x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​പ്പ​ന്ത​ലി​ൽ കു​ട്ടി​ക​ളു​ടെ യോ​ഗം തു​ട​ങ്ങി


Published: February 10, 2026 04:11 AM IST | Updated: February 10, 2026 04:11 AM IST

മാ​രാ​മ​ൺ: 104 വ​ർ​ഷ​ങ്ങ​ളു​ടെ ഓ​ർ​മ പു​തു​ക്കി മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നി​ലെ കു​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ന് ആ​രം​ഭ​മാ​യി. മ​ണ​ൽ​പ്പു​റ​ത്തെ കു​ട്ടി​പ്പ​ന്ത​ലി​ൽ കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി ന​ട​ക്കു​ന്ന യോ​ഗ​മാ​ണി​ത്.

അ​ടൂ​ർ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ കൂ​ടാ​തെ ദി​നേ​ശ് സാ​ലി​യ​ൻ ( മും​ബൈ ) നേ​തൃ​ത്വം ന​ൽ​കി. ശ​നി വ​രെ ദി​വ​സ​വും രാ​വി​ലെ 7.30 മു​ത​ൽ കു​ട്ടി​ക​ളു​ടെ യോ​ഗം ക്ര​മീ​ക​രി​ക്കും.

1922​ൽ ചി​ൽ​ഡ്ര​ൻ​സ് സ്പെ​ഷ​ൽ സ​ർ​വീ​സ് മി​ഷ​നി​ൽ നി​ന്നു​ള്ള എ​ഡ്മ​ണ്ട് ക്ലാ​ർ​ക്ക് കു​ട്ടി​പ​ന്ത​ലി​ൽ പാ​ട്ട്, വാ​ദ്യ​ഘോ​ഷ​ങ്ങ​ൾ, ധ്യാ​നം എ​ന്നി​വ​യോ​ടെ ആ​രം​ഭി​ച്ച​താ​ണ് മാ​ര​മ​ണ്ണി​ലെ കു​ട്ടി​ക​ളു​ടെ യോ​ഗം

Tags : nattu vishesham Children's meeting

Recent News

Up