x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂ​പ്പു​ഴ സി​പി​എ​മ്മി​ൽ പൊ​ട്ടി​ത്തെ​റി; സീ​റ്റ് നി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി വി​ട്ടു


Published: November 19, 2025 12:36 AM IST | Updated: November 19, 2025 12:36 AM IST

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ സി​പി​എ​മ്മി​ൽ ഏ​ര്യ ക​മ്മി​റ്റി അം​ഗം രാ​ജി​വ​ച്ചു. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല ബീ​വി ആ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​ത്.

ലൈ​ല ബീ​വി ആ​ൾ ഇ​ന്ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യാ​യി ലൈ​ല ബീ​വി​യാ​ണ് കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലൈ​ല ബീ​വി​ക്ക് സീ​റ്റ് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ലൈ​ല ബീ​വി രാ​ജി സ​മ​ർ​പ്പി​ച്ച​ത്. കു​ള​ത്തൂ​പ്പു​ഴ ടൗ​ൺ വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും ലൈ​ല ബീ​വി അ​റി​യി​ച്ചു.

Tags : Kulathupuzha cpm kollam localbody election

Recent News

Up