x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ​ന്നു​വ​ച്ച സ്വ​ർ​ണ​വും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് ഓട്ടോ ഡ്രൈ​വ​ർ തി​രി​കെ നൽകി


Published: February 1, 2026 05:53 AM IST | Updated: February 1, 2026 05:53 AM IST

കൊ​ല്ലം: ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ​ന്നു​വ​ച്ച സ്വ​ർ​ണവും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് ക​ണ്ടെ​ത്താ​ൻ യു​വ​തി​ക്ക് സ​ഹാ​യ​മാ​യി കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ക​ളു​ടെ അ​ടു​ക്ക​ൽ എ​ത്തു​ന്ന​തി​നു​വേ​ണ്ടി പ​ള്ളി​മു​ക്കി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​യ യു​വ​തി ഏ​ഴു പ​വ​നോ​ളം സ്വ​ർ​ണ​വും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ​ന്ന് വ​യ​്ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ബാ​ഗ് ന​ഷ്‌ടമാ​യ​ത് മ​ന​സി​ലാ​ക്കി​യ യു​വ​തി നി​ല​വി​ളി​യോ​ടെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ടി​യെ​ത്തി സ​ഹാ​യം തേ​ടി. ഉ​ട​ൻ ത​ന്നെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​രി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​തി​യു​മാ​യി പോ​ലീ​സ് സം​ഘം പ​ള്ളി​മു​ക്കി​ന് സ​മീ​പ​മു​ള്ള ഓ​ട്ടോ സ്റ്റാ​ന്‍ഡിൽ എ​ത്തി​യെ​ങ്കി​ലും ഓ​ട്ടോ​റി​ക്ഷ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ൽ​പ സ​മ​യ​ത്തി​ന് ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യു​മാ​യി സ്റ്റാ​ന്‍ഡി ലെ​ത്തി​യ ഡ്രൈ​വ​ർ ഷ​മീ​ർ, പോ​ലീ​സ് സം​ഘ​ത്തെ ഏ​ൽ​പ്പി​ക്കാ​നാ​യി ത െ​ന്‍റ വാ​ഹ​ന​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും സ്വ​ർ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് പോ​ലീ​സ് സം​ഘ​ത്തി െ ന്‍റ സാ​ന്നി​ധ്യ​ത്തി​ൽ യു​വ​തി​ക്ക് തി​രി​കെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ ഷെ​മീ​റി െ ന്‍റ സ​ത്യ​സ​ന്ധ​ത​യെ പോ​ലീ​സ് സം​ഘം അ​ഭി​ന​ന്ദി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Up