x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​വ്കോ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി


Published: October 30, 2025 06:10 AM IST | Updated: October 30, 2025 06:10 AM IST

ബെ​വ്കോ ക​ൽ​പ്പ​റ്റ ഗോ​ഡൗ​ണി​നു മു​ന്പി​ൽ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: ബെ​വ്കോ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി)​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബെ​വ്കോ ഗോ​ഡൗ​ണി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. അ​ഡീ​ഷ​ണ​ൽ അ​ല​വ​ൻ​സ് പു​നഃ​സ്ഥാ​പി​ക്കു​ക, ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, ഗാ​ല​നേ​ജ് ഫീ ​ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക, ജീ​വ​ന​ക്കാ​രെ അ​ന്യാ​യ​മാ​യി സ്ഥ​ലം​മാ​റ്റു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ഷി​ഫ്റ്റ് സ​ന്പ്ര​ദാ​യം പി​ൻ​വ​ലി​ക്കു​ക, ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ൾ തി​രി​കെ വാ​ങ്ങു​ന്ന​തി​ന് മ​റ്റു ഏ​ജ​ൻ​സി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബെ​വ്കോ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഈ​നാ​ശു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ. ​പ്ര​ഹ്ലാ​ദ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​സു​നി​ൽ, എം. ​ടീ​ന ജോ​ണ്‍, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ജി. അ​നീ​ഷ്,വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Bevco Local News Wayanad Nattuvishesham

Recent News

Up