x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ചു; പ്ര​തി പി​ടി​യി​ൽ


Published: January 15, 2026 08:08 PM IST | Updated: January 15, 2026 08:08 PM IST

കൊ​ല്ലം: സ്കൂ​ളി​ൽ ക​യ​റി എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ഏ​രൂ​ർ കി​ട്ട​ൻ​കോ​ണം സി​ന്ധു​ഭ​വ​നി​ൽ ആ​ന​ന്ദ്(19) ആ​ണ് പി​ടി​യി​ലാ​യ​ത്. ഏ​രൂ​ർ പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ആ​ന​ന്ദ് ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളാ​യി നി​ര​ന്ത​രം പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്തി​രു​ന്നു. കു​ട്ടി വി​വ​രം വീ​ട്ടി​ൽ അ​റി​യി​ക്കു​ക​യും ഇ​തേ തു​ട​ർ​ന്ന് മാ​താ​വ് സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ്ര​തി ശ​ല്യം ചെ​യ്യു​ന്ന​ത് തു​ട​ർ​ന്നി​രു​ന്നു.

ഇ​ന്ന് സ്കൂ​ൾ മ​തി​ൽ ചാ​ടി ക​ട​ന്നെ​ത്തി​യ പ്ര​തി ചോ​ക്ലേ​റ്റു​മാ​യി പെ​ൺ​കു​ട്ടി​യു​ടെ പി​ന്നാ​ലെ കൂ​ടി. ചോ​ക്ലേ​റ്റ് നി​ര​സി​ച്ച​തോ​ടെ ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ​യി​ൽ ക​ട​ന്ന് പി​ടി​ച്ച് സ​മീ​പ​ത്തെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു.

പ്ര​തി​യു​ടെ കൈ​യി​ൽ ക​ടി​ച്ച് വി​ദ്യാ​ർ​ഥി​നി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഇ​യാ​ൾ സ്കൂ​ളി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട് സ​മീ​പ​ത്തെ ക​ട​യി​ൽ ഒ​ളി​ച്ചു. അ​ധ്യാ​പ​ക​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഏ​രൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ട​യ്ക്കു​ള്ളി​ൽ നി​ന്നും ‌പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​ക്സോ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : kerala police crime news kollam pocso act

Recent News

Up