സബർമതി ഗ്രന്ഥശാലയിൽ നടന്ന കേരളപ്പിറവി ദിനാഘോഷ പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കരുനാഗപ്പള്ളി : കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് അക്ഷരദീപം തെളിച്ചും ഭാഷാപ്രതിജ്ഞയെടുത്തും സബർമതി ഗ്രന്ഥശാല പ്രവർത്തകർ. മലയാളത്തിലെ എഴുത്തുകാർക്ക് ആദരവ് അർപ്പിച്ചുകൊണ്ടാണ് സബർമതി മലയാള ദിനാഘോഷ ചടങ്ങ് സംഘടിപ്പിച്ചത്.
കുമാരനാശാൻ,വൈക്കം മുഹമ്മദ് ബഷീർ, ഒ.എൻ.വി. കുറുപ്പ്, എം.ടി. വാസുദേവൻ നായർ, കുഞ്ഞുണ്ണി മാഷ്,തകഴി, മാധവിക്കുട്ടി, സുഗതകുമാരി തുടങ്ങി മണ്മറഞ്ഞുപോയ സാഹിത്യ പ്രതിഭകൾക്ക് ചടങ്ങിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
കേരളപ്പിറവി ദിനാഘോഷ പരിപാടികൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സുമൻ ജിത്ത്മിഷ അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജി. മഞ്ജുകുട്ടൻ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രക്ഷാധികാരി വിശാഖ്ശ്രീകുമാർ അക്ഷര കൊടിയേറ്റ് നിർവഹിച്ചു. സെക്രട്ടറി വി. ആർ.ഹരികൃഷ്ണൻ, ഭാരവാഹികളായ രാജേഷ് പുലരി, ശബരീനാഥ്, സുനിൽ പൂമുറ്റം, എസ്.ഷീബ, പ്രേംജിത്ത്, ബിന്ദു വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Kollam