x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: കു​റ്റി​പ്പു​ഴ സിആ​ർഎ​ച്ച്എ​സി​ന് കി​രീ​ടം


Published: October 26, 2025 04:30 AM IST | Updated: October 26, 2025 04:30 AM IST

കു​റ്റി​പ്പു​ഴ സി ​ആ​ർ എ​ച്ച് എ​സ് ടീ​മം​ഗ​ങ്ങ​ൾ ട്രോ​ഫി​യു​മാ​യി.

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കു​റ്റി​പ്പു​ഴ സി​ആ​ർ​എ​ച്ച്എ​സ് കി​രീ​ടം ചൂ​ടി. എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് മാ​ണി​ക്യ​മം​ഗ​ലം ര​ണ്ടാം സ്ഥാ​നം നേ​ടി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​ൻ എ​സ് എ​സ് എ​ച്ച് എ​സ് എ​സ് മാ​ണി​ക്യ​മം​ഗ​ലം ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി പ്പും ​എ​ൻ എ​സ് എ​സ് എ​ച്ച് എ​സ് എ​സ് പാ​റ​ക്ക​ട​വ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ അ​ങ്ക​മാ​ലി ഹോ​ളി ഫാ​മി​ലി ഒ​ന്നാം സ്ഥാ​ന​വും കി​ട​ങ്ങൂ​ർ സെന്‍റ് ജോ​സ​ഫ് എ​ച്ച് എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

സം​സ്കൃ​ത എ​ച്ച് എ​സ് വി​ഭാ​ഗ​ത്തി​ൽ കാ​ല​ടി ബ്ര​ഹ്മാ​ന​ന്തോ​ദ​യം ഹൈ​സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി . ര​ണ്ടാം സ്ഥാ​നം നാ​യ​ത്തോ​ട് എം​ജി​എം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി. അ​റ​ബി​ക് എ​ച്ച് എ​സ് വി​ഭാ​ഗ​ത്തി​ൽ സി ​ആ​ർ​എ​ച്ച്എ​സ് കു​റ്റി​പ്പു​ഴ ഓ​വ​റോ​ൾ കി​രീ​ടം ചൂ​ടി. ര​ണ്ടാം സ്ഥാ​നം ചെ​ങ്ങ​മ​നാ​ട് ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് നേ​ടി. യു​പി സം​സ്കൃ​ത വി​ഭാ​ഗ​ത്തി​ൽ കാ​ല​ടി ബി ​എ​സ് യു​പി എ​സ് ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. ര​ണ്ടാം സ്ഥാ​നം സെ​ന്‍റ് മേ​രീ​സ് യു​പി​എ​സ് മ​ഞ്ഞ​പ്ര​യും സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി​എ​സ് എ​ള​വൂ​രും​പ​ങ്കി​ട്ടു.

യു പി വി​ഭാ​ഗം ഓ​വ​റോ​ൾ കി​രീ​ടം കാ​ല​ടി ബി​എ​സ് യു​പി എ​സും ര​ണ്ടാം സ്ഥാ​നം എ​ള​വൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി എ​സും ക​ര​സ്ഥ​മാ​ക്കി. യു​പി അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ കു​റ്റി​പ്പു​ഴ സി​ആ​ർ​എ​ച്ച്എ​സ് ഓ​വ​റോ​ൾ കി​രീ​ട​വും ചെ​ങ്ങ​മ​നാ​ട് ഗ​വ​ൺ​മെ​ന്‍റ് എ​ച്ച് എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. യു ​പി ജ​ന​റ​ൽ ഓ​വ​റോ​ൾ കി​രീ​ടം കാ​ല​ടി ബി​എ​സ് സ്കൂ​ളും അ​ങ്ക​മാ​ലി ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ളും പ​ങ്കു​വ​ച്ചു യുപി ജ​ന​റ​ൽ ഓ​വ​റോ​ൾ ര​ണ്ടാം സ്ഥാ​നം കി​ട​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച് എ​സ്, അ​ത്താ​ണി ഫ്രാ​ൻ​സി​സ് അ​സീ​സി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ, ക​റു​കു​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ എ​ന്നീ മൂ​ന്ന് സ്കൂ​ളു​ക​ൾ പ​ങ്കു​വ​ച്ചു.

എ​ൽ പി ​ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പൊ​യ്ക്കാ​ട്ട് ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളും പാ​റ​ക്ക​ട​വ് ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളും ഓ​വ​റോ​ൾ കി​രീ​ടം പ​ങ്കു​വ​ച്ചു. യു​പി ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം ആ​ഴ​കം ഗ​വ​ൺ​മെ​ന്‍റ് യു​പി​എ​സ് നേ​ടി. എ​ൽ​പി അ​റ​ബി​ക് ഓ​വ​റോ​ൾ കി​രീ​ടം കു​ന്നു​ക​ര ഗ​വ​ൺ​മെ​ന്‍റ് ജെ ​ബി എ​സ് ക​ര​സ്ഥ​മാ​ക്കി.

എ​ൽ​പി അ​റ​ബി​ക് ര​ണ്ടാം സ്ഥാ​നം ചെ​ങ്ങ​മ​നാ​ട് ഗവ​ൺ​മെ​ന്‍റ് എ​ൽ പി ​എ​സ്, മേ​ക്കാ​ല​ടി ജ​മാ​അ​ത്ത് എ​ൽ​പി എ​സ്, കു​ന്നു​വ​യ​ൽ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ പ​ങ്കു​വ​ച്ചു. എ​ൽ​പി ജ​ന​റ​ൽ ഓ​വ​റോ​ൾ കി​രീ​ടം അ​ങ്ക​മാ​ലി ഡി ​പോ​ൾ ഇ​എം എ​ച്ച്എ​സ്എ​സ്, മ​ഞ്ഞ​പ്ര സെ​ന്‍റ് മേ​രീ​സ് എ​ൽ​പി​എ​സ്, വ​ട്ടേ​ക്കാ​ട് എ​ൻ​എം​സി എ​ൽ​പി​എ​സ് എ​ന്നീ മൂ​ന്ന് സ്കൂ​ളു​ക​ളും എ​ൽ​പി ജ​ന​റ​ൽ ര​ണ്ടാം സ്ഥാ​നം കാ​ല​ടി ബി​ജെ​ബി​എ​സും നേ​ടി.

Tags : Angamaly Sub District School Kalolsavam Ernakulam

Recent News

Up