x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ള​ത്ത് പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന തെ​ങ്ങും വി​ള​ക്കുത​റ​യും ത​ക​ർ​ത്തു


Published: December 25, 2025 02:45 AM IST | Updated: December 25, 2025 02:45 AM IST

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ബ്ലോ​ക്ക് പ​ത്തി​ൽ കാ​ട്ട​ാന ന​ശി​പ്പി​ച്ച തെ​ങ്ങ്.

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ബ്ലോ​ക്ക് പ​ത്തി​ൽ കാ​ട്ട​ന സ​ത്യ​ന്‍റെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങും സ​മീ​പ​ത്തെ വി​ളി​ക്കുത​റ​യും ത​ക​ർ​ത്തു . ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ ആ​ന എ​ത്തി നാ​ശം വി​ത​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്തെ കാ​യ്ഫ​ല​മു​ള്ള തെ​ങ്ങാ​ണ് ആ​ന ച​വി​ട്ടി മ​റി​ച്ചി​ട്ട് ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി​യി​ൽ വ​നം വ​കു​പ്പ് തു​ര​ത്തി​യ ര​ണ്ട് കൊ​മ്പ​ന്മാ​ർ കാ​ടു​ക​യ​റാ​തെ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ത​ന്നെ ത​മ്പ​ടി​ച്ചി​രു​ന്നു. ഇ​തി​ൽ ഒ​ര​നാ​യാ​ണ് വീ​ണ്ടും മേ​ഖ​ല​യി​ൽ നാ​ശം വി​ത​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ആ​ന​ക​ളെ തു​ര​ത്ത​ല​ട​ക്കം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ തു​ര​ത്തു​ന്ന ആ​ന​ക​ൾ വീ​ണ്ടും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലേ​ക്ക് തി​രി​കെ എ​ത്തു​ന്ന​താ​ണ് പ​തി​വ്. മ​രം ത​ള്ളി​യി​ട്ട് ഡോ​ള​ർ വേ​ലി ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ആ​ന​മ​തി​ൽ മാ​ത്ര​മാ​ണ് ആ​ന​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ർ​ഗം. എ​ന്നാ​ൽ മ​തി​ലി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. നാ​ളി​തു​വ​രെ 14 ജീ​വ​നു​ക​ളാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ പൊ​ലി​ഞ്ഞ​ത്. വീ​ണ്ടും ഒ​രു ആ​പ​ത്ത് സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്ക​ണ മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Coconut trees nattuvisesham local news

Recent News

Up