x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു  


Published: December 25, 2025 02:37 AM IST | Updated: December 25, 2025 02:37 AM IST

ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ​യും കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​

ചെ​മ്പേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ​യും കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഡോ. ​സോ​ണി വ​ട​ശേ​രി​ൽ ആ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​റും നി​ർ​മ​ല സ്കൂ​ൾ മാ​നേ​ജ​രു​മാ​യ റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ഡി. സ​ജീ​വ് ആ​മു​ഖ​ഭാ​ഷ​ണ​വും ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​അ​ജേ​ഷ് തു​രു​ത്തേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

നി​ർ​മ​ല യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക എ​ൽ​സ​മ്മ ജോ​സ​ഫ്, ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​തി​നി​ധി ജോ​യ്സ് സ​ഖ​റി​യാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി അ​ല​ക്സ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ജി മ​നോ​ജ്, നി​ർ​മ​ല ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​ഷി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ക​രോ​ൾ ഗാ​ന​ങ്ങ​ൾ, പാ​പ്പ ഡാ​ൻ​സ് തു​ട​ങ്ങി​യ വി​വി​ധ ക്രി​സ്മ​സ് ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.   

പ​യ്യാ​വൂ​ർ: ച​മ​ത​ച്ചാ​ൽ ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​വും സ​ബ്ജി​ല്ലാ​ത​ല ക​ലോ​ത്സ​വ​ങ്ങ​ളി​ലും ശാ​സ്ത്ര​മേ​ള​ക​ളി​ലും മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥിക​ള അ​നു​മോ​ദി​ക്കു​ന്ന വി​ജ​യോ​ത്സ​വ​വും ന​ട​ത്തി. കേ​ക്ക് മു​റി​ക്ക​ൽ, ക​രോ​ൾ ഗാ​നം, ക്രി​സ്മ​സ് ഫ്ര​ണ്ട് സ​മ്മാ​നം കൈ​മാ​റ​ൽ എ​ന്നി​വ​യും ന​ട​ന്നു. പ​ഞ്ചാ​യ​ത്തം​ഗം സൈ​മ​ൺ പെ​രു​വ​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ർ​മാ​ൻ പി.​കെ.​ജി​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക കെ.​എം.​വ​ത്സ​ല ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​ൻ വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ സി​ജി തോ​മ​സ്, സി​നി സ​ന്തോ​ഷ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ഷ പി.​ജോ​സ്, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ ബി.​പി.​സു​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പേ​രാ​വൂ​ർ: തൊ​ണ്ടി​യി​ൽ സെ​ന്‍റ് ജോ​ൺ​സ് യു ​പി സ്കൂ​ളി​ൽ "സാ​ന്‍റാ സൊ​യി​റീ 2025' എ​ന്ന പേ​രി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​യ്‌​സ​ൺ കാ​ര​ക്കാ​ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു തെ​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ത്യു ജോ​സ​ഫ്, മു​ഖ്യാ​തി​ഥി​യാ​യ വാ​ർ​ഡം​ഗം ആ​ശ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ന​ടു​ത്താ​നി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി നി​വേ​ദ്യ റോ​സി​റ്റ ബി​നോ​യി, ക​ൺ​വീ​ന​ർ എ​ൻ.​വി. ഷീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​വ​തി വ​ർ​ഷം പ്ര​മാ​ണി​ച്ച് 90 കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​രോ​ൾ ഗാ​നം ഏ​റെ ഹൃ​ദ്യ​മാ​യി. തു​ട​ർ​ന്ന് വി​വി​ധ ക്രി​സ്മ​സ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. തൊ​ണ്ടി​യി​ൽ ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് 90 പാ​പ്പ​മാ​ർ അ​ണി​നി​ര​ന്ന മെ​ഗാ ക​രോ​ളും ന​ട​ന്നു. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം കു​റ​ച്ചു​കൊ​ണ്ട് കേ​ക്ക് വി​ത​ര​ണം ന​ട​ത്തി.

Tags : Christmas celebration organized nattuvisesham local news

Recent News

Up