x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ശു​വ​ണ്ടി വി​ള​വെ​ടു​പ്പി​നു തു​ട​ക്കം


Published: January 31, 2026 12:50 AM IST | Updated: January 31, 2026 12:50 AM IST

നെ​ന്മാ​റ: ക​ശു​വ​ണ്ടി വി​ള​വെ​ടു​പ്പി​നു തു​ട​ക്കം. സീ​സ​ൺ തു​ട​ക്ക​മാ​യ​തി​നാ​ൽ ഉ​യ​ർ​ന്ന വി​ല ല​ഭ്യ​മാ​കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം. ഒ​രു കി​ലോ 140 രൂ​പ നി​ര​ക്കി​ലാ​ണ് മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​ക​ൾ ക​ശു​വ​ണ്ടി വാ​ങ്ങു​ന്ന​ത്.

വി​ള​വെ​ടു​പ്പ് സ​ജീ​വ​മാ​യാ​ൽ സാ​ധാ​ര​ണ വി​ല കു​റ​യു​ക​യാ​ണ് പ​തി​വ്. ഈ ​വ​ർ​ഷം വേ​ന​ൽ മ​ഴ​യ്ക്ക് മു​മ്പു​ത​ന്നെ മി​ക്ക ഇ​ട​ങ്ങ​ളി​ലും ക​ശു​വ​ണ്ടി വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി​ട്ടു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​ക​ളാ​യ ക​രി​മ്പാ​റ, ഒ​ലി​പ്പാ​റ, കോ​പ്പം കു​ള​മ്പ്, പോ​ത്തു​ണ്ടി, പോ​ക്കാ​മ​ട, അ​യ്യ​ർ പാ​ടി, കൈ​ത​ച്ചി​റ, കാ​ന്ത​ളം, പാ​ളി​യ​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ശു​മാ​വ് കൂ​ടു​ത​ൽ കൃ​ഷി​യു​ള്ള​ത്. ഈ ​വ​ർ​ഷം അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ൽ ന​ല്ല രീ​തി​യി​ൽ പൂ​ക്ക​ൾ പി​ടി​ക്കു​ക​യും വി​ള​വ് ല​ഭി​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ടാ​യി​ട്ടു​ണ്ട്.

മ​ഴ​പെ​യ്താ​ൽ ക​ശു​വ​ണ്ടി​യു​ടെ നി​റം കു​റ​യു​ക​യും ക​റു​പ്പ് നി​റം പ​ട​രാ​ൻ ഇ​ട​യാ​ക്കു​ക​യും ചെ​യ്താ​ൽ ക​ശു​വ​ണ്ടി​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​യു​ന്ന​താ​ണ് സാ​ധാ​ര​ണ വ​ർ​ഷ​ങ്ങ​ളി​ൽ കാ​ണാ​റു​ള്ള​ത്.

സീ​സ​ണി​ലെ ആ​ദ്യം പൂ​വി​ട്ട മ​ര​ങ്ങ​ളി​ൽ ഇ​ട​മ​ഴ ല​ഭി​ച്ചാ​ൽ വീ​ണ്ടും പൂ​വി​ടാ​നു​ള്ള സാ​ധ്യ​ത​യും അ​ധി​ക ഉ​ത്പാ​ദ​ന പ്ര​തീ​ക്ഷ​യും ക​ർ​ഷ​ക​ർ പു​ല​ർ​ത്തു​ന്നു.

വി​ല കു​റ​യ​ൽ പ​തി​വാ​യ​തി​നാ​ൽ വി​ള​വെ​ടു​ക്കു​ന്ന ക​ശു​വ​ണ്ടി കൂ​ടു​ത​ൽ ദി​വ​സം വൈ​കാ​തെ ത​ന്നെ വി​പ​ണി​യി​ൽ എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ വി​ല കു​റ​യാ​നു​ള്ള സാ​ധ്യ​ത​യും ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.

Tags : Cashew nattuvishesham local news

Recent News

Up