൾ​ക്കു കൃ​ത്രി​മ​സ്ത​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. . കാ​ൻ​സ​ർ അ​തി​ജീ​വി​ച്ച ഫ്രാ​ൻ​സി​സ് അ​സീ​സി ര​ചി​ച്ച "കാ​ൻ​സ​റും പ്ര​ണ​യ​വും ചൂ​ടു​ള്ള പൊ​റോ​ട്ട​യും' എ​ന്ന പു​സ്ത​കം ച​ട​ങ്ങി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

ഇ​തു​വ​രെ ന​ല്കി​യ​ത് 2397 വി​ഗ്

അ​മ​ല​ന​ഗ​ർ: 2397 കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും 700 സ്ത​നാ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി വി​ഗും നി​റ്റ​ഡ് നോ​ക്കേ​ഴ്സും ന​ൽ​കാ​നാ​യ നി​ർ​വൃ​തി​യി​ൽ അ​മ​ല ആ​ശു​പ​ത്രി.

ആ​വ​ശ്യ​പ്പെ​ട്ട എ​ല്ലാ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി വി​ഗ് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​താ​യി ആ​ശു​പ​ത്രി ജോ​യി​ന്‍റ് ഡ​യ​ക്ട​ർ ഫാ. ​ജെ​യ്സ​ൺ മു​ണ്ട​ൻ​മാ​ണി പ​റ​ഞ്ഞു. 520 പു​രു​ഷ​ന്മാ​ർ ഉ​ൾ​പ്പ​ടെ 22,000 പേ​ർ 30 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​ത്തി​ൽ മു​ടി​ദാ​നം ചെ​യ്ത​താ​ണ് വി​ഗ് ന​ല്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

അ​മ​ല ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​മ​ല ആ​ശു​പ​ത്രി​ക്കു പു​റ​മേ​യു​ള്ള രോ​ഗി​ക​ൾ​ക്കും വി​ഗ് ന​ല്കു​ന്ന​ത്. അ​മ​ല ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രും കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 23 പേ​രും 30 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​ത്തി​ൽ മു​ടി മു​റി​ച്ചു​ന​ൽ​കി. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ കേ​ശ​ദാ​ന​ക്യാ​മ്പ് ന​ട​ത്തി​യ 18 സ്ഥാ​പ​ന​ങ്ങ​ളെ​യും കേ​ശ​ദാ​നം ന​ട​ത്തി​യ​വ​രെ​യും മെ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ചു.

Tags : cancer patients nattuvisesham local newes

Recent News

Up