കുറുമണ്ണ് ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും പാലാ റോട്ടറി ക്ലബ്ബും സംയുക്തമായി നടത്തിയ ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ്-പുതുവത്സര ആഘോഷവും സംസ്ഥാന ഭിന്നശ
കുറുമണ്ണ്: ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും പാലാ റോട്ടറി ക്ലബ്ബും സംയുക്തമായി ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ്-പുതുവത്സര ആഘോഷവും നടത്തി.
സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ദയ ചെയര്മാന് പി.എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നിഷ ജോസ് കെ. മാണി, പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍, പഞ്ചായത്ത് മെംബര്‍ വി.ജി. സോമന്, ദയ വൈസ് ചെയര്‍മാനും പാരാ ലീഗല്‍ വോളന്റിയറുമായ സോജ ബേബി, പി.ടി. സുനില്‍ ബാബു, സെക്രട്ടറി തോമസ് ടി. എഫ്രേം, ട്രഷറര്‍ ലിന്‍സ് ജോസഫ്, എക്സിക്യൂട്ടീവ് മെംബര്‍ സിന്ദു പി. നാരായണന്, കുറുമണ്ണ് സെന്റ് ജോണ്‍സ് സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജോയ് ജോസഫ്, റിട്ടയേര്‍ഡ് മിലിട്ടറി ഓഫീസര്‍ സത്യന് ജോര്‍ജ്, സന്തോഷ് മാട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്തു.