x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ ആ​റു​ പേ​രു​ക​ളും എ​ൽ​ഡി​എ​ഫി​ൽ മൂ​ന്നു പേ​രു​ക​ളും സ​ജീ​വം


Published: January 14, 2026 06:18 AM IST | Updated: January 14, 2026 06:18 AM IST

നെ​ടു​ങ്ക​ണ്ടം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് സം​സ്ഥാ​നം മാ​റി​യ​പ്പോ​ൾ ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ ച​ർ​ച്ച​ക​ൾ സ​ജീവ​മാ​കു​ന്നു.

മു​മ്പെ​ന്ന​ത്തേ​ക്കാ​ളും മു​ന്നൊ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടാ​യി തു​ട​ർ​ച്ച​യാ​യി സി​പി​എം ഉ​രു​ക്കു​കോ​ട്ട​യാ​യി നി​ല​നി​ർ​ത്തു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ കോ​ട്ട ത​ക​ർ​ത്ത് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ത്ത് പ​ഞ്ചാ​യ​ത്തും ഇ​ട​ത് മു​ന്ന​ണി ഭ​ര​ണം നേ​ടി​യ​പ്പോ​ൾ അ​ന്ന് സ്ഥാ​നാ​ർ​ഥി മോ​ഹി​ക​ളാ​യി​ട്ടു​ള്ള​വ​ർ പി​ന്നോ​ട്ട് വ​ലി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ലെ സ്ഥി​തി​യാ​കെ മാ​റി​യ​തോ​ടെ സ്ഥാ​നാ​ർ​ഥിത്വ​ത്തി​നാ​യി അ​ര ഡ​സ​നി​ല​ധി​കം പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തി​ൽ അ​ഞ്ച് പ​ഞ്ചാ​യ​ത്ത് ഇ​ത്ത​വ​ണ യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. രാ​ജ​കു​മാ​രി​യി​ൽ ഒ​പ്പ​ത്തി​നൊ​പ്പം​നി​ന്ന​തും 27 വ​ർ​ഷ​ത്തി​നു ശേ​ഷം രാ​ജ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​തു​മാ​ണ് കോ​ൺ​ഗ്ര​സ് ക്യാ​മ്പ് ഉ​ണ​രാ​ൻ കാ​ര​ണം.

മ​ണ്ഡ​ല​ത്തി​ലാ​കെ യു​ഡി​എ​ഫ് ത​രം​ഗ​മാ​ണ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ഇ​തോ​ടെ സ്ഥാ​നാ​ർ​ഥി​ക​ളാ​കാ​ൻ നേ​താ​ക്ക​ൾ ച​ര​ടു​വ​ലി​ക​ൾ തു​ട​ങ്ങി. സീ​റ്റ് ഐ ​ഗ്രൂ​പ്പ് നി​ല​നി​ർ​ത്തി​യാ​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​നാ​ണ് സാ​ധ്യ​ത. മു​മ്പ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട് എ​ന്ന​തും മ​ണ്ഡ​ല​ത്തി​ൽ ചി​ര​പ​രി​ചി​ത​നാ​ണെ​ന്ന​തും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലെ സ്വീ​കാ​ര്യ​ത​യും ക​ല്ലാ​റി​ന് ഗു​ണ​ക​ര​മാ​കും.

അ​തേസ​മ​യം സം​സ്ഥാ​ന​ത്ത് കെ.​സി. വേ​ണു​ഗോ​പാ​ൽ ഗ്രൂ​പ്പ് ശ​ക്ത​മാ​യ​തോ​ടെ മ​ണ്ഡ​ലം കെ​സി പ​ക്ഷം പി​ടി​ച്ചാ​ൽ കെ​പി​സി​സി മീ​ഡി​യ വ​ക്താ​വ് സേ​നാ​പ​തി വേ​ണു, കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി എ​ന്നി​വ​രും പ​രി​ഗ​ണി​ക്ക​പ്പെ​ടും. 2016ൽ ​ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സേ​നാ​പ​തി വേ​ണു എം.​എം. മ​ണി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ത​വ​ണ ഇ​ദ്ദേ​ഹം മ​ത്സ​ര​രം​ഗ​ത്ത് എ​ത്തി​യി​രു​ന്നി​ല്ല.

നെ​ടുങ്ക​ണ്ടം അ​ർ​ബ​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യ എം.​എ​ൻ. ഗോ​പി ദീ​ർ​ഘ​നാ​ളാ​യി സ​ജീ​വ രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തു​ണ്ട്. ഗ്രൂ​പ്പു​ക​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തി​രു​ന്നാ​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി. ​മു​ര​ളീ​ധ​ര​ൻ, ബി​ജോ മാ​ണി എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

യു​വാ​ക്ക​ൾ​ക്ക് മു​ൻ​ഗ​ണന ന​ൽ​കി​യാ​ൽ മു​കേ​ഷ്, ബി​ജോ മാ​ണി എ​ന്നി​വ​ർ​ക്കാ​ണ് മു​ൻ​തൂ​ക്കം. വി​വി​ധ സ​ർ​വേ​ക​ളി​ലും ഇ​വ​ർ​ക്ക് വി​ജ​യ സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്നു​ണ്ട്. മൂ​ന്ന് ത​വ​ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വി​ജ​യി​ച്ച​തും മു​കേ​ഷി​ന് അ​നു​കൂ​ല​മാ​കും.

20 വ​ർ​ഷം വ​ലി​യ​തോ​വാ​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, പ​ത്തു​വ​ഷം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, സ്പൈ​സ​സ് ബോ​ർ​ഡ് മെം​ബ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് മി​ക​വ് തെ​ളി​യി​ച്ച ജി. ​മു​ര​ളീ​ധ​ര​നും ലി​സ്റ്റി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

ഭൂ​വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്തി വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന ബി​ജോ മാ​ണി​ക്ക് പൊ​തു സ്വീ​കാ​ര്യ​ത കൂ​ടു​ത​ലാ​ണ്. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ ബി​ജോ​യു​ടെ ഇ​ട​പെ​ട​ൽ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന യു​വ നേ​താ​വെ​ന്ന ഖ്യാ​തി​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. വി​ജ​യ സാ​ധ്യ​ത​യും യു​വ പ്രാ​തി​നി​ധ്യ​വും പ​രി​ഗ​ണി​ച്ചാ​ൽ ബി​ജോ മാ​ണി​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ല​ഭി​ച്ചേ​ക്കും.

ഇ​ത്ര​യും പേ​രു​ക​ൾ പ​രി​ഗ​ണി​ച്ചാ​ലും ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ ഘ​ട​ക​ങ്ങ​ളും പ​രി​ഗ​ണി​ച്ച് മ​ണ്ഡ​ല​ത്തി​ലെ സാ​ധ്യ​താ ലി​സ്റ്റ് മൂ​ന്ന് പേ​രി​ലേ​ക്ക് ചു​രു​ക്കും. ഈ ​ലി​സ്റ്റാ​യി​രി​ക്കും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

എ​ൽ​ഡി​എ​ഫി​ൽ മു​ൻ എം​ൽ​എ​മാ​രും സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​മാ​യ എം.​എം. മ​ണി, കെ.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും എം.​എം. മ​ണി​യു​ടെ മ​ക​ളും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും രാ​ജാ​ക്കാ​ട് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ സ​തി കു​ഞ്ഞു​മോ​ന്‍റെ പേ​രു​മാ​ണ് ഉ​യ​ർ​ന്നുകേ​ൾ​ക്കു​ ന്ന​ത്.

Tags : nattu vishesham Assembly elections

Recent News

Up