x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ക​ലോ​ത്സ​വം: എ​സ്.​എ​ൻ. ചെ​ന്ത്രാ​പ്പി​ന്നി ജേ​താ​ക്ക​ൾ


Published: November 2, 2025 12:51 AM IST | Updated: November 2, 2025 12:51 AM IST

തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ ജേ​താ​ക്ക​ളാ​യ ചെ​ന്ത്രാ​പ്പി​ന്നി എ​സ്എ​ൻ വി​ദ്യാ​ഭ​വ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ

മാ​ള: മൂ​ന്നു​നാ​ൾ നീ​ണ്ട തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ ചെ​ന്ത്രാ​പ്പി​ന്നി എ​സ്.​എ​ൻ. വി​ദ്യാ​ഭ​വ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. മാ​ള ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി ര​ണ്ടാം​സ്ഥാ​ന​വും മാ​ള ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ക​ലാ​കി​രീ​ടം നി​ല​നി​ർ​ത്തി​യ എ​സ്.​എ​ൻ. വി​ദ്യാ​ഭ​വ​ൻ ഇ​ക്കു​റി 1140 പോ​യി​ന്‍റ് നേ​ടി. ര​ണ്ടാം​സ്ഥാ​നം നേ​ടി​യ ഹോ​ളി ഗ്രേ​സി​ന് 1002 പോ​യി​ന്‍റും മൂ​ന്നാം​സ്ഥാ​നം നേ​ടി​യ ഡോ. ​രാ​ജു ഡേ​വി​സ് സ്കൂ​ളി​നു 967 പോ​യി​ന്‍റും ല​ഭി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട ശാ​ന്തി​നി​കേ​ത​ൻ പ​ബ്ലി​ക് സ്കൂ​ളാ​ണ് നാ​ലാം​സ്ഥാ​ന​ത്ത് - 791 പോ​യി​ന്‍റ്. അ​ഷ്ട​മി​ച്ചി​റ വി​ജ​യ​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ 739 പോ​യി​ന്‍റോ​ടെ അ​ഞ്ചാം​സ്ഥാ​നം നേ​ടി.

ജേ​താ​ക്ക​ൾ​ക്കു സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ ഓ​ൾ കേ​ര​ള സ​ഹോ​ദ​യ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി ഡോ. ​ദീ​പ ച​ന്ദ്ര​ൻ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ചീ​ഫ് പേ​ട്ര​ൺ ഡോ. ​രാ​ജു ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​കാ​ഭി​ന​യ വേ​ദി​യി​ൽ
താ​ര​ങ്ങ​ളാ​യി അ​ന്ന​യും ആ​യു​ഷ​യും സ​മ​ന്വ​യും ഒ​പ്പം ടീ​ച്ച​റും

മാ​ള: സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഏ​കാ​ഭി​ന​യ വേ​ദി​യി​ൽ താ​ര​ങ്ങ​ളാ​യി അ​ന്ന​യും ആ​യൂ​ഷി​യും സ​മ​ന്വ​യും ഒ​പ്പം ഇ​രു​വ​രു​ടെ പ​രി​ശീ​ല​ക​യാ​യ റു​ബീ​ന അ​മീ​റും.

കാ​റ്റ​ഗ​റി നാ​ലി​ൽ വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ് അ​ന്ന എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ആ​യു​ഷി അ​നൂ​പ് കാ​റ്റ​ഗ​റി മൂ​ന്നി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി.
സ​മ​ന്വ​യ കാ​റ്റ​ഗ​റി ര​ണ്ടി​ൽ ഏ​കാ​ഭി​ന​യ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി.

അ​ങ്ക​മാ​ലി മൂ​ഴി​ക്കു​ള​ത്ത് അ​മ്മ ത​ന്‍റെ കു​ഞ്ഞി​നെ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് എ​റി​ഞ്ഞ​തി​ന്‍റെ ആ​ത്മ​നൊ​മ്പ​ര​ത്തി​ന്‍റെ ആ​വി​ഷ്ക​ര​ണ​മാ​യി​രു​ന്നു അ​ന്ന ന​ട​ത്തി​യ​ത്. ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​ന്‍റെ ചി​ദം​ബ​ര സ്മ​ര​ണ​ക​ൾ എ​ന്ന നോ​വ​ലി​ലെ നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ സ്വാ​ത​ന്ത്ര്യ പോ​രാ​ട്ട​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​ര​മാ​യി​രു​ന്നു ആ​യു​ഷി അ​വ​ത​രി​പ്പി​ച്ച​ത്. ല​ഹ​രി​യും ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​വു​മാ​യി​രു​ന്നു സ​മ​ന്വ​യ യു​ടെ അ​വ​ത​ര​ണ വി​ഷ​യം.

ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​വ​രെ​യും ഏ​കാ​ഭി​ന​യം പ​ഠി​പ്പി​ച്ച​ത് സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ റു​ബീ​ന അ​മീ​റാ​ണ്. കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന മോ​ണ്ടി​സോ​റി ക​ലോ​ത്സ​വ​ത്തി​ൽ ഏ​കാ​ഭി​ന​യ​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​വും സ​ഹോ​ദ​യ അ​ധ്യാ​പ​ക ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യി​ട്ടു​ണ്ട് റു​ബീ​ന.

 

Tags : Sahodaya Kalotsavam nattuvisesham local news

Recent News

Up