x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ക്ക്പോ​സ്റ്റ് ആ​ന​മ​റി​യി​ൽത​ന്നെ; പു​തി​യ ക​ണ്ടെ​യ്ന​ർ സ്ഥാ​പി​ക്കും


Published: February 3, 2026 07:53 AM IST | Updated: February 3, 2026 07:53 AM IST

എ​ട​ക്ക​ര: അ​ന്ത​ർസം​സ്ഥാ​ന പാ​ത​യാ​യ നാ​ടു​കാ​ണി ചു​ര​ത്തി​ലെ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് നി​ല​വി​ലെ സ്ഥ​ല​ത്ത് ത​ന്നെ നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നം. വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ല​പ്പ​ഴ​ക്ക​മേ​റി​യ ക​ണ്ടെ​യ്ന​ർ മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

ആ​ന​മ​റി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റ് ആ​ർ​ടി ഓ​ഫീ​സി​ന് സ​മീ​പ​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​ൻ നാ​ല് ദി​വ​സം മു​ന്പ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ചെ​ക്കു​പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന നേ​രി​ടാ​തെ ആ​ന​മ​റി പൂ​വ​ത്തി​പ്പൊ​യി​ൽ ബൈ​പാ​സ് റോ​ഡ് വ​ഴി ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക​ട​ക്കം നി​കു​തി വെ​ട്ടി​ച്ച് ക​ട​ന്നു​പോ​കാ​ൻ സൗ​ക​ര്യം ഒ​രു​ങ്ങു​മെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

അ​ഞ്ച്് മ​സ്ജി​ദു​ക​ളു​ടെ ക​ബ​ർ​സ്ഥാ​നു​ള്ള സ്ഥ​ല​ത്തി​നോ​ട് ചേ​ർ​ന്ന് കെഎൻ​ജി റോ​ഡി​ൽ പു​തി​യ എ​ക്സൈെ​സ് ചെ​ക്ക് പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​ത് മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വ് ചെ​യ്യു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​തത​ട​സ​ത്തി​നി​ട​യാ​ക്കു​മെ​ന്ന അ​ഭി​പ്രാ​യ​വും ഉ​യ​ർ​ന്നു. ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ചെ​ക്ക് പോ​സ്റ്റ് നി​ല​വി​ലു​ള്ളി​ട​ത്ത് ത​ന്നെ നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും എ​ക്സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും എം​എ​ൽ​എ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും ചേ​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ന്തി​മ​തീ​രു​മാ​ന​മാ​യ​ത്. പു​തി​യ ക​ണ്ടെ​യ്ന​ർ സ്ഥാ​പി​ക്കു​ന്ന​തുവ​രെ തൊ​ട്ട​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ൽ ചെ​ക്കു​പോ​സ്റ്റി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : nattru vishesham Checkpost Anamari

Recent News

Up