x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ കുളം ശു​ചീ​ക​രി​ച്ചു


Published: December 31, 2025 07:46 AM IST | Updated: December 31, 2025 07:46 AM IST

മ​ഞ്ചേ​രി: പാ​യ​ലും മാ​ലി​ന്യ​വും അ​ടി​ഞ്ഞ പ​ട്ട​ർ​കു​ള​ത്തെ പു​ത്രോ​ട്ടു കു​ളം മ​ഞ്ചേ​രി യൂ​ണി​റ്റി വു​മ​ണ്‍​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ ശു​ചീ​ക​രി​ച്ചു.
കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റു​ക​ളു​ടെ സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് അ​ൽ​ഹു​ദ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ ന​ട​ന്നു വ​രു​ന്ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ് കു​ളം ന​വീ​ക​രി​ച്ച​ത്.

മ​ഞ്ചേ​രി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ ഷാ​കി​റാ ല​ത്തീ​ഫ്, ഷാ​നി​ബ ഫൈ​സ​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ഹാ​രി​സ് ഉ​മ്മ​ത്ത്, ഡോ. ​പി. ഫ​സീ​ല, ക​ണ്ണി​യ​ൻ മു​ഹ​മ്മ​ദ​ലി, ആ​ദം താ​നാ​രി, എ​ൻ​എ​സ്എ​സ് സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​സ്ന, ഫി​ദാ​ഹ, ഷ​ഹ​ല, ഫ​ഹ​മ, വി​വി​ധ ക്ല​ബു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : nattu vishesham College students cleaned pond

Recent News

Up