x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്മ​സ് ആ​ഘോ​ഷത്തിൽ മ​ല​യോ​ര​വും ന​ഗ​ര​ങ്ങ​ളും


Published: December 25, 2025 02:16 AM IST | Updated: December 25, 2025 02:16 AM IST

ബ്ര​ദേ​ഴ്സ് കോ​ളം​കു​ളം കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ളം​കു​ളം ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് ആ​ഘോ​ഷ​പ​രി​പാ​ടി.

കാ​ഞ്ഞ​ങ്ങാ​ട്: പ​ഴ​യ കാ​ല​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ പ​തി​വി​ലു​മേ​റെ മ​ഞ്ഞും ത​ണു​പ്പു​മു​ള്ള രാ​ത്രി​യി​ൽ ദൈ​വ​പു​ത്ര​ന്‍റെ തി​രു​പ്പി​റ​വി ആ​ഘോ​ഷ​ത്തിൽ നാട്. പു​തു​ത​ല​മു​റ​ക്കാ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗം വി​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​റ​ന്ന​ക​ലു​മ്പോ​ഴും നാ​ട്ടി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പൊ​ലി​മ കു​റ​യാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ഇ​ള​മു​റ​ക്കാ​ർ എ​ല്ലാ​യി​ട​ങ്ങ​ളി​ലു​മു​ണ്ട്. പു​ൽ​ക്കൂ​ടൊ​രു​ക്കി​യും ക​രോ​ൾ​സം​ഘ​ങ്ങ​ൾ​ക്കൊ​പ്പം പാ​ടി​ത്തി​മി​ർ​ത്തും ഓ​രോ നാ​ടി​നെ​യും ഉ​ണ​ർ​ത്തു​ന്ന​ത് അ​വ​രാ​ണ്. പ​ഴ​യ കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ക​ളും പു​തി​യ കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ളും ഒ​രു​പോ​ലെ ഉ​ൾ​ക്കൊ​ണ്ട് മു​തി​ർ​ന്ന ത​ല​മു​റ​ക​ളും അ​വ​ർ​ക്കൊ​പ്പം ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു.

ഭീ​മ​ന​ടി: ഭീ​മ​ന​ടി ഐ​ബി​സി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ പ​തി​മൂ​ന്നാം വ​ർ​ഷ​വും പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഭീ​മ​ന​ടി ടൗ​ണി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ് സ​ന്ധ്യ​യി​ൽ ജാ​തി​മ​ത​ഭേ​ദ​മ​ന്യേ നാ​ട്ടു​കാ​രും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും പ​ങ്കാ​ളി​ക​ളാ​യി. ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം പു​ൽ​ക്കൂ​ടും ന​ക്ഷ​ത്ര​വും ക്രി​സ്മ​സ് ട്രീ​യും ക്രി​സ്മ​സ് ക​രോ​ളും ഗാ​ന​മേ​ള​യും ഒ​രു​ക്കി. എ​ല്ലാ​വ​ർ​ക്കും കേ​ക്ക് വി​ത​ര​ണ​വും ന​ട​ന്നു. ഭീ​മ​ന​ടി ക്രി​സ്തു​രാ​ജാ പ​ള്ളി അ​സി. വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ തോ​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റാ​രി​ക്കാ​ൽ എ​സ്ഐ മ​നോ​ജ് കു​മാ​ർ കേ​ക്ക് മു​റി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം ര​ജ​നി രാ​ജീ​വ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​തി​നി​ധി തോ​മ​സ് കാ​നാ​ട്ട്, ബി​നോ കു​ര്യാ​ക്കോ​സ്, ജോ​മോ​ൻ ജോ​ൺ, വി.​എ​സ്. റോ​യ്, ഷി​ജു പൂ​വ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ളം​കു​ളം: ബ്ര​ദേ​ഴ്സ് കോ​ളം​കു​ളം കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ​ർ​ഷ​വും കോ​ളം​കു​ള​ത്ത് സാ​മൂ​ഹി​ക ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ൻ കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. ചി​ത്ര​ലേ​ഖ, പ​ഞ്ചാ​യ​ത്ത് അം​ഗം എ.​പി. സ​ജി​ത്ത് കു​മാ​ർ, രാ​ജ്‌​മോ​ഹ​ന​ൻ, സി.​വി. ഭാ​വ​ന​ൻ എ​ന്നി​വ​ർ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. വി. ​സ​ന്തോ​ഷ്, വി.​കെ. ഹ​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടൗ​ണി​ൽ മ​നോ​ഹ​ര​മാ​യ പു​ൽ​ക്കൂ​ടും ക്രി​സ്മ​സ് ട്രീ​യും ന​ക്ഷ​ത്ര​വും ഒ​രു​ക്കി. ക്രി​സ്മ​സ് ക​രോ​ളും അ​ര​ങ്ങേ​റി. കേ​ക്ക് വി​ത​ര​ണ​വും ന​ട​ന്നു.

Tags : Christmas celebrations i nattuvisesham local news

Recent News

Up