കെഎസ്എസ്പിഎ ചാത്തന്നൂർ മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി എം. സുഭയ് ഉദ്ഘാടനം ചെയ്യുന്നു.
ചാത്തന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെഎസ്എസ്പിഎ ) ചാത്തന്നൂർ മണ്ഡലം സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി എം. സുജയ് ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണം അനിശ്ചിതമായി നീട്ടി ഇല്ലാതാക്കാനുള്ള സർക്കാർ നയം പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ. പെൻഷൻകാരിൽ നിന്നും കവർന്നെടുത്ത കോടികൾ വരുന്ന ക്ഷാമശ്വാസ കുടിശിക തിരികെ നൽകണമെന്ന ആവശ്യവും മണ്ഡലം സമ്മേളനം ഉന്നയിച്ചു.
മണ്ഡലം പ്രസിഡന്റ് കെ. എസ്. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ, കെ. എസ്. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ബി. മധു വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
Tags : Local News Nattuvishesham Kollam