x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സി​നും എം​വി​ഡി​ക്കും നേ​രെ ആ​ക്ര​മ​ണം; മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ


Published: December 10, 2025 12:37 AM IST | Updated: December 10, 2025 12:41 AM IST

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കൊ​ല്ലം കു​ന്നി​ക്കോ​ട് ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ൽ അ​ല​ക്ഷ്യ​മാ​യെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​മ​ൽ ലാ​ലി​നെ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. കു​ന്നി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞ​ത്.

ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച വി​വ​രം അ​റി​ഞ്ഞെ​ത്തി​യ കു​ന്നി​ക്കോ​ട് പോ​ലീ​സ് പ്ര​തി​ക​ളാ​യ അ​ന​സ്, സാ​ബു, സ​ജീ​ർ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​സ്ഐ​യെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Tags : kerala police crimenews kollam mvd

Recent News

Up