x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് പ്ര​സ​ക്തി​യേ​റെ: ഡോ.​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ


Published: December 27, 2025 05:25 AM IST | Updated: December 27, 2025 05:25 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പ്ര​ഫ. ഡോ.​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ സ​ന്ദേ​ശം ന​ൽ​കു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ൽ ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ക്രി​സ്മ​സ് വി​പു​ല​മാ​യി കൊ​ണ്ടാ​ടി.

ഇ​ന്ന​ത്തെ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് വ​ലി​യ പ്ര​സ​ക്തി​യു​ണ്ടെ​ന്നും ക്രി​സ്ത്യ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ പ​ഠ​നം ന​ട​ത്തി​യ അ​നു​ഭ​വം ത​ന്‍റെ ജീ​വി​ത​ത്തെ ഏ​റെ സ്വാ​ധീ​നി​ച്ച​താ​യും എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ. ​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​സ്‌ലാം മ​തം അ​ടി​സ്ഥാ​ന​പ​ര​മാ​യി ക്രി​സ്തു​മ​ത​ത്തോ​ടും ജൂ​ത മ​ത​ത്തോ​ടും ബ​ന്ധ​മു​ണ്ടെ​ന്നും ക്രി​സ്തു​മ​ത​ത്തി​ന്‍റെും ഇ​സ്‌ലാം മ​ത​ത്തി​ന്‍റെ​യും പാ​ര​ന്പ​ര്യ​ങ്ങ​ൾ ഒ​രു​പോ​ലെ ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം ക്രി​സ്മ​സ് സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ ക്രി​സ്മ​സ് ക​രോ​ൾ ഗാ​നം ആ​ല​പി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ച്ച് പ​ങ്കു വ​ച്ചു.

Tags : Local News Nattuvishesham Malappuram Perinthalmanna

Recent News

Up