x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​സ് ഹോ​മി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം


Published: December 25, 2025 01:38 AM IST | Updated: December 25, 2025 01:38 AM IST

അത്താണി പീ​സ് ഹോ​മി​ൽ ഉ​പ​കാ​രി​ക​ളു​ടെ സം​ഗ​മ​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നംചെ​യ്യുന്നു.

അത്താണി: കി​ട​പ്പു​രോ​ഗി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​യ പീ​സ് ഹോ​മി​ൽ ബെ​ത്‌​ല​ഹേം 2025 എ​ന്ന പേ​രി​ൽ ഉ​പ​കാ​രി​ക​ളു​ടെ സം​ഗ​മ​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജെ​യ്സ​ണ്‍ കൂ​നം​പ്ലാ​ക്ക​ൽ, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ, മു​ൻ​ചെ​യ​ർ​മാ​ൻ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, കൗ​ണ്‍​സി​ല​ർ മ​ധു അ​ന്പ​ല​പു​രം, പീ​റ്റ​ർ എം. ​രാ​ജ്, മ​ദ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ എ​ൽ​സി ഇ​ല്ലി​ക്ക​ൽ, ഫാ. ​ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട്ട്, ഫാ. ​ജോ​ബി ക​ട​പ്പൂ​രാ​ൻ, ഫാ. ​അ​നീ​ഷ് ചി​റ്റി​ല​പ്പ​ള്ളി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ക്രി​സ്മ​സ് ട്രീ​യി​ൽ​നി​ന്നും എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു. തൃ​ശൂ​ർ അ​തി​രൂ​പ​ത ലോ​ഗോ​സ് ക്വി​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ഷി​ബു ജോ​ർ​ജ്, മ​ഞ്ജു, ജോ​ണി, സി​സ്റ്റ​ർ എ​ൽ​സി മ​ഞ്ഞ​ളി, അ​ഞ്ജ​ലി, സി​സ്റ്റ​ർ മേ​രി അ​രി​ക്കാ​ട്ട്, സി​സ്റ്റ​ർ ഷീ​ല കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, സി​സ്റ്റ​ർ തെ​രേ​സ മോ​ർ​ലി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

പീ​സ് ഹോം, ​മേ​ഴ്സി ഹോം, ​ഗ്രേ​സ് ഹോം ​അം​ഗ​ങ്ങ​ളു​ടെ ബോ​ണ്‍ ന​ത്താ​ലെ ഡാ​ൻ​സും ക​രോ​ൾ ഗാ​ന​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മി​ഴി​വേ​കി.

ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ലി​ശേ​രി സ്വാ​ഗ​ത​വും സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ലീ​സ് പ​ഴേ​വീ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സി​സ്റ്റ​ർ ഷീ​ല, സി​സ്റ്റ​ർ ലി​ജി, സി​സ്റ്റ​ർ സി​മി, സി​സ്റ്റ​ർ എ​ൽ​സി പോ​ൾ, അ​ന്തോ​ണി, അ​ബി, അ​ർ​ജു​ൻ, സീ​ത, മി​നി, ആ​ലീ​സ് മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​വ​ണൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ബ​ലി എ​ന്ന ല​ഘു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

വി​എ​ൽ​പി സ്കൂ​ളി​ൽ ആ​ഘോ​ഷം

മാ​യ​ന്നൂ​ർ: വി​എ​ൽ​പി സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​രോ​ൾ ഗാ​ന മ​ത്സ​രം, ഫാ​ൻ​സി ഡ്ര​സ്, സ്കി​റ്റ്, ഗ്രീ​റ്റിം​ഗ് കാ​ർ​ഡ് നി​ർ​മാ​ണം, പു​ൽ​ക്കൂ​ട് ഒ​രു​ക്ക​ൽ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.

പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക് വി​ത​ര​ണം​ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​കെ. മ​നോ​ജ് ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജി ഗി​രീ​ഷ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ദീ​പു മാ​ത്യു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഷ​ണ്മു​ഖ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഗ്രാ​മീ​ണ​കൂ​ട്ടാ​യ്മ​യി​ൽ
ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന
ആ​ൽ​ബം

തൃ​ശൂ​ര്‍: ക്രി​സ്മ​സ് ആ​ഘോ​ഷ​വേ​ള​യി​ൽ വെ​ങ്കി​ട​ങ്ങ് ഗ്രാ​മീ​ണ​കൂ​ട്ടാ​യ്മ​യി​ൽ ഒ​രു​ങ്ങി​യ ക്രി​സ്ത്യ​ൻ ഭ​ക്തി ആ​ൽ​ബം "കാ​രു​ണ്യ നാ​ഥാ' വീ​ഡി​യോ ശ്ര​ദ്ധേ​യം. ആ​ൽ​ബം റി​ലീ​സ് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു.

ഗി​രീ​ഷ് ക​രു​വ​ന്ത​ല​യാ​ണു സം​വി​ധാ​നം. നി​ർ​മാ​ണം ടെ​ക്നി​ക്സ് മീ​ഡി​യ​യു​മാ​യി യോ​ജി​ച്ച് ജോ​യ് എ​ലു​വ​ത്തി​ങ്ക​ൽ നി​ർ​വ​ഹി​ച്ചു. എ​ഡ്വി​ൻ ആ​ന്‍റ​ണി​യും സി​ജി​ൻ സി​റി​യ​ക്കും ചേ​ർ​ന്നാ​ണ് ര​ച​ന​യും സം​ഗീ​ത​വും. ആ​ല​പി​ച്ച​തു സ​നോ​ജ് പെ​രു​വ​ല്ലൂ​രും ബി​ജി ബാ​ബു​വും.

ച​ട​ങ്ങി​ൽ അ​ഡ്വ. സു​ജി​ത് അ​യി​നി​പ്പു​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ദേ​വി സു​ധീ​ഷ്, സു​നി​ൽ സു​ഷ​ശ്രീ, അ​ഡ്വ. സോ​ജ​ൻ ജോ​ബ്, ജീ​വ​ൻ സോ​ജ​ൻ ജോ​ബ്, ഹി​സ്‌​ന ന​സ്റി​ൻ, ഭാ​വ​യാ​മി ബി​ജു, രു​ക്മി​ണി നാ​രാ​യ​ണ​ൻ, ദ​ലീ​ഷ് വെ​ങ്കി​ട​ങ്ങ്, ര​ഞ്ജി​ത്ത് പ​ടി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Christmas celebration nattuvisesham local news

Recent News

Up