Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kollam

കൊ​ല്ല​ത്ത് ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

കൊ​ല്ലം: ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. സി​നി​മാ​പ​റ​മ്പ് ഇ​ട​ക്കാ​ട് സ്വ​ദേ​ശി ജെ​സി സ​ണ്ണി (55) ആ​ണ് മ​രി​ച്ച​ത്.

പ​ത്ത​നാ​പു​രം-​അ​ടൂ​ർ റൂ​ട്ടി​ൽ ശാ​ലേം​പു​ര​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​ത്ത​നാ​പു​ര​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്നു ജെ​സി. ഇ​വ​ർ ഓ​ടി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ടി​പ്പ​റി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​റി​ൽ നി​ന്ന് ജെ​സി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. ഉ​ട​ൻ​ത​ന്നെ പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ന്ത്രി​യു​ടെ പ​ങ്കി​ന് തെ​ളി​വി​ല്ല; ജാ​മ്യ ഉ​ത്ത​ര​വി​ൽ എ​സ്ഐ​ടി​ക്ക് തി​രി​ച്ച​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യി​ൽ മോ​ചി​ത​നാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ൽ എ​സ്ഐ​ടി​ക്ക് വ​ൻ തി​രി​ച്ച​ടി. കേ​സി​ൽ ത​ന്ത്രി​യു​ടെ പ​ങ്ക് തെ​ളി​യി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ജാ​മ്യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​തു​കൂ​ടാ​തെ ര​ണ്ട് കേ​സു​ക​ളി​ലും ത​ന്ത്രി​യു​ടെ പ​ങ്കി​ന് തെ​ളി​വു​ക​ളി​ല്ലെ​ന്നും ശ്രീ​കോ​വി​ലി​ന് പു​റ​ത്തു​ള്ള വ​സ്തു​ക്ക​ളി​ൽ ത​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ത​ന്ത്രി ജാ​മ്യം നേ​ടി ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ൽ ത​ന്ത്രി​ക്ക് ചു​മ​ത​ല​യി​ല്ലെ​ന്നും ശി​ല്പ​ങ്ങ​ളും പാ​ളി​ക​ളും സ്വ​ർ​ണം പൂ​ശു​ന്ന​ത് പൂ​ജാ​വി​ധി​യോ ആ​ചാ​ര​മോ അ​ല്ലെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​തി​നു​പു​റ​മേ മ​ഹ​സ​റു​ക​ളി​ൽ ത​ന്ത്രി ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ഗൂ​ഢാ​ലോ​ച​ന വാ​ദം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ത​ന്ത്രി​ക്ക് കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Kerala

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; കോ​ട​തി​ വി​ധി പ​റ​യു​ന്ന​തി​നി​ടെ പ്ര​തി മു​ങ്ങി 

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ പ്ര​തി​യാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കോ​ട​തി​യി​ൽ നി​ന്ന് മു​ങ്ങി. ആ​സാം സ്വ​ദേ​ശി സി​റാ​ജു​ൽ ഹ​ഖ് (36) ആ​ണ് കോ​ട​തി​യി​ൽ നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്സോ കോ​ട​തി​യി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. കേ​സി​ൽ ജാ​മ്യ​ത്തി​ലാ​യി​രു​ന്ന പ്ര​തി​യെ കോ​ട​തി വി​ധി പ​റ​യാ​നി​രി​ക്കെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ശി​ക്ഷ വി​ധി​ച്ച​പ്പോ​ഴേ​ക്കും പ്ര​തി കോ​ട​തി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​കു​പ്പു​ക​ൾ പ്ര​കാ​രം 23 വ​ർ​ഷം ത​ട​വും 2,10,000 രൂ​പ പി​ഴ​യു​മാ​ണ് പ്ര​തി​ക്ക് കോ​ട​തി വി​ധി​ച്ച ശി​ക്ഷ. മൈ​നാ​ഗ​പ്പ​ള്ളി​യി​ലു​ള്ള ഒ​രു ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ല​യ​ള​വി​ലാ​ണ് പ്ര​തി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് പീ​ഡി​പ്പി​ച്ച​ത്. ‌

പെ​ൺ​കു​ട്ടി ത​ന്‍റെ ഭാ​ര്യ​യാ​ണെ​ന്നാ​ണ് പ്ര​തി മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലു​ള്ള കു​ട്ടി​യു​ടെ പി​തൃ​സ​ഹോ​ദ​രി ചൈ​ൽ​ഡ് ലൈ​നി​ലും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

ഇ​തേ തു​ട​ർ​ന്ന് ശാ​സ്താം​കോ​ട്ട പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 

 

Kerala

തെ​ന്മ​ല ഡാ​മി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടേ​തെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

കൊ​ല്ലം: തെ​ന്മ​ല ഡാ​മി​ൽ ക​ണ്ടെ​ത്തി​യ ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടേ​തെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഡാം ​സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. ഡാം ​ടോ​പ്പി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ബാ​ഗി​ൽ നി​ന്ന് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​യു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ല​ഭി​ച്ചി​രു​ന്നു.

തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ഉ​ല​ക​മ​ണി (26) ആ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. തു​ട​ർ​ന്ന് പോ​ലീ​സ് ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. നാ​ല് ദി​വ​സം മു​ൻ​പ് ഉ​ല​ക​മ​ണി​യെ ഡാ​മി​ന് സ​മീ​പ​ത്ത് നി​ന്ന് കാ​ണാ​താ​യി​രു​ന്നു.

ജോ​ലി തേ​ടി​യാ​ണ് ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​തി​നി​ടെ ഉ​ല​ക​മ​ണി​യെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ൾ തി​രു​നെ​ൽ​വേ​ലി പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ്
ഡാ​മി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ട്. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മേ മൃ​ത​ദേ​ഹം ഉ​ല​ക​മ​ണി​യു​ടേ​ത് ആ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ സാ​ധി​ക്കൂ. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

കൊല്ലത്തെ ഇഎസ്‌ഐ മെഡിക്കല്‍ കോളജ്;കേ​​​ര​​​ളം എ​​​സ​​​ന്‍ഷ്യാ​​​ലി​​​റ്റി സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു കേ​​​ന്ദ്രം

ന്യൂ​​​ഡ​​​ല്‍ഹി: കൊ​​​ല്ല​​​ത്ത് അ​​​നു​​​വ​​​ദി​​​ച്ച ഇ​​​എ​​​സ്‌​​​ഐ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​രം​​​ഭി​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​ര്‍ എ​​​സ​​​ന്‍ഷ്യാ​​​ലി​​​റ്റി സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍കി​​​യി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര തൊ​​​ഴി​​​ല്‍ മ​​​ന്ത്രി മ​​​ൻസു​​​ഖ് മാ​​​ണ്ഡ​​​വ്യ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്കാ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​രം​​​ഭി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം ന​​​ല്‍കാ​​​ത്ത സം​​​സ്ഥാ​​​ന​​​ത്തി​​​ന് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​യാ​​​ന്‍ അ​​​ര്‍ഹ​​​ത​​​യി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഇ​​​എ​​​സ്‌​​​ഐ ബോ​​​ര്‍ഡ് അം​​​ഗം കൂ​​​ടി​​​യാ​​​യ എ​​​ന്‍.​​​കെ. പ്രേ​​​മ​​​ച​​​ന്ദ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നും 200 മു​​​ത​​​ല്‍ 300 വ​​​രെ പേ​​​ര്‍ക്കു തൊ​​​ഴി​​​ല്‍സാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ന് സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ എ​​​സ​​​ന്‍ഷ്യാ​​​ലി​​​റ്റി സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്‍കാ​​​ത്ത​​​തു​​​കാ​​​ര​​​ണം പ​​​ദ്ധ​​​തി ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​താ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം.

നാ​​​ഷ​​​ണ​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ ക​​​മ്മീ​​​ഷ​​​ന് അ​​​പേ​​​ക്ഷ ന​​​ല്‍കാ​​​ന്‍ എ​​​സ​​​ന്‍ഷ്യാ​​​ലി​​​റ്റി സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും മാ​​​ണ്ഡ​​​വ്യ പ​​​റ​​​ഞ്ഞു. ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍സ് കോ​​​ഡ് നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ന്‍റെ ച​​​ര്‍ച്ച​​​യ്ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

Kerala

ഇ​ട​ത് സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കി: കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

കൊ​ല്ലം: ഇ​ട​ത് സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കി​യെ​ന്ന് ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കാ​ലോ​ചി​ത​മാ​യ പ​രി​ഷ്ക്കാ​ര​ങ്ങ​ളി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കെ​എ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കാ​ൻ സാ​ധി​ച്ചെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ലെ വി​പു​ലീ​ക​ര​ണം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യും മെ​ച്ച​പ്പെ​ടു​ത്തും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന വ​ർ​ധ​ന​വി​നും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ വി​ജ​യി​ച്ചു​വെ​ന്നും ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഇ​ടി​സി അ​ങ്ക​ണ​വാ​ടി ജം​ഗ്ഷ​ൻ മു​ത​ൽ കൊ​ട്ടാ​ര​ക്ക​ര വ​രെ​യും തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്ന സ​ർ​ക്കു​ല​ർ മി​നി ബ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഇ​ടി​സി ജം​ഗ്ഷ​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പു​തി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കെ​ത്താ​ൻ സാ​ധി​ക്കും വി​ധ​മാ​ണ് പു​തി​യ ബ​സ് സ​ർ​വീ​സ് ന​ട​പ്പാ​ക്കി​യ​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഇ​ടി​സി ജം​ഗ്ഷ​ൻ, തോ​ട്ട​മു​ക്ക്, ന​വോ​ദ​യ, കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കൊ​ട്ടാ​ര​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ രാ​വി​ലെ​യും വൈ​കി​ട്ടു​മാ​യാ​ണ് ബ​സ് സ​ർ​വീ​സ്.

Kerala

കൊ​ട്ടാ​ര​ക്ക​ര​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ യു​വാ​വ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ആ​ന​യ​ടി സ്വ​ദേ​ശി സു​ജി​ത്(37) ആ​ണ് മ​രി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​രി​ലാ​ണ് സം​ഭ​വം. ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ നി​ന്നാ​ണ് സു​ജി​ത്തി​ന് ഷോ​ക്കേ​റ്റ​ത്.

ചെ​റു​മ​ങ്ങാ​ട് ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നാ​യി ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ക​യ​റി ട്യൂ​ബ് കെ​ട്ടു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. സ്ട്രീ​റ്റ് ലൈ​റ്റി​ന്‍റെ വ​യ​റി​ൽ ത​ട്ടി വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

 

Kerala

ഓ​പ്പ​റേ​ഷ​ന്‍ ഡി-ഡാ​ഡ്: കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ കൊ​ല്ല​ത്തു​നി​ന്ന്

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ഡി-​​​​ഡാ​​​​ഡ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ല്‍ എ​​​​ത്തി​​​​യ കേ​​​​സു​​​​ക​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ലും കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ല്‍​നി​​​​ന്ന്. ഇ​​​​വി​​​​ടെ നി​​​​ന്ന് 591 കേ​​​​സു​​​​ക​​​​ളാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത​​​​ത്. 2023 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു മു​​​​ത​​​​ല്‍ 2026 ജ​​​​നു​​​​വ​​​​രി 19 വ​​​​രെ​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന ക്രൈം ​​​​റി​​​​ക്കാ​​​​ര്‍​ഡ് ബ്യൂ​​​​റോ​​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​ക​​​​ളാ​​​​ണ് ഇ​​​​ത് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ന്ന​​​​ത്തെ ത​​​​ല​​​​മു​​​​റ​​​​യി​​​​ലെ കു​​​​ട്ടി​​​​ക​​​​ളി​​​​ലും യു​​​​വാ​​​​ക്ക​​​​ളി​​​​ലും ക​​​​ണ്ടു​​​​വ​​​​രു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ല്‍ ആ​​​​സ​​​​ക്തി​​​​യി​​​​ല്‍ നി​​​​ന്ന് മോ​​​​ച​​​​നം ന​​​​ല്‍​കാ​​​​നാ​​​​യി കേ​​​​ര​​​​ള പോ​​​​ലീ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ് ഡി​​​​ജി​​​​റ്റ​​​​ല്‍ ഡി- ​​​​അ​​​​ഡി​​​​ക്ഷ​​​​ന്‍ (​​​​ഡി- ഡാ​​​​ഡ്) സെ​​​​ന്‍റ​​​​റു​​​​ക​​​​ള്‍.

ഡി​​​​ജി​​​​റ്റ​​​​ല്‍- ഇ ​​​​ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ അ​​​​മി​​​​ത ഉ​​​​പ​​​​യോഗം നി​​​​യ​​​​ന്ത്രി​​​​ച്ച് സു​​​​ര​​​​ക്ഷി​​​​ത​​​​വും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വു​​​​മു​​​​ള്ള ഓ​​​​ണ്‍​ലൈ​​​​ന്‍ ശീ​​​​ല​​​​ങ്ങ​​​​ള്‍ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഡി- ​​​​ഡാ​​​​ഡ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളു​​​​ടെ ല​​​​ക്ഷ്യം.

സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​റു ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച ഡി ​​​​ഡാ​​​​ഡ് സെ​​​​ന്‍റ​​​​റു​​​​ക​​​​ള്‍ ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം മു​​​​ത​​​​ല്‍ എ​​​​ട്ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലേ​​​​ക്കു കൂ​​​​ടി വ്യാ​​​​പി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഡി- ​​​​ഡാ​​​​ഡ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ല്‍ എ​​​​ത്തി​​​​യ കേ​​​​സു​​​​ക​​​​ളി​​​​ല്‍ ര​​​​ണ്ടാം സ്ഥാ​​​​നം തൃ​​​​ശൂ​​​​രി​​​​നാ​​​​ണ്. ഇ​​​​വി​​​​ടെ നി​​​​ന്ന് 381 കേ​​​​സു​​​​ക​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ക​​​​യു​​​​ണ്ടാ​​​​യി. 345 കേ​​​​സു​​​​ക​​​​ളു​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​മു​​​​ണ്ട്. ഡി​​​​ജി​​​​റ്റ​​​​ല്‍ ആ​​​​സ​​​​ക്തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു​​​​നി​​​​ന്ന് 300 കേ​​​​സു​​​​ക​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ക​​​​യു​​​​ണ്ടാ​​​​യി.

റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത​​​​ത് 2,309 കേ​​​​സു​​​​ക​​​​ള്‍

ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ ഡി- ​​​​ഡാ​​​​ഡ് സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​യ കേ​​​​സു​​​​ക​​​​ളു​​​​ടെ ആ​​​​കെ എ​​​​ണ്ണം 2,309 ആ​​​​ണ്. നി​​​​ല​​​​വി​​​​ല്‍ 654 കേ​​​​സു​​​​ക​​​​ള്‍ തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്.

കൗ​​​​ണ്‍​സ​​​​ലിം​​​​ഗ് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കാ​​​​യി 315 കേ​​​​സു​​​​ക​​​​ള്‍ റ​​​​ഫ​​​​ര്‍ ചെ​​​​യ്യു​​​​ക​​​​യു​​​​ണ്ടാ​​​​യി. 1,306 കേ​​​​സു​​​​ക​​​​ളി​​​​ല്‍ തീ​​​​ര്‍​പ്പാ​​​​യി. 34 കേ​​​​സു​​​​ക​​​​ള്‍ ഇ​​​​ട​​​​യ്ക്കു​​​​വ​​​​ച്ച് നി​​​​ര്‍​ത്തു​​​​ക​​​​യു​​​​ണ്ടാ​​​​യി.

ജി​​​​ല്ല, ആകെ കേ​​​​സു​​​​ക​​​​ള്‍, തു​​​​ട​​​​രു​​​​ന്ന കേ​​​​സു​​​​ക​​​​ള്‍, റ​​​​ഫ​​​​ര്‍ ചെ​​​​യ്തവ‍, തീ​​​​ര്‍​പ്പാ​​​​ക്കി​​​​യവ, ഇ​​​​ട​​​​യ്ക്കു​​​​വ​​​​ച്ച് നി​​​​ര്‍​ത്തി​​​​യവ...

  • തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 345, 55, 32, 250, 8.
  • കൊ​​​​ല്ലം: 591,186, 20, 380, 5.
  • കൊ​​​​ച്ചി: 300, 79, 54, 157, 10.
  • തൃ​​​​ശൂ​​​​ര്‍: 381, 53, 135, 189, 4.
  • കോ​​​​ഴി​​​​ക്കോ​​​​ട്: 411, 184, 36, 189, 2.
  • ക​​​​ണ്ണൂ​​​​ര്‍: 81, 97, 38, 141, 5.

ആകെ കേ​​​​സു​​​​ക​​​​ള്‍: 2,309, 654, 315.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ത​ന്ത്രി​യു​ടെ ജാ​മ്യ​ഹ​ർ​ജി വാ​ദം കേ​ൾ​ക്കാ​നാ​യി മാ​റ്റി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി വാ​ദം കേ​ൾ​ക്കാ​നാ​യി മാ​റ്റി. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും കോ​ട​തി ഒ​രു​മി​ച്ചാ​ണ് വാ​ദം കേ​ൾ​ക്കു​ക. ര​ണ്ട് കേ​സി​ലും ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നാ​ണ് ത​ന്ത്രി ജാ​മ്യ​ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല​ല്ലാ​തെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും ത​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി​യോ​ട് ഉ​ൾ​പ്പ​ടെ ത​ന്ത്രി​ക്ക് അ​ടു​ത്ത ബ​ന്ധം ഉ​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ. എ​സ്ഐ​ടി റി​പ്പോ​ർ​ട്ടും ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ബു​ധ​നാ​ഴ്ച​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​സി​ൽ ഇ​തു​വ​രെ മൂ​ന്നു​പേ​രാ​ണ് ജ​യി​ൽ മോ​ചി​ത​രാ​യ​ത്. മു​രാ​രി ബാ​ബു​വി​നും സു​ധീ​ഷ് കു​മാ​റി​നും സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച കോ​ട​തി മു​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്. ശ്രീ​കു​മാ​റി​നും ജാ​മ്യം ന​ൽ​കി​യി​രു​ന്നു.

ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ക​ട്ടി​ള​പ്പാ​ളി കേ​സി​ലാ​ണ് ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കു​ന്ന​തി​ൽ ഹൈ​ക്കോ​ടി ഉ​ൾ​പ്പ​ടെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​ട്ടും എ​സ്ഐ​ടി ഇ​തു​വ​രെ​യും തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല.

Kerala

സ്വ​ർ​ണ​ക്കൊ​ള്ള; ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി കോ​ട​തിയിൽ

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ വി​ചാ​ര​ണ ത​ട​വി​ൽ തു​ട​രു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ലും ക​ണ്ഠ​ര് രാ​ജീ​വ​ര്‍ കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും അ​ചാ​ര​ങ്ങ​ൾ പാ​ലി​ച്ച് മാ​ത്രം പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് താ​നെ​ന്നു​മാ​ണ് ത​ന്ത്രി​യു​ടെ വാ​ദം.

എ​ന്നാ​ൽ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി​ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ടെ പ​ങ്കു​ണ്ടെ​ന്നു​മാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ. ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച പോ​റ്റി ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കേ​സി​ൽ ഇ​തു​വ​രെ മൂ​ന്ന് പ്ര​തി​ക​ളാ​ണ് ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​ത്. ദേ​വ​സ്വം മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു, മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​ർ, മു​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്.​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

90 ദി​വ​സം റി​മാ​ൻ​ഡ് പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​രാ​രി ബാ​ബു​വി​നും സു​ധീ​ഷ് കു​മാ​റി​നും ജാ​മ്യം ല​ഭി​ച്ച​ത്. എ​സ്. ശ്രീ​കു​മാ​റി​ന് 43ാം ദി​വ​സ​മാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക​ൾ ജാ​മ്യം നേ​ടു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും. എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യ നീ​ക്കം.

ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ 90 ദി​വ​സം റി​മാ​ൻ​ഡ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തോ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യ​ത്. ആ​ദ്യം അ​റ​സ്റ്റി​ലാ​യ ദ്വാ​ര​പാ​ല​ക കേ​സി​ൽ പോ​റ്റി​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളു​ടെ കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ ന​ൽ​കും. ഞാ​യ​റാ​ഴ്ച നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ക​ണ്ഠ​ര് രാ​ജീ​വ​രെ ഇ​ന്ന് ആ​ൻ​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കും.

ചൊ​വ്വാ​ഴ്ച ക​ട്ടി​ള​പ്പാ​ളി കേ​സി​ലെ ത​ന്ത്രി​യു​ടെ ജാ​മ്യ​ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ര​ണ്ട് കേ​സു​ക​ളി​ലെ​യും അ​പേ​ക്ഷ​ക​ൾ ഒ​രു​മി​ച്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടും. ദേ​വ​സ്വം മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​ർ സ​മ​ർ​പ്പി​ച്ച ജാ​മ്യ ഹ​ർ​ജി​ക​ളും ഇ​ന്ന് പ​രി​ഗ​ണി​ക്കും.

District News

മ​റ​ന്നു​വ​ച്ച സ്വ​ർ​ണ​വും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് ഓട്ടോ ഡ്രൈ​വ​ർ തി​രി​കെ നൽകി

കൊ​ല്ലം: ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ​ന്നു​വ​ച്ച സ്വ​ർ​ണവും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് ക​ണ്ടെ​ത്താ​ൻ യു​വ​തി​ക്ക് സ​ഹാ​യ​മാ​യി കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ക​ളു​ടെ അ​ടു​ക്ക​ൽ എ​ത്തു​ന്ന​തി​നു​വേ​ണ്ടി പ​ള്ളി​മു​ക്കി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​യ യു​വ​തി ഏ​ഴു പ​വ​നോ​ളം സ്വ​ർ​ണ​വും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ​ന്ന് വ​യ​്ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ബാ​ഗ് ന​ഷ്‌ടമാ​യ​ത് മ​ന​സി​ലാ​ക്കി​യ യു​വ​തി നി​ല​വി​ളി​യോ​ടെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ടി​യെ​ത്തി സ​ഹാ​യം തേ​ടി. ഉ​ട​ൻ ത​ന്നെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​രി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​തി​യു​മാ​യി പോ​ലീ​സ് സം​ഘം പ​ള്ളി​മു​ക്കി​ന് സ​മീ​പ​മു​ള്ള ഓ​ട്ടോ സ്റ്റാ​ന്‍ഡിൽ എ​ത്തി​യെ​ങ്കി​ലും ഓ​ട്ടോ​റി​ക്ഷ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ൽ​പ സ​മ​യ​ത്തി​ന് ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യു​മാ​യി സ്റ്റാ​ന്‍ഡി ലെ​ത്തി​യ ഡ്രൈ​വ​ർ ഷ​മീ​ർ, പോ​ലീ​സ് സം​ഘ​ത്തെ ഏ​ൽ​പ്പി​ക്കാ​നാ​യി ത െ​ന്‍റ വാ​ഹ​ന​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും സ്വ​ർ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് പോ​ലീ​സ് സം​ഘ​ത്തി െ ന്‍റ സാ​ന്നി​ധ്യ​ത്തി​ൽ യു​വ​തി​ക്ക് തി​രി​കെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ ഷെ​മീ​റി െ ന്‍റ സ​ത്യ​സ​ന്ധ​ത​യെ പോ​ലീ​സ് സം​ഘം അ​ഭി​ന​ന്ദി​ച്ചു.

Kerala

കൊ​ല്ലം - എ​റ​ണാ​കു​ളം മെ​മു; സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ചു

കൊ​ല്ലം: കൊ​ല്ലം - എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന (06169/06170) മെ​മു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഫെ​ബ്രു​വ​രി 27 വ​രെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. നേ​ര​ത്തേ ഈ ​ട്രെ​യി​നു​ക​ൾ ജ​നു​വ​രി 30 വ​രെ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​മാ​ണ് ഈ ​മെ​മു ട്രെ​യി​നു​ക​ൾ ഓ​ടു​ന്ന​ത്. ഈ ​ട്രെ​യി​നു​ക​ൾ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും ഓ​ടി​ച്ച് സ്ഥി​രം സ​ർ​വീ​സാ​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​വ​ശ്യം റെ​യി​ൽ​വേ ഇ​രു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

ഇ​തു​കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി ) -മം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ന്ത്യോ​ദ​യ സ്പെ​ഷ​ൽ ട്രെ​യി​നും ( 06163/06164) ഫെ​ബ്രു​വ​രി 24 വ​ര ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട്-​ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പ്ര​തി​ദി​ന അ​ൺ റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ ട്രെ​യി​നും 28 വ​രെ സ​ർ​വീ​സ് നീ​ട്ടി​യി​ട്ടു​ണ്ട്.

Kerala

കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​നു​ള്ളി​ൽ; ര​ണ്ടാ​ഴ്ച​യോ​ളം പ​ഴ​ക്കം

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ നി​ന്ന് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​വ​ണൂ​ർ വി​ഷ്ണു നി​വാ​സി​ൽ വി​ഷ്ണു ലാ​ൽ (41) ആ​ണ് മ​രി​ച്ച​ത്. വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച വി​ഷ്ണു​ലാ​ൽ.

വീ​ടി​ന് സ​മീ​പ​മു​ള്ള കി​ണ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യാ​ണ് കി​ണ​റ്റി​ൽ നി​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

കൊ​ല്ലം സ്വ​ദേ​ശി​യാ​യ വി​ഷ്ണു​ലാ​ൽ മൂ​ന്ന് വ​ർ​ഷ​മാ​യി അ​വ​ണൂ​രി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Kerala

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. മ​റ്റ് ര​ണ്ട് പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​രി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു ബൈ​ക്കി​ന് തീ​പി​ടി​ച്ചു. ഇ​തേ തു​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റാ​ണ് ഒ​രാ​ൾ മ​രി​ച്ച​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കൊ​ട്ടാ​ര​ക്ക​ര - കൊ​ല്ലം റോ​ഡി​ൽ താ​മ​ര​ശേ​രി ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 

ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​തോ​ടെ സാ​ഹ​ച​ര്യം ഗു​രു​ത​ര​മാ​യി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Kerala

ക്ഷേ​ത്ര​ത്തി​ൽ ആ​ക്ര​മ​ണം; ഗു​ണ്ടാ​നേ​താ​വ് പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു

കൊ​ല്ലം: ക്ഷേ​ത്ര​ത്തി​ൽ നാ​യ​യു​മാ​യെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ ഗു​ണ്ടാ നേ​താ​വ് പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. കൊ​ല്ലം പ​ത്ത​നാ​പു​രം പി​ട​വൂ​ർ പു​ത്ത​ൻ​കാ​വ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ സ​ജീ​വ​ൻ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ക്ഷേ​ത്ര അ​ന്ന​ദാ​ന​പു​ര​യി​ൽ നാ​യ​യു​മാ​യെ​ത്തി​യ ഇ​യാ​ൾ അ​തി​ക്ര​മം ന​ട​ത്തി. തു​ട​ർ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഇ​യാ​ൾ ത​ന്‍റെ ഓ​ഫ് റോ​ഡ് വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ജീ​പ്പി​ൽ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് അ​ന​ധി​കൃ​ത​മാ​യി ‌ടി​പ്പ​റി​ൽ മ​ണ​ൽ ക​ട​ത്തി​യ ഇ​യാ​ളെ പി​ടി​ക്കാ​ൻ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ മ​ണ​ൽ പോ​ലീ​സ് ജീ​പ്പി​നു മു​ക​ളി​ൽ ഇ​ട്ട​ശേ​ഷം സ​ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

 

 

 

 

 

 

Kerala

കൊ​ല്ല​ത്ത് പി​തൃസ​ഹോ​ദ​ര​നെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു: ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ

കൊ​ല്ലം: കേ​ര​ള​പു​ര​ത്ത് പി​തൃസ​ഹോ​ദ​ര​നെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു. കേ​ര​ള​പു​രം മു​ണ്ട​ൻ​ചി​റ മാ​ട​ൻ​കാ​വി​നു സ​മീ​പം ജി​തേ​ഷ്ഭ​വ​ന​ത്തി​ൽ സ​ജീ​വി​ന്‍റെ​യും ഷീ​ല​യു​ടെ​യും മ​ക​ൻ സ​ജി​ത്ത് (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഏ​ഴ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നെ​ടു​മ്പ​ന ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പം അ​നു​ജാ​ഭ​വ​നി​ൽ അ​ന​ന്തു ആ​ന​ന്ദ​ൻ (29), വ​ർ​ക്ക​ല പ​ന​യ​റ സ​നോ​ജ്ഭ​വ​നി​ൽ പ്ര​സാ​ദ് (46), നെ​ടു​മ്പ​ന ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക​ടു​ത്ത് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക​ടു​ത്ത് സു​രാ​ജ്ഭ​വ​നി​ൽ സു​നി​ൽ​രാ​ജ് (38), നെ​ടു​മ്പ​ന ഇ​ട​പ്പ​ന​യം നൈ​ജു​ഭ​വ​നി​ൽ ഷൈ​ജു (40), ഇ​ട​പ്പ​ന​യം ബി​ബി സ​ദ​ന​ത്തി​ൽ ബൈ​ജു (42), ഇ​ട​പ്പ​ന​യം. അ​തു​ൽ​നി​വാ​സി​ൽ അ​തു​ൽ രാ​മ​ച​ന്ദ്ര​ൻ (27), സ​ഹോ​ദ​ര​ൻ അ​ഖി​ൽ രാ​മ​ച​ന്ദ്ര​ൻ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ളും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​ജി​ത്തി​ന്‍റെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​ൻ പ​വി​ത്ര​ൻ അ​യ​ൽ​വാ​സി​യാ​യ ഷൈ​ജു​വു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​ത​റി​ഞ്ഞാ​ണ് സ​ജി​ത്ത്, സ​ഹോ​ദ​ര​ൻ സു​ജി​ത്, അ​യ​ൽ​വാ​സി അ​ശ്വി​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം കേ​ര​ള​പു​ര​ത്തു​ള്ള പ​വി​ത്ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

സം​ഘ​ർ​ഷ​മു​ണ്ടാ​യ​തോ​ടെ പ​വി​ത്ര​ൻ ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി പ​റ​യു​ക​യും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ത​ർ​ക്കം പ​രി​ഹ​രി​ച്ച് മ​ട​ങ്ങു​ക​യും ചെ​യ്തു. പോ​ലീ​സ് നി​ർ​ദേ​ശി​ച്ച പ്ര​കാ​രം സ​ജി​ത്തും സ​ഹോ​ദ​ര​നും മ​ട​ങ്ങാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് വീ​ടി​നു സ​മീ​പം വ​ട​ക്ക​ട​ത്ത് ഏ​ലാ ച​ങ്ങാ​തി മു​ക്ക്റോ​ഡി​ൽ വെ​ച്ച് പ്ര​തി​ക​ൾ ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. വെ​ട്ടി​യും കു​ത്തി​യു​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​താ​യി​രു​ന്നു പ്ര​തി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്.​മു​റി​വേ​റ്റ് റോ​ഡി​ൽ കി​ട​ന്ന സ​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ പോ​ലും അ​ക്ര​മി​സം​ഘം അ​നു​വ​ദി​ച്ചി​ല്ല. ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് എ​ത്തി പെ​രു​മ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു.

സ​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ സു​ജി​ത്ത് (19), അ​യ​ൽ​വാ​സി അ​ശ്വി​ൻ എ​ന്നി​വ​ർ​ക്കും പ്ര​തി​ക​ൾ​ക്കും സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റു. പ്ര​തി​ക​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സ​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു കേ​സു​ക​ൾ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Kerala

വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം; പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

കൊ​ല്ലം: തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സു​ജ​യു​ടെ സ​സ്പെ​ൻ​ഷ​നാ​ണ് പി​ൻ​വ​ലി​ച്ച​ത്. സു​ജ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

സ്കൂ​ളി​ലെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ഷെ​ഡി​ന് മു​ക​ളി​ൽ ചെ​രി​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മി​ഥു​ൻ എ​ന്ന വി​ദ്യാ​ർ​ഥി​ക്ക് ഷോ​ക്കേ​റ്റ​ത്. 2025 ജൂ​ലൈ 17ന് ​ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് 15 ദി​വ​സ​ത്തേ​ക്ക് പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി​രു​ന്ന സു​ജ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഇ​തി​നി​ടെ സ​ർ​ക്കാ​ർ സ്കൂ​ൾ ഏ​റ്റെ​ടു​ത്ത് ഡി​ഇ​ഒ​ക്ക് ചു​മ​ത​ല കൈ​മാ​റി. തു​ട​ർ​ന്ന് സ​സ്‌​പെ​ൻ​ഷ​ൻ നീ​ട്ടി. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി ആ​റ് മാ​സം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. അ​ധ്യാ​പി​ക മാ​ർ​ച്ചി​ൽ വി​ര​മി​ക്കും.

Kerala

സം​സ്ഥാ​ന ക്ഷീ​രസം​ഗ​മം ‘പ​ട​വ് 2026’ കൊ​ല്ല​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ക്ഷീ​​​ര സം​​​ഗ​​​മം ‘പ​​​ട​​​വ് 2026’ നാ​​​ളെ മു​​​ത​​​ല്‍ 21 വ​​​രെ കൊ​​​ല്ല​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നാ​​​ളെ ക​​​ര്‍​ഷ​​​ക​​​രു​​​ടെ വി​​​ളം​​​ബ​​​ര​​​ജാ​​​ഥ​​​യും ഡെ​​​യ​​​റി എ​​​ക്‌​​​സ്‌​​​പോ​​​യും ന​​​ട​​​ക്കും. സം​​​ഗ​​​മ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 19ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും. ച​​​ട​​​ങ്ങി​​​ല്‍ ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ വി​​​വി​​​ധ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും.

മി​​​ക​​​ച്ച ക്ഷീ​​​ര ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു​​​ള്ള അ​​​വാ​​​ര്‍​ഡു​​​ക​​​ളും മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ പാ​​​ല്‍ ക​​​റ​​​ന്ന ക​​​ര്‍​ഷ​​​ക​​​നു​​​ള്ള ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗം അ​​​വാ​​​ര്‍​ഡ് ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി കെ.​​​ബി. ഷൈ​​​ന്‍ (ഒ​​​രു ല​​​ക്ഷം രൂ​​​പ) ക​​​ര​​​സ്ഥ​​​മാ​​​ക്കി. വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ നി​​​ന്നു​​​ള്ള വ​​​ത്സ​​​ല​​​യും (50,000 രൂ​​​പ), പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി അ​​​രു​​​ണ്‍ കു​​​മാ​​​റും (50,000 രൂ​​​പ) അ​​​വാ​​​ര്‍​ഡി​​​ന് അ​​​ര്‍​ഹ​​​രാ​​​യി. മി​​​ക​​​ച്ച ക്ഷീ​​​ര സം​​​ഘ​​​ത്തി​​​നു​​​ള്ള ഡോ. ​​​വ​​​ര്‍​ഗീ​​​സ് കു​​​ര്യ​​​ന്‍ അ​​​വാ​​​ര്‍​ഡ് വ​​​യ​​​നാ​​​ട് മീ​​​ന​​​ങ്ങാ​​​ടി ക്ഷീ​​​രോ​​​ത്സ​​​വ സം​​​ഘം (ഒ​​​രു ല​​​ക്ഷം രൂ​​​പ) സ്വ​​​ന്ത​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന​​​ത്ത് പാ​​​ല്‍ വി​​​ല വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം മി​​​ല്‍​മ​​​യാ​​​ണ് കൈ​​​ക്കൊ​​​ള്ളേ​​​ണ്ട​​​തെ​​​ന്ന് മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി പ​​​റ​​​ഞ്ഞു. മി​​​ല്‍​മ​​​യ്ക്ക് എ​​​പ്പോ​​​ള്‍ വേ​​​ണ​​​മെ​​​ങ്കി​​​ലും വി​​​ല വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​വ​​​ര്‍ ശി​​​പാ​​​ര്‍​ശ സ​​​മ​​​ര്‍​പ്പി​​​ച്ചാ​​​ല്‍ സ​​​ര്‍​ക്കാ​​​രു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Out of Range

കൊ​ല്ല​ത്ത് ഫാ​ൻ​സി​ഡ്ര​സ്, കോ​ട്ട​യ​ത്ത് ആ​ട്ട​ക്ക​ഥ!

പ​ത്രം തു​റ​ന്നാ​ൽ തൃ​ശൂ​രി​ലെ ക​ല​ക​ളാ​ര​വം, ചാ​ന​ൽ ഞെ​ക്കി​യാ​ൽ കാ​മ​റ​യും മൈ​ക്കു​മി​ട്ട് ഇ​ള​ക്കു​ന്ന അ​വി​യ​ൽ... പി​ള്ളേ​ര​വി​ടെ പൊ​ളി​ക്ക​ട്ടെ. ന​മു​ക്കു രാ​ഷ്‌​ട്രീ​യ​ ക​ല​ക​ളാ​ര​വം ന​ട​ക്കു​ന്ന വേ​ദി​ക​ളി​ലേ​ക്കു പോ​കാം.

കൊ​ല്ല​ത്തെ വേ​ദി ഒ​ന്നി​ൽ ഇ​പ്പോ​ൾ ഫാ​ൻ​സി​ഡ്ര​സ് മ​ത്സ​ര​മാ​ണു ന​ട​ക്കു​ന്ന​ത്. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ രൂ​പ​വും ഭാ​വ​വും മാ​റി കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് കൊ​ല്ല​ത്തു​നി​ന്നു​ള്ള ഒ​രു ക​ലാ​കാ​രി. മാ​സ​ങ്ങ​ളാ​യി ഇ​തി​നു വേ​ണ്ടി ഒ​രു​ക്കം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു മി​ന്നും താ​രം അയിഷ​യെ​ന്ന് പ​രി​ശീ​ല​ക​ർ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നൊ​രു മോ​ളൂ​ട്ടി​യും കോ​ട്ട​യ​ത്തൊ​രു കു​റു​പ്പ​ച്ച​നും ഫാ​ൻ​സി​ഡ്ര​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​യാ​റെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നു ക​ഥ​ക​ളു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ വേ​ഷം​കെ​ട്ടി വേ​ദി​യി​ലേ​ക്കു വ​ന്നി​ട്ടി​ല്ല.

ഈ ​സ​മ​യം കോ​ട്ട​യ​ത്തെ വേ​ദി​യി​ൽ ക​ഥ​ക​ളി മ​ത്സ​ര​മാ​ണ് അ​ര​ങ്ങു​ത​ക​ർ​ക്കു​ന്ന​ത്.മു​ന്ന​ണി​വ​ധം ആ​ട്ട​ക്ക​ഥ ആ​സ്വ​ദി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് കാ​ണി​ക​ൾ. ഈ ​ആ​ട്ട​ക്ക​ഥ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ന്പോ​ൾ ത​ന്‍റെ സീ​റ്റ് ആ​ടാ​തി​രി​ക്കാ​ൻ പാ​ലാ​യി​ൽ​നി​ന്നു​ള്ള ഒ​രു ക​ലാ​കാ​ര​ൻ പ്ര​മു​ഖ ആ​ശാ​നെ തേ​ടി മ​ല​പ്പു​റ​ത്തേ​ക്കു വ​ച്ചു​പി​ടി​ച്ചു. കോ​ട്ട​യ​ത്തെ ആ​ട്ട​ക്കാ​ർ വേ​ദി​യി​ൽ പ​ച്ച, ക​ത്തി, ക​രി, താ​ടി, മി​നു​ക്ക് എന്നിവയിൽ ഏ​തു വേ​ഷം കെ​ട്ടി​യാ​ലും ത​ന്‍റെ വേ​ഷം അ​ഴി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് ഇ​ദ്ദേ​ഹം മ​ല​പ്പു​റം ആ​ശാ​നെ അ​റി​യി​ച്ച​ത്രേ. പു​തി​യ ആ​ട്ട​ക്ക​ഥ ര​ചി​ക്കാ​ൻ ത​ന്നെ ആ​രും ഏ​ല്പി​ച്ചി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞ് ഒ​ടു​വി​ൽ ആ​ശാ​നും വ​ട്ട​പ്പാ​ട്ട് പാ​ടി ത​ല​യൂ​രി. ആ​ട്ട​ക്ക​ഥ ക​ണ്ടു ര​സം​പി​ടി​ച്ച സം​ഘാ​ട​ക​ർ ക​ലാ​കാ​ര​ന്മാ​ർ​ക്കു തി​രു​വ​ന​ന്ത​പു​ര​ത്ത് 25 സെ​ന്‍റ് സ്ഥ​ലം സ​മ്മാ​നി​ച്ചാ​ണ് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്.

ത​ല​സ്ഥാ​ന​ത്തെ വേ​ദി ര​ണ്ടി​ൽ ന​ട​ന്ന മി​മി​ക്രി മ​ത്സ​രം പൊ​ട്ടി​ച്ചി​രി​ക​ൾ ഉ​യ​ർ​ത്തി. ഡ​ൽ​ഹി​യി​ൽ​നി​ന്നു മാ​ർ​ക്കി​ടാ​ൻ വ​ന്ന ഒ​രു വി​ധി​ക​ർ​ത്താ​വ് വ​രാ​നി​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​രം അ​മി​ട്ട് പൊ​ട്ടു​ന്ന​തു​പോ​ലെ അ​നു​ക​രി​ച്ച​ത് കാ​ണി​ക​ളെ​യും മ​ത്സ​രാ​ർ​ഥി​ക​ളെ​യും ആ​വേ​ശം​ കൊ​ള്ളി​ച്ചു. ‘മോ​ണോ​ ആ​ക്ടി’​ലൂ​ടെ രാ​ഷ്‌​ട്രീ​യ​ ക​ലാ​ജീ​വി​തം മു​ന്നോ​ട്ടു​ കൊ​ണ്ടു​പോ​കു​ന്ന സം​സ്ഥാ​ന പ്ര​തി​ഭ രാ​ജീ​വി​ന്‍റെ പ്ര​ക​ട​ന​മാ​യി​രു​ന്നു കാ​ണി​ക​ളെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ മ​റ്റൊ​രു ഇ​നം.

ത​ല​സ്ഥാ​ന​ത്തെ പ്ര​ധാ​ന വേ​ദി​യി​ൽ തെ​രു​വുനാ​ട​ക​മ​ത്സ​രം തു​ട​ങ്ങാ​ൻ വൈ​കി​യ​താ​യി​രു​ന്നു വാ​ർ​ത്ത. ഒ​രു പ്ര​ധാ​ന ക​ലാ​കാ​രി നാ​ട​കം​വി​ട്ട് ഫാ​ൻ​സി​ഡ്ര​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​തോ​ടെ​യാ​ണ് മ​ത്സ​രം പാ​ളി​യ​ത്. താ​ൻ ഫാ​ൻ​സി​ഡ്ര​സി​നേ ഉ​ള്ളൂ, നാ​ട​ക​ത്തി​ന് ഇ​ല്ലെ​ന്നു ക​ലാ​കാ​രി അ​റി​യി​ച്ച​ത് നാ​ട​ക​പ്ര​വ​ർ​ത്ത​ക​രെ ചൊ​ടി​പ്പി​ച്ചു. നാ​ട​കം തു​ട​ങ്ങു​ന്ന​തി​നു മു​ന്പാ​യി, വ​ർ​ഗ​വ​ഞ്ച​ക​യെ​ന്ന് അ​നൗ​ണ്‍സ് ചെ​യ്താ​ണ് അ​ണി​യ​റ​ക്കാ​ർ ക​ലി​പ്പു​ തീ​ർ​ത്ത​ത്.

താ​ഴ​മ​ണ്‍ വേ​ദി​യി​ൽ തു​ട​രു​ന്ന ഓ​ട്ട​ൻ​തു​ള്ള​ൽ ഏ​റെ നേ​ര​മാ​യി​ട്ടും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ ക​ല​കാ​രന്മാ​രി​ൽ ചി​ല​ർ അ​ര​ങ്ങി​ലെ​ത്തി​യ​ത്.

ത​ന്ത്ര​മാ​ണോ മ​ന്ത്ര​മാ​ണോ പാ​ളി​യ​തെ​ന്ന​റി​യി​ല്ല, ദേ​വ​തു​ല്യ​ർ ഇ​പ്പോ​ഴും ഓ​ട്ടം തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ, ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ​നി​ന്നു ടാ​ബ്ലോ മ​ത്സ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു കാ​ണി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്നി​രി​ക്കു​ക​യാ​ണ് ശ​ങ്ക​ര​ദാ​സേ​ട്ട​ൻ. നേ​ര​ത്തെ ക​ഥാ​പ്ര​സം​ഗ​ത്തി​നാ​ണ് പേ​രു കൊ​ടു​ത്തി​രു​ന്ന​തെ​ങ്കി​ലും സ്ക്രി​പ്റ്റ് കി​ട്ട​ണ​മെ​ന്നു കോ​ട​തി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ദാ​സേ​ട്ട​ൻ ടാ​ബ്ലോ​യി​ലേ​ക്കു മാ​റി​യ​ത്. മൂ​കാ​ഭി​ന​യ​ത്തി​നും പേ​രു കൊ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ജ​യി​ൽ​വേ​ദി​യി​ൽ​നി​ന്നൊ​രു സ​ന്തോ​ഷ​വാ​ർ​ത്ത. വേ​ദി​യി​ലെ മി​ന്നും പ്ര​ക​ട​നം ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ ക​ലാ​കാ​ര​ൻ​മാ​രു​ടെ​യും സ​മ്മാ​ന​ത്തു​ക സ​ർ​ക്കാ​ർ കു​ത്ത​നെ കൂ​ട്ടി. ഇ​തോ​ടൊ​പ്പം കാ​ണി​ക​ളാ​യെ​ത്തി​യ ആ​ശ​മാ​ർ​ക്ക് ഓ​രോ പാ​യ്ക്ക​റ്റ് നി​രാ​ശ​യും വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കും.

ഇ​നി പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ധാ​ന പാ​ച​ക​പ്പു​ര​യി​ലേ​ക്കാ​ണ് ന​മ്മു​ടെ യാ​ത്ര. ഇ​ന്ന​ത്തെ സ്പെ​ഷ​ൽ കോ​ഴി​ക്ക​റി​യാ​ണെ​ന്നാ​ണ് പ്ര​ധാ​ന കു​ക്ക് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഓ​ണ്‍ലൈ​ൻ റെ​സി​പ്പി​യി​ൽ ത​യാ​റാ​ക്കി​യ വി​ഭ​വം ഇ​തി​ന​കം​ത​ന്നെ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. കോ​ഴി​ക്കു വി​ല ഇ​ത്തി​രി കൂ​ടു​ത​ലാ​ണെ​ങ്കി​ലും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് മേ​ള അ​ടു​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്‌​ട്രീ​യ ക​ലോ​ത്സ​വ​ത്തി​ൽ കോ​ഴി​ക്ക​റി​യി​ല്ലാ​തെ എ​ന്തു ക​ല​യും ക​ല​ക്കും...

മി​​സ്ഡ് കോ​​ൾ

​സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ പു​തി​യ പോ​ർ​ട്ട​ൽ.

- വാ​​ർ​​ത്ത.

വാ​ർ​ത്ത​ക​ൾ​ക്ക് ഇ​നി സു​ഖ​ചി​കി​ത്സ!

Kerala

സ്കൂ​ളി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ചു; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: സ്കൂ​ളി​ൽ ക​യ​റി എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ഏ​രൂ​ർ കി​ട്ട​ൻ​കോ​ണം സി​ന്ധു​ഭ​വ​നി​ൽ ആ​ന​ന്ദ്(19) ആ​ണ് പി​ടി​യി​ലാ​യ​ത്. ഏ​രൂ​ർ പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ആ​ന​ന്ദ് ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളാ​യി നി​ര​ന്ത​രം പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്തി​രു​ന്നു. കു​ട്ടി വി​വ​രം വീ​ട്ടി​ൽ അ​റി​യി​ക്കു​ക​യും ഇ​തേ തു​ട​ർ​ന്ന് മാ​താ​വ് സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ്ര​തി ശ​ല്യം ചെ​യ്യു​ന്ന​ത് തു​ട​ർ​ന്നി​രു​ന്നു.

ഇ​ന്ന് സ്കൂ​ൾ മ​തി​ൽ ചാ​ടി ക​ട​ന്നെ​ത്തി​യ പ്ര​തി ചോ​ക്ലേ​റ്റു​മാ​യി പെ​ൺ​കു​ട്ടി​യു​ടെ പി​ന്നാ​ലെ കൂ​ടി. ചോ​ക്ലേ​റ്റ് നി​ര​സി​ച്ച​തോ​ടെ ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ​യി​ൽ ക​ട​ന്ന് പി​ടി​ച്ച് സ​മീ​പ​ത്തെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു.

പ്ര​തി​യു​ടെ കൈ​യി​ൽ ക​ടി​ച്ച് വി​ദ്യാ​ർ​ഥി​നി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​യാ​ൾ സ്കൂ​ളി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട് സ​മീ​പ​ത്തെ ക​ട​യി​ൽ ഒ​ളി​ച്ചു. അ​ധ്യാ​പ​ക​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഏ​രൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ട​യ്ക്കു​ള്ളി​ൽ നി​ന്നും ‌പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​ക്സോ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യ്ക്ക് അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര മ​ർ​ദ​നം; പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ചി​കി​ത്സ​യി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് പ്ല​സ് വ​ൺ ക്രൂ​ര മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

മേ​വ​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വിം​ഗ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് പ​രാ​തി. റി​വി​ഷ​ൻ പെ​ൻ​ഡി​ങ്ങാ​യ​ത് ചോ​ദ്യം ചെ​യ്താ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബം അ​റി​യി​ച്ചു.

 

Kerala

കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ ചി​കി​ത്സാ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ചി​ല്ല; മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​തെ കോ​ട​തി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ ദേ​വ​സ്വം അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സ് ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശ​ങ്ക​ര​ദാ​സ് മു​ൻ​കൂ​ർ ജാ​മ്യം തേ​ടു​ന്ന​ത്. ശ​ങ്ക​ര​ദാ​സി​ന്‍റെ ചി​കി​ത്സാ രേ​ഖ​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ആ​ശു​പ​ത്രി രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ​ങ്ക​ര​ദാ​സ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ക​യാ​ണെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫോ​ട്ടോ​യും സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് എ​സ്ഐ​ടി ശേ​ഖ​രി​ച്ച മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ ഇ​ന്ന് ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ശ​ങ്ക​ർ​ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ എ​സ്ഐ​ടി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പ്ര​തി ചേ​ർ​ത്ത അ​ന്നു​മു​ത​ൽ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ക​യാ​ണെ​ന്നും എ​ന്ത് അ​സം​ബ​ന്ധ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ചോ​ദി​ച്ച​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി. ക​ട്ടി​ള​പ്പാ​ളി കേ​സി​ലെ​യും ദ്വാ​ര​പാ​ല​ക കേ​സി​ലെ​യും ജാ​മ്യാ​പേ​ക്ഷ​ക​ളി​ലാ​യി​രു​ന്നു വി​ധി.

മൂ​ന്ന് മാ​സ​മാ​കു​ന്നു അ​റ​സ്റ്റ് ന​ട​ന്നി​ട്ടെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പോ​റ്റി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​പ്പോ​ഴും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ൽ ജാ​മ്യം ന​ൽ​ക​രു​തെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​യി​രു​ന്നു കോ​ട​തി​യു​ടെ ന​ട​പ​ടി.

അ​തേ​സ​മ​യം, സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ർ​ദാ​സി​ന്‍റെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും. ശ​ങ്ക​ർ​ദാ​സ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ക​യാ​ണെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫോ​ട്ടോ​യും സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​സ്ഐ​ടി ശേ​ഖ​രി​ച്ച മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ ഇ​ന്ന് ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ശ​ങ്ക​ർ​ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ എ​സ്ഐ​ടി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു

Kerala

ത​ന്ത്രി കൈ​വ​ശം വ​ച്ചി​രു​ന്ന വാ​ജി​വാ​ഹ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ വീ​ട്ടി​ൽ നി​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്ത വാ​ജി​വാ​ഹ​നം കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​സ്ഐ​ടി ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ജി​വാ​ഹ​നം ക​ണ്ടെ​ടു​ത്ത​ത്.

ശ​ബ​രി​മ​ല​യി​ലെ പ​ഴ​യ കൊ​ടി​മ​ര​ത്തി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വാ​ജി​വാ​ഹ​നം ത​ന്ത്രി കൈ​വ​ശം വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ച​ലോ​ഹ​ത്തി​ൽ സ്വ​ർ​ണം പൊ​തി​ഞ്ഞ വാ​ജി​വാ​ഹ​ന​ത്തി​ന് 11കി​ലോ​ഗ്രാം തൂ​ക്ക​മു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ശി​ൽ​പ​മാ​ണി​ത്.

2017ൽ ​ആ​ണ് ശ​ബ​രി​മ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വ​ള​രെ മൂ​ല്യ​മു​ള്ള വാ​ജി​വാ​ഹ​നം ത​ന്ത്രി വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. വാ​ജി​വാ​ഹ​നം ത​ന്ത്രി​ക്ക് കൈ​വ​ശം സൂ​ക്ഷി​ക്കാ​മെ​ന്നാ​യി​രു​ന്നു ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ വാ​ദം. വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് വാ​ജി​വാ​ഹ​നം തി​രി​കെ ന​ല്‍​കാ​ൻ ത​യാ​റാ​ണെ​ന്ന് ത​ന്ത്രി ദേ​വ​സ്വം ബോ​ർ​ഡി​നെ അ​റി​യി​ച്ചി​രു​ന്നു.

ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി കേ​സി​ല്‍ ക​ണ്ഠ​ര​ര് രാ​ജീ​വ​ര് അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ ചെ​ങ്ങ​ന്നൂ​രി​ലെ ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ എ​സ്ഐ​ടി വാ​ജി​വാ​ഹ​നം ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക‍​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലും ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ എ​സ്ഐ​ടി​ക്ക് ഇ​ന്ന് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ത​ട്ടി​പ്പി​ൽ ത​ന്ത്രി​ക്ക് പ​ങ്കു​ണ്ടെ​ന്ന എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി അ​റ​സ്റ്റി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

 

Kerala

തൈ​പ്പൊ​ങ്ക​ൽ; സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ൾ​ക്ക് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട്ടി​ലെ പ്ര​ധാ​ന ആ​ഘോ​ഷ​മാ​യ തൈ​പ്പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​തി​ർ​ത്തി ജി​ല്ല​ക​ൾ​ക്കാ​ണ് 15ന് ​പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ത​മി​ഴ്‌​നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ൾ​ക്കാ​ണ് അ​വ​ധി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള അ​വ​ധി​യാ​ണി​ത്.

Kerala

ഡി​വോ​ഴ്‌​സ് മാ​ട്രി​മോ​ണി​യ​ൽ വ​ഴി വി​വാ​ഹ ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: ഡി​വോ​ഴ്‌​സ് മാ​ട്രി​മോ​ണി​യ​ൽ വെ​ബ്സൈ​റ്റ് വ​ഴി വി​വാ​ഹ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം തി​രൂ​ർ അ​ഴി​മു​ഖം പ​ടി​ഞ്ഞാ​റ്റാ​ൻ​ക​ര ചി​റ​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ ജി​നേ​ഷ് (33) ആ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഡി​വോ​ഴ്‌​സ് മാ​ട്രി​മോ​ണി​യ​ൽ വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ജി​നേ​ഷ് കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​വു​ക​യും വി​വാ​ഹി​ത​രാ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഒ​രു വ​ർ​ഷം മു​ൻ​പ് ജി​നേ​ഷ് മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ചെ​യ്തി​രു​ന്നു.

ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചാ​ണ് കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി​യെ വി​വാ​ഹം ചെ​യ്ത​ത്. യു​വ​തി വി​വ​രം അ​റി​ഞ്ഞ​തോ​ടെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

കൊല്ലത്ത് വീണ്ടും തീപിടിത്തം: ഫയർഫോഴ്‌സിന്‍റെ 10 യൂണിറ്റുകൾ എത്തി തീ അണച്ചു

കൊ​ല്ലം: കൊ​ല്ലം ചാ​ത്ത​ന്നൂ​രി​ലെ ട്രോ​റി​യ​ൽ മെ​റ്റ​ൽ​സ് പെ​യി​ന്‍റ് ഷോ​റൂ​മി​ൽ തീ​പി​ടു​ത്തം. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. രാ​ജേ​ഷ് ഭ​വ​ൻ സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്തു​നി​ന്നും വ​ലി​യ ശ​ബ്ദ​ത്തോ​ടെ പ​ട​ർ​ന്ന തീ ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഷോ​റൂ​മി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.

സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും തീ ​നി​യ​ന്ത്ര​ണാ​തീ​ത​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ക​ട​പ്പാ​ക്ക​ട, ചാ​മ​ക്ക​ട, പ​ര​വൂ​ർ, ക​ല്ല​മ്പ​ലം തു​ട​ങ്ങി​യ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പ​ത്തോ​ളം ഫ​യ​ർ ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

ക​ട​യോ​ട് ചേ​ർ​ന്നു​ണ്ടാ​യി​രു​ന്ന കി​ളി​ക്കൂ​ട്ടി​ലെ പ​ക്ഷി​ക​ൾ തീ​പി​ടി​ത്ത​ത്തി​ൽ വെ​ന്തു​ച​ത്തു. ഏ​ക​ദേ​ശം 75 ല​ക്ഷം രൂ​പ​യു​ടെ വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണോ അ​പ​ക​ട​കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Kerala

കോർപറേഷനുകൾക്ക് പുതിയ ഭരണസാരഥ്യം

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ആ​​​​​​റ് കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ൾ​​​​​​ക്ക് പു​​​​​​തി​​​​​​യ ഭ​​​​​​ര​​​​​​ണ​​​​​​സാ​​​​​​ര​​​​​​ഥ്യം. തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നി​​​​​​ൽ ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ വി.​​​​​​വി രാ​​​​​​ജേ​​​​​​ഷ് മേ​​​​​​യ​​​​​​റാ​​​​​​യി ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യേ​​​​​​റ്റു. കൊ​​​​​​ല്ലം കോ​​​​​​ർ​​​​​​പ​​​​​റേഷ​​​​​​നി​​​​​​ൽ എ.​​​​​​കെ. ​​​​​​ഹ​​​​​​ഫീ​​​​​​സും (​​​​​​യു​​​​​​ഡി​​​​​​എ​​​​​​ഫ്) കൊ​​​​​​ച്ചി​​​​​​യി​​​​​​ൽ വി.​​​​​​കെ. മി​​​​​​നി​​​​​​മോ​​​​​​ളും (യു​​​​​​ഡി​​​​​​എ​​​​​​ഫ്) പു​​​​​​തി​​​​​​യ മേ​​​​​​യ​​​​​​ർ​​​​​​മാ​​​​​​രാ​​​​​​യി. തൃ​​​​​​ശൂ​​​​​​രി​​​​​​ൽ ഡോ. ​​​​​​നി​​​​​​ജി ജ​​​​​​സ്റ്റി​​​​​​ൻ (യു​​​​​​ഡി​​​​​​എ​​​​​​ഫ്) മേ​​​​​​യ​​​​​​റാ​​​​​​യി അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മേ​​​​​​റ്റു. കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് ഒ. ​​​​​​സ​​​​​​ദാ​​​​​​ശി​​​​​​വ​​​​​​ൻ (എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ്) ക​​​​​​ണ്ണൂ​​​​​​രി​​​​​​ൽ പി. ​​​​​​ഇ​​​​​​ന്ദി​​​​​​ര (യു​​​​​​ഡി​​​​​​എ​​​​​​ഫ്) എ​​​​​​ന്നി​​​​​​വ​​​​​​രും മേ​​​​​​യ​​​​​​ർ​​​​​​മാ​​​​​​രാ​​​​​​യി ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യേ​​​​​​റ്റു.

ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ ഇ​​​​​​ടം നേ​​​​​​ടി ബി​​​​​​ജെ​​​​​​പി

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ആ​​​​​​ദ്യ മേ​​​​​​യ​​​​​​റാ​​​​​​യി പാ​​​​​​ർ​​​​​​ട്ടി സം​​​​​​സ്ഥാ​​​​​​ന സെ​​​​​​ക്ര​​​​​​ട്ട​​​​​​റി വി.​​​​​​വി.​​​​​​രാ​​​​​​ജേ​​​​​​ഷ് സ​​​​​​ത്യ​​​​​​പ്ര​​​​​​തി​​​​​​ജ്ഞ ചെ​​​​​​യ്ത് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മേ​​​​​​റ്റു. കൊ​​​​​​ടു​​​​​​ങ്ങാ​​​​​​ന്നൂ​​​​​​ർ വാ​​​​​​ർ​​​​​​ഡി​​​​​​ൽനി​​​​​​ന്നാ​​​​​​ണു രാ​​​​​​ജേ​​​​​​ഷ് കൗ​​​​​​ണ്‍​സി​​​​​​ല​​​​​​റാ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്. ക​​​​​​രു​​​​​​മം വാ​​​​​​ർ​​​​​​ഡി​​​​​​ൽനി​​​​​​ന്നു വി​​​​​​ജ​​​​​​യി​​​​​​ച്ച ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ജി.​​​​​​എ​​​​​​സ്.​​​​​​ ആ​​​​​​ശാ​​​​​​നാ​​​​​​ഥും ഡെ​​​​​​പ്യൂ​​​​​​ട്ടി മേ​​​​​​യ​​​​​​റാ​​​​​​യി ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യേ​​​​​​റ്റു. 100 കൗ​​​​​​ണ്‍​സി​​​​​​ല​​​​​​ർ​​​​​​മാ​​​​​​രു​​​​​​ള്ള കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നി​​​​​​ൽ ക​​​​​​ണ്ണ​​​​​​മൂ​​​​​​ല വാ​​​​​​ർ​​​​​​ഡി​​​​​​ൽനി​​​​​​ന്നു സ്വ​​​​​​ത​​​​​​ന്ത്ര​​​​​​നാ​​​​​​യി മ​​​​​​ത്സ​​​​​​രി​​​​​​ച്ചു ജ​​​​​​യി​​​​​​ച്ച പാ​​​​​​റ്റൂ​​​​​​ർ രാ​​​​​​ധാ​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍റെ പി​​​​​​ന്തു​​​​​​ണ​​​​​​യോ​​​​​​ടെ 51 വോ​​​​​​ട്ട് നേ​​​​​​ടി​​​​​​യാ​​​​​​ണ് രാ​​​​​​ജേ​​​​​​ഷ് മേ​​​​​​യ​​​​​​റാ​​​​​​യ​​​​​​ത്. ഡെ​​​​​​പ്യൂ​​​​​​ട്ടി മേ​​​​​​യ​​​​​​ർ സ്ഥാ​​​​​​ന​​​​​​ത്തേ​​​​​​ക്കു മ​​​​​​ത്സ​​​​​​രി​​​​​​ച്ച ജി.​​​​​​എ​​​​​​സ്. ​​​​​​ആ​​​​​​ശാ​​​​​​നാ​​​​​​ഥി​​​​​​ന് 50 വോ​​​​​​ട്ട് ല​​​​​​ഭി​​​​​​ച്ചു. യു​​​​​​ഡി​​​​​​എ​​​​​​ഫി​​​​​​ന്‍റെ ര​​​​​​ണ്ടു വോ​​​​​​ട്ടു​​​​​​ക​​​​​​ൾ അ​​​​​​സാ​​​​​​ധു​​​​​​വാ​​​​​​യി.

കൊ​​​​​​​​​ല്ലത്ത് ആ​​​​​ദ്യ​​​​​മാ​​​​​യ് യു​​​​​ഡി​​​​​എ​​​​​ഫ്

കൊ​​​​​​​​​​ല്ലം: കൊ​​​​​​​​​​ല്ലം കോ​​​​​​​​​​ര്‍​പ​​​​​​​​​​റേ​​​​​​​​​​ഷ​​​​​​​​​​ന്‍ മേ​​​​​​​​​​യ​​​​​​​​​​റാ​​​​​​​​​​യി താ​​​​​​​​​​മ​​​​​​​​​​ര​​​​​​​​​​ക്കു​​​​​​​​​​ളം ഡി​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​നി​​​​​​​​​​ല്‍നി​​​​​​​​​​ന്നു തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​​ട്ട കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സ് പ്ര​​​​​​​​​​തി​​​​​​​​​​നി​​​​​​​​​​ധി എ.​​​​​​​​​​കെ. ഹ​​​​​​​​​​ഫീ​​​​​​​​​​സ് ചു​​​​​​​​​​മ​​​​​​​​​​ത​​​​​​​​​​ല​​​​​​​​​​യേ​​​​​​​​​​റ്റു. ഡെ​​​​​​​​​​പ്യൂ​​​​​​​​​​ട്ടി മേ​​​​​​​​​​യ​​​​​​​​​​റാ​​​​​​​​​​യി ത​​​​​​​​​​ങ്ക​​​​​​​​​​ശേ​​​​​​​​​​രി ഡി​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​നി​​​​​​​​​​ല്‍നി​​​​​​​​​​ന്നു തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​ക്ക​​​​​​​​​​പ്പെ​​​​​​​​​​ട്ട യു​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​ഫ് പ്ര​​​​​​​​​​തി​​​​​​​​​​നി​​​​​​​​​​ധി ക​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​ലി​​​​​​​​​​ല്‍ ഡോ. ​​​​​​​​​​ഉ​​​​​​​​​​ദ​​​​​​​​​​യ സു​​​​​​​​​​കു​​​​​​​​​​മാ​​​​​​​​​​ര​​​​​​​​​​ന്‍ ചു​​​​​​​​​​മ​​​​​​​​​​ത​​​​​​​​​​ല​​​​​​​​​​യേ​​​​​​​​​​റ്റു. ആ​​​​​​​​​​കെ പോ​​​​​​​​​​ള്‍ ചെ​​​​​​​​​​യ്ത 56 വോ​​​​​​​​​​ട്ടു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ല്‍ 27 വോ​​​​​​​​​​ട്ടു​​​​​​​​​​ക​​​​​​​​​​ള്‍ നേ​​​​​​​​​​ടി. 25 വ​​​​​​​​​​ർ​​​​​​​​​​ഷം എ​​​​​​​​​​ൽ​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​ഫ് ഭ​​​​​​​​​​രി​​​​​​​​​​ച്ച കൊ​​​​​​​​​​ല്ലം കോ​​​​​​​​​​ർ​​​​​​​​​​പ​​​​​​​​​​റേ​​​​​​​​​​ഷ​​​​​​​​​​നി​​​​​​​​​​ൽ കോ​​​​​​​​​​ർ​​​​​​​​​​പ​​​​​​​​​​റേ​​​​​​​​​​ഷ​​​​​​​​​​ൻ രൂ​​​​​​​​​​പീ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​നു​​​​​​​​​​ശേ​​​​​​​​​​ഷം ആ​​​​​​​​​​ദ്യ​​​​​​​​​​മാ​​​​​​​​​​യാ​​​​​​​​​ണ് യു​​​​​​​​​​ഡി​​​​​​​​​​എ​​​​​​​​​​ഫ് അ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ൽ എ​​​​​​​​​​ത്തു​​​​​​​​​​ന്ന​​​​​​​​​​ത്.

കൊ​​​​ച്ചി​​​​യി​​​​ൽ മി​​​​നി​​​​മോ​​​​ൾ

കൊ​​​​​​​​ച്ചി: കൊ​​​​​​​​ച്ചി കോ​​​​​​​​ര്‍പ​റേ​ഷ​ന്‍ മേ​യ​റാ​യി യു​ഡി​എ​ഫി​ന്‍റെ അ​ഡ്വ. വി.​കെ. മി​നി​മോ​ള്‍, ഡെ​പ്യൂ​ട്ടി മേ​യ​റായി ദീ​​​​​​​​പ​​​​​​​​ക് ജോ​​​​​​​​യി എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ര്‍ അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​മേ​​​​​​​​റ്റു. ഇ​​​​​​​​ന്ന​​​​​​​​ലെ ന​​​​​​​​ട​​​​​​​​ന്ന തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ല്‍ സ്വ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​ന്‍റേ​​​​​​​​തു​​​​​​​​ള്‍​പ്പെ​​​​​​​​ടെ 48 വോ​​​​​​​​ട്ട് നേ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​രു​​​​​​​​വ​​​​​​​​രും വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ച​​​​​​​​ത്. എ​​​​​​​​ല്‍​ഡി​​​​​​​​എ​​​​​​​​ഫ് സ്ഥാ​​​​​​​​നാ​​​​​​​​ര്‍​ഥി​​​​​​​​ക​​​​​​​​ള്‍​ക്ക് 22ഉം എ​​​​​​​​ന്‍​ഡി​​​​​​​​എ സ്ഥാ​​​​​​​​നാ​​​​​​​​ര്‍​ഥി​​​​​​​​ക​​​​​​​​ള്‍​ക്ക് ആ​​​​​​​​റും വോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ള്‍ വീ​​​​​​​​തം ല​​​​​​​​ഭി​​​​​​​​ച്ചു.

ര​​​​​​​​ണ്ട​​​​​​​​ര വ​​​​​​​​ര്‍​ഷ​​​​​​​​ത്തേ​​​​​​​​ക്കാ​​​​​​​​ണ് ഇ​​​​​​​​രു​​​​​​​​വ​​​​​​​​രും അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​മേ​​​​​​​​റ്റ​​​​​​​​ത്. തു​​​​​​​​ട​​​​​​​​ര്‍​ന്ന് എ ​​​​​​​​ഗ്രൂ​​​​​​​​പ്പു​​​​​​​​കാ​​​​​​​​രി​​​​​​​​യാ​​​​​​​​യ ഷൈ​​​​​​​​നി മാ​​​​​​​​ത്യു​​​​​​​​വും ഐ ​​​​​​​​ഗ്രൂ​​​​​​​​പ്പു​​​​​​​​കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ കെ.​​​​​​​​വി.​​​​​​​​പി. കൃ​​​​​​​​ഷ്ണ​​​​​​​​കു​​​​​​​​മാ​​​​​​​​റും മു​​​​​​​​ന്‍ ധാ​​​​​​​​ര​​​​​​​​ണ പ്ര​​​​​​​​കാ​​​​​​​​രം മേ​​​​​​​​യ​​​​​​​​റും ഡെ​​​​​​​​പ്യൂ​​​​​​​​ട്ടി മേ​​​​​​​​യ​​​​​​​​റു​​​​​​​​മാ​​​​​​​​കും.

തൃ​​ശൂ​​രി​​ൽ യു​​ഡി​​എ​​ഫി​​ന്‍റെ ആ​​ദ്യ വ​​നി​​താ ​​മേ​​യ​​ർ

തൃ​​​​​​​ശൂ​​​​​​​ർ: വി​​​​​​​വാ​​​​​​​ദ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കൊ​​​​​​​ടു​​​​​​​വി​​​​​​​ൽ തൃ​​​​​​​ശൂ​​​​​​​ർ കോ​​​​​​​ർ​​​​​​​പ​​​​​​​റേ​​​​​​​ഷ​​​​​​​ന്‍റെ പ​​​​ത്താ​​​​മ​​​​ത്തെ മേ​​​​​​​യ​​​​​​​റാ​​​​​​​യി ഡോ. ​​​​​​​നി​​​​​​​ജി ജ​​​​​​​സ്റ്റി​​​​​​​ൻ ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​യേ​​​​​​​റ്റു. കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​ലെ എ. ​​​​​​​പ്ര​​​​​​​സാ​​​​​​​ദ് ഡെ​​​​​​​പ്യൂ​​​​​​​ട്ടി മേ​​​​​​​യ​​​​​​​റാ​​​​​​​യും സ്ഥാ​​​​​​​ന​​​​​​​മേ​​​​​​​റ്റു. തൃ​​ശൂ​​രി​​ൽ യു​​ഡി​​എ​​ഫി​​ന്‍റെ ആ​​ദ്യ വ​​നി​​താ ​​മേ​​യ​​ർ കൂ​​ടി​​യാ​​ണ് ഡോ. ​​നി​​ജി ജ​​സ്റ്റി​​ൻ. യു​​​​​​​ഡി​​​​​​​എ​​​​​​​ഫി​​​​​​​ന്‍റെ മേ​​​​​​​യ​​​​​​​ർ​​​​​​​ സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​യാ​​​​​​​യ ഡോ. ​​​​​​​നി​​​​​​​ജി ജ​​​​​​​സ്റ്റി​​​​​​​നു 35 വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ ല​​​​​​​ഭി​​​​​​​ച്ചു. എ​​​​​​​ൽ​​​​​​​ഡി​​​​​​​എ​​​​​​​ഫ് സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി എം.​​​​​​​എ​​​​​​​ൽ. റോ​​​​​​​സി 13 വോ​​​​​​​ട്ടു​​​​​​​ക​​​​​​​ളും എ​​​​​​​ൻ​​​​​​​ഡി​​​​​​​എ സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി പൂ​​​​​​​ർ​​​​​​​ണി​​​​​​​മ സു​​​​​​​രേ​​​​​​​ഷ് എ​​​​​​​ട്ടു വോ​​​​​​​ട്ടു​​​​​​​ക​​​​​​​ളും നേ​​​​​​​ടി. സ്വ​​​​​ത​​​​​ന്ത്ര​​​​​രാ​​​​​യ റാ​​​​​​​ഫി ജോ​​​​​​​സും ഷോ​​​​​​​മി ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​സും യു​​​​​​​ഡി​​​​​​​എ​​​​​​​ഫി​​​​​​​നു വോ​​​​​​​ട്ട് ചെ​​​​​​​യ്തു.

എൽഡിഎഫിന് കോഴിക്കോട് മാത്രം

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് വി​​​​ജ​​​​യി​​​​ച്ച ഏ​​​​ക കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നാ​​​​യ കോ​​​​ഴി​​​​ക്കോ​​​​ട് മേ​​​​യ​​​​റാ​​​​യി ഒ.​​​​ സ​​​​ദാ​​​​ശി​​​​വ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ര​​​​ണ്ട് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി വോ​​​​ട്ടു​​​​ക​​​​ള്‍ അ​​​​സാ​​​​ധു​​​​വാ​​​​യി​​​​. എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലെ ഡോ.​​​​എ​​​​സ്‌.​​​​ജ​​​​യ​​​​ശ്രീ ഡ​​​​പ്യൂ​​​​ട്ടി മേ​​​​യ​​​​റാ​​​​യി. ത​​​​ട​​​​മ്പാ​​​​ട്ടു​​​​താ​​​​ഴം ഡി​​​​വി​​​​ഷ​​​​നി​​​​ൽ​​​നി​​​​ന്നു​​​​ള്ള കൗ​​​​ണ്‍​സി​​​​ല​​​​റാ​​​​ണ് സി​​​​പി​​​​എം നോ​​​​ർ​​​​ത്ത്‌ ഏ​​​​രി​​​​യ ക​​​​മ്മി​​​​റ്റി അം​​​​ഗം കൂ​​​​ടി​​​​യാ​​​​യ സ​​​​ദാ​​​​ശി​​​​വ​​​​ൻ. കോ​​​​ട്ടൂ​​​​ളി​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് ഡോ.​​​​എ​​​​സ്‌.​​​​ജ​​​​യ​​​​ശ്രീ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ കൗ​​​​ൺ​​​​സി​​​​ലി​​​​ലേ​​​​ക്ക് ര​​​​ണ്ടാ​​​​മ​​​​തും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

കണ്ണൂരിന്‍റെ ടി. ഇന്ദിര

ക​​ണ്ണൂ​​ർ: കോ​​ര്‍പ​​റേ​​ഷ​​ന്‍ മേ​​യ​​റാ​​യി കോ​​ണ്‍ഗ്ര​​സി​​ലെ ടി. ​​ഇ​​ന്ദി​​ര ചു​​മ​​ത​​ല​​യേ​​റ്റു. മു​​ൻ ഡ​​പ്യൂ​​ട്ടി മേ​​യ​​റും കൂ​​ടി​​യാ​​യി​​രു​​ന്ന ഇ​​ന്ദി​​ര 56 അം​​ഗ കൗ​​ണ്‍സി​​ലി​​ല്‍ 36 പേ​​രു​​ടെ പി​​ന്തു​​ണ യോ​​ടെ​​യാ​​ണ് മേ​​യ​​ർ പ​​ദ​​വി​​യി​​ലെ​​ത്തി​​യ​​ത്. ആ​​ർ​​ക്കും വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​തി​​രു​​ന്ന​​തി​​നാ​​ൽ ഒ​​രു ബാ​​ല​​റ്റ് അ​​സാ​​ധു​​വാ​​യി. യു​​ഡി​​എ​​ഫി​​ലെ കെ.​​പി. താ​​ഹി​​ർ ഡെ​​പ്യൂ​​ട്ടി മേ​​യ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

Kerala

ക​രോ​ളി​നെ പോ​ലും വ​ർ​ഗീ​യ​വ​ത്ക​രി​ച്ച് ക​ട​ന്നാ​ക്ര​മി​ക്കു​ന്നു: എം.​വി. ഗോ​വി​ന്ദ​ൻ

കൊ​ല്ലം: രാ​ജ്യ​ത്ത് ക്രി​സ്മ​സ് ക​രോ​ളി​നെ പോ​ലും വ​ർ​ഗീ​യ​വ​ത്ക​രി​ച്ച് ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​ണ്. മ​ത നി​ര​പേ​ക്ഷ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രു​ക​യെ​ന്ന ക​ട​മ​യാ​ണ് സി​പി​എം നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും എം. ​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​വ് പി.​കെ. ഗു​രു​ദാ​സ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം ക​രോ​ൾ സം​ഘ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 2500 യൂ​ണി​റ്റി​ലും ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ ക​രോ​ൾ ന​ട​ത്തും.

Kerala

കൊ​ല്ല​ത്ത് പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: പ​ള്ളി​ത്തോ​ട്ട​ത്ത് പ​ര​സ്യ​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ കെ​എ​സ്‌​യു നേ​താ​വ് ടോ​ജി​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ല​ഹ​രി വി​ൽ​പ്പ​ന നി​രീ​ക്ഷി​ക്കാ​ൻ എ​ത്തി​യ ഗ്രേ​ഡ് എ​സ്ഐ രാ​ജീ​വ്, എ​എ​സ്ഐ ശ്രീ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് സം​ഘം ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ രാ​ജീ​വി​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു.

എ​എ​സ്ഐ ശ്രീ​ജി​ത്തി​ന്‍റെ കൈ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ള്ളി​ത്തോ​ട്ടം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

District News

ലോ​റി ഇ​ടി​ച്ച് മ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട​യി​ൽ കാ​ൽ​ന​ട യാ​ത്രി​ക​ൻ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ കൂ​ച്ച്ബി​ഹാ​ർ സ്വ​ദേ​ശി ശു​ഭാ​ങ്ക​ർ റോ​യി(28)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​കു​ള​ക്ക​ട പാ​ലം ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു​നി​ന്നും ഏ​നാ​ത്ത് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​യ ശു​ഭാ​ങ്ക​ർ റോ​യി​യെ ഇ​ടി​ച്ച​ത്. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പു​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

നി​ല​മേ​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ട് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. നി​ല​മേ​ൽ വാ​ഴോ​ട് മു​ക​ൾ ദ​ർ​ബാ​ർ ഹോ​ട്ട​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സ്വ​ദേ​ശി​ക​ളാ​യ ബി​ച്ചു ച​ന്ദ്ര​ൻ, സ​തീ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രി​കെ പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ഇ​വ​ർ​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴ് വ​യ​സു​ള്ള കു​ട്ടി​യെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

Kerala

പാ​രി​പ്പ​ള്ളി​യി​ൽ അ​മ്മ​യും മ​ക​നും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ല്ലം: ‌പാ​രി​പ്പ​ള്ളി ക​രി​മ്പാ​ലൂ​രി​ൽ അ​മ്മ​യും മ​ക​നും വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. ക​രി​മ്പാ​ലൂ​ർ നി​ധി ഭ​വ​നി​ൽ ലൈ​ന ( 43 ), മ​ക​ൻ പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി പ്ര​ണ​വ് (20) എ​ന്നി​വ​രെ​യാ​ണ് വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ലൈ​ന​യു​ടെ ഭ​ർ​ത്താ​വ് പ്രേം​ജി വി​ദേ​ശ​ത്താ​ണ്. അ​മ്മ​യും മ​ക​നും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ല്‍ താ​മ​സം. ഫോ​ൺ എ​ടു​ക്കാ​ത്ത​തി​നാ​ൽ ലൈ​ന​യു​ടെ അ​ടു​ത്ത ബ​ന്ധു അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ൾ ഗേ​റ്റും വീ​ടും അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലൈ​ന​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ലും മ​ക​ൻ പ്ര​ണ​വി​നെ മ​റ്റൊ​രു കി​ട​പ്പു​മു​റി​യി​ലെ ജ​നാ​ല​യി​ലും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​ണ​വി​ന്‍റെ സ​ഹോ​ദ​ര​ൻ എ​റ​ണാ​കു​ള​ത്ത് പ​ഠി​ക്കു​ക​യാ​ണ്.

ക​ട ബാ​ധ്യ​ത​യാ​കാം ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​രു​വ​രു​ടെ​യും ഫോ​ണ്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സം​ശാ​യ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

പാ​രി​പ്പ​ള്ളി പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റു​മോ‌​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

 

 

Kerala

കൊ​ല്ലം : ‘കൈ​’യൊ​ന്നു​യ​ർ​ത്തി, എ​ൽ​ഡി​എ​ഫ് വി​റ​ച്ചു

കൊ​ല്ലം: കൊ​ല്ലം​ കൈ​യൊ​ന്നു​യ​ർ​ത്തി​യ​പ്പോ​ൾ​ എ​ൽ​ഡി​എ​ഫ് വി​റ​ച്ചു.​ കൊ​ല്ലം ജി​ല്ല ഇ​ട​തു​ ചെ​രി​ഞ്ഞേ ന​ട​ക്കൂ എ​ന്ന പ്ര​വ​ച​ന​മെ​ല്ലാം പ​തി​രാ​യി മാ​റി. അ​ങ്ങ​നെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​യ സെ​മി​ഫൈ​ന​ലി​ൽ വി​റ​പ്പി​ച്ചു​ത​ന്നെ യു​ഡി​എ​ഫ് ഫൈ​ന​ലി​ലേ​ക്കു ക​ട​ക്കു​ന്നു. കൊ​ല്ലം ജി​ല്ല​യി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു മാ​റ്റി​നി​ർ​ത്തി​യാ​ൽ നി​യ​മ​സ​ഭ​യി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും ചു​വ​പ്പു​കൊ​ടി പാ​റി​യ ച​രി​ത്ര​മേ​ള്ളൂ. പ​ക്ഷേ, ഇ​തെ​ല്ലാം പ​ഴങ്കഥ​യാ​യി മാ​റു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും​ കോ​ർ​പ​റേ​ഷ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഭ​രി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ൽ​ഡി​എ​ഫി​നു കാ​ലി​ട​റു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്. ജി​ല്ലാ കൗ​ൺ​സി​ൽ മു​ത​ൽ 30 വ​ർ​ഷ​ക്കാ​ല​മാ​യി കോ​ർ​പ​റേ​ഷ​ൻ ഭ​രി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ൽ​ഡി​എ​ഫി​ൽ​നി​ന്നും യു​ഡി​എ​ഫ് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​തു ച​രി​ത്ര​സം​ഭ​വ​മാ​ണ്.​കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ​പോ​ലും പ​രാ​ജ​യ​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫി​ന് വ​ലി​യ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന​ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് നി​ല​മെ​ച്ച​പ്പെ​ടു​ത്തി​ ക​യ​റി വ​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം മൂ​ന്നെ​ണ്ണം പി​ടി​ച്ചെ​ടു​ത്തു. മു​നി​സി​പ്പി​ലാ​റ്റി​യി​ൽ എ​ൽ​ഡി​എ​ഫ് ക​ഴി​ഞ്ഞ സ്ഥി​തി തു​ട​ർ​ന്നു. നാ​ലെ​ണ്ണ​ത്തി​ൽ മൂ​ന്നും​എ​ൽ​ഡി​എ​ഫി​ന്‍റെ പ​ക്ക​ലാ​ണ്. അ​തേ​സ​മ​യം, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി. 68ൽ 34 ​എ​ണ്ണം എ​ൽ​ഡി​എ​ഫ് നേ​ടി​യ​പ്പോ​ൾ യു​ഡി​എ​ഫ് 32 എ​ണ്ണം നേ​ടി. ഒ​രു എ​ണ്ണം ടൈ​യാ​യി മാ​റി.

ശ​ബ​രി​മ​ല​ സ്വ​ർ​ണ​ക്കൊ​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി​ മാ​റ്റി​യെ​ടു​ക്കാ​ൻ യു​ഡി​എ​ഫി​നു സാ​ധി​ച്ചു. കൊ​ല്ലം ജി​ല്ല​യി​ലെ ര​ണ്ടു​ പ്ര​ബ​ല​ പാ​ർ​ട്ടി​ക​ളാ​യ സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ലു​ള്ള പ​ട​ല​പി​ണ​ക്കം എ​ൽ​ഡി​എ​ഫി​നു തി​രി​ച്ച​ടി​യാ​യി.

 കാ​ൽ​ നൂ​റ്റാ​ണ്ടിനിപ്പുറം കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ എ​ൽ​ഡി​എ​ഫി​നെ കൈ​വി​ട്ടു

കൊ​​​ല്ലം: കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ രൂ​​​പീ​​​ക​​​ര​​​ണം മു​​​ത​​​ൽ കാ​​​ൽ​​​ നൂ​​​റ്റാ​​​ണ്ടു​​​ കാ​​​ലം ഭ​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന കൊ​​​ല്ലം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ കൈ​​​വി​​​ട്ടു. യു​​​ഡി​​​എ​​​ഫ് ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​മാ​​​ണ് നേ​​​ടി​​​യ​​​ത്. കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മു​​​മ്പ് അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​കാ​​​ലം ജി​​​ല്ലാ കൗ​​​ൺ​​​സി​​​ൽ ഭ​​​രി​​​ച്ച​​​തും എ​​​ൽ​​​ഡി​​​എ​​​ഫാ​​​യി​​​രു​​​ന്നു.

കൊ​​​ല്ലം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എ​​​ന്നു​​​ മാ​​​ത്ര​​​മ​​​ല്ല, ജി​​​ല്ലാ ഒ​​​ന്നാ​​​കെ ചു​​​വ​​​ന്ന​​​കൊ​​​ടി​​​ക​​​ൾ പാ​​​റി​​​ക്ക​​​ളി​​​ച്ചി​​ട​​ത്താ​​​ണ് ഇ​​​ന്ന് ത്രി​​​വ​​​ർ​​​ണ​​​ക്കൊ​​​ടി​​​ക​​​ൾ പാ​​​റി​​​ക്ക​​​ളി​​​ക്കു​​​ന്ന​​​ത്. കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ​​​ർ പോ​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത് എ​​​ൽ​​​ഡി​​​എ​​​ഫി​​​നേ​​​റ്റ ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​മാ​​​ണ്. കൊ​​​ല്ലം മേ​​​യ​​​ർ ഹ​​​ണി ബെ​​​ഞ്ച​​​മി​​​നെ 355 വോ​​​ട്ടി​​​നാ​​​ണ് കോ​​​ൺ​​​ഗ്രി​​​ലെ കു​​​രു​​​വി​​​ള ജോ​​​സ​​​ഫ് തോ​​​ല്​​​പി​​​ച്ച​​​ത്. 56 അം​​​ഗ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 27 സീ​​​റ്റ് നേ​​​ടി​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​ക്കു ക​​​യ​​​റു​​​ന്ന​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫ് 16 സീ​​​റ്റി​​​ൽ ഒതു​​​ങ്ങി. എ​​​ൻ​​​ഡി​​​എ 12 സീ​​​റ്റ് നേ​​​ടി. എ​​​സ്ഡി​​​പി​​​ഐ​​​യ്ക്കും ഒ​​​രു സീ​​​റ്റ് കിട്ടി.

2020ൽ ​​​കോ​​​വി​​​ഡ് കാ​​​ല​​​ത്തു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 55 സീ​​​റ്റി​​​ൽ 39 സീ​​​റ്റ് നേ​​​ടി പ്ര​​​തി​​​പ​​​ക്ഷം പോ​​​ലു​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് ഹ​​​ണി ബെ​​​ഞ്ച​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഭ​​​രി​​​ച്ച​​​ത്. അ​​​ന്നു ​യു​​​ഡി​​​എ​​​ഫി​​​നു ല​​​ഭി​​​ച്ച​​​തു വെ​​​റും ഒ​​മ്പ​​​ത് സീ​​​റ്റാ​​​ണ്. ആ​​​റെ​​​ണ്ണ​​​മാ​​​യി​​​രു​​​ന്നു എ​​​ൻ​​​ഡി​​​എ​​​യ്ക്കു ല​​​ഭി​​​ച്ച​​​ത്. ഈ ​​​ക​​​ണ​​​ക്കു​​​ നോ​​​ക്കു​​​മ്പോ​​ഴേ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ​​​ത​​​നം മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ.

കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ രൂ​​​പീ​​​ക​​​രി​​​ച്ച കാ​​​ലം മു​​​ത​​​ൽ ഇ​​​ട​​​തി​​​ന്‍റെ കൈ​​​യി​​​ൽനിന്നു പി​​​ടി​​​ച്ചെടുക്കു​​​ക മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ഥ​​​മ ലക്ഷ്യം. ഇ​​​ക്കു​​​റി നേ​​​ര​​​ത്തെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചാ​​ണ് തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നു തു​​ട​​ക്കം​​കു​​റി​​ച്ച​​ത്.

യു​​​വാ​​​ക്ക​​​ൾ​​​ക്കും സീ​​​നി​​​യ​​​ർ നേ​​​താ​​​ക്ക​​​ൾ​​​ക്കും സീ​​​റ്റ് ന​​​ൽ​​​കി അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​യും യു​​​ഡി​​​എ​​​ഫ് ക​​​ണ്ടെ​​​ത്തി. വി​​​മ​​​ത സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് കു​​​റ​​​ഞ്ഞ​​​തും നേ​​​ട്ട​​​മാ​​​യി. അ​​​റ​​​വുശാ​​​ല മു​​​ത​​​ൽ മാ​​​ലി​​​ന്യസം​​​സ്ക​​​ര​​​ണം വ​​​രെ 25 വ​​​ർ​​​ഷ​​​ക്കാ​​​ല​​​മാ​​​യി എ​​​ൽ​​​ഡി​​​എ​​​ഫ് പ​​​റ‍​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മി​​​ല്ലാ​​​ത്ത​​​ത് അ​​വ​​ർ​​ക്കു തി​​രി​​ച്ച​​ടി​​യാ​​യി.

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സി​നും എം​വി​ഡി​ക്കും നേ​രെ ആ​ക്ര​മ​ണം; മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കൊ​ല്ലം കു​ന്നി​ക്കോ​ട് ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ൽ അ​ല​ക്ഷ്യ​മാ​യെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​മ​ൽ ലാ​ലി​നെ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. കു​ന്നി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞ​ത്.

ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച വി​വ​രം അ​റി​ഞ്ഞെ​ത്തി​യ കു​ന്നി​ക്കോ​ട് പോ​ലീ​സ് പ്ര​തി​ക​ളാ​യ അ​ന​സ്, സാ​ബു, സ​ജീ​ർ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​സ്ഐ​യെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​യു​ടെ തി​രോ​ധാ​നം; അ​ന്വേ​ഷ​ണ​ത്തി​ൽ‌ കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്ത​ൽ

കൊ​ല്ലം: ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ തി​രോ​ധാ​നം കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. കു​ഞ്ഞി​നെ അ​മ്മ​യും മൂ​ന്നാം ഭ​ർ​ത്താ​വും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ൽ പു​ന​ലൂ​ർ പോ​ലീ​സ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കു​ഞ്ഞി​ന്‍റെ അ​മ്മ ക​ലാ​സൂ​ര്യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ക​ണ്ണ​ൻ എ​ന്ന​യാ​ളെ വി​വാ​ഹം ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മൂ​ന്നാം ഭ​ർ​ത്താ​വാ​ണ് ക​ണ്ണ​ൻ.

ക​ലാ​സൂ​ര്യ​യു​ടെ ര​ണ്ടാം വി​വാ​ഹ​ത്തി​ലെ കു​ഞ്ഞാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ലാ​സൂ​ര്യ​യും ക​ണ്ണ​നും ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി​യി​ലും മ​ധു​ര​യി​ലു​മാ​യി താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ല്ലാ​തെ ക​ലാ​സൂ​ര്യ നാ​ട്ടി​ലേ​ക്ക് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ശ​യം തോ​ന്നി​യ അ​മ്മൂ​മ്മ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

പു​ന​ലൂ​ർ പോ​ലീ​സ് അ​മ്മ​യെ ചോ​ദ്യം ചെ​യ്ത​തി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ക​ണ്ണ​ൻ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്ത​ത് ക​ലാ​സൂ​ര്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

ക​ലാ​സൂ​ര്യ​യ​യു​മാ​യി മ​ധു​ര​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ക​ണ്ണ​ൻ ജോ​ലി ചെ​യ്തി​രു​ന്ന കോ​ഴി​ഫാ​മി​ൽ ഒ​രു മാ​സം മു​മ്പാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. തു​ട​ർ​ന്ന് ക​ണ്ണ​നെ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

പാ​ലാ​രി​വ​ട്ടം പാ​ലം ഇ​തു​പോ​ലെ ത​ക​ര്‍​ന്നൊ​ന്നും വീ​ണി​ട്ടി​ല്ലെ​ന്ന് പ്രതിപക്ഷ നേതാവ്

മ​ല​പ്പു​റം: അ​ഴി​മ​തി​യു​ടെ നി​ര്‍​മി​തി​ക​ളാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കൊ​ല്ലം കൊ​ട്ടി​യ​ത്ത് നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ദേ​ശീ​യ​പാ​ത 66 ഇ​ടി​ഞ്ഞു​താ​ഴ്ന്ന സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ലാ​രി​വ​ട്ടം പാ​ലം ഇ​തു​പോ​ലെ ത​ക​ര്‍​ന്നൊ​ന്നും വീ​ണി​ട്ടി​ല്ലെ​ന്നും ത​ക​ര്‍​ന്നു വീ​ഴാ​ത്ത പാ​ലാ​രി​വ​ട്ടം പാ​ലം പ​ഞ്ച​വ​ടി​പ്പാ​ല​മെ​ന്ന് പ​റ​ഞ്ഞ് ഇ​ല്ലാ​ത്ത വി​ജി​ല​ന്‍​സ് കേ​സു​ണ്ടാ​ക്കി​യ​വ​രാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ പേ​രി​ല്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ര്‍ ഭ​രി​ക്കു​മ്പോ​ഴാ​ണ് കേ​ര​ളം മു​ഴു​വ​ന്‍ ദേ​ശീ​യ​പാ​ത​യും പാ​ല​ങ്ങ​ളും ത​ക​ര്‍​ന്ന് വീ​ഴു​ന്ന​ത്. നൂ​റ്റി അ​ന്‍​പ​തോ​ളം സ്ഥ​ല​ത്ത് ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ല്‍ പാ​ളി​ച്ച​ക​ളു​ണ്ടാ​യി​ട്ടും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടോ ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യോ​ടോ ഒ​രു പ​രാ​തി​യു​മി​ല്ല.

റീ​ല്‍​സ് എ​ടു​ക്കാ​നും ക്രെ​ഡി​റ്റ് എ​ടു​ക്കാ​നും ന​ട​ന്ന​വ​ര്‍​ക്ക് ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ​വും ഇ​ല്ലെ​ന്ന​താ​ണോ നി​ല​പാ​ട്. അ​പ​ക​ട​ങ്ങ​ളി​ല്‍ മ​നു​ഷ്യ​ന്‍റെ ജീ​വ​നാ​ണ് ന​ഷ്ട​പ്പെ​ടു​ന്ന​ത്. ഇ​ന്ന​ലെ 36 കു​ട്ടി​ക​ളു​ടെ ജീ​വ​ന്‍ ദൈ​വ​ത്തി​ന്‍റെ കൃ​പ​കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ണ്.

സം​സ്ഥാ​ന​ത്ത് നി​ര്‍​മാ​ണ​ത്തി​ല്‍ ഇ​രി​ക്കു​ന്ന ദേ​ശീ​യ പാ​ത വ്യാ​പ​ക​മാ​യി ത​ക​ര്‍​ന്ന് വീ​ഴു​മ്പോ​ഴും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടോ ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യോ​ടോ ഒ​രു പ​രാ​തി​യു​മി​ല്ല.

പ​ല വി​ഷ​യ​ങ്ങ​ളി​ലും കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഒ​ത്തു​ചേ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി, ബി​ജെ​പി​യു​മാ​യി പി​ണ​റാ​യി വി​ജ​യ​നു​ള്ള ബ​ന്ധ​ത്തി​ന്‍റെ പാ​ല​മാ​ണ്. ഇ​പ്പോ​ള്‍ പു​തു​താ​യി ഉ​ണ്ടാ​യ ജോ​ണ്‍ ബ്രി​ട്ടാ​സ് പാ​ല​ത്തി​നും മു​ന്‍​പെ പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ണ്ടാ​ക്കി വ​ച്ച പാ​ല​മാ​ണ് നി​തി​ന്‍ ഗ​ഡ്ക്ക​രി​യെ​ന്ന മ​ന്ത്രി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

Kerala

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി പി​ടി​യി​ൽ. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ന​മാ റാം ​ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ന​വം​ബ​ർ 27ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

മൈ​ല​ക്കാ​ടി​ന് സ​മീ​പം പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഭ​യ​ന്നോ​ടി​യ കു​ട്ടി വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് കൊ​ട്ടി​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ല്ല​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പ്ര​തി. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന​യി​ലാ​ണ് ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്.

പ്ര​തി എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​രു ഇ​ല​ക്ട്രി​ക് ഷോ​പ്പി​ൽ എ​ത്തി​യ പ്ര​തി​യെ കൊ​ട്ടി​യം പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കൂ​ട്ടാ​യെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് താ​ൻ മാ​ത്രം എ​ങ്ങ​നെ പ്ര​തി​യാ​കു​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ പ​ത്മ​കു​മാ​ർ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ചോ​ദ്യം. മി​നു​ട്സി​ൽ ചെ​മ്പ് എ​ന്നെ​ഴു​തി​യ​ത് മ​റ്റ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ​യും അ​റി​വോ​ടെ ആ​ണെ​ന്നു​മാ​ണ് വാ​ദം.

ബോ​ർ​ഡി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് അം​ഗ​ങ്ങ​ളെ കൂ​ടി പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​താ​ണ് പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ ഹ​ർ​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് സ്വ​ർ​ണം പൂ​ശി​യ ക​ട്ടി​ള​പാ​ളി​ക​ൾ കൈ​മാ​റി​യ​ത് ഉ​ൾ​പ്പ​ടെ കൂ​ട്ടാ​യെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് താ​ൻ മാ​ത്രം എ​ങ്ങ​നെ ഉ​ത്ത​ര​വാ​ദി​യാ​കു​മെ​ന്നാ​ണ് ജാ​മ്യ​ഹ​ർ​ജി​യി​ലെ ചോ​ദ്യം. ‌

മി​നു​ട്സി​ൽ ചെ​മ്പ് എ​ന്നെ​ഴു​തി​യ​ത് എ​ല്ലാ​വ​രു​ടെ​യും അ​റി​വോ​ടെ​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. വീ​ഴ്ച പ​റ്റി​യെ​ങ്കി​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രേ പോ​ലെ ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വാ​ദം. ത​ന്നെ മാ​ത്രം വേ​ട്ട​യാ​ടു​ന്ന​തി​ലെ അ​മ​ർ​ഷം കൂ​ടി​യാ​ണ് പ​ത്മ​കു​മാ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Kerala

കൊ​ല്ല​ത്ത് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

കൊ​ല്ലം: കൊ​ല്ലം ക​രി​ക്കോ​ടി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി. ക​രി​ക്കോ​ട് അ​പ്പോ​ളോ ന​ഗ​ർ സ്വ​ദേ​ശി ക​വി​ത (46) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട ക​വി​ത​യു​ടെ ഭ​ർ​ത്താ​വ് മ​ധു​സൂ​ദ​ന​ൻ പി​ള്ള​യെ (54) സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചാ​ണ് ക​വി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

കൊ​ല​പാ​ത​ക കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ധു​സൂ​ദ​ന​ൻ പി​ള്ള​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Kerala

കൊ​ല്ല​ത്ത് വ​ൻ തീ​പി​ടി​ത്തം; നാ​ല് വീ​ടു​ക​ൾ​ക്ക് നാ​ശം

കൊ​ല്ലം: കൊ​ല്ലം ത​ങ്ക​ശേ​രി ആ​ൽ​ത്ത​റ​മൂ​ടി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ നാ​ല് വീ​ടു​ക​ൾ​ക്ക് നാ​ശം. ഇ​വ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തീ ​മ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് അ​തി​വേ​ഗം വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പൊ​ട്ടി​ത്തെ​റി​യു​ടെ ആ​ഘാ​ത​ത്തി​ൽ തീ ​ആ​ളി​ക്ക​ത്തു​ക​യും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് പ​ട​രു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ തീ​വ്ര ശ്ര​മം തു​ട​രു​ക​യാ​ണ്. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി ഇ​തു​വ​രെ റി​പ്പോ​ർ​ട്ടു​ക​ളി​ല്ല.

Kerala

കൊ​ല്ല​ത്ത് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടിത്തം; നാ​ല് വീ​ടു​ക​ൾ ക​ത്തി ന​ശി​ച്ചു  

കൊ​ല്ലം: ത​ങ്ക​ശേ​രി ആ​ൽ​ത്ത​റ​മൂ​ട്ടി​ൽ വീ​ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​താ​യാ​ണ് വി​വ​രം. സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് നാ​ല് വീ​ടു​ക​ളി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രു​ന്നു​ണ്ട്. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ആ​ള​പാ​യ​ങ്ങ​ളൊ​ന്നും ത​ന്നെ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Kerala

കു​ള​ത്തൂ​പ്പു​ഴ സി​പി​എ​മ്മി​ൽ പൊ​ട്ടി​ത്തെ​റി; സീ​റ്റ് നി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി വി​ട്ടു

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ സി​പി​എ​മ്മി​ൽ ഏ​ര്യ ക​മ്മി​റ്റി അം​ഗം രാ​ജി​വ​ച്ചു. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല ബീ​വി ആ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​ത്.

ലൈ​ല ബീ​വി ആ​ൾ ഇ​ന്ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യാ​യി ലൈ​ല ബീ​വി​യാ​ണ് കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലൈ​ല ബീ​വി​ക്ക് സീ​റ്റ് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ലൈ​ല ബീ​വി രാ​ജി സ​മ​ർ​പ്പി​ച്ച​ത്. കു​ള​ത്തൂ​പ്പു​ഴ ടൗ​ൺ വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും ലൈ​ല ബീ​വി അ​റി​യി​ച്ചു.

Kerala

തി​രു​വ​ന​ന്ത​പു​രം- കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ടു​ക്കി ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം- കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്ത് നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്.

ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

കൊ​ല്ല​ത്ത് ആ​ഭി​ചാ​ര​ത്തി​ന്‍റെ മ​റ​വി​ൽ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: ആ​ഭി​ചാ​ര​ത്തി​ന്‍റെ മ​റ​വി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ‌​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. മു​ണ്ട​യ്ക്ക​ല്‍ സ്വ​ദേ​ശി ഷി​നു ആ​ണ് 11കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ പി​ടി​യി​ലാ​യ​ത്.

കൊ​ല്ല​ത്ത് അ​മ്മ​ച്ചി​വീ​ട് എ​ന്ന സ്ഥ​ല​ത്ത് ശം​ഖ് ജ്യോ​തി​ഷാ​ല​യം എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് പ്ര​തി. പ​രീ​ക്ഷ​യ്ക്ക് ഉ​യ​ര്‍​ന്ന വി​ജ​യം ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പൂ​ജ​യു​ടെ മ​റ​വി​ൽ 11 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

പെ​ൺ​കു​ട്ടി​യോ​ട് ഒ​റ്റ​യ്ക്ക് സം​സാ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ പ്ര​തി മാ​താ​വി​നെ പു​റ​ത്ത് നി​ർ‌​ത്തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്ന് ഈ​സ്റ്റ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

District News

അ​ക്ഷ​ര​ദീ​പം തെ​ളി​ച്ച് സ​ബ​ർ​മ​തി

ക​രു​നാ​ഗ​പ്പ​ള്ളി : കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ക്ഷ​ര​ദീ​പം തെ​ളി​ച്ചും ഭാ​ഷാ​പ്ര​തി​ജ്ഞ​യെ​ടു​ത്തും സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​ർ. മ​ല​യാ​ള​ത്തി​ലെ എ​ഴു​ത്തു​കാ​ർ​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് സ​ബ​ർ​മ​തി മ​ല​യാ​ള ദി​നാ​ഘോ​ഷ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

കു​മാ​ര​നാ​ശാ​ൻ,വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഒ.​എ​ൻ.​വി. കു​റു​പ്പ്, എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ, കു​ഞ്ഞു​ണ്ണി മാ​ഷ്,ത​ക​ഴി, മാ​ധ​വി​ക്കു​ട്ടി, സു​ഗ​ത​കു​മാ​രി തു​ട​ങ്ങി മ​ണ്മ​റ​ഞ്ഞു​പോ​യ സാ​ഹി​ത്യ പ്ര​തി​ഭ​ക​ൾ​ക്ക് ച​ട​ങ്ങി​ൽ ശ്ര​ദ്ധാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.​

കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് സു​മ​ൻ ജി​ത്ത്മി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം ജി. ​മ​ഞ്ജു​കു​ട്ട​ൻ ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ര​ക്ഷാ​ധി​കാ​രി വി​ശാ​ഖ്ശ്രീ​കു​മാ​ർ അ​ക്ഷ​ര കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി. ​ആ​ർ.​ഹ​രി​കൃ​ഷ്ണ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് പു​ല​രി, ശ​ബ​രീ​നാ​ഥ്, സു​നി​ൽ പൂ​മു​റ്റം, എ​സ്.​ഷീ​ബ, പ്രേം​ജി​ത്ത്, ബി​ന്ദു വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

District News

പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ഇ​ല്ലാ​താ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​യം പ്ര​തി​ഷേ​ധാ​ർ​ഹമെന്ന്

ചാ​ത്ത​ന്നൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ( കെഎ​സ്എ​സ്പിഎ ) ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​സു​ജ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം അ​നി​ശ്ചി​ത​മാ​യി നീ​ട്ടി ഇ​ല്ലാ​താ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​യം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ. പെ​ൻ​ഷ​ൻ​കാ​രി​ൽ നി​ന്നും ക​വ​ർ​ന്നെ​ടു​ത്ത കോ​ടി​ക​ൾ വ​രു​ന്ന ക്ഷാ​മ​ശ്വാ​സ കു​ടി​ശി​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ച​ന്ദ്ര​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ല്ലു​വാ​തു​ക്ക​ൽ അ​ജ​യ​കു​മാ​ർ, കെ. ​എ​സ്. വി​ജ​യ​കു​മാ​ർ തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി. ​മ​ധു വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

 

District News

അ​തിദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ആ​യി​ര​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ: കു​ള​ത്തൂ​ർ ര​വി

കു​ണ്ട​റ : കേ​ര​ള സ​ർ​ക്കാ​രി െ ന്‍റ അ​തി​ദാ​രി​ദ്ര്യ​മു​ക്ത സം​സ്ഥാ​നം എ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത്തെ ഏ​താ​ണ്ട് ആ​റ് ല​ക്ഷ​ത്തി​ന് അ​ടു​ത്തു​ള്ള അ​തി​ദ​രി​ദ്ര​രാ​യ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ ആ​ശ​ങ്കാ​കു​ല​രാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ള​ത്തൂ​ർ ര​വി.

കു​രീ​പ​ള്ളി​യി​ൽ യു​ഡി​എ​ഫ് തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ട​ത്തി​യ കു​റ്റ​വി​ചാ​ര​ണ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലീം, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ. ​എ​ൽ. നി​സാ​മു​ദീ​ൻ, കെ. ​ആ​ർ. സു​രേ​ന്ദ്ര​ൻ, എം. ​തോ​മ​സ് കു​ട്ടി, വെ​ങ്കി​ട്ട ര​മ​ണ​ൻ പോ​റ്റി, ഫി​റോ​സ് ഷാ ​സ​മ​ദ്, ഗോ​പി​നാ​ഥ​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

വി​സാ ത​ട്ടി​പ്പു കേ​സി​ൽ പ​രാ​തി​ക്കാ​രി ഹാ​ജ​രാ​യി​ല്ല; കേ​സ് തീ​ർ​പ്പാ​ക്കി

കൊ​ല്ലം : നെ​ടു​ങ്ങോ​ലം വി​സാ ത​ട്ടി​പ്പു കേ​സി​ൽ പ​രാ​തി​ക്കാ​രി ഹാ​ജ​രാ​കാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സ് തീ​ർ​പ്പാ​ക്കി. നെ​ടു​ങ്ങോ​ലം വി​സാ ത​ട്ടി​പ്പി​നെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​രു​ന്നു.

തന്‍റെ ഭ​ർ​ത്താ​വി​നും സു​ഹൃ​ത്തി​നു​മെ​തി​രെ വി​സാ ത​ട്ടി​പ്പ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ഗു​ണ്ട​ക​ളു​ടെ സ​ഹാ​യി​യാ​യ ചി​ല​ർ അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന നെ​ടു​ങ്ങോ​ലം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.​
സം​ഭ​വ​ത്തെ​കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേശം ന​ൽ​കി​യി​രു​ന്നു.​

എ​ന്നാ​ൽ പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​നും പാ​ല​ക്കാ​ടു​കാ​ര​നാ​യ സു​ഹൃ​ത്തി​നു​മെ​തി​രെ​യാ​ണ് ആ​രോ​പ​ണം നി​ല​വി​ലു​ള്ള​തെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. വി​സാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ പു​റ​ത്തു​വ​ന്ന​താ​ണ് പ​രാ​തി​ക്ക് കാ​ര​ണം.

പ​രാ​തി വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്നും വി​സാ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ നി​ര​വ​ധി​യാ​ളു​ക​ൾ നെ​ടു​ങ്ങോ​ലം പ്ര​ദേ​ശ​ത്തു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

കേ​സ​ന്വേ​ഷ​ണ​ത്തി െ ന്‍റ ഭാ​ഗ​മാ​യി പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​ലീ​സ് വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന് പ​രാ​തി​ക്കാ​രി മ​റു​പ​ടി സ​മ​ർ​പ്പി​ക്കു​ക​യോ സി​റ്റിം​ഗി​ൽ ഹാ​ജ​രാ​വു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ൽ കേ​സ് തീ​ർ​പ്പാ​ക്കി.

District News

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം : അ​തീ​വ ജാ​ഗ്ര​ത വേ​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി

കൊ​ല്ലം : അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​ര​ത്തി​നെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലും ടാ​ങ്കു​ക​ളി​ലും ക്ലോ​റി​നേ​ഷ​ന്‍ പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്നു. 30 ഓ​ടെ അ​വ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് ആ​രോ​ഗ്യ, ത​ദ്ദേ​ശ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​താ​യി ക​രു​തു​ന്ന വ​ലി​യ ജ​ലാ​ശ​യ​ങ്ങ​ള്‍, കു​ള​ങ്ങ​ള്‍ എ​ന്നി​വ അ​ട​ച്ചി​ടു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യ എ ​ഡി എം ​ജി. നി​ര്‍​മ​ല്‍​കു​മാ​ര്‍ നി​ര്‍​ദേശം ന​ല്‍​കി. കൊ​ന്ന​യി​ല്‍​ക​ട​വ് പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്തി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എംഎ​ല്‍എ ​ആ​വ​ശ്യ​പ്പെ​ട്ടു.

പേ​ഴം​തു​രു​ത്ത് ബ​സ് സ​ര്‍​വീ​സ് ഉ​ട​ന്‍ ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൊ​ട്ടാ​ര​ക്ക​ര - അ​ടൂ​ര്‍ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഭ​ര​ണി​ക്കാ​വി​ല്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.

പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ സ്‌​കോ​ള​ര്‍​ഷി​പ്പ് കു​ടി​ശി​ക കൊ​ടു​ത്തു തീ​ര്‍​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൊ​ല്ലം -ക​ട​പ്പു​ഴ റൂ​ട്ടി​ല്‍ ബോ​ട്ട് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​ടെ പ്ര​തി​നി​ധി എ​ബ്ര​ഹാം സാ​മു​വ​ല്‍ പ​റ​ഞ്ഞു.

നെ​ടു​മ്പ​ന​യി​ലെ മൈ​താ​നം നി​ര്‍​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​രീ​പ്ര പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വ്നാ​യ ശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് എം ​എ​ല്‍ എ​യു​ടെ പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ലാ​നി​ംഗ് ഓ​ഫീ​സ​ര്‍ എം.​ആ​ര്‍. ജ​യ​ഗീ​ത, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

District News

ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം ഒ​രു ദി​വ​സം കൊ​ണ്ട് അ​വ​സാ​നി​പ്പി​ക്കാ​നാ​വി​ല്ല: കു​ള​ത്തൂ​ർ ര​വി

കു​ണ്ട​റ : ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നും വ്യാ​പ​ന​ത്തി​നും എ​തി​രെ പോ​രാ​ടു​ന്ന​ത് കേ​ര​ള കോ​ൺ​ഗ്ര​സ് നി​ര​ന്ത​ര​മാ​യി തു​ട​രു​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ള​ത്തൂ​ർ ര​വി. ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യി ക​ണ്ണ​ന​ല്ലൂ​രി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​സ്റ്റ​ർ പ്ര​ചാ​ര​ണ​വും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ പോ​സ്റ്റ​റു​ക​ൾ ന​ൽ​കു​ന്ന​തും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ങ്കി​ട്ട ര​മ​ണ​ൻ പോ​റ്റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ.​അ​രു​ൺ അ​ല​ക്സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​നി​ൽ പ​നി​ക്ക വി​ള, വി .​പി .സാ​ബു, ലി​ജു വി​ജ​യ​ൻ, രാ​ജേ​ഷ് മു​കു​ന്ദാ​ശ്ര​മം, ജി​ഷ്ണു ഗോ​കു​ലം, അ​ന​സ് ക​രി​ക്കോ​ട്, ഗൗ​തം കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

District News

കു​ള​ത്തൂ​പ്പു​ഴ കു​ടും​ബ​ശ്രീ യൂ​ണി​റ്റിന് ഐഎ​സ്ഒ ​അം​ഗീ​കാ​രം

കു​ള​ത്തൂ​പ്പു​ഴ: കു​ടും​ബ​ശ്രീ ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​മാ​യും കം​പ്യൂ​ട്ട​ര്‍​വ​ത്ക​രി​ക്കു​ക​യും ഫ​യ​ല്‍ കൈ​മാ​റ്റ​മ​ട​ക്കം ഓ​ണ്‍​ലൈ​നാ​ക്കി മാ​റ്റു​ക​യും അം​ഗ​ങ്ങ​ള്‍​ക്ക് കൃ​ത്യ​തയോടെയും കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും സേ​വ​നം ന​ല്‍​കു​ക​യും ചെ​യ്ത​തോ​ടെ കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി എ​സി​ന് ഐഎ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​ശ്രീ സി​ഡി​എ​സ് വാ​ർ​ഷി​ക ആ​ഘോ​ഷ​പ​രി​പാ​ടി​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ലൈ​ലാ​ബീ​വി ഐഎ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ച വി​വ​രം പ്ര​ഖ്യാ​പി​ച്ച​ത്. സി.​കൈ​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി. ​തു​ഷാ​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഇ. ​കെ. സു​ധീ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​അ​നി​ൽ​കു​മാ​ർ, സു​ഭി​ലാ​ഷ് കു​മാ​ര്‍, സാ​ബു ഏ​ബ്ര​ഹാം, ഷീ​ജ റാ​ഫി, ന​ദി​റ സൈ​ഫു​ദീ​ൻ, പി.ആ​ർ. സ​ന്തോ​ഷ്കു​മാ​ർ, വി. ​ആ​ർ. അ​നി​ലാ​ൽ, മി​നി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

മീ​ന്‍​കു​ള​ത്തെ ക​ര്‍​ഷ​ക ജ​ന​കീ​യ സ​ദ​സ് ശ്ര​ദ്ധേ​യ​മാ​യി

അ​ഞ്ച​ല്‍ : വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ടെ​ങ്ങും വ​നം വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ര​ങ്ങേ​റു​മ്പോ​ള്‍ വ​നം വ​കു​പ്പി​നെ ചേ​ര്‍​ത്തു​നി​ര്‍​ത്തി മ​നു​ഷ്യ വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തേ​ടു​ക​യാ​ണ് അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ മീ​ന്‍​കു​ളം പ്ര​ദേ​ശ​വാ​സി​ക​ള്‍.

മീ​ന്‍​കു​ളം റ​സി​ഡ​നന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, സ​നാ​ത​ന ലൈ​ബ്ര​റ​റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ര്‍​ഷ​ക സാ​യാ​ഹ്ന സ​ദ​സി​ല്‍ ക​ര്‍​ഷ​ക​ര്‍ അ​ട​ക്കം നി​ര​വ​ധി​പേ​ര്‍ പ​ങ്കെ​ടു​ത്തു. സ​നാ​ത​ന ലൈ​ബ്ര​റി സെ​ക്ര​ട്ട​റി സ​ജീ​വ് പാ​ങ്ങ​ലം​കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​ര്‍​ഷ​ക സ​ദ​സി​ല്‍ വ​നം വ​കു​പ്പ് ഫ്ല​യിം​ഗ് സ്ക്വാ​ഡ് ഡി​എ​ഫ്ഒ അ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ല്‍ ഒ​രു​പ​ക്ഷേ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ​രി​പാ​ടി​യെ​ന്നും പ​രാ​തി​ക​ള്‍​ക്കൊ​പ്പം മീ​ന്‍​കു​ളം റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ന​ല്കി​യ പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ സം​സ്ഥാ​ന വ​നം മേ​ധാ​വി ഉ​ള്‍​പ്പെ​ടു​ന്ന ഉ​ന്ന​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും ഡി​എ​ഫ്ഒ പ​റ​ഞ്ഞു.
ക​ര്‍​ഷ​ക സ​ദ​സി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ന​ല്കി​യ പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ച​ട​ങ്ങി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ ഡി​എ​ഫ്ഒ​യ്ക്കു കൈ​മാ​റി. രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​മൊ​ന്നു​മി​ല്ലാ​തെ വ​നം വ​കു​പ്പി​നെ ഉ​ള്‍​പ്പെ​ടു​ത്തി​കൊ​ണ്ട് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തി​ലു​ള്ള ന​ന്ദി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​സ്.ദി​വ്യ​യും യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

ജ​ന​കീ​യ ഇ​ട​പെ​ടീ​ലി​നെ തു​ട​ര്‍​ന്നു ഇ​തു​വ​രെ പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നു​ള്ള ഷൂ​ട്ട​ര്‍​മാ​ര്‍ ഇ​ല്ലാ​തി​രു​ന്ന അ​ല​യ​മ​ണ്ണി​ല്‍ ആ​റോ​ളം പേ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് റ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി മാ​ക്സ്മി​ല​ന്‍ പ​ള്ളി​പ്പു​റം യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

District News

മൊ​സാം​ബി​ക്കി​ലെ ബോട്ട് അപകടം; ശ്രീ​രാ​ഗി​ന് നാട് വി​ട​ചൊ​ല്ലി

ച​വ​റ: മൊ​സാം​ബി​ക്കി​ലെ ബെ​യ്റാ തു​റ​മു​ഖ​ത്തി​ന് സ​മീ​പം ഉ​ണ്ടാ​യ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച തേ​വ​ല​ക്ക​ര ന​ടു​വി​ല​ക്ക​ര ഗം​ഗ ഭ​വ​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ - ഷീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​രാ​ഗി(36 ) ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു സം​സ്കരി​ച്ചു.

മൊ​സാം​ബി​ക്കി​ൽ നി​ന്ന് മും​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ കൊ​ച്ചി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നും ആം​ബു​ല​ൻ​സ് മാ​ർ​ഗ​മാ​ണ് ച​വ​റ തേ​വ​ല​ക്ക​ര​യി​ലെ വ​സ​തി​യി​ൽ എ​ത്തി​ച്ച​ത്.

ശ്രീ​രാ​ഗി​ന് അ​ന്ത്യോ​പ​ചാ​രം ന​ൽ​കു​വാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ത്തി​യി​രു​ന്ന​ത്.​ആ​റ് വ​യ​സ് പ്രാ​യ​മു​ള്ള മ​ക​ൾ അ​തി​ഥി​യാ​ണ് ശ്രീ​രാ​ഗി​ന്‍റെ ചി​ത​കയ്ക്ക് തീ ​കൊ​ളു​ത്തി​യ​ത്.​ഇ​റ്റ​ലി ആ​സ്ഥാ​ന​മാ​യു​ള്ള സ്കോ​ർ​പി​യോ ഷി​പ്പിം​ഗ് ക​മ്പ​നി​യി​ലെ സ്വീ ​ക്വ​സ്റ്റ് എ​ന്ന ക​പ്പി​ലി​ലെ ഇ​ല​ക്ട്രോ ഓ​ഫീ​സ​ർ ആ​യി​രു​ന്നു മ​ര​ണ​പ്പെ​ട്ട ശ്രീ​രാ​ഗ്. ഏ​ഴു വ​ർ​ഷ​മാ​യി ക​പ്പ​ലി​ലാ​ണ് ജോ​ലി. മൊ​സാം​ബി​ക്കി​ൽ ജോ​ലി​യി​ൽ ക​യ​റി​യി​ട്ട് മൂ​ന്നു വ​ർ​ഷ​മാ​യി. ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ​യും ബ​ന്ധു​ക്ക​ളെ​യും കാ​ണു​വാ​ൻ ആ​റു​മാ​സ​ത്തി​നു മു​മ്പാ​ണ് ശ്രീരാഗ് നാ​ട്ടി​ലെ​ത്തി​യ​ത്. ഈ ​മാ​സം 13 നാ​ണ് ജോ​ലി​ക്കാ​യി തി​രി​കെ പോ​യ​ത്.

മൊ​സാം​ബി​ക്ക​ടു​ത്ത് ബെ​യ്‌​റ എ​ന്ന സ്ഥ​ല​ത്ത് തു​റ​മു​ഖ​ത്തി​ന​രി​കി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന ക​പ്പ​ലി​ലേ​ക്ക് പോ​യ ഇ​ന്ത്യ​ക്കാ​രു​ള്‍​പ്പെടെ 21 അം​ഗ സം​ഘം സ​ഞ്ച​രി​ച്ച ബോ​ട്ടു മു​ങ്ങി​യാ​ണ് ശ്രീ​രാ​ഗ് മ​രി​ച്ച​ത്.​ഇ​തി​ല്‍ 15 പേ​ര്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തി​ര​ച്ചി​ലി​ല്‍ മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹം നേ​ര​ത്തെ ക​ണ്ടു കി​ട്ടി​യി​രു​ന്നു.

അ​വ​ശേ​ഷി​ച്ച മൂ​ന്നുപേ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി വ​രു​മ്പോ​ൾ ആ​ണ് ശ്രീ​രാ​ഗി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കു​ടും​ബ​ത്തി​നാ​യി ജോ​ലി​ക്ക് പോ​യ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ശ്രീ​രാ​ഗി​ന്‍റെ വി​യോ​ഗം ഉ​ൾ​ക്കൊ​ള്ളു​വാ​ൻ ഉ​റ്റ​വ​ർ​ക്ക് ഏ​റെ പ്ര​യാ​സ​പ്പെ​ടേ​ണ്ടി വ​ന്നു. കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​ണ് മ​രി​ച്ച ശ്രീ​രാ​ഗ്. ഭാ​ര്യ :ജി​ത്തു. മ​ക്ക​ൾ:​അ​തി​ഥി, അ​ന​ശ്വ​ർ (നാല് മാ​സം ).

 

District News

ബ​സ് മ​ര​ത്തി​ൽ ഇ​ടി​ച്ച് നി​ന്നു

കു​ള​ത്തൂ​പ്പു​ഴ: തി​രു​വ​ന​ന്ത​പു​രം - തെ​ങ്കാ​ശി അ​ന്ത​ർ സം​സ്ഥാ​ന മ​ല​യോ​ര ഹൈ​വേ​യി​ൽ ക​ല്ലു​വെ​ട്ടാ​ൻ കു​ഴി 30 അ​ടി പാ​ല​ത്തി​നു സ​മീ​പം വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി‌​ട​യി​ൽ കെഎ​സ്ആ​ർടിസി ബ​സ് റോ​ഡ് സൈ​ഡി​ലെ തേ​ക്ക് മ​ര​ത്തി​ൽ ഇ​ടി​ച്ചു​നി​ന്നു.

യാ​ത്ര​ക്കാ​ർ പ​രി​ക്ക് ഏ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.​ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർടിസി ബ​സ് കു​ള​ത്തൂ​പ്പു​ഴ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് ക​യ​റി​യ ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വാ​ഹ​നം വെ​ട്ടി തി​രി​ക്ക​വേ ആ​ണ് മ​ര​ത്തി​ൽ ഇ​ടി​ച്ച​ത്. അ​പ​ട​ത്തി​ൽ​പ്പെ​ട്ട ബ​സി​ന്‍റെ മുൻവശത്തെ ഗ്ലാ​സ് തകർന്നു.

District News

പു​റ്റിം​ഗ​ൽ ദു​ര​ന്തം: വി​ടു​ത​ൽ ഹ​ർ​ജി​ക​ളി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി

കൊ​ല്ലം : പു​റ്റിം​ഗ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളി​ൽ ചി​ല​ർ സ​മ​ർ​പ്പി​ച്ച വി​ടു​ത​ൽ ഹ​ർ​ജി​ക​ളി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി.പ്ര​ത്യേ​ക കോ​ട​തി​യു​ടെ ചു​മ​ത​ല​യു​ള്ള മൂ​ന്നാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി എം.​സി. ആ​ന്‍റ​ണി മു​മ്പാ​കെ​യാ​ണ് ഇ​ന്ന​ലെ​യും വാ​ദം ന​ട​ന്ന​ത്.

57 മു​ത​ൽ 59 വ​രെ പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച വി​ടു​ത​ൽ ഹ​ർ​ജി​ക​ളി​ൽ പ്ര​തി​ഭാ​ഗ​വും പ്രോ​സി​ക്യൂ​ഷ​നും അ​വ​രു​ടെ വാ​ദ​മു​ഖ​ങ്ങ​ൾ നി​ര​ത്തി.​ തു​ട​ർ​ന്ന് കോ​ട​തി പ്ര​തി​ക​ൾ​ക്ക് എ​തി​രെ​യു​ള്ള കു​റ്റ​പ​ത്രം ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​സ് ന​വം​ബ​ർ ഒ​ന്നി​ലേ​ക്ക് മാ​റ്റി.

വി​ടു​ത​ൽ ഹ​ർ​ജി​യി​ൽ കോ​ട​തി​യു​ടെ ഉ​ത്ത​ര​വും അ​ന്ന് ഉ​ണ്ടാ​കും.​വി​ടു​ത​ൽ ഹ​ർ​ജി​യി​ൽ വാ​ദം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ കേ​സി​ലെ 15ാം പ്ര​തി​യും അ​ന്ന​ത്തെ ക്ഷേ​ത്ര ഭ​ര​ണ സ​മി​തി അം​ഗ​വു​മാ​യ റെ​ജി​ത ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണു.

ഇ​വ​രെ കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്കേ​റ്റ മു​റി​വ് തു​ന്നി​ക്കെ​ട്ടി​യ ശേ​ഷം ഇ​വ​രെ പി​ന്നീ​ട് ഡി​സ്ചാ​ർ​ജ് ചെ​യ്ത് പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം രാ​മ​റാ​വു മെ​മ്മോ​റി​യ​ൽ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. ​

പ്ര​തി​ഭാ​ഗ​ത്തി​ന് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ജി. ​മോ​ഹ​ൻ​രാ​ജ്, വി​പി​ൻ മോ​ഹ​ന​ൻ ഉ​ണ്ണി​ത്താ​ൻ, ലി​ന്‍റൺ എ​ന്നി​വ​രും പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. ജ​ബ്ബാ​ർ, അ​ഡ്വ.​അ​മ്പി​ളി ജ​ബ്ബാ​ർ എ​ന്നി​വ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

District News

ഭൂ​മി ത​രം​മാ​റ്റം അ​ദാ​ല​ത്ത്: 2313 അ​പേ​ക്ഷ​ക​ള്‍ പ​രി​ഹ​രി​ച്ചു

കൊ​ല്ലം: ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്തി​ല്‍ 2313 അ​പേ​ക്ഷ​ക​ള്‍​ക്കു പ​രി​ഹാ​ര​മാ​യി. ജി​ല്ല​യി​ല്‍ 25 സെ​ന്‍റി​നു താ​ഴെ​യു​ള്ള സൗ​ജ​ന്യ ഭൂ​മി ത​രം​മാ​റ്റ​ത്തി​നാ​യി ഓ​ഗ​സ്റ്റ് 31 വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍​നി​ന്നു 3532 എ​ണ്ണ​മാ​ണ് പ​രി​ഗ​ണി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ല്ലം താ​ലൂ​ക്കു​ക​ളി​ല്‍​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ള്‍. ക​രു​നാ​ഗ​പ്പ​ള്ളി അ​പേ​ക്ഷ​ക​ള്‍ -1982, പ​രി​ഹ​രി​ച്ച​ത് -1114. കൊ​ല്ലം അ​പേ​ക്ഷ​ക​ള്‍ - 945, പ​രി​ഹ​രി​ച്ച​ത് - 585.

ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ് അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എം ജി.​നി​ര്‍​മ​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ശേ​ഷി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ലും ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണും. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​രാ​യ ആ​ര്‍ രാ​കേ​ഷ് കു​മാ​ര്‍, എ​ഫ്. റോ​യ്കു​മാ​ര്‍, ആ​ര്‍.​ബീ​ന റാ​ണി, കൊ​ല്ലം ആ​ര്‍​ഡി​ഒ ജി.​കെ.​പ്ര​ദീ​പ്, പു​ന​ലൂ​ര്‍ ആ​ര്‍​ഡി​ഒ ജി.​സു​രേ​ഷ് ബാ​ബു, എ​ച്ച്എ​സ് റാം ബി​നോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Up