x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ അ​തി​ജീ​വി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം : ആ​ലോ​ച​നാ യോ​ഗം ഇ​ന്ന്


Published: November 1, 2025 04:35 AM IST | Updated: November 1, 2025 04:35 AM IST

കൊ​ച്ചി: പോ​ക്‌​സോ അ​തി​ജീ​വി​ത​രാ​യ കു​ട്ടി​ക​ള്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക കാ​ല​താ​മ​സം കൂ​ടാ​തെ ല​ഭ്യ​മാ​ക്കു​ന്ന​തി​നും യ​ഥാ​സ​മ​യം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ന് കൂ​ടി​യാ​ലോ​ച​നാ യോ​ഗം ചേ​രും. എ​റ​ണാ​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സ് ഹാ​ളി​ല്‍ രാ​വി​ലെ 10.30ന് ​കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. മ​നോ​ജ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി അ​നി​ല്‍ കെ. ​ഭാ​സ്‌​ക​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍, ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി, പോ​ക്‌​സോ കോ​ട​തി​യി​ലെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

Tags : Local News Ernakulam Nattuvishesham POCSO

Recent News

Up