ഇന്റർ സായി തുഴച്ചിൽ മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയ വെള്ളൂന്നി സ്വദേശിനി പനച്ചിക്കൽ അഞ്ജലി മേരി ജോർജിന് നാട്ടുകാർ നൽകിയ സ്വീകരണത്തിൽ നിന്ന്.
കേളകം: ഇന്റർ സായി തുഴച്ചിൽ മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കിയ വെള്ളൂന്നി സ്വദേശിനി പനച്ചിക്കൽ അഞ്ജലി മേരി ജോർജിന് നാട്ടുകാർ സ്വീകരണം നൽകി. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വെള്ളൂന്നി പ്രൊവിഡൻസ് പള്ളി വികാരി ഫാ. ടോമി പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
സുഭാഷ് കണിച്ചിറ മൊമെന്റോ സമ്മാനിച്ചു. നാട്ടുകാർ സ്വരൂപിച്ച 5,001രൂപ യുടെ കാഷ് അവാർഡ് പഞ്ചായത്ത് പ്രസിഡന്റ് അഞ്ജലിക്ക് കൈമാറി. കേളകം പഞ്ചായത്ത് പതിനൊന്നാം വാർഡംഗം ലിസി കുന്നോല അഞ്ജലി മേരി, നവീൻ കുഴുപ്പള്ളിൽ, സിസ്റ്റർ മേഴ്സി കുര്യൻ എസ്എച്ച്, മോളി കുന്നോല തുടങ്ങിയവർ പ്രസംഗിച്ചു. ബിജു ഒരപാങ്കൽ, ബാബു അരിപറമ്പിൽ, ബിന്ദു കുന്നോല തുടങ്ങിയവർ നേതൃത്വം നൽകി. പനച്ചിക്കൽ ജോർജ്-ഷൈനി ദന്പതികളുടെ മകളായ അഞ്ജലി ഇപ്പോൾ ആലപ്പുഴ സായി സ്പോർട്സ് അക്കാദമിയിൽ പരിശീലനം നടത്തികൊണ്ടിരിക്കുകയാണ്.