x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​യാ​റെ​ന്ന് ക​ള​ക്ട​ർ


Published: January 25, 2026 06:01 AM IST | Updated: January 25, 2026 06:01 AM IST

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​വ​ശ്യ​മാ​യ ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​യാ​റാ​യ​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻകൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ് അ​റി​യി​ച്ചു. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി.

പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 1898 ബൂ​ത്തു​ക​ളാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ജി​ല്ല​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

വോ​ട്ടിം​ഗി​ന് ആ​വ​ശ്യ​മാ​യ ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ, ക​ൺ​ട്രോ​ൾ യൂ​ണി​റ്റു​ക​ൾ, വി​വി​ പാ​റ്റു​ക​ൾ എ​ന്നി​വ​യു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തിയാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​മാ​സം 20, 21 തീ​യ​തി​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യ​ന്ത്ര​ങ്ങ​ളി​ൽ മോ​ക് പോ​ൾ ന​ട​ത്തി കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തി.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മോ​ക് പോ​ളി​ൽ വി​വി​ധ രാ​ഷ്‌ട്രീയ​ക​ക്ഷി നേ​താ​ക്ക​ളും പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. രാ​ഷ്‌ട്രീയ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത മോ​ക് പോ​ളി​ൽ നി​ശ്ചി​ത എ​ണ്ണം യ​ന്ത്ര​ങ്ങ​ളി​ൽ വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി യ​ന്ത്ര​ങ്ങ​ളു​ടെ കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തി.

Tags : nattu vishesham Collector says voting machines ready

Recent News

Up