x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ചി​ത്ര​ക​ലാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു


Published: November 3, 2025 02:08 AM IST | Updated: November 3, 2025 02:08 AM IST

കൊ​ടു​ങ്ങല്ലൂ​ർ ഡ​ർ​ബാ​ർ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ക​ലാ ക്യാ​മ്പ്.

കൊടുങ്ങല്ലൂർ: ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ "എ​ക്‌​സോ​ട്ടി​ക് ഡ്രീം​സ്' കേ​ബീ​സ് ഡ​ർ​ബാ​ർ ക​ൺ​വൻ​ഷ​ൻ സെന്‍റ​റി​ൽ സംഘടി പ്പിച്ച ചി​ത്ര​ക​ലാ ക്യാ​മ്പ് സാ​ഹി​ത്യഅ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ അ​ശോ​ക​ൻ ച​രു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തി​യ ക​ലാ​കാ​ര​ന്മാ​ർ കേ​ര​ള​ത്തി​ലെ മ​ൺ‌മറ​ഞ്ഞു പോ​യ പ്ര​ഗ​ത്ഭ​രാ​യ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ൾ വരച്ചു.

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ ആ​ർ​ട്ടി​ഫി​ഷ​ൽ ഇന്‍റലി​ജി​ൻ​സ് ക​ലാ​കാ​ര​ന്മാ​ർ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന​തി​നേക്കു​റി​ച്ചു​ള്ള ക്ലാ​സ് ന​ട​ന്നു. ആ​ർ​ട്ട് ഓ​ഫ് എഐയു​ടെ എം​ഡിയാ​യ ഷി​ജു സ​ദ​ൻ, പ്ര​ഗ​ത്ഭ​നാ​യ കാ​രി​ക്കേ​ച്ച​റി​സ്റ്റ് ര​തീ​ഷ് ര​വി എ​ന്നി​വ​രാ​ണ് ക​ലാ​കാ​ര​ന്മാ​രു​മാ​യി സം​വ​ദി​ച്ച​ത്. സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ദ​ർ​ബാ​റി​ന്‍റെ പു​ഴ​യോ​ര​ത്തു​ള്ള മി​നി​ഹാ​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​മെ​ന്ന് ഡാ​ർ​ബാ​ർ ക​ൺ​വൻ​ഷ​ൻ സെ​ന്‍റർ ഉ​ട​മ ന​സീ​ർ ബാ​ബു പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ന​സീ​ർ ബാ​ബു, ഗ​ഫൂ​ർ , ന​ന്ദ​കു​മാ​ർ മു​ചി​രി, ബാ​ല​ഗോ​പാ​ൽ ഷി​ജു സ​ദ​ൻ ര​തീ​ഷ് ര​വി, വി​മ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Kodungallur nattuvisesham local news

Recent News

Up